ഉച്ചക്കട രായണ്ണന് ഇത്രേം വല്യ ദാദയായത് എങ്ങനാ?
എങ്ങനാ?
നീ കുങ്ങ്ഫൂ ഫിറോസ് എന്ന് കേട്ടിട്ടുണ്ടോ?
തള്ളേ, ഒണ്ടോന്ന്! തിരുവന്തോരത്തിനെ വിറപ്പിക്കുന്ന അധോലോകക്കാരനല്ലീ.
രായണ്ണന് ഫിറോസിനെക്കേറിയങ്ങ് ഇടിച്ച്.
ലയാളെ ഇടിച്ച് ഒതുക്കിയാ പിന്നെ ദാദയാവാതിരിക്കുവോ.
ഇടിച്ചെന്നേ പറഞ്ഞൊള്ള് ഒതുക്കിയെന്ന് പറഞ്ഞില്ലെടേ. രായണ്ണന് ആളുമാറി ഇടിച്ചതാന്നും പറയണൊണ്ട്. എന്തരോന്തോ, ആദ്യത്തെ അടി രായണ്ണന് അടിച്ചതും ഫിറോസ് ലയാളെ കൊരോളയ്ക്ക് പിടിച്ചെടുത്ത് ചെവള വലിച്ചു കീറി കക്കൂസിന്റെ സെപ്റ്റിക് ടാങ്കിനകത്തിട്ട് സ്ലാബ് പിടിച്ചിട്ട് മൂടി.
എന്നിട്ട്?
എന്നിട്ടെന്തര്, ആശൂത്രീന്നു ഡിസ്ച്ചാര്‍ജ്ജ് ആയപ്പഴയ്ക്ക് രായണ്ണന് വല്യ ദാദയായി. സാതാരണക്കാരനാണോ, കുങ്ങ്ഫൂ ഫിറോസിനെ കേറി അടിച്ച വല്യ ധൈര്യവാനല്ലീ. പിന്നങ്ങോട്ട് വെലസാ, വല്യ ആളായിട്ട്.
7 comments:
podo ponnu mone dinesha
കിരീടം. അല്ലേ?
ഇങ്ങനെയും ദാദാമാര്‍...
ഹഹഹ മനസ്സിലായി :)
വിമര്‍ശനം എന്ന തലക്കെട്ട് ഒന്നുകൂടി മുറുക്കിക്കെട്ടി വായിച്ചപ്പോള്‍ സംഭവത്തിന്റെ അവതാരപൊരുള് പിടികിട്ടി.
ആദ്യത്തെ അടിക്കുമ്പോള്‍ നേതാവിനിട്ട് തന്നെ ലെവെലില്‍ തന്നെയടിക്കണം. തിരക്കില്‍ വളഞ്ഞിട്ട് പിടിക്കുമ്പോള്‍ പിടിക്കുന്നവനേക്കാള് പിടിക്കപ്പെടുന്നവന്റെ പോര്‍ട്ട്ഫോളിയോ ആയിരിക്കും കൂടുതല്‍ പബ്ലിസിറ്റ് ഉണ്ടാക്കുക. അത് തിരിച്ചറിയുകയേ വേണ്ടൂ ഏതു രായണ്ണനും വിമര്‍ശകനാകാം.
വൊരു തിരുത്തൊണ്ട് : കൊരവളയ്ക്ക് പിടിച്ചെടുത്ത് ചെവള വലിച്ചുകീറിയല്ല ചെവളേ കുത്തിക്കീറി (ചൂണ്ടുവിരല്‍ കവിളില്‍ കുത്തിക്കറക്കുന്ന ഷോട്ട് ആയിരിക്കും ഇവിടെ അനൂയോജ്യം) എന്നാണ് വേണ്ടത്.
ഓഫ് : ഇതെ വായിച്ചപ്പോള്‍ പെട്ടന്ന് മനസില്‍ ഓര്‍മ്മ വന്നത് വയറന്‍ സെല്വന് എന്ന ഗുണ്ടയെ ആണ്. പട്ടം കല്പനയുടെ മുന്നിലിട്ട് കുത്തിക്കൊന്നു പാവത്തിനെ (ഏതുഗുണ്ടയും മരിച്ചുകഴിഞ്ഞാല്‍ പിന്നെ വെറും പാവമാണ്). വയറു കുത്തിക്കീറി പണ്ടം എടുത്താണ് ആ ജീവന് പണയം വച്ചത്.
ഹ ഹ! :)
ഹഹഹ... ഒതുക്കാണേല് ഇങ്ങനെ ഒതുക്കണം :)
എനിച്ചും ദാദായാവണം ..ആരെ തല്ലണമണ്ണാ...രണ്ടുകിട്ടിയാലും നോ പ്രോബ്ലം...
Post a Comment