Tuesday, January 15, 2008

പിച്ച് നോ പ്രൊജെക്റ്റൈല്‍, മിസ്റ്റര്‍ പാപി.

പുരോഗതില്ല. രാഷ്ട്രീയം അധ:പതിച്ച്. പരിസ്ഥിതി  തുലഞ്ഞ്. സാംസ്കാരികമായി  നശിച്ചു. കുറ്റകൃത്യത്തില്‍ ഒന്നാം സ്ഥാനത്ത്. എടുത്തു പറയാനില്ല, ഒക്കെ പോയി. കേരളം എന്നു നന്നാവും അണ്ണാ?

ഒക്കെ പോയത്  നേരേ ആക്കാന്‍ നീ ഇതുവരെ എന്തരെല്ലാം ചെയ്ത്?

ഞാങ്ങ്  ഒരാള്‌ വിചാരിച്ചാല്‍ ഇതിലിപ്പോ എന്തരു ചെയ്യാങ്ങ്?

ഈ വിചാരം മാറണ ദിവസം തൊട്ട് നാട് നന്നാവുമെടേ. 

8 comments:

simy nazareth said...

:-)

ഒരു “ദേശാഭിമാനി” said...

കാടു വെട്ടി കരീലകളൊക്കെ അടിച്ചു കൂട്ടി തീയിട്ടു കത്തിക്കുന്ന ഒര്‍ പതിവുണ്ട് ഞങ്ങളുടെ നാട്ടില്‍. അതു ഇവിടയും ഒന്നു പരീക്ഷിച്ചു നോക്കിയാല്‍ അറിയാം!

ഹരിത് said...

ങൂ..ങൂം...നന്നാവും നന്നാവും ...കാത്തിരുന്നോ...ഇപ്പൊ ശരിയാക്കിത്തരാം...

ഗുപ്തന്‍ said...

പണ്ട് കൈപ്പള്ളി അണ്ണന്‍ ഇത് ഏതോ ഒരു മഹാനോട് പറഞ്ഞതായൊരോര്‍മ്മ ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

wait, ഇപ്പോ നന്നാവും ട്ടാ.

ഓ.ടോ:അല്ല, ഈ പേര് സ്വന്തമായി ഇട്ടതാണോ?

ദിലീപ് വിശ്വനാഥ് said...

അതെ, അതു സത്യം. ഈ വിചാരം മാറണം.

പപ്പൂസ് said...

മാറണം എന്ന് പപ്പൂസും പറയും.

സ്വയം മാറ്റണോ എന്ന കാര്യം നാട്ടുക്കൂട്ടം കൂടി ഭൂരിപക്ഷം അറിഞ്ഞ ശേഷം പറയാം, അതാണല്ലോ ഒരു രീതി. ;)

ആകെ മൊത്തം മനോഹരന്‍ കുറിപ്പുകളാണല്ലോ! :))

കടവന്‍ said...

ഞാങ്ങ് ഒരാള്‌ വിചാരിച്ചാല്‍ ഇതിലിപ്പോ എന്തരു ചെയ്യാങ്ങ്?

ഈ വിചാരം മാറണ ദിവസം തൊട്ട് നാട് നന്നാവുമെടേ.