ചലച്ചിത്രത്തില്‍ ഗാനമുണ്ടായ കാലം മുതലേ നമ്മള് മലയാളികള്‍ കുയിലിനെത്തേടി കുതിച്ചു പാഞ്ഞു നടക്കുകയും ഒടുക്കം കണ്ടെത്തിയപ്പോള്‍ എങ്ങനെ നീ പറക്കും എന്ന് തിരക്കുകയും ചെയ്ത ചരിത്രമുണ്ട്. നാട്ടിലും കാട്ടിലുമുള്ള സകലമാന കിളികളെയും എയ്തിട്ടു തീര്‍ന്നപ്പോള്‍ ഉത്രാടക്കിളിയെയും കരിമിഴിക്കുരുവിയും വാഴപ്പൂങ്കിളിയെയും അമ്മൂമ്മക്കിളിയെയും കൃഷ്ണപക്ഷക്കിളിയെയും പോലെയുള്ള സാങ്കല്‍പ്പിക പക്ഷികളെയും കണ്ട് വെള്ളിത്തിരയിലെ പാക്കരനും പങ്കജാക്ഷിയും കോരിത്തരിക്കല്‍ തുടങ്ങി.
ചില പാട്ടെഴുത്തുകാര്‍ രാപ്പാടിയുടെ പാതി വെട്ടിക്കളഞ്ഞ് പാതിരാക്കിളി ആക്കി ഫ്രൈ ചെയ്തു. വേറേ ചിലര്‍ താമരക്കോഴിയെയും തൂക്കണാം കുരുവിയെയും ക്രോസ് ചെയ്ത് താമരക്കുരുവിയെ വിരിയിച്ചു . ആകെ ഒരു കിളി മാത്രം കൂട്ടിലുള്ള എഴുത്തച്ഛനും ചക്രവാകത്തെ (ഇന്തിരലോഹത്തിന് ചക്കരവാകം എന്ന് തമിഴു പാട്ടില്‍ -അതിശയ രാഗം അപൂര്‍വ്വ രാഗം എന്ന് തുടക്കം- കേട്ട് മൂന്നു ദിവസം ഇതെന്താണെന്ന് ആലോചിച്ച് അന്തം വിട്ടിരുന്നിട്ടുണ്ട് ) വളര്‍ത്താന്‍ പാടുപെട്ട മഹാകവിയും ഈ വിഹഗസമൃദ്ധി കണ്ട് നാഷണല്‍ അന്തം വിട്ടുകാണും.
പക്ഷിശാസ്ത്രക്കാരായ ഗാനരചയിതാക്കള്‍ മലയാള സിനിമയുടെ ഒരു പ്രത്യേകതയാണ്. വല്ലപ്പോഴും ഒരു കബൂത്തര്‍ (ഇദ്ദേഹം റാവുത്തര്‍ എന്നു പറയുന്നതുപോലെ ആരോ ആണെന്ന് ഞാന്‍ കുറേക്കാലം ധരിച്ചിരുന്നു) ജനാലയ്ക്കല്‍ കാഷ്ഠിക്കാന്‍ വരുമ്പോള്‍ അതിനെ "ജാ ജാ" എന്ന് ആട്ടിപ്പായിക്കുന്ന ഗോസായി നായികയപ്പോലെയല്ല കിളിയില്ലെങ്കില് പ്രേമിക്കില്ലെന്ന് വാശി പിടിക്കുന്ന മലയാളി നായിക. ഈ ക്വിസ്സ് അതുകൊണ്ട് ചലച്ചിത്രത്തിലെ കിളികളെക്കുറിച്ചാകട്ടെ എന്നു വയ്ക്കുന്നു. വെറും ഏഴ് ചോദ്യം. ആറ് എം സി ക്യൂ, ഒരു എന്‍ സി ക്യൂ.
മള്‍ട്ടിപ്പിള്‍ ചോയ്സ് ഒന്നു മുതല്‍ ആറു വരെ
1. കുണുക്കിട്ട കോഴി കുളക്കോഴി കുന്നിന് ചരിവിലെ വയറ്റാട്ടി... ഈ ഗാനത്തില്‍ കാണിക്കുന്ന പക്ഷി ഏത്?
a. കോഴി
b. കുളക്കോഴി
c. താറാവ്
d. ഒരു പക്ഷിയും ഇല്ല.
2. വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ.. ഏകാകിനീ . വേഴാമ്പലിന്റെ ശബ്ദം ഉള്ളില്‍ നിന്നു വരുന്ന ഒരു കുടീരമാണത്രേ നായിക. വില്ലന്‍ ചുമ പിടിച്ചിരിക്കുകയാണോ എന്തോ അവള്‍ക്ക്.. പോട്ടെ കവിയുടെ ഓരോ ഭാവനയല്ലേ. ഗാന ചിത്രീകരണത്തില്‍ ഏതു പക്ഷിയെ കാണിക്കുന്നു?
a. പാണ്ടന്‍ വേഴാമ്പല്‍
b. കാക്കവേഴാമ്പല്
c. മലമുഴക്കി വേഴാമ്പല്‍
d. ഒരു പക്ഷിയും ഇല്ല
3. രാജഹംസമേ... ചുവപ്പു നാട കെട്ടി സര്‍ക്കാര്‍ ഫയല്‍ പോലെ സിത്താര എടുത്തെറിയുന്ന പക്ഷി ഏതാണെന്നല്ല ചോദ്യം. താമരനൂലു മാത്രം കഴിക്കുകയും പാലില്‍ വെള്ളം ചേര്‍ത്തു കൊടുത്താല്‍ ലാക്റ്റോ സെപ്പറേഷന്‍ സംവിധാനത്തിലൂടെ പാലു മാത്രം കുടിക്കുകയും ചെയ്യുന്ന കവിഭാവനയിലെ ഹംസമായി ചിത്രങ്ങളലും ചലച്ചിത്രത്തിലും സാധാരണ കാണുന്ന പക്ഷി സത്യത്തില്‍ ദൂതു പോയാല്‍ സംഗതി അത്ര ശുഭമാകില്ല, കാരണം അതിനു കാര്യമായ ശബ്ദമൊന്നും ഉണ്ടാക്കി സന്ദേശം കൈമാറാന്‍ കഴിയില്ല എന്നതാണ്. രാജഹംസമായി സാധാരണ ചിത്രീകരിച്ചു കാണാറുള്ള ഈ ഈ നീയര്-നിശബ്ദന്‍ ആരാണ്?
a. തുന്ദ്ര സ്വാന്
b. മ്യൂട്ട് സ്വാന്
c. ട്രമ്പറ്റര്‍ സ്വാന്
d. ബ്ലാക് സ്വാന്
4. വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ>>>> ഓലേഞ്ഞാലി കുരുവിയോ... തെറ്റ് . ഓലേഞ്ഞാലി കുരുവിയല്ല എന്നു പറയേണ്ടതില്ലല്ലോ. അവന്റെ കുലവും ജാതിയും ഏതാണെന്ന് ആ മുഖഭാവം ഒന്നു ശ്രദ്ധിച്ചാല്‍ അറിയാം. ഏതു സാധാരണ പക്ഷിയുടെ അടുത്ത ബന്ധുവാണ് ഓലഞ്ഞാലി?
a.കോഴി
b. കാക്ക
c. കുയില്‍
d. താറാവ്
5. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ എന്‍ എല്‍ ബാലകൃഷ്ണന് അവതരിപ്പിക്കുന്ന പക്ഷിനിരീക്ഷകന് ഏതു വര്‍ഗ്ഗത്തില്‍ പെട്ട കിളിയെക്കണ്ടു എന്നാണ് റെസ്റ്റോറന്റില്‍ വച്ച് അവകാശപ്പെടുന്നത് (സംഭാഷണം ഒളിച്ചു കേട്ട സി ഐ ഡികള്‍ ഇയാളെ സംശയിക്കുന്ന രംഗം)
a. വാര്‍ബ്ലര്‍
b. ഫിഞ്ച്
c. സണ്‍ബേര്‍ഡ്
d. ഇതൊന്നുമല്ല
6. അണ്ടന്‍ കാക്ക കൊണ്ടക്കാരി.. അച്ചുവെല്ല തൊണ്ടക്കാരീ.. അന്യന് എന്ന ചിത്രത്തിലെ ഈ സൂപ്പര്‍ഹിറ്റ് എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. അണ്ടന്‍ കാക്ക എന്ന പക്ഷിയെ മലയാളത്തില്‍ എന്തു വിളിക്കും (ചില സ്ഥലങ്ങളില്‍ അണ്ടന്‍ കാക്ക എന്നു തന്നെ വിളിക്കും, സാധാരണ വിളിപ്പേര്?)
a. കാക്കത്തമ്പുരാട്ടി
b. മലങ്കാക്ക
c. ബലിക്കാക്ക/കാവതിക്കാക്ക
d. ഇതൊന്നുമല്ല
അങ്ങനെ മള്‍ട്ടിപ്പിള്‍ ചോയിസ് തീര്‍ന്നു. ഇനി ഒരു മള്ട്ടിപ്പാര്ട്ട് ചോദ്യം:
7 a.ആദ്യത്തെ വാക്കായി രാപ്പാടി വരുന്ന നാലു പാട്ട് പറയുക.
b.ഇനി രണ്ടാമത്തെ വാക്കായി രാപ്പാടി തുടക്കത്തില്‍ വരുന്നത്, മൂന്നാമത്തെ വാക്കായി വരുന്നത്, നാലാമത്തെ വാക്കായി വരുന്നത് എന്നിവ ഓരോന്ന് വീതം എഴുതുക.
c. ഇനി പല്ലവിയുടെ അവസാനം രാപ്പാടി വരുന്ന ഒരു പാട്ടു കൂടി
എഴുതുക.
28 comments:
ഒന്നാം രാപ്പാടി
രാപ്പാടീ പക്ഷിക്കൂട്ടം - എന്റെ സുരേഷ്ഗോപിക്കു്
രാപ്പാടി തന് - ഡെയ്ലി
രാപ്പാടീ കേഴുന്നുവോ- ആദാശകൂതു്
രാപ്പാടി പാടുന്ന - വിഷുക്കെണി
മൂന്നാം രാപ്പാടി
പിന്നെയും പാടിയോ രാപ്പാടി - പൊള്ളനും കാലീസും
നാലാം രാപ്പാടി:
നിശീഥിനീ ഞാന്‍ ഒരു രാപ്പാടീ - പടമറിയില്ല
അഞ്ചാം രാപ്പാടി:
മേല്പ്പറഞ്ഞതു തന്നെ, നിശീഥിനി മാത്രം ഒന്നൂടെ ആവര്‍ത്തിക്കണം
ഇത്രയൊക്കെയേ ഗൂഗിളു തന്നുള്ളൂ. ബാക്കി കേള്‍ക്കാന്‍ വേണ്ടി ഇതിവിടിടാം
5.d
ഏതാണ്ട് ബുള്‍ബുളിനെ കണ്ടു എന്നു പറയുന്നു എന്നാണോര്‍മ്മ. കേരളത്തിലെ പക്ഷി സ്പീഷ്യസുകളുടെ എണ്ണം തെറ്റാണെന്നു തെളിയിക്കും എന്നൊക്കെ പറയുന്നുണ്ട്. സി ഐ ഡി കള്‍ സംശയിക്കുന്ന രംഗമാണോ? മോഹന്‍ലാല്‍
മയക്കുമരുന്നു കുത്തിവയ്ക്കാന്‍ പോകുന്ന രംഗമല്ലെ?
3. b ചിത്രമൊക്കെ കണ്ടിട്ട് ഇതാണെന്നാ തോന്നുന്നത്.
4. b കാക്ക വിക്കിയില്‍ വലുതായി കൊടുത്തിട്ടുണ്ടേ!
6. c ആ കറുകറുത്ത കാക്ക ഏതാന്നു വച്ചാ അതുതന്നെ. ബലിക്കാക്കയാണെന്നു തോന്നുന്നു.
ഇത്രയൊക്കെ അറിയാവൂ!
ഉത്തരമൊന്നും അറിയില്ലെങ്കിലെന്താ , ചോദ്യം കേട്ടാൽ മതിയല്ലോ !!
അതിനിടയിൽ , "യമുന വെറുതേ രാപ്പാടുന്നൂ.." എന്ന് ഒരേ കടലിലെ പാട്ട്. എന്താണീ രാപ്പാടുക എന്നു വച്ചാൽ ? അറിവുള്ളവർ പറഞ്ഞുതരുമോ ?
ക്വിസ്സ് കഴിഞ്ഞിട്ടുമതി.
1. കുണുക്കിട്ട കോഴി കുളക്കോഴി കുന്നിന് ചരിവിലെ വയറ്റാട്ടി... ഈ ഗാനത്തില്‍ കാണിക്കുന്ന പക്ഷി ഏത്?
താറാവ്
2. വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ.. ഏകാകിനീ... ഗാന ചിത്രീകരണത്തില്‍ ഏതു പക്ഷിയെ കാണിക്കുന്നു?
ഒരു പക്ഷിയും ഇല്ല.
5. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ എന്‍ എല്‍ ബാലകൃഷ്ണന് അവതരിപ്പിക്കുന്ന പക്ഷിനിരീക്ഷകന് ഏതു വര്‍ഗ്ഗത്തില്‍ പെട്ട കിളിയെക്കണ്ടു...
ഫിഞ്ച് (ഗോള്‍ഡ് ഫിഞ്ച് എന്നായിരുന്നെന്നാണ് ഓര്‍മ്മ)
എല്ലാ ഉത്തരവും പറഞ്ഞു സമ്മാനങ്ങളെല്ലാം തൂത്ത് വാരണമെന്നാഗ്രഹമില്ലാത്തതിനാല് മൂന്നുത്തരമേ പറയുന്നുള്ളൂ...(എളിമ..എളിമ...)
ശീലാലിന്റെ സംശയം പോലെ മറ്റൊന്നു-അതേ സിനിമയിലെ ‘പ്രണയസന്ധ്യയൊരു വെൺ സൂര്യന്റെ..(അതോ ‘വിൺസൂര്യൻ’
എന്നാണോ പാടുന്നതു?)
രണ്ടായാലും,അതെന്തൂട്ട് സൂര്യൻ??
പുത്തഞ്ചേരിയ്ക്ക് മിയ്ക്കവാറും ആദ്യവരി എഴുതിത്തീരുന്നതോടെ കവിത വറ്റുകയാൺ പതിവ്.
ആന്റണിക്കൊരു ചോദ്യം:-
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ ചിറകുള്ള പക്ഷി ഏത്?
അത് പാടാത്തതെന്തു്?
5 ഫിഞ്ച്
ഒരു സംശയം, നിലാക്കിളി എന്നൊരു കിളി കൂടെ ഇല്ലേ :)
1) ഇതില്‍ പക്ഷിയൊന്നുമില്ല. അല്ലെങ്കിലും പക്ഷിയെ പറ്റിയല്ലല്ലോ;വയറ്റാട്ടിയെ പറ്റിയല്ലേ പാട്ട്!!
2)കുടീരത്തിന്റെ ഉള്ളിലിരുന്നിട്ടും ഇത്രേം ശബ്ദം പുറത്തേക്കു കേൾക്കാമെങ്കിൽ അതു മലമുഴക്കി വേഴാമ്പൽ തന്നെയായിരിക്കും.
3)ട്രമ്പറ്റർ സ്വാൻ (ആ പേര് പറയുമ്പോൾ തന്നെ ഒരു 'ഇത്' ഉണ്ട്)
4)ഓലേഞ്ഞാലി = ഓലയിൽ ഊഞ്ഞാലാടുന്നത് ഏതോ അത് (ബഹുവ്രീഹി സമാസം). അപ്പോൾ എന്തായാലും കോഴീം താറാവും ഔട്ട്(ഈ രണ്ടു പക്ഷികളും തെങ്ങില്‍ വലിഞ്ഞു കയറുന്നത് ഞാനിന്നേ വരെ കണ്ടിട്ടില്ല). കാമുകിയെ ആരും കാക്കയോടുപമിക്കില്ലാന്നുള്ളതു കൊണ്ട് അതും പറ്റില്ല. അപ്പോ ശരിയുത്തരം കുയിൽ തന്നെ.
5)സൺബേഡ്(മറ്റു മൂന്ന് ഓപ്ഷൻസും കണ്ടിട്ട് പക്ഷികൾടെ പേരു പോലെ തോന്നുന്നില്ല)
5)ഇതൊന്നുമല്ല. തമിഴിലെ 'കാക്ക' പോലീസല്ലേ (ഉദാ: 'കാക്ക കാക്ക' സിനിമ). അണ്ടൻ എന്നുവച്ചാൽ 'അണ്ടനും അടകോടനും' എന്നതിലെ ആ അണ്ടൻ. അപ്പോ ഇതേതോ പോലീസുകാരനെ കളിയാക്കിക്കൊണ്ടുള്ള പാട്ടാണെന്നുറപ്പ്.
7 a) രാപ്പാടീീ ഓ ഓ ഓ...
രാപ്പാടീ ചൊല്ലൂ നീ...
രാ..പാ...ടീ.....(ക്ലാസിക്കലാണ്)
രാപ്പാടി പാടീ...
ഈ പാട്ടുകളൊന്നും ആരും കേട്ടിട്ടില്ലാന്നും പറഞ്ഞ് ആരും വന്നേക്കരുത്. നിങ്ങൾക്കറിയത്തത്തായി പല കാര്യങ്ങളും ഈ ലോകത്തുണ്ട് എന്നു മാത്രം തൽക്കാലം മനസ്സിലാക്കിയാൽ മതി.
7 b.)ഇനി രണ്ടാമത്തെ വാക്കായി രാപ്പാടി തുടക്കത്തില്‍ വരുന്നത് ചോദ്യം മനസ്സിലായില്ല.രണ്ടാമത്തെ വാക്കെങ്ങനെയാണ് തുടക്കത്തിൽ വരുന്നത്!!തെറ്റായ ചോദ്യമായതു കൊണ്ട് ഇതിനു ഫുൾമാർക്കു തരണം
7 c) 7a യുടെ ഉത്തരങ്ങൾ ഒന്നു തിരിച്ചിട്ടാൽ മതി.
----------------
ശ്രീലാലേ ആ രാപ്പാടുന്നൂന്നുള്ള വാക്ക് 'വെറുതെ' ആണെന്നു ആ പാട്ടിൽ പറയുന്നുണ്ടല്ലോ. പിന്നേം അവിടെന്താ ഒരു സംശയം?
ഭൂമിപുത്രീ ആ സന്ധ്യാന്നു പറയുന്ന കൊച്ച് പ്രണയത്തിലാണെന്നു എടുത്തു പറയുന്നുണ്ടല്ലോ..അപ്പോ പിന്നെ സൂര്യനും ചന്ദ്രനുമൊക്കെ വെളുത്തും പച്ചയും നീലയുമൊക്കെയായി തോന്നും..പ്രണയത്തിനങ്ങനൊരു പ്രശ്നമുണ്ട്.അതിന് പാവം പുത്തഞ്ചേരിയെ എന്തിനാ കുറ്റം പറയുന്നത്!!
ഹൊ!ഈ കൊച്ച് വന്ന് ഉത്തരം പറഞ്ഞുതന്നില്ലായിരുന്നെങ്കിൽ എനിയ്ക്കിന്നുറക്കം പോയേനേ!
(എവിടെ സിനിമാക്വിസ്സുണ്ടെങ്കിലും ഓടിപ്പിടച്ചെത്തിക്കോളൂം)
1. താറാവ് (ഈ കൊളക്കോഴി എന്നു പറയണ സാധനം ആക്ച്വലി എന്തുവാ, താറാവ് തന്നെയല്ലേ?)
2. ഒരു മുറിയും അര പാര്‍ക്കും ആണാ പാട്ട്. വേഴാമ്പലുപോയിട്ട് വേഴാത്ത ആമ്പലുപോലും ആ ഭാഗത്തൊന്നുമുണ്ടാവാനിടയില്ല.
3. രാജഹംസം എന്നുവെച്ചാല്‍ പൂനാര തന്നെയല്ലേ. ഫ്ലാമിങ്ഗോ?
4. കാക്ക?
6. അറിഞ്ഞുകൂട
7. രാപ്പാടീ പക്ഷിക്കൂട്ടം
രാപ്പാടി തന് പാട്ടിന് കല്ലോലിനി
രാപ്പാടീ കേഴുന്നുവോ
രാപ്പാടി പാടുന്ന
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
(താങ്ങുന്നതാരോ രാപ്പാടിക്കാറ്റോ എന്നൊരു തെലുങ്കുഡബ്ബിങ് സാധനവും കേട്ടിട്ടുണ്ട്. എന്തൊക്കെ ഉടായിപ്പ് കാറ്റുകള്‍)
പിന്നെയും പാടിയോ രാപ്പാടീ നീ
നിശീഥിനീ ഞാന്‍ ഒരു രാപ്പാടീ
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ (അഞ്ചാമത്തെ വാക്ക്, ഒരെണ്ണം നമ്മുടെ വകയും)
മാമാനക്കുന്നത്തില്ലിക്കാടോടും കാറ്റ്
അവനൊരു നാടോടി ചൂളംകുത്തും രാപ്പാടി
കറക്ട്, കൊച്ചുത്രേസ്യേ ഞാനത് ശ്രദ്ധിച്ചില്ല... ഗാനരചയിതാവിന്റെ ഒരു ക്രാഫ്റ്റ് .. ഹോ :)
രാപ്പാടികള്‍ പാടിത്തകര്‍ക്കുന്നത് കണ്ടപ്പോള്‍ നല്ല സന്തോഷം.
സ്വല്പ്പം വിശദീകരണങ്ങള്‍:
സിദ്ധാര്‍ത്ഥന്റെ അഞ്ചാം രാപ്പാടിയില്‍ കുഴപ്പം
നിശീഥിനീ നിശീഥിനീ
ഞാനൊരു രാപ്പാടീ
പാടാം പാടാം എന്‍ വിരഹഗാനം
പ്രാണനിലുയരും (അതോ ഉണരുമോ) യക്ഷഗാനം
ഇത് എത്ര ആവര്‍ത്തിച്ചാലും രാപ്പാടി ഒടുക്കം വരില്ലല്ലോ? ങേ?
ജിന്‍സേ,
എനിക്കും കണ്ഫ്യൂഷന് - രംഗം ആദ്യം എന്‍ എല്‍ ബാലകൃഷ്ണനെ കാണുന്നതല്ലേ? രക്തം എടുക്കുന്ന സീന്‍ അല്ലല്ലോ? ആരെങ്കിലും ക്ലീയറൂ.
ശ്രീലാലേ
യമുന രാപ്പാടുന്നത് കലക്കി. അതായത് പാട്ടെഴുതിയ മച്ചുനന്‍ "രാപ്പാടി" എന്നത് ഒരു നാമം ആണെന്ന് ധരിച്ചില്ല. പുള്ളി മനസ്സിലാക്കിയത് ഇങ്ങനെ
ഒളിച്ചോടി- ഒളിച്ചോടുന്നു- ഒളിച്ചോട്ടം
രാപ്പാടി- രാപ്പാടുന്നു- രാപ്പാട്ടം
കണ്ണാടി- കണ്ണാടുന്നു- കണ്ണാട്ടം
എങ്ങനെ ഉണ്ട് എന്റെ ബുദ്ധി?
ഭൂമിപുത്രീ
വിണ്സൂര്യനായാലും വെണ്സൂര്യനായാലും അത് "സ്ത്രീകളുടെ പ്രസവവാര്‍ഡ്" പോലെ ഉണ്ട്, മണ്സൂര്യനും കരിസൂര്യനും ഇല്ലാത്ത സ്ഥിതിക്ക്.
പുത്തഞ്ചേരിയാശാന്റെ കവനം കേട്ടാല്‍ ചിരിച്ച് പിരാന്താകും.
പാഞ്ചാലീ,
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷി- ഗോള്‍ഡന്‍ ഫെസന്റ് പൂവന്
http://www.inovativecreations.com/pet/pheasantGoldS.jpg
അതൊരു കോഴി വര്‍ഗ്ഗത്തിലെ പക്ഷിയല്ലേ, അതു പാടില്ല കൊക്കരക്കോ കൂവുകയേ ഉള്ളു.
ഇനി നെറ്റിയില്‍ പൂവില്ലാത്ത സ്വര്‍ണ്ണ ചിറകുള്ള പക്ഷി ആയിരുന്നെങ്കിലോ? ഗോള്‍ഡ് വിങ്ങ്ഡ് വാര്‍ബ്ലര്‍. അത് അസ്സലായി പാടും.
http://content.ornith.cornell.edu/UEWebApp/data/bin/
pub_golden_winged_warbler.jpg
കണ്ടില്ലേ തൊള്ള തൊറന്നു പിടിച്ച് എട്ടരക്കട്ടയിലാ ഓന്റെ പാട്ട്.
ഒരു പൂവ് വരുത്തിയ വത്യാസമേ!
കോറോത്തേ,
നിലാക്കിളി, വെകിളി, ഇക്കിളി എന്നു വേണ്ട സകലമാന കിളികളും മലയാളം പാട്ടിലുണ്ട്.
കൊച്ചു ത്രേസ്യേ,
അയ്യോ.. രണ്ടാമതായി തുടക്കത്തില്‍ എന്നത് ഓക്സിമോറോണ് ആയത് ശ്രദ്ധിച്ചില്ല, തുടക്കം എന്നുദ്ദേശിച്ചത് ആദ്യവാക്ക് എന്നായിരുന്നില്ലേ. മന്നിച്ചിടുങ്കോ.
അണ്ടന്‍ കാക്കയിലെ അണ്ടന്‍ അടകോടന്റെ ഇരട്ടയാണെന്നത് നേരാണല്ലോ. പക്ഷിസ്നേഹികള്‍ പ്രതികരിക്കേണ്ട കാര്യമാണ്. കാക്കകളും നമ്മളെപ്പോലെ മനുഷ്യരല്ലേ, അവരെ അപമാനിക്കാന്‍ പാടുണ്ടോ, അല്ലേ.
അയല്‍ക്കാരാ
കുളക്കോഴി താറാവല്ല. വെള്ളനെഞ്ചന് വെള്ളക്കോഴി (white breasted Waterhen) എന്ന ഇനം പക്ഷിയാണത്. നാട്ടുമ്പുറങ്ങളില്‍ പൊന്തയിലും വയല്ക്കരയിലുമൊക്കെ കാണാം ഈ നാണം കുണുങ്ങി പക്ഷിയെ.
ഇവിടെ കുളക്കോഴിയെ വിക്കാം
http://en.wikipedia.org/wiki/White-breasted_Waterhen
"മാമാനക്കുന്നത്തില്ലിക്കാടോടും കാറ്റ്
അവനൊരു നാടോടി ചൂളംകുത്തും രാപ്പാടി" പല്ലവി അല്ലല്ലോ, ചരണമല്ലേ? അതും ആദ്യത്തെ രണ്ടുവരിയേ ആയുള്ളു, അവസാനിക്കുന്നത്
"മരം മറഞ്ഞും ..മറിഞ്ഞു വീണും
തരുണികളുടെ ചെറു കുറുനിര തഴുകാന്‍ കിട്ടാതെ
കാറ്റ് അത്തിമര തെക്കേക്കൊമ്പില്‍ കെട്ടിഞാന്നു ചത്തു!" എന്നല്ലേ?
"None of the above" എന്നതു പോലൊരു ചെറ്റത്തരം വേറെ ഇല്ല എന്നാണു ഞങ്ങടെ ഫിസിക്സ് പ്രൊഫസര്‍ മഹാദേവയ്യര്‍ സാര്‍ പറയുന്നത്. അതോണ്ട് ക്വിസ് ബഹിഷ്കരിച്ചിരിക്കുന്നു !
;)
(ഓ അല്ലെങ്കീ ഇപ്പം ഗമ്പ്ലീറ്റ് പറഞ്ഞേനെ )
1. താറാവ്
2. നൊ പക്ഷി
3. മ്യൂട്ട് സ്വാന് തന്നെ : അവനാണ് കാണാന്‍ അടി പൊളി!
4. മോന്ത കണ്ടാലറിയാം, കാക്കയുടെ അനിയന് തന്നെ
5. ഫിഞ്ച്
6. കാക്കത്തമ്പുരാട്ടി ( Black Drongo ). പാട്ടില്‍ ഡാന്‍സ് ചെയ്യുന്ന തരുണീമരുണിയുടെ കൊണ്ട കണ്ടിട്ടങ്ങനെ തോന്നുന്നു.
രാപ്പാടിയുടെ പരിപ്പെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഞാനൊന്നും പറയുന്നില്ല
പിന്നെ ഒരു തംശയം
“എന്നെക്കൂടെ കൂട്ടുമോ മിന്നാമിന്നി പൈങ്കിളീ” എന്നൊരു പാട്ട് കേട്ടിട്ടുണ്ട്. ഈ മിന്നാമിന്നി എന്തു റ്റൈപ്പ് കിളിയാ?
ക്വിസ് പൂട്ടിയോ?
എന്നാപ്പിന്നെ ‘മഞ്ഞുമാസപ്പക്ഷി’യെ എവിടെ, ഏതുസമയത്ത് കാണാൻ കിട്ടുംന്ന് ആരെങ്കിലൊന്ന്
പറഞ്ഞ്തര്വോ?
“കുണുക്കിട്ട കോഴീ കുളക്കോഴി” യില്‍ ഒരു പക്ഷിയുമില്ല. ഈ പാട്ടില്‍ കുളക്കോഴിയെ കാണിക്കാനും പറ്റുകയില്ല. കാരണം പിന്നെ “കാവളം കിളികള്‍ കുരവയിട്ടു....” എന്നാണ് വരുന്നത്.ആ കിളികള്‍ പ്രശ്നമുണ്ടാക്കും. ‘ചെമ്പരത്തി’ സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റ് കൂടും.
ഓലേഞാലി കാക്ക വര്‍ഗ്ഗം.Rofous Treepie- Dendrocitta vagabunda ഇതിലും സ്വല്പ്പം ചെറിയ ചാരഓലേഞാലിയുമുണ്ട്. Grey Treepie Dendrocitta formosae. ബന്ധുവായ കാട്ടൂഞ്ഞാലി വേറൊന്ന്.White-bellied Treepie -Dendricitta leukogastra
നെറ്റിയില്‍ പൂവുള്ളതുകൊണ്ട് കോണ്സെണ്ട്രേഷന് കിട്ടാത്തതുകൊണ്ടാ പാടാത്തത് എന്നു നമ്മുടെ ബ്രിജ് വിഹാരം മനു നേരത്തെ കണ്ടു പിടിച്ചാരുന്നു.
പക്ഷിയും നായികയുമായുള്ള സാദൃശ്യം എവിടം വരെ എത്തി എന്ന് നമ്മളു കണ്ടതാ. “ മാനത്തു പറക്കണ ചെമ്പരുന്തേ മീനിന്നു മത്തിയൊ ചെമ്മീനോ.” എന്ന് കേട്ടിട്ടുള്ള നായികയോട് “ നീയെന്റെ ചേലൊത്ത ചെമ്പരുന്തല്ലെ..” (മീശമാധവന്) എന്നു പാടിയതുകൊണ്ട് അവള് അടിവച്ചു കൊടുത്തതുകൊണ്ടാണ് നായകന്റെ മുഖം അങ്ങനെയിരിക്കുന്നത്. ചിലപ്പോള്‍ നായകനും നായികയും കൂടെ ജീനസ്-സ്പേഷീസ് ഒക്കെ തരം തിരിക്കും-“കരിമ്പിന്റെ നാട്ടിലെ കല്യാണ വീട്ടിലെ കളിചിരി മാറാത്ത കാട്ടുതത്തയാണു നീ” എന്നു നായകന് ഗണം ത്ിരിച്ചാല് “കണ്ടടമെല്ലാം തെണ്ടി നടക്കും കാവളം കിളിയല്ല ഞാന്‍’ (ഭാര്യ-വയലാറ്)എന്ന് സലിം ആലിയോടും വി. ടി. ഇന്ദുചൂഡനോടും ഇക്കാര്യത്തില്‍ പയ്യനായ പി. ഒ. നമീറിനോടും അവള് കോപിക്കും.
പക്ഷിശാസ്ത്രം പഠിയ്ക്കാന്‍ സിനിമാപ്പാട്ടു കുറെ കേട്ടതാ ഞാന്‍. ‘കാട്ടിലെക്കുയിലിന് കൂട്ടില്‍ കാക്ക പണ്ടൊരു മുട്ടയിട്ടു” (മണവാട്ടി)എന്ന് വയലാര്‍. നേരെ തിരിച്ചല്ലെ വര്‍മ്മ വെല്ലിച്ചാ എന്നു ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം “ഇണക്കുയിലേ ഇണക്കുയിലേ ഇനിയെവിടെ കൂടു കൂട്ടും “ (കാട്ടുതുളസി) എന്നെഴുതി അക്കാര്യത്തില്‍ സംശയമാണെന്നു പറഞ്ഞു.
കാക്കത്തമ്പുരാട്ടി (Drango cuckoo- Surniculus lugibris)) കുയിലാണത്രേ!കാക്കത്തമ്പുരാന്‍ (Ashy Drango- Dicrurus leucophaeus)ആനറാഞ്ചി വര്‍ഗ്ഗവും. ഇനി സിനിമാക്കാരെ പറഞ്ഞ്ട്ടെന്തു കാര്യം? ‘കാക്കത്തമ്പുരാട്ടി കറുത്തമണവാട്ടി....കൂട്ടിന്നിണയല്ലെ കൊഞ്ചും മൊഴിയല്ലെ...’ എന്ന് കവി എഴുതിയത് ഇതൊക്കെ അറിഞ്ഞുകൊണ്ടൂ തന്നെ.
തുഞ്ചന്‍ പറമ്പിലെ തത്തെ...? തുഞ്ചന്‍ കിളിയല്ലെ ഉണ്ടായിരുന്നത്? തത്ത പാടുമോ? ഇതാ ഉടന്‍ വരുന്നു:“പഞ്ചവ്ര്ണക്കിളിത്തത്തെ..” “ ആ പാട്ടുമുഴുവന്‍ പിന്നെ തത്ത. ഒരു തീരുമാനവുമില്ല.parrot ഉം parakeet ഉം രണ്ടല്ലെ? ‘തത്തകള്‍ കൊഞ്ചും മൊഴിയോ’ എന്നല്ലേ ഇരയിമ്മന്‍ തമ്പി? ‘പഞ്ചമം പാടും കുയിലോ’ എന്നും? “ചക്ഷുശ്രവണന്‍ ചീറിവരുന്നത് പക്ഷിപ്രവരനു ഭക്ഷണമത്രെ” എന്നു ദക്ഷയാഗത്തില്‍ അദ്ദേഹം പക്ഷികളെ ഉഗ്രന്മാരാക്കിയിട്ടുമുണ്ട്.
“കിളി ചിലച്ചു”..കേട്ടു കഴിഞ്ഞപ്പം ആണ്ടെ വരുന്നു “കൃഷ്ണപക്ഷക്കിളി ചിലച്ചു..” അതെന്താണാവോ ഈശ്വരാ.
സീതപ്പക്ഷീ...?
നാരായണക്കിളി...?
കഥകഥപ്പൈങ്കിളി, കണ്ണുനീര്പ്പൈങ്കിളി...”?
(കഥകഥപ്പൈങ്കിളിയും കണ്ണുനീര്പ്പൈങ്കിളിയും കാവേരിപ്പുഴ തന്നില്‍ കുളിയ്ക്കാന്‍ പോയ്-അമ്മയെ കാണാന്‍, പി. ഭാസ്കരന്)
സ്വര്ഗ്ഗവാതില്പ്പക്ഷി...?
(സ്വര്ഗ്ഗവാതില്പ്പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായി....വയലാര്‍)
എന്നാലും
പമ്പയില്‍ കുളിച്ചു തോര്‍ത്തി-ഉള്ളിലുറങ്ങും
അമ്പലക്കിളിയെ ഉണര്‍ത്തി കൊള്ളാം
“ ..ഒരു തന്തയില്ലാക്കോഴി, തന്തയില്ലാക്കോഴിയ്ക്ക് വെളുപ്പറിയാന് മേലാ..എന്നതു കൊണ്ട് കോഴിവര്ഗ്ഗത്തെ വിട്ടു. എന്നാലും ‘പൂവന് കോഴീ പൂവാലന് കോഴീ നമ്മളു രണ്ടും ഒരുപോലെ’ എന്നു കേട്ട് ഞെട്ടി.
“ചുണ്ടത്തൊരിത്തിളെടുത്ത് പാടത്തൊറ്റയ്ക്കിരിക്കും ചെമ്പോത്ത്....(കാവാലം). ചെമ്പോത്ത് പോത്തൊന്നുമല്ല.
എന്നാലും ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടുന്ന ആ പാട്ട്...
ബസ്സിനകത്ത് നമ്മളെ കുത്തിഞെരുക്കി നിറുത്തിയിട്ട് കിളി സ്വാതന്ത്ര്യത്തോടെ വാതിക്കല്. ആദ്യം പുറത്തിറങ്ങുന്നതും കിളി തന്നെ. ആഭാസം, ആഭാസം (ഐ മീന്‍ വിരോധാഭാസം)
‘കിളി പറന്ന് നില്‍പ്പാണ് ‘ എന്നൊരു ചൊല്ല് തിരുവന്തോരത്ത് 2006(?) മുതല്‍ പ്രചാരത്തിലുണ്ട്.
(കാര്‍ട്ടൂണില്‍ തലയ്ക്ക് മേടുമ്പോള് പറക്കുന്ന കിളിയേയാവാം ഉദ്ദേശിക്കുന്നത് )
കതിരവന്റെ കതിരുകളേറ്റ് ഏതാണ്ട് ആ പരുവത്തിലാണിപ്പോ അടിയന് !
എതിരനു എന്റെവക മൂന്നു വിങ്ക്ഡ് ക്രീച്ചേഴ്സിനെക്കൂടിത്തരാം-
ഓമനത്തിങ്കൾപ്പക്ഷി(നീലത്താമര..)
പകൽക്കിളി(പറന്നുപോയ്..)
നീലാഞ്ജനപ്പൈങ്കിളി(യെ..ഈ കറുകവയൽ)
ഭൂമിപുത്രീ,
മഞ്ഞുമാസപ്പക്ഷിയും ഭാര്യ മഞ്ഞില്‍ ചേക്കേറും മകരപ്പെണ് പക്ഷിയും മഞ്ഞു പൊഴിയുന്ന മഞ്ഞണിപ്പൂനിലാവില്‍ മഞ്ഞലയില്‍ മുങ്ങിത്തോര്ത്താന് മഞ്ഞില്‍ നീരാടും മഞ്ഞണിക്കൊമ്പിലെ മഞ്ഞിന് തേരേറി മഞ്ഞേ വാ എന്നു പാടി മഞ്ഞണിഞ്ഞ മാമലകളിലേക്ക് പോയിരിക്കുകയാണെന്ന് മഞ്ഞിന് ചിറകുള്ള വെള്ളരിക്കാ പ്രാവും ചളം മഞ്ഞിന് കുളിരുള്ള കുയിലും പറയുന്നു.
എതിരേട്ടാ,
പാട്ടുകിളികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനു നന്ദി. ചില നായികമാരെ ചില പക്ഷികളോട് ഉപമിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. പരുന്തിന്റെ മുഖം മോഹിനി (പരിണയം) എന്ന നടിക്കില്ലേ? കാലങ്കോഴിയുടെ മുഖവും കാവ്യാമാധവന്റെ മുഖവും തമ്മില്‍?
കാട്ടൂഞ്ഞാലി പശ്ചിമഘട്ടത്തില്‍ മാത്രമുള്ള കിളി ആയതിനാല്‍ ഇനി വല്ല ഗിരിവര്‍ഗ്ഗക്കാരെ ചിത്രീകരിക്കുമ്പോള്‍ വയനാര്‍ വല്ലഭന് സാര്‍ അതിനെ പിടിക്കാന്‍ സാദ്ധ്യതയുണ്ട്. കാക്കത്തമ്പുരാന്‍ ദേശാടനക്കാരനല്ലേ, മലയാളി അല്ലാത്തോണ്ട് നമ്മള് പാട്ടിലെടുത്തില്ല.
പിന്നെ സ്വല്പ്പം പൊടിപ്പും തൂപ്പും വച്ചു കെട്ടുന്നതല്ലിയോ കവിത?
നാരായണക്കിളി - കൃഷ്ണപ്പരുന്ത് ആയിരിക്കും . കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!
സീതപ്പക്ഷി - സീത എന്നാല്‍ ഉഴവുചാല് എന്നര്‍ത്ഥം . സീതയില്‍ കുത്തിയിരിക്കണ പക്ഷി- വയല്മുണ്ടി അല്ലേ?
കഥകഥ പൈങ്കിളി- രാജരാജന് എന്നു പറയുന്നതുപോലെ കഥയുടെയും കഥയായ കിളിപ്പാട്ടിലെ കിളി. മ്മടെ തുഞ്ചന്റെ കച്ചമണികള്‍ അടിച്ചു മാറ്റിയ തത്ത.
അതുപോലെ സകല കിളികളെയും "വ്യാഖ്യാനിച്ച് ശരിയാക്കാം" .
സൂരജ്
ആള് ഓഫ് ദീസും നണ് ഓഫ് ദീസും ഇല്ലാത്ത മള്‍ട്ടിപ്പിള്‍ ചോയിസോ , അത് ശരിയാവൂല്ല.
( മണിച്ചിത്രത്താഴില്‍ ദാ ഇതിലേ "ഒരു കിളി പറന്നു പോയതുപോലെ തോന്നുന്നു" എന്ന ഡയലോഗ് ഓര്‍ത്തു)
അപ്പോ ഉത്തരങ്ങള്‍ പരിശോധിക്കാന്‍ സമയമായോ? അതോ ഇനിയും ആളുകള്‍ കടന്നു കടന്നു വരുന്നുണ്ടോ?
അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ ഇതാ ഈ ക്വിസ്സിലേക്കു വന്ന് കിളിയെ എയ്ത് നിലത്തിടൂ കൂട്ടുകാരേ, ഭാഗ്യദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു.
നായകനെ പക്ഷിയാക്കുന്ന പാട്ടുമുണ്ട്:
“കക്ക കക്ക കാവതിക്കാക്കേ കള്ളക്കണ്ണാ..
ഉടന്‍ അയാള്‍ പെണ്ണിനോട്:
‘കിക്കി കിക്കി കിളികിളിയേ കിലുക്കാമ്പെട്ടീ...”
ദൈവത്തെയോര്‍ത്ത് എന്ന ചിത്രം . ബാലചന്ദ്രമേനൊന് ആണ് കാവതിക്കാക്കയായി അഭിനയിക്കുന്നത്.
പക്ഷികളുടെ മിശ്രവിവാഹശ്രമം:
“ഒരിയ്ക്കലൊരു പൂവാലന് കിളി
കളിയ്ക്കുമൊരു കുഞ്ഞിക്കുരുവിയെ
കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കീ...
വമ്പന്‍ സ്ത്രീപക്ഷന്:
ആണ്‍കിളിയുടെ താരാട്ട്
എല്ലാ പ്രാവശ്യവും ഫസ്റ്റ് പ്രൈസ് എനിക്കു തന്നെ അടിച്ചാല്‍ മാച്ച് ഫിക്സിംഗ് ആണെന്നു കരുതില്ലേ..
അതു കൊണ്ടു മാത്രം ഇപ്രാവശ്യം ഞാന്‍ പങ്കെടുക്കുന്നില്ല.. അല്ലാതെ അറിയാന്‍ പാടില്ലാഞ്ഞിട്ടൊന്നുമല്ല..
1. കുണുക്കിട്ട കോഴി കുളക്കോഴി കുന്നിന് ചരിവിലെ വയറ്റാട്ടി... ഈ ഗാനത്തില്‍ കാണിക്കുന്ന പക്ഷി ഏത്?
c. താറാവ്
ശരിയുത്തരം പറഞ്ഞവര്‍: പാഞ്ചാലി , അയല്ക്കാരന്, മാരാര്‍
2. വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ.. ഏകാകിനീ . ഗാന ചിത്രീകരണത്തില്‍ ഏതു പക്ഷിയെ കാണിക്കുന്നു?
d. ഒരു പക്ഷിയും ഇല്ല
ശരിയുത്തരം പറഞ്ഞവര്‍: പാഞ്ചാലി , അയല്ക്കാരന്, മാരാര്‍
3. രാജഹംസമായി സാധാരണ ചിത്രീകരിച്ചു കാണാറുള്ള ഈ ഈ നീയര്-നിശബ്ദന്‍ ആരാണ്?
b. മ്യൂട്ട് സ്വാന് (മൂക ഹംസം.)
ശരിയുത്തരം പറഞ്ഞവര്‍: ജിന്‍സ് ബോണ്ട്, മാരാര്‍
4. വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ>>>> ഏതു സാധാരണ പക്ഷിയുടെ അടുത്ത ബന്ധുവാണ് ഓലഞ്ഞാലി?
b. കാക്ക
ശരിയുത്തരം പറഞ്ഞവര്‍: ജിന്‍സ് ബോണ്ട്, അയല്ക്കാരന്, മാരാര്‍
5. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ എന്‍ എല്‍ ബാലകൃഷ്ണന് അവതരിപ്പിക്കുന്ന പക്ഷിനിരീക്ഷകന് ഏതു വര്‍ഗ്ഗത്തില്‍ പെട്ട കിളിയെക്കണ്ടു എന്നാണ് റെസ്റ്റോറന്റില്‍ വച്ച് അവകാശപ്പെടുന്നത് ?
b. ഫിഞ്ച്
ശരിയുത്തരം പറഞ്ഞവര്‍: പാഞ്ചാലി , കോറോത്ത്, മാരാര്‍
6. അണ്ടന്‍ കാക്ക കൊണ്ടക്കാരി.. . അണ്ടന്‍ കാക്ക എന്ന പക്ഷിയെ മലയാളത്തില്‍ എന്തു വിളിക്കും
c. ബലിക്കാക്ക/കാവതിക്കാക്ക
ശരിയുത്തരം പറഞ്ഞവര്‍: ജിന്‍സ് ബോണ്ട്,
7 a.ആദ്യത്തെ വാക്കായി രാപ്പാടി വരുന്ന നാലു പാട്ട് പറയുക.
രാപ്പാടീ പക്ഷിക്കൂട്ടം - രാപ്പാടി തന് - രാപ്പാടീ കേഴുന്നുവോ- രാപ്പാടി പാടുന്ന - (വേറേയും ഒരുപാടുണ്ട്)
ശരിയുത്തരം പറഞ്ഞവര്‍: സിദ്ധാര്ത്ഥന്, അയല്ക്കാരന്
7 b.ഇനി രണ്ടാമത്തെ വാക്കായി രാപ്പാടി തുടക്കത്തില്‍ വരുന്നത്, മൂന്നാമത്തെ വാക്കായി വരുന്നത്, നാലാമത്തെ വാക്കായി വരുന്നത് എന്നിവ ഓരോന്ന് വീതം എഴുതുക.
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ..(മറ്റു പലതും)
ശരിയുത്തരം പറഞ്ഞത്:അയല്ക്കാരന്
7 c. ഇനി പല്ലവിയുടെ അവസാനം രാപ്പാടി വരുന്ന ഒരു പാട്ടു കൂടി
എഴുതുക.
പാതിരാ തണുപ്പു വീണു മഞ്ഞു വീണു
പാട്ടു നിര്‍ത്തി കിടക്കൂ രാപ്പാടീ (മറ്റു പലതും)
ശരിയുത്തരം പറഞ്ഞത്:അയല്ക്കാരന്
സിനിമയിലെ കിളികകളെക്കുറിച്ച് കൂലം കഷായമായി ചിന്തിച്ച എതിരേട്ടനും എല്ലാ ചോദ്യങ്ങളും അറ്റെന്‍ഡ് ചെയ്ത കൊച്ചു ത്രേസ്യക്കും സിനിമാവനാന്തരങ്ങളില് നിന്നും ലോകം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അത്യപൂര്‍വ്വം കിളികളെ സാക്ഷാല്‍ മിന്നാമിന്നിക്കിളിയെ വരെ കണ്ടെത്തിയ ശ്രീലാലിനും ഭൂമിപുത്രിക്കും ആശംസകള്‍. മറ്റുള്ളവര്‍ക്ക് ചാന്‍സ് കൊടുക്കാന്‍ ക്വിസ്സൊഴിഞ്ഞ സിജുവിനു നന്ദി!
അയല്‍ക്കാരാ,
രാജ ഹംസം ഒരു സാങ്കല്‍പ്പിക പക്ഷിയാണെന്നു തന്നെ തോന്നുന്നത്. അവന് മാനസ സരോവരത്തില്‍ താമസവും താമരനൂല് ഭക്ഷണവും വെള്ളം ചേര്‍ക്കാത്ത പാലുകുടിയും ഒക്കെയായി കഴിയുന്ന ടീം ആണ്. ഇന്ത്യയിലാകട്ടെ ഹംസങ്ങളൊന്നും (അറ്റ് ലീസ്റ്റ് ഇക്കാലത്ത്) ഇല്ല.
രവിവര്‍മ്മ ചിത്രത്തില്‍ മ്യൂട്ട് സ്വാന് ആണ്, അതൊരു സ്റ്റാര്‍ട്ട് ആയിരുന്നോ അതോ പിന്തുടര്ച്ച ആയിരുന്നോ എന്തോ, ആ പാവം അല്പശബ്ദനെ അല്ലാതെ ഒന്നിനെയും ആരും രാജഹംസം ആക്കി കണ്ടിട്ടില്ല. നീര്‍നാര ഹംസമല്ല.
ഹേയ്, ഓലേഞാലി കാക്ക വര്‍ഗ്ഗമാണെന്നു ഞാന്‍ കിറുകൃത്യമായി എഴുതിയിരുന്നല്ലൊ? ഒരു മാര്‍ക്ക് എനിയ്ക്കു കിട്ടേണ്ടതല്ലെ?
ദൂതു കൊടുത്തയയ്ക്കാന്‍ സംസാരിക്കാനോ പാടാനൊ ഉള്ള കഴിവു നോക്കാറില്ല. പറന്നു നീങ്ങുന്ന മേഘം മതി. വല്ലപ്പോഴും പറന്നിറങ്ങുന്ന പക്ഷി മതി. ദൂരേയ്ക്കു പോകുമെന്ന സത്യം. ബാക്കി ഭാവന.
മ്യുട്ട് സ്വാന് ഇന്ത്യയില്‍ ഉണ്ടെന്ന് വിക്കിയിലെ ഇന്ത്യന്‍ പക്ഷികളുടെ ലിസ്റ്റില്‍. ഇനി വല്ല ബോളീവുഡ് നടിമാരെയും കണ്ട് തെറ്റിദ്ധരിച്ചതാണോ എന്നറിയൂല്ല..
സീരിയസ്ലി, ഇപ്പോഴും അവയുടെ (കസിന്‍സിന്റെയും) മൈഗ്രേഷന്‍ ട്രാക്കില്‍ ഹിമാലയന്‍ വനങ്ങളെങ്കിലും ഉണ്ട്.
ഇതൂടെ നോക്കൂ
കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്?
Post a Comment