സാമി എരുമേലിയമ്പലത്തി പ്യാട്ടതുള്ളി പാട്ടും പാടി ഒരുമയോടയ്യപ്പന്മാര്‍ പുറപ്പെടുന്നേ .. സാമി ശരണം ശരണമേ..
രായന് സാമീ, ലിത് എരുമേലീന്ന് പൊറപ്പെടുമ്പ പാടേണ്ട പാട്ടല്ലീ? പേട്ടയില്‍ പാടേണ്ടതല്ലല്ല്?
നാരേണന് സാമ്യേ, ഇത്തവണ എല്ലാം ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിച്ചാ പ്രോഗ്രാം. എരുമേലീ പാടണ്ടത് വീട്ടി വച്ചേ പാടിത്തീര്ക്കുവാ.
ഞാനും അതു തന്നെ നിരുവിച്ചത്. ഈ പ്രാവിശ്യം രായണ്ണന് സാമി മാലയിട്ട് രണ്ടാഴ്ച്ചയായപ്പഴേക്ക് പെയ്യൂടണതെന്തരെന്ന്. നോയമ്പ് മൊത്തം പിടിക്കണില്ലീ?
നാപ്പത്തൊന്നു വരെ പോകാന്‍ പറ്റില്ല ആന്റോസ്സാമിയേ. ഒരു വര്‍ക്ക് വന്നു വീണിട്ടുണ്ട് അടുത്താഴ്ച്ച.
അപ്പോ മാലയിട്ടാല്‍ ജോലിക്കു പോവാന്‍ പറ്റൂല്ലേ?
അങ്ങനല്ലെന്റെ വാവര് സാമിയേ. പാപ്പരായ പരതന്‍ മൊയിലാളീടെ രണ്ട് ബാറ് കച്ചോടം അടുത്താഴ്ച്ചയാ. ആരും കേറി ചളമാവാതിരിക്കാന് എന്നേം കമ്പനിയേം തന്നെ സെക്യൂരിറ്റി പണികള്‍ ഏപ്പിച്ചിരിക്കണത്.
ഓ. റേയിഞ്ച്ച് ലേലം പോലെ അടീം പിടീം ഒന്നും നടക്കൂല്ലെന്ന് ഒറപ്പൊണ്ട് അണ്ണന് സാമീ. ധൈര്യമായിട്ട് മാലകളിട്ട് തന്നെ പെയ്യിനെന്ന്.
ഈ ചെല്ലന് സാമി എന്തര് പറയണത്? അടിയൊന്നും നടക്കൂല്ലെന്ന് എനിക്കറിയാടേ. ബാറു ലേലത്തിന്റെ വര്‍ക്കിനു കൂലി കിട്ടണത് എന്തരാണെന്ന് അറിയത്തില്ലേ? മാലയിട്ടോണ്ട് അത് വില്‍ക്കാനും പറ്റത്തില്ല, എടുത്തടിക്കാനും പറ്റത്തില്ല.
വീട്ടി വച്ചിരുന്ന വളിച്ചു പോണ സാധനമൊന്നുമല്ലല്ല്. ഇരിക്കുന്തോറും മൂക്കും.
വാവരുസാമീ, വ്രതം പരീക്ഷിക്കാന്‍ പാടില്ലാന്നാ, എന്തരിനു വെറുതേ എരണക്കേട്? നേരത്തേ മലയ്ക്ക് പോയിട്ടു വന്നാല്‍ പ്രശ്നം തീര്‍ന്നല്ല്.
3 comments:
ഭ്രൂണഹത്യക്ക് കേസ് എടുപ്പിക്കാവോന്ന് ഓര്‍ത്ത് ഓടി വന്നതാ...ഒരു കാര്യം... വാവര്ക്കുള്ളത് വാവര്‍ക്ക് കൊടുക്കാതെ പരതനുകൊടുത്താല് അയ്യപ്പനിഷ്ടാവ്വോ?
അത് കറക്റ്റ് അനോണിമാഷേ. റിസ്ക് എടുക്കണ്ടല്ലോ വേഗം മലയ്ക്ക് പോയി ആ പണി തീര്‍ത്ത് വരാം. :-)
അണ്ണാ, രണ്ടെണ്ണം അടിച്ചിട്ട് മലകയറണ ഒരു സൊഖം..,ഫുള്ള് വെജിറ്റേറിയനല്ലെ അണ്ണാ..,അത് സാമിക്കും അറിയാം, നമ്മക്കും അറിയാം.പിന്നെ വല്ല ഓന്തിനേം പിടിച്ച് കോടയില്‍ ഇട്ടാല്‍ ഇട്ടവന്മാര്ക്കു കിട്ടുമണ്ണാ പണി,അയ്യപ്പന് എല്ലാം കാണുന്നവനല്ലിയോ..!
Post a Comment