Thursday, September 4, 2008

ഇവിടെയും സിനിമ ക്വിസ്സ്‌

എതിരന്‍ ചേട്ടന്‍ നടത്തിയ ക്വിസ്സിന്റെ വന്‍ വിജയം കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം. നമുക്കറിയാവുന്ന കാര്യങ്ങളൊക്കെ വച്ച്‌ ഒരു ക്വിസ്സ്‌ കൂട്ടി വച്ചിട്ടുണ്ട്‌. ( വലിയ കാര്യമൊക്കെ ചോദിച്ചാല്‍ കൊള്ളാമെന്നുണ്ട്‌, എന്തു ചെയ്യാന്‍ എതിരേട്ടന്‍ ചോദിക്കുമ്പോലെ വല്ലോം നമുക്കറിയേണ്ടേ?)

ഒന്നാം സമ്മാനം നൂണ്‍ ഷോയുടെ ബാല്‍ക്കണി ടിക്കറ്റ്‌. സ്പോണ്‍സര്‍ ചെയ്യുന്നത്‌ ആള്‍ കേരള ബിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍, ഉച്ചക്കട യൂണിറ്റ്‌.

1. ആദ്യപാപം എന്ന പുണ്യ പുരാതന അഭിലാഷ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജെറി അമല്‍ദേവ്‌ ആയിരുന്നു. ഗാനങ്ങള്‍ക്ക്‌ ആരാണ്‌ ഈണം കൊടുത്തത്‌?

2. ഷക്കീലയെ നായിക ആക്കുമ്പോള്‍ സംവിധായകര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്നം അവരുടെ ആകാരവലിപ്പത്തിനു ചേര്‍ന്ന നായകനെ കണ്ടെത്തുക എന്നതായിരുന്നു. "കാതര" എന്ന ചിത്രത്തില്‍ ആരാണ്‌ ഷക്കീലയുടെ ഭര്‍ത്താവായി അഭിനയിച്ചത്‌?

3. "മട്ടിച്ചാറ്‌ മണക്കണ്‌ മണക്കണ്‌ മലങ്കാറ്റ്‌ കുളിരണ്‌.." ബ്രഹ്മാനന്ദന്‍ സംഗീതം കൊടുത്ത ഒരേയൊരു ചിത്രമാണ്‌ മലയത്തിപ്പെണ്ണ്‌. ഇതിന്റെ ഗാനരചയിതാവ്‌ ആര്‌ ?

4. "ലെവല്‍ ക്രോസ്സ്‌" സുജയ്‌ മാത്യൂ എന്ന നവാഗതന്റെ സിനിമയായിരുന്നു. ഇതിലെ അനുരാധ ശ്രീറാം പാടിയ പാട്ടിനു വരികളും സംഗീതവും നല്‍കിയത്‌ ആരൊക്കെ?

5. രേഷ്മയുടെ ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ്‌ "സ്നേഹ". ചാള്‍സ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ആരെഴുതി?

6. എയിഡ്സിനെക്കുറിച്ച്‌ യൂ എന്‍ പ്രചാരണം ഇന്ത്യയിലെത്തും മുന്നേ "എയിഡ്സ്‌" എന്ന ചിത്രം നിര്‍മ്മിച്ച്‌ ഈ രോഗത്തെപ്പറ്റി മലയാളികള്‍ക്ക്‌ മുന്നറിയിപ്പു നല്‍കിയ നല്ല സംവിധായകനാണ്‌ വി പി മുഹമ്മദ്‌. ഇദ്ദേഹം ഇതിനു മുന്നേ സംവിധാനം ചെയ്ത ഒരു ചിത്രം സെന്‍സര്‍ബോര്‍ഡ്‌ നിരോധനത്തിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും പ്രദര്‍ശനാനുമതി നേടിയെടുത്ത ആദ്യത്തെ ചിത്രം എന്നാണ്‌ പ്രചാരം നേടിയത്‌. ഏതാണാ ചിത്രം?

7. പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാര്‍ ഏതു പേരിലാണ്‌ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്‌?

8. ഇന്ന് മലയാളത്തില്‍ പ്രശസ്തനായ ഒരു സംവിധായകന്‍ ഇതിനു മുന്‍പ്‌ ഗാനരചയിതാവായിരുന്നു. പി ചന്ദ്രകുമാറിന്റെ നല്ല കാലത്ത്‌ എടുത്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തിനു ഗാനങ്ങളെഴുതിയ അദ്ദേഹം ആരാണ്‌?

9. അമ്മേ നാരായണാ, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയ ഭക്തി ചിത്രങ്ങളും മറ്റും സംവിധാനം ചെയ്ത്‌ ഷെഡ്ഡില്‍ കയറിപ്പോയ സുരേഷ്‌ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നടത്തിയത്‌ ഒരു ഉച്ചപ്പടത്തോടെയാണ്‌. ഏതാണ്‌ ആ ചിത്രം?

10. "പെണ്‍ സിംഹം "എന്ന ക്രോസ്‌ ബെല്‍റ്റ്‌ മണി ചിത്രത്തിനും പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ജിജോയുടെ പടയോട്ടം എന്നീ സിനിമകള്‍ക്കും തമ്മിലുള്ള ബന്ധമെന്ത്‌?

ഉത്തരം പറയാന്‍ രണ്ടേ രണ്ടു ദിവസം മാത്രം. ശനിയാഴ്ച ഇന്ത്യന്‍ സമയം ആറുമണി അടുപ്പിച്ച്‌ ഈ ക്വിസ്‌ പൂട്ടി ശരിയുത്തരം ഇടുന്നതായിരിക്കും.

14 comments:

മൂര്‍ത്തി said...

8. സത്യന്‍ അന്തിക്കാട്

Jai Te Van നെക്കുറിച്ച് ഒരു ചോദ്യം പോലും ഇല്ലേ?

പാമരന്‍ said...

1. ജെറി അമല്‍ദേവ്‌ തന്നെ അല്ലേ?
2. ഒരു ഫര്‍ത്താവ്‌ ഉണ്ടായിരുന്നോ? സ്വാറി ശ്രദ്ധിക്കാന്‍ പറ്റിയില്ല :)
3. പന്തളം സുധാകരന്‍
4. എസ്‌.പി.വെങ്കിടേഷ്, പൂവച്ചല്‍ ഖാദര്‍
5. ദേ പിന്നേം. ഇതൊക്കെ ആരു ശ്രദ്ധിക്കാന്‍? :(
6. തെരിയാത്‌ :(
7. തെരിയാത്‌ :(
8. സത്യന്‍ അന്തിക്കാട്‌
9. ഒരു നിമിഷം തരൂ?
10. തെരിയാത്‌ :(

ഗൂഗില്‍ഫഗവാനും കാപ്പാത്തില്ല :(

അതുല്യ said...

Pls do comment moderation.

അയല്‍ക്കാരന്‍ said...

2. ഇന്ദ്രന്‍സ്
6. ഉല്പത്തീ
7. കിരണ്‍

മ്യൂട്ടാക്കിയിട്ടാ സിനിമ കാണാറുള്ളത്. പാട്ടുകള്‍ ശ്രദ്ധിക്കാന്‍ പറ്റിയിട്ടില്ല. ബാക്കി പാമരന്‍ സാറു പറഞ്ഞുകഴിഞ്ഞു

എതിരന്‍ കതിരവന്‍ said...

1.ഉഷാ ഖന്ന
2. പ്രജോദ് (മച്ചാന്‍ വറുഗീസും ഈ സിനിമയില്‍ ഉണ്ടായിരുന്നു. അതൊന്നും ഞാന്‍ നോക്കിയില്ല)
3.വയണാര്‍ വല്ലഭന്‍
5. സാജന്‍
6. ഉല്‍പ്പത്തി
8. സത്യന്‍ അന്തിക്കാട്
9.ഫാഷന്‍ ഗേള്‍

കോറോത്ത് said...

എതിരന്‍ കതിരവന്‍ said
5. സാജന്‍
S.A. ജാന്‍ അല്ലെ ശരി :) ?

തോന്ന്യാസി said...

രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം മാത്രം പറയാം( അതു മാത്രമേ അറിയുള്ളൂ)

കൊച്ചു പ്രേമന്‍

ഗുപ്തന്‍ said...

പത്താമത്തെ ചോദ്യത്തിന്റെ ഉത്തരം അരപ്പട്ടയും ക്രോസ്ബെൽറ്റും അല്ലേ.. ഹിഹിഹി

റോബി said...

മൈനസ് മാര്‍ക്ക് ഉണ്ടോ?

ആന്റണി പറഞ്ഞ പെണ്‍സിംഹം കേട്ടിട്ടില്ലല്ലോ...shaquee La ഒക്കെ അഭിനയിച്ച ഒരു 'നാലാംസിംഹം' കേട്ടിട്ടുണ്ട്..അതാണോ?

എതിരന്‍ കതിരവന്‍ said...

aslRobie:
Pen simham is a Silk Smitha movie.
"ArappaTta keTTiya....." has a poor man's silk Smitha:Soorya. She is always cast as poor "loose woman".

Siju | സിജു said...

തലയില്‍ മുണ്ടിട്ടിരിക്കുന്നു

1. ജെറി അമല്ദേവ്
2. കൊച്ചു പ്രേമന്‍ (കാതരയായിരുന്നോന്ന് അത്ര ഉറപ്പില്ല. പേരെഴുതി കാണിച്ചപ്പോഴേക്കും സൂര്യയിലെത്തിയിരുന്നില്ല)
3. വയനാര്‍ വല്ലഭന്‍ (കട് ഗൂഗിള്)
4. ഗാനരചന - പൂവച്ചല്‍ ഖാദിര്‍
സംഗീതം - എസ് പി വെങ്കിടേഷ്
6. ഉല്‍പത്തി
8.സത്യന്‍ അന്തിക്കാട്, പിന്നെ ശ്രീകുമാരന്‍ തമ്പിയും
9. പ്രഭാതം ചുവന്ന തെരുവില്‍
10. സംഗിത സംവിധാനം - ഗുണ സിംഗ്

Siju | സിജു said...

5. ചാള്‍സ് (അതില്‍ എന്താ ഇത്ര മാത്രം എഴുതാനുള്ളത്)

അനോണി ആന്റണി said...

ദാ ഈ പോസ്റ്റില്‍ സിനിമ ക്വിസ്സ്- ഹിന്റ്, അപ്ഡേറ്റ് എന്നിവ ഇട്ടിട്ടുണ്ട് പ്രിയ ക്വിസ്സര്‍മാരേ.

എതിരന്‍ കതിരവന്‍ said...

9. "praayapoorththiyaayavarkku maathram" enna sinima.