Saturday, October 13, 2007

പാരഡീസ്‌ ലോസ്റ്റ്‌

കുറച്ചുപേര്‍ ഷാപ്പ്‌ പാരഡി ഇഷ്ടപ്പെട്ടെന്ന് കമന്റ്‌ ഇട്ട്‌ എന്നെ ഒബ്ലൈജ്‌ ആക്കി. ഷാപ്പാണ്‌ പാരഡികളായ പാരഡിയെല്ലാം രചിക്കപ്പെടുന്ന സ്ഥലം. മിക്കവാറും വിഷയവും കള്ളു തന്നെ.

എരണംകെട്ട നിശബ്ദത ഇല്ലാതാക്കാന്‍ മൂലയ്ക്കിരുന്നൊരുത്തന്‍ പാടുന്ന
"ഇന്നുമെന്റെ കള്ളുഗ്ലാസ്സില്‍ രണ്ടീച്ച പൊന്തിയല്ല്
സേമിയാപ്പായസത്തില്‍ മുന്തിരിങ്ങ എന്ന പോലെ.." ടൈപ്പ്‌ സോളോ അല്ലെങ്കില്‍

എന്നും ഈ പാട്ടുകള്‍ കേട്ട്‌ കേട്ട്‌ പാരഡിമാസ്റ്റര്‍ ആയ വിളമ്പുകാരനുമായി കള്ളുസ്റ്റോക്ക്‌ തീരുമ്പോള്‍ ഒരു ശോക ഡൂയറ്റ്‌ ആകാം, ലിതു പോലെ

ഷാപ്പില്‍, ഈ ഷാപ്പില്‍, മണ്‍ കുടത്തില്‍..."ഒരു കോപ്പുമില്ല"
ആരും കാണാതെ ആരോരുമറിയാതെ മൂലക്കൊളിപ്പിച്ച്‌..."വച്ചിട്ടില്ല"

അതൊക്കെ ഒരു സമയം. ഒക്കെ പെയ്യില്ലേ.

6 comments:

അനോണി ആന്റണി said...

പാരഡീസ്‌ ലോസ്റ്റ്‌

ദിലീപ് വിശ്വനാഥ് said...

കലക്കി. ഇങ്ങനെ ഒരു കള്ളുഷാപ്പ് എവിടെയെങ്കിലും ഉണ്ടോ?

ശ്രീ said...

:)

Jay said...

ആന്റണിച്ചേട്ടോ....മുഴുവനും വേണം. ഞാന്‍ ഷാപ്പ് പാരഡികളുടെ കടുത്ത ആരാധകനാ.....പ്ലീസ്....മുഴുവന്‍ വരികളും...

അനോണി ആന്റണി said...

ഉണ്ട് വാത്മീകി, അങ്ങനൊരുപാട് ഷാപ്പ് ഉണ്ട്. (ഒരെണ്ണം ഞാന്‍ തന്നെ കാട്ടിത്തരാം, രഹസ്യമായിട്ട്. ഒന്നു കേറിയാല്‍ പിന്നെ ഇറങ്ങിപ്പോരാന്‍ തോന്നൂല്ലാ)
ഉണ്ട് വാത്മീകി, അങ്ങനൊരുപാട് ഷാപ്പ് ഉണ്ട്. (ഒരെണ്ണം ഞാന്‍ തന്നെ കാട്ടിത്തരാം, രഹസ്യമായിട്ട്. ഒന്നു കേറിയാല്‍ പിന്നെ ഇറങ്ങിപ്പോരാന്‍ തോന്നൂല്ലാ)

അജേഷ്, നമുക്ക് ഒരു ഷാപ്പ് പാരഡി കളക്ഷന്‍ തന്നെ ഉണ്ടാക്കാമല്ലോ, ഓരോ നാട്ടിലെയും ലോക്കല്‍ പാട്ടുകള്‍ എല്ലാം ഒന്നിച്ച് ചേര്‍ന്നാല്‍ അതൊരു സംഭവമാകും.

Anonymous said...