Wednesday, September 3, 2008

പ്രഗോപനം

കാര്യങ്ങള്‍ തൃപ്തികരമല്ലാത്ത വേഗത്തിലാണ്‌ നീങ്ങുന്നതെന്ന നിങ്ങളുടെ ... അമീറ വാക്കുകള്‍ക്ക് പരതി.
നിങ്ങളുടെ ആശങ്ക എത്രമാത്രം കഴമ്പുള്ളതാണെന്ന് എനിക്കുറപ്പില്ല എങ്കിലും നിങ്ങളുടെ ഭീതികള്‍ അകറ്റേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ഞങ്ങള്‍ യു എസ്സിലെ കോര്‍ ഡെവലപ്പ്മെന്റ് ടീമില്‍ നിന്നും അലെസ്റ്റെയറെയും ഇന്ത്യയിലെ ഫസ്റ്റ് ലൈന്‍ സപ്പോര്‍ട്ടില്‍ നിന്നും മാല്‍‌വീകയെയും സൈറ്റിലേക്ക് വരുത്തിയിട്ടുണ്ട്.

നിങ്ങള്‍ ഉണ്ടെന്നു സംശയിക്കുന്ന സ്നാഗുകള്‍ പരിശോധിച്ച് ഉടനടി പരിഹരിക്കാനാണ്‌ ഞാന്‍ വന്നത്, ഒക്കെ കഴിഞ്ഞേ പോകുന്നുന്നുള്ളു.സംശയമുണ്ടെങ്കില്‍ എന്നെ ഇവിടെ പൂട്ടിയിട്ടോളൂ- അലിസ്റ്റെയര്‍ ചിരി വില്‍ക്കാന്‍ ശ്രമിച്ചു.

ഉണ്ടെന്നു സംശയിക്കുന്നതല്ല അലിസ്റ്റെയര്‍, ഉള്ള സ്നാഗുകള്‍. ഞാന്‍ നിലപാട് വ്യക്തമാക്കി.

കാസ്പര്‍ ശ്വാസം ഉച്ചത്തിലൊന്നു വിട്ടു. അവന്‍ സംസാരിക്കാനൊരുങ്ങുകയാണ്. ഇനിയൊരു മഴയില്‍ അമീറയും അലിസ്റ്റെയറും മാളവികയും നനഞ്ഞു കയറുമ്പോഴേക്ക് മീറ്റിംഗ് അവസാനിക്കാനുള്ള സമയമാകും.

നിന്റെ ഊഴമായി എന്നയര്‍ത്ഥത്തില്‍ അമീറ മാളവികയെ നോക്കി.

അവളോ? ഇമല്‍ഷന്‍ പെയിന്റ് പോലെ ആ മെല്ലിച്ച ദേഹത്തൊട്ടുന്ന ഒരു വഴുക്കന്‍ നീല സാരിയി‍ലൊളിച്ച്, മയങ്ങിപ്പോകുന്ന കണ്ണുകള്‍ കൊണ്ട് സ്വന്തം സഹപ്രവര്‍ത്തകരടക്കം ഒരു സംഘം അപരിചിതരെ മാറി മാറി നോക്കിക്കൊണ്ടിരിക്കുന്നു. അവളിരുന്നിട്ടും കസേരയില്‍ ഒരാള്‍ക്കുള്ള സ്ഥലം ബാക്കിയുണ്ട്.

"മിസ്റ്റര്‍ കാസ്പര്‍ അയച്ച സ്നാഗുകള്‍ ഞാന്‍ കണ്ടു, ഡാറ്റാ ഹാര്‌വെസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ താല്‍ക്കാലികമായി പരിഹരിക്കാന്‍ ഞാന്‍ ഒരു' ഗുയി' ഉണ്ടാക്കിയിട്ടുണ്ട്"

എന്റെ മലയാളിത്തം നിറഞ്ഞ ഇംഗ്ലീഷ് വര്‍ഷങ്ങളായി കേള്‍ട്ടു ശീലിച്ചതുകൊണ്ട് മാത്രമാവണം കാസ്പറിന്‌ അവളുടെ 'ഗുയി' മനസ്സിലായത്.

"യൂസര്‍ എഴുതുകയും തിരുത്തുകയും ചെയ്യുന്ന ഡാറ്റ കൊണ്ട് ഞങ്ങള്‍ തൃപ്തിപ്പെടുമെങ്കില്‍ ഈ പ്രോജക്റ്റ് തന്നെ ആവശ്യം വരില്ലായിരുന്നു" പ്രകടമായ നീരസത്തോടെ അയാള്‍ പറഞ്ഞു.

മാളവിക മാലയില്‍ ലോക്കറ്റിനു പകരം തൂക്കിയിരുന്ന ഒരുണ്ണികൃഷ്ണന്‍ ഒറ്റച്ചാട്ടത്തിനു അവളുടെ കയ്യിലെത്തി.
"എന്നോടു ക്ഷമിക്കൂ, ഞാന്‍ ഇന്നു രാവിലേ അഞ്ചു മണിക്കാണ്‌ ഇവിടെ എത്തിയത്. ഇത്രയും നേരം കൊണ്ട്.."

"താല്‍ക്കാലികം എന്നാണ്‌ അവള്‍ പറഞ്ഞത് കാസ്പര്‍, പ്രതിവിധി എന്നല്ല. എന്താ ഹാര്‍‌വെസ്റ്റിന്റെ പ്രശ്നം തീരുന്നതുവരെയുള്ള ഡാറ്റ നിങ്ങള്‍ക്ക് വേണമെന്നില്ലേ? അത് പിന്നെ എങ്ങനെ ചെയ്യണം, മറ്റെന്തെങ്കിലും പോം വഴി തോന്നുന്നുണ്ടോ?" അലിസ്റ്റെയര്‍ ഒച്ചയുയര്‍ത്തി പറഞ്ഞു.

"കാര്യങ്ങള്‍ ഇങ്ങനെയായതില്‍ അതൃപ്തിയുണ്ട്... " ഞാന്‍ മാളവികയെ നോക്കി " പക്ഷേ നിങ്ങള്‍ കുറ്റക്കാരിയെന്ന് ആരോപിക്കുന്നില്ല."

കാസ്പര്‍ ശാസനയുള്ളശ ഒരൊളിനോട്ടം എന്റെ നേര്‍ക്കെറിഞ്ഞു.
"ആന്റണി പറഞ്ഞത് ശരിയാണ്‌, ആരെയും വ്യക്തിപരമായി കുറ്റക്കാരാക്കുന്നില്ല ഞങ്ങള്‍, പക്ഷേ പ്രസ്ഥാനമെന്ന് നിലയ്ക്ക് നിങ്ങളെ എല്ലാവരെയും അടച്ച് കുറ്റക്കാരാക്കുന്നു താനും."
അവളുടെ കൃഷ്ണന്‍ ഗോവര്‍ദ്ധനത്തിന്റെ താഴ്വാരത്തേക്കു തിരിച്ചു പോയി.

രണ്ടു വളയിട്ടിട്ടുണ്ട്, ഒരു ചാരിറ്റി റിസ്റ്റ് ബാന്‍ഡുമുണ്ട് , ഡീപ്പ് പര്‍പ്പിള്‍ നിറമുള്ള ബാന്‍ഡ് ഏതു ചാരിറ്റിയാണോ. മേക്കപ്പൊന്നുമില്ല, കൈത്തണ്ടയിലെ രോമങ്ങളൊന്നും വാക്സ് ചെയ്തിട്ടില്ല. ഇത്തിരി ദിവസം കൂടി കഴിഞ്ഞ് ഞാന്‍ മുതിര്‍ന്ന ആളായിക്കോളാം എന്നു പറയുമ്പോലെ. ഉണ്ണിമുലച്ചീ, നിനക്കൊരു സ്കര്‍ട്ടും ജാക്കറ്റും ഇട്ടുകൂടായിരുന്നോ.


"അടുത്ത വെള്ളിയാഴ്ച കാണുമ്പോഴേക്ക് പ്രധാന പ്രശ്നങ്ങളെങ്കിലും പരിഹരിച്ചേ മതിയാവൂ" കാസ്പര്‍ എനിക്കു കാക്കാതെ പുറത്തേക്കു നടന്നു. പക്ഷേ കോഫീ ഷോപ്പ് എത്തിയപ്പോള്‍ ഞാനൊപ്പമെത്താന്‍ നിന്നു.

"ഓരോ കാപ്പി കുടിച്ചു പോകാം. മറ്റു കടകള്‍ ഇപ്പോള്‍ തുറക്കില്ല, റമദാന്‍ കാലമല്ലേ."
ഞാനൊന്നും പറഞ്ഞില്ല.
"അടുത്താഴ്ചയെങ്കിലും ഇത് എവിടെയെങ്കിലും എത്തിയില്ലെങ്കില്‍... എനിക്ക് മടുത്തു"
വശത്ത് ഭംഗിയുള്ള പ്രാഡ ഷര്‍ട്ടുകള്‍ തൂക്കിയ കട.
"ശരിയാണ്‌."
"എന്തു ശരിയാണെന്ന് ആന്റണീ?"
"എന്ത്?"
"നിന്റെ മകനു സുഖമല്ലേ?"
"അതേ."
"നേരത്തേ ചോദിക്കണമെന്നു കരുതിയതാണ്. ആന്റണീ, നീ എന്തേ വിവാഹ മോതിരം ഇടാത്തത്? ഒഴിഞ്ഞ വിരലുകള്‍ കാണുമ്പോ നിനക്കെന്തോ കുറവുള്ളതുപോലെ തോന്നും."
എത്ര കൃത്യമായി ഇയാള്‍ മനസ്സു വായിക്കുന്നു. വലിയ ബഹുമാനം തോന്നി, കുറച്ച് അസൂയയും.

"മോതിരം? അതിട്ടാല്‍ ടൈപ്പ് ചെയ്യാന്‍ വിഷമം."
"അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് അടുത്താഴ്ചയുള്ള മീറ്റിംഗില്‍?"

"അടുത്താഴ്ച നിനക്കൊപ്പം ഈ മാരണം മീറ്റിംഗിനു ദര്‍‌വീശ് വന്നാല്‍ പോരേ? എനിക്കു നാലാം ക്വാര്‍ട്ടര്‍ പ്രൊജക്ഷന്‍ കൊടുക്കണം."
"ശരി. ദര്‍വീശിനെ അയച്ചാല്‍ മതി."

9 comments:

പാഞ്ചാലി said...

"...അവളോ? ഇമല്‍ഷന്‍ പെയിന്റ് പോലെ ആ മെല്ലിച്ച ദേഹത്തൊട്ടുന്ന ഒരു വഴുക്കന്‍ നീല സാരിയി‍ലൊളിച്ച്, മയങ്ങിപ്പോകുന്ന കണ്ണുകള്‍ കൊണ്ട് സ്വന്തം സഹപ്രവര്‍ത്തകരടക്കം ഒരു സംഘം അപരിചിതരെ മാറി മാറി നോക്കിക്കൊണ്ടിരിക്കുന്നു. അവളിരുന്നിട്ടും കസേരയില്‍ ഒരാള്‍ക്കുള്ള സ്ഥലം ബാക്കിയുണ്ട്..."

നല്ല നിരീക്ഷണം!

simy nazareth said...

enikkonnum manasilaayilla

പട്ടൌടി said...

ഇതിയാനിത് എന്നാത്തിന്റെ ഇളക്കമാന്നേ? കുഞ്ഞന്തോണീ,ഓടിവാടാ മോനേ, അപ്പച്ചന്‍ കൈ വിട്ടു പോകുവാ. രണ്ട് കൊടുത്ത് വീട്ടില്‍ വിളിച്ചോണ്ടും പോയാട്ട്.

Jay said...

ഈ ദര്‍വീശ് വന്നാലും പ്രശ്നം തീരുമെന്ന് തോന്നുന്നില്ല കേട്ടോ. അവന്‍ ആളത്ര ശരിയല്ല. വലിയ വീശുകാരനാണെന്നാ വിചാരം. അവെ ഒരു പുല്ലും അല്ല. പിന്നെ, ലവള് കൈയ്യിലെ രോമമൊന്നും വാക്‌സ് ചെയ്യാതെ വന്നത് എനിക്ക് തീരെ ഇഷ്‌ടപ്പെട്ടില്ല. കാശില്ലേല്‍ പറഞ്ഞാ പോരേ. പിന്നെ നമ്മടെ മാ‍ല്‍‌വീക ഇപ്പൊ എവിടെകാണും. ഒന്നു ഹാര്‍വെസ്‌റ്റ് ചെയ്യാനായിരുന്നു....

Unknown said...

അത്യന്താധുനികന്‍!

നിക്കൊന്നും മനസിലായില്യ... ഞാന്‍ പാവം!

ദേ ഇതു മനസിലായി..
അവളുടെ കൃഷ്ണന്‍ ഗോവര്‍ദ്ധനത്തിന്റെ താഴ്വാരത്തേക്കു തിരിച്ചു പോയി.

ഞാന്‍ പച്ചക്കരടി said...

കൃഷ്ണന്‍ ഗോവര്‍ദ്ധനത്തില്‍ ഒളിച്ചു. ഗോവര്‍ദ്ധനം -> മല.
അവസാനം -> ആന്റണിക്ക് എന്തോ കുടുംബ പ്രശ്നങ്ങള്‍ ഉണ്ട്. അതാണ് ആന്റണി അപ്സെറ്റ് + മൌനി. അതാണ് ആന്റണി വിവാഹ മോതിരം ഇടാത്തത്. അത് ബുദ്ധിയുള്ള മാനേജര്‍ മനസിലാക്കി.
ഡീപ് പര്‍പ്പിള്‍ റിസ്റ്റ് ബാന്‍ഡ് -> കാന്‍സര്‍, അല്‍‌ഷീമേഴ്സ് രോഗങ്ങളുടെ ചാരിറ്റികള്‍ ആണ് ഇത് ഉപയോഗിക്കുന്നത്. മാല്‍‌വികയ്ക്ക് കാന്‍സര്‍?
അവസാനം -> ആന്റണി ഇനി മീറ്റിങ്ങിന് പോവില്ല. കാരണം മാളവിക അയാളുടെ മനസമാധാനം നശിപ്പിക്കുന്നു.

ഞാന്‍ പച്ചക്കരടി said...
This comment has been removed by the author.
Sethunath UN said...

ഇന്നെത്രെണ്ണം വിട്ടു ആന്റണീ?

Sherlock said...

വണ്ടര്‍ഫുള്‍..

ബൂലോഗത്ത് ചവറെഴുത്തുകാര്‍ മാത്രമേ ഉള്ളൂ എന്നാരാ‍ പറഞ്ഞത്? :)




(ആര്‍ക്കെങ്കിലും മനസിലായിലെങ്കീ നിക്കൊരു മെയിലിട്ടേര്. ഡാങ്ക്സ്, അഡ്വാസായി)