ഇര്‌ന്ന്. പറ.
അതായത്, ഞാന്‍ വീണാല്‍ നീ വീഴും. നീ വീണാല്‍ നിന്റെ താഴെപണിയെടുക്കുന്ന
സകലരും വീഴും...
സാറേ, രാവിലേ സീതിഹാജി തമാശ പോലത്തെ വളച്ചുകെട്ടൊന്നും വേണ്ട. ജോര്‍ജ്ജ്
ബുഷിനിട്ട് തല്ലാതെ വിഷയത്തിലേക്ക് വാ.
ശരി, ബ്രാസ് ടാക്സ്
എന്തരിന്റെ ടാക്സ്?
ബ്രാസ് . അപ്പോസ്ട്രഫി ഇല്ലാതെ.
താ.
ടാര്‍ഗറ്റീന്നു താഴെയാ കഴിഞ്ഞ മൂന്നു മാസവും നമ്മടെ വെടി കൊണ്ടത്.
പെര്‍ഫോര്‍മന്‍സ് ഉയര്‍ത്തീല്ലേല്‍ അറിയാവല്ല്, അങ്ങു
പറങ്കിപ്പാളയത്തില്‍ നിന്നും വിളി വരും. നമ്മടെ ഭാവി
പറങ്കിപ്പുണ്ണുപിടിച്ചു പോവും.
അതിനിപ്പ എന്തരു ചെയ്യാന്‍ ഉദ്ദേശിക്കണത് അണ്ണന്‍?
ടീം മൊറേല്‍ ഉയര്‍ത്തണം. ഈ പയലുകളെ എല്ലാം മോട്ടിവേറ്റ് ചെയ്യണം. പുതിയ
അടവുകള്‍ ഇറക്കണം.
അപ്പ നടക്കുവോ കാര്യം?
ഇല്ലേ?
തോന്നുന്നില്ല. ടീം ടീം എന്നു പറയുന്നത് തോല്‍ക്കുമ്പോ അങ്ങോട്ടും
ഇങ്ങോട്ടും കുറ്റം പറയാനുള്ള എടവാടാ. നുമ്മക്ക് ഈ പൈ പൊട്ടിക്കാം. ഓരോ
കഷണം ഓരോരുത്തന്റെ തലേല്‍ കേറ്റി വയ്ക്കാം. ചുമ്മ പറഞ്ഞാ പോരാ, എഴുതി
കയ്യിക്കൊട്ക്കാം. അത് വിറ്റേച്ചും വന്നാല്‍ വരമ്പത്ത് കൂലി. ഇല്ലേല്‍
ചാക്കു കെട്ട് കയ്യില്‍ കിട്ടും.
അപ്പോ എല്ലാര്‍ക്കും ഉത്തരവാദിത്തം കൂടും അല്ലേ?
പിന്നില്ലേ, ഭയത്തെക്കാള്‍ നല്ല മോട്ടിവേറ്ററില്ല.
എന്നാര് പറഞ്ഞ്?
സ്വന്തം അനുഭവത്തീന്ന് പറഞ്ഞ്. ഓണാഘോഷത്തില്‍ ഒരു കൊല പഴത്തിനും പിന്നെ
വെറുതേ ഞെളിയാനും വേണ്ടി മാരത്തോണ്‍ ഓടി തോറ്റ ദൂരം അതേ ദിവസം രാത്രി
ചീട്ടുകളിച്ചൂടുമ്പ പോലീസ് ഓടിച്ചപ്പോ ഫസ്റ്റ് അടിച്ചവനെടുത്ത
സമയത്തിനെക്കാള്‍ കൊറച്ച് സമയം കൊണ്ട് ഞാന്‍ ഓടിത്തള്ളിയെന്നേ.
അപ്പ നീ ക്യാരറ്റില്‍ വിശ്വസിക്കുന്നില്ല, അല്ലേ?
ക്യാരറ്റ് കൊടുക്കണം, ഇല്ലേല്‍ കഴ്ത വെശന്ന് ചത്തു പോകും, പക്ഷേ അതിനെ
ഓടിക്കാന്‍ വടി തന്നെ വേണം.
ടീം വര്‍ക്കിലും വിശ്വാസമില്ലേ?
കളി ആണേര്‍സ് ആകും വരെ ടീം നല്ലതാ. ക്വാട്ട് ആണെങ്കില്‍ തനി അടിക്കണത്
തന്നെ ബുദ്ധി.
എന്നാ ശരി. നിന്റെ ഈ അടവ് ഫലിച്ചാല്‍ കൂലി, ഇല്ലേല്‍ ചാക്ക്.
ബെസ്റ്റ്. എന്റെ നെഞ്ചത്ത് പൊങ്കാലയിട്ട് തന്നെ തൊടങ്ങ് പുത്തന്‍ രീതി.
4 comments:
ഓകെ..ഞാന്‍ തന്നെ തുടങ്ങാം...:)
:
ഭയത്തേക്കാള്‍ വലിയ മോട്ടിവേറ്ററില്ല. ഭയങ്കര സത്യം. ആന്റപ്പാ...നിങ്ങളെന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു.
Post a Comment