Thursday, September 11, 2008

ഓണം വന്നോണം വന്നോട്ടക്കൈയ്യാ..

ഈ ഓണം മോഹന്‍ ലാലേട്ടനോടൊപ്പം ദുബായില്‍ ആഘോഷിക്കൂ, സരസമ്മ അക്കനോടൊപ്പം ചെങ്കല്‍ ചൂളയില്‍ ആഘോഷിക്കൂ എന്നൊക്കെ പരസ്യത്തിന്റെ ബഹളം ടീവിയിലും പത്രത്തിലും. അല്ലാ ഓണം കെട്ടിയോളും പിള്ളേരുമൊത്ത് വീട്ടില്‍ ആഘോഷിക്കുന്ന പതിവു നിന്നോ?

ഒരു പരസ്യം "ഓണോത്സവ് -2008" എന്ന്. എന്തര്‌ ഉത്സവ്? ഓണം ഗോസായി കൊണ്ടു പോയോ?

ഓണ കച്ചവടത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഇക്കുറിയും സപ്ലൈക്കോയെ കടത്തി വെട്ടും. ഓണം ഉണ്ടില്ലേലും വേണ്ടില്ല, ഓണമടിക്കണം. പൂവേ പൊലി.

തേങ്ങ കിട്ടാനില്ല ദുബായിലെങ്ങും. പാലില്ല, പഴമില്ല, ചേനയും ചേമ്പുമില്ല. ഓണം കാരണം പട്ടിണിയാകുമോ എന്തോ.

ഓണ സദ്യ റെഡി- ചെട്ടിനാട് റെസ്റ്റോറന്റ്. അതു തരക്കേടില്ല. വിഷ് യൂ ഏ ഹാപ്പി ഓണം -എത്തിസലാത്ത് (യു ഏ ഈ ടെലിക്കോം), അതു നന്നായി, മലബാറി എന്ന ജീവിക്കും ഒരഡ്രസ്സുണ്ട് അപ്പോള്‍.

"ഹാപ്പി ഓണം" കാര്‍പ്പാര്‍ക്കില്‍ ഒരീജിപ്തുകാരന്‍ കൈ കൂപ്പി. തള്ളേ ഓണം ഫെയിമസ്സായെടേ!

"നാളെ ഓണവും അവധിയും ഒന്നിച്ചു വരുന്ന ദിവസമാ... എന്തരാകുമോ എന്തോ". ഓണം വെള്ളിയാഴ്ച്ച ആയതില്‍ ഒരു ഗള്‍ഫന്റെ ആശങ്ക ഗുരുസിന്‍‌ഹ.

അങ്ങനെ ടീവിക്കാര്‍ കൂടി കോമാളിയാക്കിയ മാവേലിയും നാട്ടുകാരു കൂടി എടുത്തിട്ടു വിരകി വിരകി നാശമാക്കിയ പച്ചക്കറിയും മഞ്ഞ നിറമുള്ള വാഴയിലയും പച്ച നിറമുള്ള വെള്ളരിക്കയും നീല നിറമുള്ള പഴവും, തുണിക്കടയിലെ തള്ളും ഒക്കെ ആയി. ഓണമായി. ആശംസകള്‍!

14 comments:

ഉഗാണ്ട രണ്ടാമന്‍ said...

മനസ്സ് നിറഞ്ഞ ഓണാശംസകള്‍ !

കോറോത്ത് said...

ഐശ്വര്യ പൂര്‍ണ്ണമായ ഒരു ഓണം ആശംസിക്കുന്നു :)

ആചാര്യന്‍... said...

കഴിഞ്ഞ വര്‍ഷം ദുബായില്‍ കുറെ സമയം ചെലവിട്ടു വന്ന കാനഡക്കാരന്‍ സായ്പ് കേരളത്തില്‍ വന്നപ്പോള്‍ വണ്ടറടിച്ചു " ഇസ് ഇറ്റ് ഓനം ഹീര്‍?" അതു ഞങ്ങടെ തറവാട്ടു കാര്യാന്നു പറഞ്ഞപ്പം പുള്ളി പറേകാ, പുള്ളി ഓര്‍ത്തു അതു ദുബായ്ക്കാര് അറബികളൂടെ എന്തോ പരിപാടിയാരിക്കൂന്ന്..അത്ര കേമാക്കീട്ടുണ്ട് നമ്മടാള്‍ക്കാര്.. സ്പോണ്‍സേര്‍ഡ് ഓണാശംസാസ് റ്റൊ ആള്‍.. ഹഹഹ

മൂര്‍ത്തി said...

ഓണാശംസകള്‍..

ഉണ്ടില്ലേലും വേണ്ടില്ല, ഓണമടിക്കണം- ഇത് പെരുത്ത് ഇഷ്ടപ്പെട്ടു..അതിനല്ലെ എസ്.എം.എസ്. തമാശികര്‍ sHAPPY pONAM എന്നൊരു മെസേജ് ഇറക്കിയിട്ടുള്ളത്...:)

സൂരജ് :: suraj said...

അപ്പ ഹാപ്പി വോണം...!

ലുട്ടു said...

ഓണാശംസകള്‍

കിനാവ് said...

ഷാപ്പിലോണം

The Beast said...

വോ.. പെയ്യി വോണമടിയ്ക്കിന്‍ ...
(തെറ്റിവായിക്കല്ലും)

മലമൂട്ടില്‍ മത്തായി said...

ഹാപ്പി ഓണം. എന്തായാലും ഓണം അടിക്കാന്‍ പറ്റും, ഇവിടെ ആയാലും.

ശിവ said...

ഓണം ആശംസകള്‍...

എതിരന്‍ കതിരവന്‍ said...

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ എമര്‍ജെന്‍സി വിഭാഗത്തില്‍ ജോലി ചെയ്ത ഒരു ഡോക്ടര്‍ പറഞ്ഞത് ഓണം ഏറ്റവും കൂടുതല്‍ അത്യാഹിതക്കാര്‍ വരുന്ന ദിവസമാണെന്നാണ്. തമ്മില്‍ത്തല്ലിയിട്ടു വരുന്നവര്‍.

സൂര്യകാന്തി said...

sHAPPY pONAM...... hi hi hi...

ജയരാജന്‍ said...

അനോണിച്ചേട്ടാ,ഓണാശംസകൾ!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ഓണാശംസകള്‍