"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു."
ഇത് ആദിയല്ലല്ലോ അണ്ണാ? ആകാശോം ഭൂമിയും സൃഷ്ടിക്കാന്‍ ഒരു ദൈവം എങ്ങനെ ഉണ്ടായി അവിടല്ലേ കറക്റ്റ് ആദി?
അവിശ്വാസി. നിഷേധി. പോടാ.
വിഷമമായി. ഒറ്റയ്ക്കായി. ഇറങ്ങിപ്പോയി.
കൂടുതല്‍ അലയേണ്ടി വന്നില്ല, യുക്തി വിളിച്ച് മടിയിലിരുത്തി .
"ആദിയില്‍ ഒന്നുമില്ലായിരുന്നു."
അത് പൊളപ്പന്‍. പിന്നെ?
പിന്നെ ച്ചിരെ മാത്രം പോരുന്നതെല്ലാം കൂടെ ഒരൊറ്റ പൊട്ടല്‍. എല്ലാമായി.
ഈ ച്ചിരെ എങ്ങനെ ഉണ്ടായി, അതല്ലേ കറക്റ്റ് ആദി.
ശൂന്യത്തോടടുത്ത് നില്‍ക്കുന്ന ച്ചിരെ.
അടുത്താല്‍ ശൂന്യമാവുമോ?
വിഢ്ഢ്യാനേ. അന്ധവിശ്വാസീ. പോടാ.
ഇത് ശരിയാവൂല്ലാ.
ഇടയണ്ണാ, ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചെന്ന് വിശ്വസിച്ചില്ലെങ്കില്‍?
ദൈവം നിന്നെ നരകത്തില്‍ ഇട്ട് റോസ്റ്റ് ചെയ്യും. വലിച്ചു കീറി തലപ്പാവ് കെട്ടും.
തള്ളേ, പരിപ്പെളകിപ്പോകുവല്ല്!
ശാസ്ത്രണ്ണാ, ആദിയില്‍ ഒന്നുമില്ലായ്മ ബാങ്ങ് ചെയ്തെന്ന് വിശ്വസിച്ചില്ലെങ്കില്‍?
നീ സത്യം അറിയാത്ത അന്ധനാകും.
അത്തറേയുള്ളു? അതായിക്കോളാം. നോവറി.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചെന്ന് ആന്റോ വിശ്വസിച്ചു. മറ്റെത് വിശ്വസിച്ചില്ലേല്‍ വല്യ പ്രോബ്ലം ഒന്നും ഒണ്ടാകത്തില്ലല്ലോ.
ഈ ആദി പുകിലുകള് തന്നെ.
9 comments:
ഈ ആദി പുകിലുകള് തന്നെ
ഒന്നുമില്ലായ്മ എന്നൊന്നില്ല. അവിടെ പൂജ്യം ഉണ്ട്. പൂജ്യത്തിനെ -1 എന്നും +1 എന്നും എഴുതാം. ശാസ്ത്രത്തില്‍ മാറ്റര്‍ എന്നും ആന്റി മാറ്റര്‍ എന്നും പറയുന്നു. +1 ന്റെയും -1 ന്റെയും ആകത്തുക പൂജ്യം തന്നെ.ഒന്നിനും നെഗറ്റീവ് ഒന്നിനും അസ്തിത്വം ഉണ്ട്. തൈരു കടയുന്ന പോലെ പൂജ്യത്തിനെ കടഞ്ഞ് +1 ഉം -1 ഉം ആയി വേര്‍തിരിക്കുന്ന വേവ്സ് എവിടെ നിന്നു വരുന്നു എന്നതാണ് ചോദ്യം. അത് അനാദിയാണെന്നാണ് ശാസ്ത്രം പറയുന്നത്.
ആദി, അനാദി, ഇത്യാദി..ഇതിലേതാ ശരിക്കുള്ള ആദി?
എനിക്ക് ആധി കേറുന്നു..
എന്നാലും ബോധിച്ചു എഴുത്ത്...
ച്ചിരേം സാങ്കേതികസൂത്രമല്ലാതെ ശാസ്ത്രം അധികം പഠിച്ചിട്ടില്ല കുതിരയണ്ണാ. അതുകൊണ്ട് ലതങ്ങോട്ട് തെളിഞ്ഞ് കത്തിയില്ല. ഈ കമ്പ്യൂട്ടര്‍ ടേബിളിമേല്‍ ഇപ്പം ആപ്പിള്‍ ഇല്ല. എന്തു തരം പ്രപഞ്ചശക്തികൊണ്ട് ടേബിളിന്മേല്‍ ഒരാപ്പിളും നിലത്ത് മൈനസ് ഒന്ന് ആപ്പിളും ഉണ്ടാക്കാന്‍ കഴിയും? ആ ശക്തി (ഉണ്ടെങ്കില്‍) അതുണ്ടായതല്ലേ ആദി? ആ ശക്തി അനാദിയാണെന്ന് എന്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് വിശ്വസിക്കാം? തെളിയിക്കാന്‍ ആകാത്തത് ഒന്നും തന്നെ നിലവിലില്ല എന്ന രീതിയില്‍ നിന്നും അപ്പോള്‍ ശാസ്ത്രം വിട്ടുമാറിപ്പവില്ലേ? ആ ശക്തി എന്ന കുരുവിനു ദൈവം എന്ന് പേരുമാറ്റിയിട്ടാല്‍ അപ്പോ ശാസ്ത്രീയമായി ദൈവം ഉണ്ടെന്നായില്ലേ?
തെളിയിക്കാന്‍ കഴിയാത്ത ഒന്നും തന്നെ ഇല്ല. പക്ഷെ ഇതൊക്കെ തെളിയിക്കാന്‍ തക്ക അറിവുള്ള മനുഷ്യനും ഇന്നില്ല. തല്‍ക്കാലം ഇവരൊക്കെ പറയുന്നത് വിശ്വസിക്കുക. കുറച്ചു കഴിയുമ്പോള്‍ കൂടുതല്‍ ശരി ആരെങ്കിലും പറയുമ്പോ അത് വിശ്വസിക്കുക. ഒരു പത്ത് ഇരുപത് തലമുറ കഴിയുമ്പോഴേക്കും എന്തെങ്കിലും ഒരു തീരുമാനമാകും :-) (ഇതും വിശ്വാസം മാത്രം)
ആരാ! ഈ ആദി,
പണ്ടൊരു ആദിത്യനെ ഞങ്ങള്‍
“ആദി” എന്നു വിളിച്ചിരുന്നു.
അതാണോ?
പെട്ടെന്നു കണ്ടപ്പോള്‍ ചൊറിച്ചു മല്ലിയതാണെന്നു തോന്നി. അല്ലല്ലോ അല്ലേ ?
ആദിയില്‍ ആദിയുണ്ടായി. പിന്നെയും ആദിയുണ്ടായി.
കുതിരവട്ടന്‍ചേട്ടന്‍ ഒരു തിയറിയൊക്കെ തേടിപ്പിടിച്ച് വന്നപ്പോഴേക്കും ശോ ഇത് വേണ്ടായിരുന്നു.
ആദിയുണ്ടെങ്കില്‍ അന്തവും? ആര്‍ക്കറിയാം.:)
Post a Comment