Friday, September 5, 2008

സിനിമ ക്വിസ്സ്- ഹിന്റ്, അപ്ഡേറ്റ്.

ഒരു അപ്ഡേറ്റും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് സൂചനകളും കൊടുക്കുന്നത് അനുയോജ്യം ആകുമെന്ന് തോന്നുന്നു:

1. ആദ്യപാപം എന്ന പുണ്യ പുരാതന അഭിലാഷ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജെറി അമല്‍ദേവ്‌ ആയിരുന്നു. ഗാനങ്ങള്‍ക്ക്‌ ആരാണ്‌ ഈണം കൊടുത്തത്‌?
ഉഷാ ഖന്ന -ശരിയുത്തരം എതിരേട്ടന്‍ പറഞ്ഞു. ഇതിന്റെ മാത്രമല്ല, ഹിന്ദിയിലും മലയാളത്തിലുമായി ഭൂരിഭാഗം ചന്ദ്രകുമാര്‍ സിനിമയ്ക്കും ഉഷാ ഖന്ന ആണ് സം‌ഗീതം.

2. ഷക്കീലയെ നായിക ആക്കുമ്പോള്‍ സംവിധായകര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്നം അവരുടെ ആകാരവലിപ്പത്തിനു ചേര്‍ന്ന നായകനെ കണ്ടെത്തുക എന്നതായിരുന്നു. "കാതര" എന്ന ചിത്രത്തില്‍ ആരാണ്‌ ഷക്കീലയുടെ ഭര്‍ത്താവായി അഭിനയിച്ചത്‌?
ഉത്തരം കൊച്ചു പ്രേമന്‍ - തോന്ന്യാസിക്കും സിജുവിനും പോയിന്റ്. എതിരന്‍ ചേട്ടനു ഉത്തരം അറിയുമെങ്കിലും ചോദ്യം വായിച്ചതില്‍ പിശകി. പ്രചോദ് മുഖ്യ കഥാപാത്രത്തെയാണു ചെയ്തത്. ഷക്കീലയുടെ ഭര്‍ത്താവായി കൊച്ചു പ്രേമനാണ് അഭിനയിച്ചത്. സിജുവിന്റെ ഊഹം ശരിയായി.

ശരിയുത്തരങ്ങളോളം മികച്ച ഒരു തെറ്റുത്തരം അയല്‍ക്കാരന്‍ പറഞ്ഞു. Call of the question എന്താണെന്നു കിറുകൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് ഭീമന്‍ രഘു എന്നൊന്നും ചിന്തിക്കാതെ ഇന്ദ്രന്‍സിനെ അയല്‍ക്കാരന്‍ തിരഞ്ഞെടുത്തത്. ഭാഗ്യം തുണച്ചില്ലെന്നു മാത്രം.


3. "മട്ടിച്ചാറ്‌ മണക്കണ്‌ മണക്കണ്‌ മലങ്കാറ്റ്‌ കുളിരണ്‌.." ബ്രഹ്മാനന്ദന്‍ സംഗീതം കൊടുത്ത ഒരേയൊരു ചിത്രമാണ്‌ മലയത്തിപ്പെണ്ണ്‌. ഇതിന്റെ ഗാനരചയിതാവ്‌ ആര്‌ ?

വനയാര്‍ വല്ലഭന്‍ ശരിയുത്തരം. സകല കലാ വല്ലഭന്‍ എതിരേട്ടനും ഗൂഗിള്‍ സഹായം സിജുവും ശരിയാക്കി. പന്തളം സുധാകരന്‍ അല്ല പാമരാ.

വയനാര്‍ വല്ലഭനെ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം വരികളുടെ മികവാണ്. “മാര്‍കഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം.. കാടിറങ്കി നീയും ഞാനും” എന്നൊക്കെ മലയാളത്തില്‍രണ്ടു തമിഴു വാക്ക് മിക്സ് ചെയ്ത് എഴുതി ആദിവാസി ഭാഷ ഉണ്ടാക്കാന്‍ ശ്രമിച്ച പി ഭാസ്കരന്‍ മാഷിന്റെ മുന്നില്‍ “പൂണാന്‍ ഒരു കുളിരോടി നടക്കണെന്ന്“ പ്രവശനാകുന്ന വല്ലഭന്റെ നായകനും നീലപ്പൊന്മാനില്‍ “തെയ്യം തെയ്യം താരെ..കാര്‍ത്തികോത്സവ നാള് കാടിന്‍ ആട്ടപ്പിറന്നാള്” എന്ന് കുമ്മിയെ ഇമ്പ്രൊവൈസ് ചെയ്തു രക്ഷപ്പെടാന്‍ ശ്രമിച്ച വയലാറിന്റെ പാട്ടും മലയത്തിപ്പെണ്ണിലെ “പേരിക്കൊട്ട് കിയുക്കത്തട്ട്..” എന്ന പാട്ടും ഒരേ രംഗം ചിത്രീകരിക്കുന്നതാണ് അവിടെയും വല്ലഭന്റെ വിലാസം മികവു കാണിക്കുന്നു (എന്നു കരുതി ആദിവാസികളെക്കുറിച്ച് അത്യാവശ്യം കൊള്ളാവുന്ന ഒരു ചിത്രമാണ് ഇതെന്ന് ആരും കരുതരുതേ. ആദിവാസികള്‍ ഈ പടം കണ്ടാല്‍ തീയറ്റര്‍ കത്തിക്കും)

4. "ലെവല്‍ ക്രോസ്സ്‌" സുജയ്‌ മാത്യൂ എന്ന നവാഗതന്റെ സിനിമയായിരുന്നു. ഇതിലെ അനുരാധ ശ്രീറാം പാടിയ പാട്ടിനു വരികളും സംഗീതവും നല്‍കിയത്‌ ആരൊക്കെ?
പൂവച്ചല്‍ ഖാദര്‍, എസ് പി വെങ്കിടേഷ്. പാമരന്‍, കൃത്യം.

5. രേഷ്മയുടെ ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ്‌ "സ്നേഹ". ചാള്‍സ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ആരെഴുതി?
ആരും ശരിയുത്തരം പറഞ്ഞിട്ടില്ല. സാജനല്ല എതിരന്‍ ജീ. കോറോത്തേ, അതു നേരാ. സാജനെന്നു വിളിച്ചാല്‍ അങ്ങേരു തല്ലും. മൂര്‍ത്തിയുടെ ജൈ ദേ വാന്‍ പോലെ , മിമിക്രിക്കാരുടെ R A Japan പോലെ അദ്ദേഹം S A Jan ആണ്.

ഈ ചോദ്യത്തിന്റെ ഹിന്റ് : വെറുതേ ഗൂഗിളില്‍ സേര്‍ച്ചി തളരാതെ ചോദ്യം മാത്രം വായിച്ചുകൊണ്ടിരുന്നാല്‍ ഉത്തരം ലഭിക്കും.

6. എയിഡ്സിനെക്കുറിച്ച്‌ യൂ എന്‍ പ്രചാരണം ഇന്ത്യയിലെത്തും മുന്നേ "എയിഡ്സ്‌" എന്ന ചിത്രം നിര്‍മ്മിച്ച്‌ ഈ രോഗത്തെപ്പറ്റി മലയാളികള്‍ക്ക്‌ മുന്നറിയിപ്പു നല്‍കിയ നല്ല സംവിധായകനാണ്‌ വി പി മുഹമ്മദ്‌. ഇദ്ദേഹം ഇതിനു മുന്നേ സംവിധാനം ചെയ്ത ഒരു ചിത്രം സെന്‍സര്‍ബോര്‍ഡ്‌ നിരോധനത്തിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും പ്രദര്‍ശനാനുമതി നേടിയെടുത്ത ആദ്യത്തെ ചിത്രം എന്നാണ്‌ പ്രചാരം നേടിയത്‌. ഏതാണാ ചിത്രം?

ഉത്തരം ഉല്‍പ്പത്തി. അയല്‍ക്കാരന്‍, എതിരന്‍ ജീ എന്നിവര്‍ കൃത്യമായ ഉത്തരം പറഞ്ഞു എന്നു മാത്രമല്ല, ഗൂഗ്ലിയാല്‍ കിട്ടുന്ന വിവരമല്ല അത് എന്നതിനാല്‍ സിനിമാ വിഷയങ്ങളില്‍ അവര്‍ക്ക് ശരിയായ അറിവും ഓര്‍മ്മയുമുണ്ടെന്ന് തിരിച്ചറിഞ്ഞ് നമിക്കുന്നു.

7. പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാര്‍ ഏതു പേരിലാണ്‌ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്‌?
ഉത്തരം- കിരണ്‍. അയല്‍ക്കാരനു മാര്‍ക്ക്. ജ്യേഷ്ഠന്‍ പി ചന്ദ്രകുമാറിന്റെ ചിത്രങ്ങളില്‍ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ചന്ദ്രകുമാറിന്റെ ക്യാമറയും വളരെ തികവുള്ളതാണ്. പ്രത്യേകിച്ച് സാങ്കേതിക മികവ് സിനിമ കാട്ടിത്തുടങ്ങിയിട്ടില്ലാത്ത കാലത്തും (മാര്‍ക്കസ് ബാര്‍ട്ട്ലീ, ഷാജി പോലെയുള്ളവരെ മറന്നതല്ല, പൊതുവേ എണ്‍പതുകളുടെ ആദ്യ പകുതി വരെ സിനിമാട്ടോഗ്രഫി പരിതാപകരമായിരുന്നു മലയാളത്തില്‍ അതും ബിറ്റ് കാണാന്‍ വേണ്ടി മാത്രം ജനം പോകുന്ന മസാലപ്പടങ്ങള്‍ക്കു പോലും ഒന്നാന്തരം ഛായാഗ്രഹണം നടത്തിയ ചന്ദ്രകുമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പി സിയുടെ മസാല അല്ലാത്ത ചിത്രമായ എന്നെ ഞാന്‍ തേടുന്നു കാണുമ്പോള്‍ എനിക്കു ഒരു പത്ത് പന്ത്രണ്ടു വയസ്സേയുള്ളൂ എങ്കിലും അതിലെ പല രംഗങ്ങളും കണ്ടപ്പോള്‍ എന്തു ചേര്‍ന്ന ഫോട്ടോഗ്രഫി എന്നു തോന്നിയിട്ടുണ്ട്.

8. ഇന്ന് മലയാളത്തില്‍ പ്രശസ്തനായ ഒരു സംവിധായകന്‍ ഇതിനു മുന്‍പ്‌ ഗാനരചയിതാവായിരുന്നു. പി ചന്ദ്രകുമാറിന്റെ നല്ല കാലത്ത്‌ എടുത്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തിനു ഗാനങ്ങളെഴുതിയ അദ്ദേഹം ആരാണ്‌?
സത്യന്‍ അന്തിക്കാട്. മൂര്‍ത്തി എന്റെ പോസ്റ്റ് വന്നു അല്‍പ്പ സമയത്തിനുള്ളീല്‍ തന്നെ ഉത്തരം ഇട്ടു. എതിരന്‍ ജീയും പറഞ്ഞു.

9. അമ്മേ നാരായണാ, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയ ഭക്തി ചിത്രങ്ങളും മറ്റും സംവിധാനം ചെയ്ത്‌ ഷെഡ്ഡില്‍ കയറിപ്പോയ സുരേഷ്‌ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നടത്തിയത്‌ ഒരു ഉച്ചപ്പടത്തോടെയാണ്‌. ഏതാണ്‌ ആ ചിത്രം?
ആരും പറഞ്ഞിട്ടില്ല. ഫാഷന്‍ ഗേള്‍സ് അല്ല എതിരന്‍ ചേട്ടാ.

പഴയ ഹിന്റ് ആവര്‍ത്തിക്കുന്നു : വെറുതേ ഗൂഗിളില്‍ സേര്‍ച്ചി തളരാതെ ചോദ്യം മാത്രം വായിച്ചുകൊണ്ടിരുന്നാല്‍ ഉത്തരം ലഭിക്കും.

10. "പെണ്‍ സിംഹം "എന്ന ക്രോസ്‌ ബെല്‍റ്റ്‌ മണി ചിത്രത്തിനും പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ജിജോയുടെ പടയോട്ടം എന്നീ സിനിമകള്‍ക്കും തമ്മിലുള്ള ബന്ധമെന്ത്‌?

ആരും പറഞ്ഞില്ല
ഹിന്റ്: പൊതുവായുള്ളത് ചിത്രങ്ങളുടെ ക്രെഡിറ്റ് ലിസ്റ്റ് എഴുതിക്കാണിക്കുമ്പോള്‍ നമ്മള്‍ സ്ഥിരം ശ്രദ്ധിക്കുന്ന കുറച്ചു പേരില്‍ വരുന്ന ഒരു ജോ‍ലി- ഈ മൂന്നു8 ചിത്രങ്ങള്‍ക്കും ആ കര്‍മ്മം നിര്‍വ്വഹിച്ചത് ഒരാള്‍ തന്നെ. ഗുപ്താ അരപ്പട്ടയും ക്രോസ് ബെല്‍റ്റുമല്ല :)

അതുല്യച്ചേച്ചി:
ചോദ്യം ഇട്ടപ്പോള്‍ മോഡറേഷന്‍ കൊടുക്കാനുള്ള ബുദ്ധി പോയില്ല. എന്നാലും ആളുകള്‍ മുന്‍ ഉത്തരം നോക്കിയല്ല പറഞ്ഞതെന്ന് തന്നെ തോന്നുന്നു.

റോബീ,
മൈനസ് മാര്‍ക്കില്ല, പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനം ആയി ഓരോ നാന സെന്റര്‍ സ്പ്രെഡ് കൊടുക്കും. അതിനു കാരണമുണ്ട്. മലയാള സിനിമയുടെ ചരിത്രം ഒരിക്കലും ആശാവഹമായിരുന്നിട്ടില്ല. ബാലനു തൊട്ടു പിന്നേ ഇറങ്ങാന്‍ തുടങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ പെട്ടിയിലായ ചരിത്രമാണ് നമുക്കുള്ളത്. ജീവിത നൌക മുതല്‍ പ്രേം നസീറിന്റെ കാലം വരെ എന്തും ഓടുമായിരുന്നു, കാരണം പൊതു ജനത്തിനു വേറേ വിനോദോപാധികള്‍ ഇല്ലായിരുന്നു എന്നതുകൊണ്ട് മാത്രം. ശേഷം ജയന്റെ ഭംഗിയുള്ള ശരീരം (അതുവരെ മലയാളി കഷണ്ടി കൊടവയറ്‌ തൂങ്ങിയ നെഞ്ച് നടക്കുമ്പോള്‍ അണപ്പ്, ഇരിക്കുമ്പോള്‍ വായു കോപം ഒക്കെ പുരുഷ ലക്ഷണമാണെന്നു പറഞ്ഞ് തടി ഊരുകയല്ലായിരുന്നോ) കുറച്ചു പടങ്ങള്‍ ഓടിച്ചു. അദ്ദേഹം മരിച്ചപ്പോള്‍ ഉണ്ടായ പ്രതിസന്ധിയില്‍ തീയറ്റര്‍, മുഖ്യധാരയിലെ ദരിദ്രരും അല്ലാത്തവരുമായ സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവരെയും ജീവന്‍ നല്‍കി കിടത്തിയത് ഇത്തരം ചിത്രങ്ങളാണ്. ഭരരതന്‍-പദ്മരാജന്മാരും സൂപ്പര്‍ ഹിറ്റുകള്‍ അടിക്കുന്ന ഐ വി ശശിയും ഒക്കെ അക്കാലത്ത് സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ എടുത്തു പിഴച്ചു പോയവരാണ് (രതി നിര്‍വ്വേദം, ലോറി, പറങ്കിമല, ചാട്ട, ഇണ തുടങ്ങിയവയൊക്കെ ജനം കണ്ടത് കലാമൂല്യം മാനിച്ചാണെന്ന് പ്രസ്തുത പ്രഗത്ഭരുടെ ആരാധകര്‍ പോലും പറയില്ലെന്ന് കരുതുന്നു)

തുടര്‍ന്ന് പൈങ്കിളി വാരികകള്‍ പ്രചാരം നേടിയപ്പോള്‍ പുതുനിര പ്രൊഡ്യൂസര്‍മാരായ ബ്ലേഡ് കമ്പനിക്കാര്‍ നിര്‍മ്മിക്കുന്ന മമ്മൂട്ടി മാമാട്ടി പെട്ടി ചിത്രങ്ങളായി മലയാളം സിനിമയുടെ താങ്ങ്. ടെലിവിഷന്‍ മലയാളം പ്രക്ഷേപണം തുടങ്ങിയപ്പോള്‍ മനുഷ്യജീവിതവുമായി ബന്ധമുള്ള ചില സീരിയലുകള്‍ കാട്ടി തുടങ്ങിയതോടെ കുടുംബ ബന്ധങ്ങള്‍ (എന്നു വച്ചാല്‍ മനോരോഗം എന്നര്‍ത്ഥം) ഉള്ള സിനിമ ഓടാതായി. ശേഷമൊരു അഞ്ചെട്ടു കൊല്ലം സാധാരണക്കാരന്റെ ജീവിതത്തിലെ സംഭവങ്ങളായി താങ്ങി നിര്‍ത്തല്‍. (ടി പി ബാലഗോപാലന്‍ യുഗം?) ജനത്തിനു അതു ബോറഡിച്ചപ്പോള്‍ സാധാരണക്കാരന്റെ ജീവിതത്തിലും വന്നേക്കാവുന്ന അസാധാരണ ഹാസ്യ സംഭവങ്ങളിലേക്ക് തിരിഞ്ഞു കാര്യങ്ങള്‍ (നാടോടിക്കാറ്റ്, റാംജി റാവു..) അതു മൂത്തപ്പോള്‍ കോമഡിയുമില്ല, കഥയുമില്ല എന്ന രീതിയിലായി കാര്യങ്ങള്‍. സിനിമ വീണ്ടും കാലവര്‍ഷം ചതിച്ച കര്‍ഷകനെപ്പോലെ തെണ്ടീ. ഈ സമയത്തായിരുന്നു മസാലച്ചിത്രങ്ങളുടെ രണ്ടാം വരവ്. രണ്ടാംതരം‌ഗത്തിലെ സം‌വിധായകരും നടീനടന്മാരും പക്ഷേ ഒന്നാം കാലഘട്ടത്തിലെ ആളുകളെപ്പോലെ മികവോ തികവോ ഉള്ളവരായിരുന്നില്ല എന്നതിനാല്‍ ഏറെയൊന്നും സിനിമയെ താങ്ങാ‍ന്‍ അവര്‍ക്കായില്ല. സീഡികളും മൊബൈല്‍ ഫോണുകളും ടോറന്റ് പ്രചാരത്തിലായതോടെ തലയില്‍ മുണ്ടിട്ട് അശ്ലീലം കാണാന്‍ മിനക്കെട്ടു പോകാതെ വീട്ടിലിരുന്ന് ഇതെല്ലാം കാണാമെന്ന അവസ്ഥ കൂടി ആയതോടെ രണ്ടാം ചെറുത്തു നില്‍പ്പ് വീണു. ഒട്ടേറെ ബി ക്ലാസ് തീയറ്ററുകള്‍ വിവാഹ ഓഡിറ്റോറിയമായി. കോടമ്പാക്കത്ത് പട്ടിണിയും പരിവട്ടവും കൂടി. ഈ കഥ ഇതുവരെ ആയി നില്‍ക്കുമ്പോള്‍ മസാല പടങ്ങളുടെ പ്രത്യേകത രണ്ടു തവണ മലയാളം സിനിമയെ രക്ഷിച്ച മറ്റൊരു തരംഗം ഇല്ല എന്നതാണ്.

16 comments:

അനോണി ആന്റണി said...

സിജു മുന്നത്തെ പോസ്റ്റില്‍ ഇട്ട രണ്ട് ഉത്തരങ്ങള്‍ ഇപ്പോഴാണ് കണ്ടത്:
ചോദ്യം അഞ്ച്: കഥയും തിരക്കഥയും ചാള്‍സ് തന്നെ. അഭിനന്ദനങ്ങള്‍ സിജൂ.

ചോദ്യം പത്ത് സിജു ശരിയുത്തരം പറഞ്ഞിട്ടുണ്ട്. മൂന്നിന്റെയും സംഗീത സം‌വിധാനം ഗുണ സിംഗ്. നല്ല നിരീക്ഷണം.

ഇനി ഒരേ ഒരു ചോദ്യം ബാക്കി.
നമ്പ്ര ഒമ്പത്.

സൂരജ് :: suraj said...

കമ്പിപ്പടക്വിസ് മിസ് ചെയ്തു.... ങ്ഹാ...മിസ് ചെയ്തൂന്ന് പറയാമ്പറ്റൂല, ഈ ഡീറ്റെയിത്സൊക്കെ ആ‍രാപ്പാ ആ സമയത്ത് നോക്കണത് ;) ഇതിന്റെയെക്ക ടേപ്പാണെങ്കീ ‘പ്രധാനപ്പെട്ട’ഒരു 20 - 30 മിനിറ്റ് ഒഴിച്ച് ബാക്കിയത്രേം പൂപ്പലായിരിക്കും.
ഷക്കീലക്കാലം വന്നപ്പം പിന്നെ എണ്ട്രന്‍സും കിടുപിടിയുമൊക്കെയായി അങ്ങ് ബിസിയായിപ്പോയി...എന്തര് ചെയ്യാന്‍ !

ഏതായാലും അനോണി മച്ചാന്റെ ‘ജനറല്‍ നോളജ്’ അഭാരം ;)

എതിരന്‍ കതിരവന്‍ said...

9."praayapoorththiyaavarkku maathram" enna sinima. surEsh cheythath.
pakshE 'Fashion Girls' um angngOraTe aaNallo.

പാഞ്ചാലി :: Panchali said...

അല്ല എതിരാ... അത് ഉയിര്‍ത്തെഴുന്നേല്പ്പു തന്നെ!

jinsbond007 said...

എന്റെ അഭിപ്രായത്തില്‍ ആ ഒമ്പതാമത്തെ ചോദ്യത്തിന്റെ ഉത്തരം ഉയര്‍ത്തെയുനേല്‍പ്പായിരിക്കണം!

അയല്‍ക്കാരന്‍ said...

ഗുരുഭക്തിയോളം വരുമോ ഈശ്വരഭക്തി? ഒമ്പതാമത്തെത് എന്‍റെ ട്യൂഷന്‍ റ്റീച്ചറു തന്നല്ലോ അന്തോണിച്ചാ?

മൂര്‍ത്തി said...

മലയാള സിനിമയുടെ ചരിത്രത്തില്‍ ‘ധൂമം’ എന്ന ബ്ലാക്ക് & വൈറ്റ് ചിത്രം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ബാനര്‍, സംഗീതം, പശ്ചാത്തലസംഗീതം, റെക്കോര്‍ഡിങ്ങ്, എഡിറ്റിങ്ങ്, പരസ്യം, പോസ്റ്റര്‍, നടീനടന്മാര്‍, കളിക്കുന്ന തിയറ്റര്‍ എന്നിവക്കൊന്നും ഒരു ചിത്രം വിജയിപ്പിക്കുന്നതില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന പങ്കൊന്നുമില്ലെന്ന് തെളിയിച്ച ഒരു ചിത്രമായിരുന്നു ഇത്. ബി, സി ക്ല്ലാസ് തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത് മുടക്ക് മുതലിന്റെ അനേക മടങ്ങ്(ഒരു പക്ഷെ ലോകറെക്കോര്‍ഡ്) തിരിച്ചു പിടിച്ച ഈ ചിത്രം ഒറ്റ പോസ്റ്ററോ, പരസ്യമോ ഇല്ലാതെയാണ് വിജയിച്ചത്. ജനകീയമായ തിയറ്റര്‍ എഡിറ്റിങ്ങ് എന്ന സാ‍ങ്കേതിക വിദ്യ ഈ ചിത്രത്തിലാണ് ആദ്യം പ്രയോഗിക്കപ്പെട്ടത്. ആദ്യമൊക്കെ 2 മണിക്കൂര്‍ ഉണ്ടായിരുന്ന ഈ ചിത്രം പൊതുജനാഭിപ്രായം കണക്കിലെടുത്ത് കണക്കിലെടുത്ത് അവസാനമെത്തിയപ്പോള്‍ ‘ചിത്രത്തിന്റെ സിനോപ്സിസ്’ മാത്രം പ്രദര്‍ശിപ്പിക്കുന്ന അവസ്ഥയിലെത്തിയിരുന്നു. പാതിരാപ്പടം എന്ന കണ്‍സെപ്റ്റ് കൊണ്ടു വന്നതും ഈ ചിത്രമല്ലേ എന്നൊരു സംശയവുമുണ്ട്.

കേരളീയ വാദ്യരൂപമായ ചെണ്ട തുടക്കം മുതല്‍ അവസാനം വരെ നിര്‍ത്താതെ പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിട്ടുള്ള ഏക ചിത്രവും ഇതായിരിക്കും. ഈ ചിത്രത്തെപ്പറ്റി പരാമര്‍ശിക്കാതെ മലയാള സിനിമയുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പൂര്‍ണ്ണമാകില്ല തന്നെ..

വളരെ ലളിതമായ വിജയ ഫോര്‍മുലയായിരുന്നു ഈ ചിത്രത്തിന്റെത്..:)

കണ്‍ഫ്യൂസ്ഡ് ദേശി said...

9. അഞ്ചരയ്ക്കുള്ള വണ്ടി ?

Siju | സിജു said...

9. ഉയര്‍ത്തെഴുന്നേല്‍പ്പ്

Siju | സിജു said...

ആദ്യപാപത്തിന്റെ സംഗീതം ജെറി അമല്‍ദേവ് ആണെന്നാണ് അതിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഉള്ളത്. തെളിവു വേണോ ദാണ്ടേ (ലിങ്കില്‍ ക്ലിക്കുന്നവര്‍ ആവശ്യത്തിലധികം എന്തെങ്കിലും കണ്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല)
പിന്നെ 4,6,8 എന്റെ ഉത്തരങ്ങളും ശരിയാ

അയല്‍ക്കാരന്‍ said...

അന്തോണിച്ചാ, ഉയിര്‍ത്തെഴുന്നേല്പ് എന്ന ബൈബിള്‍ വാക്കിന്‍റെ അര്‍ത്ഥം ഭൂമിയിലെ പരിപാടികളൊക്കെ മതിയാക്കുക എന്നതുതന്നെയല്ലേ?

എതിരന്‍ കതിരവന്‍ said...

ആദ്യപാപത്തിലെ ഒരു പാട്ട് (ദൈവത്തിന്‍ സൃഷ്ടിയില്‍) ജെറി അമല്‍ദേവും മറ്റു രണ്ടു പാട്ടുകള്‍ ഉഷാ ഖന്നയുമാണ്.

അനോണി ആന്റണി said...

സൂരജ്,
ഹൈലൈറ്റ്സ് ഒഴിച്ച് ബാക്കിയെല്ലാം പൂപ്പല്‍ പിടിച്ചു പോയ കാസറ്റിനെ ഓര്‍ത്തപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ! എന്തു ചെയ്യാം, ഇപ്പോ ഒക്കെ ഡിവീഡി അല്ലേ, അതൊക്കെ ഒരു കാലം :)

പാഞ്ചാലീ, ജിന്‍സ് ബോണ്ട്, അയല്‍ക്കാരന്‍, എതിരന്‍ ജീ, കണ്‍ഫ്യൂസ്ഡ് ദേശീ, സിജൂ,
ഉയിര്‍ത്തെഴുന്നേല്പ്പ് ആണ്‌ ശരി. പാപ്പരായ സുരേഷ് ഉയിത്തെഴുന്നേറ്റ ശേഷം എതിരന്‍ ജീ പറഞ്ഞ പടങ്ങളും മറ്റും ചെയ്ത് കൂടുതല്‍ ശക്തനായിട്ടുണ്ട്.
പാഞ്ചാലി, സിജു, ജിന്‍സ് എന്നിവര്‍ക്ക് പോയിന്റ്.
അയല്‍ക്കാരാ, എന്റെ ട്യൂഷന്‍ ടീച്ചര്‍ സുരേഷെടുത്തതല്ല (യങ്ങ് ഡിസ്റ്റന്‍സ് എന്ന സായിപ്പു പടത്തിന്റെ കഥയാണ്‌ അത് എന്ന് ഓര്‍മ്മ)
കണ്‍ഫ്യൂ, അഞ്ചരക്കുള്ള വണ്ടി ജയദേവന്‍- പുള്ളിയുടെ രീതിയില്‍ പറഞ്ഞാല്‍ ജയ് ദെ വാന്‍ എടുത്ത സിനിമയാണ്‌.

സിജൂ,
ആ സ്കീന്‍ ഷോട്ടിനു നന്ദി. എതിരന്‍ ജീ പറഞ്ഞതുപോലെ രണ്ടു പാട്ടുകള്‍ കാസറ്റില്‍ ഉഷാ ഖന്നയുടെ പേര്‍ അടിച്ചാണു വന്നത്. ഓര്‍മ്മ ശരിയാണെങ്കില്‍ ഈ രണ്ടു പാട്ടുകളും എഡിറ്റിങ്ങ് കഴിഞ്ഞപ്പോള്‍ പടത്തില്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അതായിരിക്കണം ചിത്രത്തിന്റെ ക്രെഡിറ്റ് ലിസ്റ്റിങ്ങിങ്ങില്‍ ഇതു കാണിക്കാത്തത്. മെഡല്‍ ടാലി അപ്ഡേറ്റ് ചെയ്തിട്ടുണ്ട് (ആദ്യം സിജുവിന്റെ കമന്റ് ഫീഡ് പകുതിയേ മെയിലില്‍ വന്നുള്ളു.)


മൂര്‍ത്തീ,
ജനകീയ എഡിറ്റിങ്ങ് - വളരെ നല്ല നിരീക്ഷണം. ഏ ക്ലാസില്‍ എടുക്കാതെ ബി ക്ലാസ്സില്‍ ഇറങ്ങേണ്ടി വന്ന അനേകം സിനിമകള്‍ മലയാളത്തിലുണ്ട്, പക്ഷേ വിജയിച്ച ഒരെണ്ണം പോലും ഇല്ല. ശരിയാണ്‌, ധൂമത്തിന്റെ പേര്‍ മലയാള സിനിമ ചരിത്രത്തില്‍ വിട്ടുപോവാനാവാത്ത അത്ര പ്രാധാന്യമുള്ള ഒന്നാണ്‌. ഈ കമന്റ് പോസ്റ്റിനെക്കാളും മികച്ചതായി.

അയല്‍ക്കാരാ,
ഉയിര്‍ - ജീവന്‍. ഉയിര്‍ക്കുക, ജീവന്‍ വയ്ക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പ് അപ്പോള്‍ മരിച്ചു കിടന്ന ഒരാള്‍ ജീവന്‍ കിട്ടി എഴുന്നേല്‍ക്കുക എന്നര്‍ത്ഥം. പ്രയോഗം കൊണ്ട് പുനരുത്ഥാനം എന്ന് അര്‍ത്ഥമായും ഇതിനെ കാണാം.

ഫൈനല്‍ മെഡല്‍ ടാലി
സിജു - 6
എതിരന്‍ ജീ- 4
അയല്‍ക്കാരന്‍-2
തോന്ന്യാസി - 1
പാമരന്‍-1
മൂര്‍ത്തി- 1
പാഞ്ചാലി- 1
ജിന്‍സ് - 1

ഉത്തരങ്ങള്‍ എഴുതിയും അഭിപ്രായങ്ങള്‍ അറിയിച്ചും കമന്റുകള്‍ ഇട്ട എല്ലാ കൂട്ടുകാര്‍ക്കും നന്ദി. "എന്തു മാങ്ങാത്തൊലി ക്വിസ്സ് ആണിത്, നിനക്കു വേറേ പണിയൊന്നും ഇല്ലേ?" എന്ന് കമന്റ് ഇടാതെ പോയ മറ്റു വായനക്കാര്‍ക്കും നന്ദി. ഈ പോസ്റ്റ് ഒരു പരീക്ഷണം ആയിരുന്നു. ഇന്ന വിഷയമേ വായനക്കാരനു മുന്നില്‍ അപ്പീലിങ്ങ് ആകൂ, ഇന്ന വിഷയം അരോചകമായി തോന്നും, അല്ലെങ്കില്‍ ഇന്ന വിഷയത്തില്‍ ചര്‍ച്ച അസഭ്യത്തിലേ കലാശിക്കൂ, തുടങ്ങി യാതൊരു ചങ്ങലകളും ബ്ലോഗിനില്ല എന്ന് മനസ്സിലായി ( ഏറ്റവും മോശം ഫലമായി വരാമായിരുന്നത് "ആരാണ്ട് ഒരു അനോണി എന്റെ ക്വിസ്സിനെ ആക്ഷേപിച്ചു പോസ്റ്റിട്ടു" എന്ന് എതിരന്‍ ജീ പരാതിപ്പെടുന്നതായിരുന്നു. പക്ഷേ എന്തോ പുള്ളീ അങ്ങനെ വിചാരിക്കുന്ന ആളല്ല എന്നു തോന്നി)

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
ഒതേനന്‍ said...

അയ്യേ ....,
എതിരന്‍ സര്‍ ഇത്തരക്കരനാണെന്ന് അറിയില്ലായിരുന്നു !!!!!!!!!

മാരാര്‍ said...

ഛെ.. ഇതു വായിക്കാന്‍ താമസിച്ചു പോയല്ലോ. അല്ല നേരത്തെ വായിച്ചിരുന്നാലും ഉത്തരമറിയാവുന്ന ചോദ്യങ്ങള്‍ ഒന്നോ രണ്ടോ മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ സിനിമയൊക്കെ കാണുമ്പോള്‍ ടൈറ്റില്‍‌സ് ആരാ വായിക്കുന്നത്?

ഒരു കാലത്ത് ക്രേസ് ആയിരുന്ന ഈ സിനിമകള്‍ മാത്രമല്ല കട്ടാങ്ങല്‍ ധന്യ, മുക്കം പീസി ടാക്കീസുകളിലെ മൂട്ടകടിയും കൂടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

പക്ഷെ ഒരു സംഭവമായിരുന്ന “ലയനം” വിട്ടു കളഞ്ഞതെന്തേ?