Thursday, January 17, 2008

കോസ്റ്റ് ഇന്‍സെന്‍സിറ്റീവിറ്റി

വില കുത്തനെയല്ലിയോ കയറിയത്. ഒന്നേകാല്‍ രൂപ കിടന്ന തേങ്ങയ്ക്ക് നാലു ദിര്‍ഹം. പാല്‌, മൊട്ട, പട്ട, അരി, കിരി, സകലതിനും വെല കേറിയല്ലോ.

തേങ്ങ വരുന്നില്ല ശ്രീലങ്കേല്‍  പുലികളു തെങ്ങു കേറ്റം നിര്‍ത്തിയെന്ന്...  ദുബായിലിപ്പ എല്ലാത്തിനും വെല കേറും. അതാണ്‌ സെക്റ്ററല്‍ പുള്‍ ഇന്‍ഫ്ലേഷന്‍. അതായത് ഒരു സാധനത്തിനു വില മനപ്പൂര്വ്വം കൂട്ടിയാല്‍ അത്  കുറച്ചു കാലം കൊണ്ട്  സകലമാന സാധനത്തിന്റെയും  വില വലിച്ചു മേലെ കൊണ്ട് പോവും.

അതേത് ഈ വലിപ്പിക്കല്‍ സാധനം ?
വാടക.  കടവാടക പത്തിരട്ടിയാക്കിയാല്‍ കടേല്‍ ഇരിക്കുന്ന സാധനത്തിന്റെ വില ഇരട്ടിയെങ്കിലും ആവത്തില്ലിയോ?

അത് നേര്‌. അപ്പോ അതാണോ വിലയിങ്ങനെ കൂടാന്‍ കാരണം?
അതൊരു കാരണം. ദിര്‍ഹത്തിന്റെ വിലയിടിഞ്ഞത് വേറൊന്ന്.  ഡോളറൊഴികെ സകല കുന്ത്രാണ്ടവുമായിട്ടും ദിര്‍ഹനിരക്ക് താഴോട്ട് നിരങ്ങി. അപ്പോ ഇന്ത്യ, ചൈന, ശ്രീലങ്ക യൂറോപ്പ് തുടങ്ങിയ സ്ഥലത്തു നിന്നും ഇറക്കുമതി ചെയ്യാന്‍ കാശു കൂടുതലു കൊടുക്കണ്ടായോ?

ഡോളറേല്‍ കിട്ടുന്ന സാധനം വാങ്ങിയാ മതി അപ്പോ അല്ലേ?
ഉവ്വ. പക്ഷേ  അമേരിക്കേന്നു മാല്‍ബറോ സിഗററ്റും ജാക്ക് ഡാനിയല്‍  കള്ളും   ബോയിങ്ങു വിമാനോം പിന്നെ മിസ്സൈലും അല്ലാതെ ഒന്നും ഇങ്ങോട്ട് വരുന്നില്ലല്ലോടേ?  അതു വച്ച് ജീവിക്കാന്‍ പറ്റുവോ.

എടോ ഊവ്വേ, ഒരു കാര്യം മാത്രം മനസ്സിലായില്ല.

അതെന്തുവാ?

ഈ സെക്റ്ററല്‍ പുള്‍ ശമ്പളത്തലും വരേണ്ടതല്ലേ? ജോലിക്കാരനും വാടക കൂടി, ചിലവു കൂടി. അതെന്താ ശമ്പളം  വലിച്ചു മേലോട്ട് കേറ്റാത്തത്?

അതിനു വലിക്കും. ഡിമാന്‍ഡിനെക്കാള്‍ കൂടുതല്‍  സപ്ലൈ ഉള്ള ഒരേ ഒരു സാധനം ഇവിടെ ലേബര്‍ അല്ലിയോ. അപ്പ ഗള്‍ള്‍ഫ് ലേബര്‍ മാര്‍ക്കറ്റ് ബയേര്‍സ് ആണ്‌. വാങ്ങിക്കുന്നവന്‍ പറയുന്നതാ വെല. ഇനി ഒന്നും തരത്തില്ലെന്ന് പറഞ്ഞാലും ആളു ജോലി ചെയ്യാന്‍ എത്തും. അതുകൊണ്ട്..


അതുകൊണ്ട്?
മുണ്ട് മുറുക്കി ഉടുക്ക്.

അതിനു ഞാന്‍ പാന്റല്ലിയോ  ഇടുന്നത്?
എന്നാല്‍ ബെല്‍റ്റിനു രണ്ട് പുതിയ ഹോള്‍ ഇട്ടിട്ട് മുറുക്കി കെട്ട്.

5 comments:

അതുല്യ said...

അതന്നെ അതന്നെ എന്റെ ആന്റണിയോ അതന്നെ. ശമ്പളത്തിലോട്ടുള്ള വലിക്കല്‍ ഇമ്മിണി പുളിയ്കും. മുഴം കൂട്ടാന്‍ പറയുമ്പോ എപ്പോഴോത്തേ മുഴമൊക്കെ ചാണിന്റെ അത്രേയുള്ളൂന്നാ പറയണേ ദുഫായ്ക്കാര്. എന്നാ അമ്മ്യാരെ വിട്ട് വീ‍ട്ടീ പോയിരിന്നൂടെന്ന് ചിലര്‍. ! അതും ചെയ്യൂല്ല. എബടേ പോയിനേ കൊണ്ട് ഞാനും നിങ്ങളും? വിസിറ്റിനു താലീം പറിച്ച് ഇവിടെ വന്ന ഇന്ത്യക്കാരു എന്ത് പ്രൊഫഷണല്‍ ഡിഗ്രീയുണ്ടായേലും വിസിറ്റ് തീരാറാവുമ്പോ പറയും,വിസ മതി, ശമ്പളം തന്നിലെങ്ക്കിലും വേണ്ട സാറെ ന്ന്! അതോണ്ട് സിവി കിട്ടി എപ്ലോയറു ഫോണ്‍ വിളിയ്കുമ്പോ, ചോദിയ്കും എന്ന വിസിറ്റ് തീരണത്? ഒരാഴ്ച്ചയ്യേയുള്ളു ബാ‍ക്കി എങ്കില്‍ ഉറപ്പായിട്ടും ആ ജോലി കിട്ടും, നാല് ഉലുവേം തരും, നമ്മള്‍ പണിയ്ക് കേറേം ചെയ്യും.

simy nazareth said...

:(

akberbooks said...

വല്ലപ്പോഴും സന്ദര്‍ശിക്കുക
akberbooks.blogspot.com
ഒരു മലയാളി കൂട്ടം

ദിലീപ് വിശ്വനാഥ് said...

ആന്റോ, ഇക്കണോമിക്സ് കൊള്ളാം.

ചീര I Cheera said...

അയ്യോ, ഇവിടെ അബുദാബിയ്യില്‍ നാളികേരത്തിനു വില അഞ്ചു ദിര്‍ഹമാ..
ഇവിടത്തെ ഇന്‍സെന്‍സിറ്റിവിറ്റി ഇതുവരെ എനിയ്ക്ക് മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല!