നിത്യം കുടിച്ചും വലിച്ചും തുലയുന്ന വിശ്വംഭരണ്ണനെ കൈ തൊഴുന്നേന്‍..
കുറ്റം പറയാന്‍ യോഗ്യതയുള്ളൊരാള് ! ഇരിക്കെടേ.
ഞാന്‍ അണ്ണന്റെ മോനെ കണ്ട്. ടെക്നോപാര്‍ക്കില്‍ വച്ച്.
ഉം.
അവനും അവന്റമ്മയ്ക്കും അനിയത്തിക്കും അണ്ണനോട് ഒരു പിണക്കവുമില്ലല്ല്.
എനിക്കും അവരോട് ഒരു പിണക്കവുമില്ലല്ല്.
പിന്നെന്തരിനണ്ണാ ഇവിടെ ഒറ്റയ്ക്ക് കെടന്ന് കഷ്ടപ്പെടണത്? എറങ്ങി പെയ്യിട്ട് വീട്ടി തിരിച്ചു കേറാന്‍ ചമ്മലാണേല്‍ ഞാങ്ങ് കൂടെ വെരാം.
ഞാന്‍ പെണങ്ങി വന്നിരിക്കണതാണെന്ന് നിന്നോടാര് പറഞ്ഞ്?
പിന്നെന്തരിനാ?
ടേ, ഞാനവിടില്ലാത്തപ്പോ ഞാനവിടുള്ളതിനെക്കാള് സന്തോഷമാ വീട്ടിലെല്ലാര്‍ക്കും.അയിറ്റിങ്ങക്ക് എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല, അത് അങ്ങനെ ആയിപ്പോയി. നിന്റെ വീട്ടിലെല്ലാരും സന്തോഷമായിരിക്കാന്‍ നിനക്കാഗ്രഹമില്ലേ, അതുപോലെ എനിക്കുമുണ്ട്.
അല്ലണ്ണാ, അതിനൊരു കാരണം കാണൂല്ലേ, അതു കണ്ടുപിടിച്ച് പരിഹരിച്ചാല്‍ മതിയല്ല്?
എല്ലാത്തിനും കാരണമുണ്ടെന്നും എല്ലാത്തിനും പരിഹാരമുണ്ടെന്നും തോന്നുന്നത് നിനക്കു ചെറുപ്പമായിട്ടാ. പോവെ പോവെ ആ വിചാരം മാറിക്കോളും.
7 comments:
ഒതുങ്ങിയ സാരാംശമുള്ള ഒരു ‘സംഗതി’...
"ക്വാറന്റൈന്" അതിമനോഹരം.
മച്ചൂ
ഇച്ചിരി പ്പോന്ന ഒരു കഥയില്‍ അപ്പീ പറഞ്ഞതൊരു വലിയ കാര്യം തന്നെ കേട്ടാ
അണ്ണങ്കുരു ബെസ്റ്റ്......
"എല്ലാത്തിനും കാരണമുണ്ടെന്നും എല്ലാത്തിനും പരിഹാരമുണ്ടെന്നും തോന്നുന്നത് നിനക്കു ചെറുപ്പമായിട്ടാ."
അണ്ണങ്കുരുവിന്റെ ഗുരു?
അനുഭവം ഗുരു.
എല്ലാത്തിനും കാരണമുണ്ടെന്നും എല്ലാത്തിനും പരിഹാരമുണ്ടെന്നും തോന്നുന്നത് നിനക്കു ചെറുപ്പമായിട്ടാ. പോവെ പോവെ ആ വിചാരം മാറിക്കോളും.
അതെനിക്ക് ക്ഷ പിടിച്ചു.
അനോണി Convey ചെയ്തിരിക്കുന്നത് ഒരു സത്യമാണ്.
ഇത് പോലുള്ള ചില സാഹചര്യങ്ങളെ എനിക്ക് ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്.
നല്ല കഥാതന്തു, അവതരണശൈലി.
:)
എന്നും സ്നേഹത്തോടെ
ഉപാസന
“കുഞ്ഞെ ചെറുപ്പത്തിലിതിലപ്പുറം തോന്നും
എന്നോളമായാലടങ്ങും ......”
Post a Comment