Tuesday, October 30, 2007

ബ്ലോഗറില്ലാത്ത ബ്ലോഗന്‍ ( ഒരു വരിവെട്ടു കവിത)

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
മെയിലാലെ പോസ്റ്റുന്നുഞാന്‍
കമന്റോ‍ മെയിലായ്‍ വരുന്നു.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
ബധിരനായ ബീഥോവനെപ്പോല്‍‍
മെയിലാലെ പോസ്റ്റുന്നു ഞാന്‍.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
വളയമില്ലാതെ ചാടുന്നു ഞാന്‍
ചുവരില്ലാതെഴുതുന്നു ചിത്രം.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
കമന്റു മെയിലാലെ വിടാന്‍‍
ഗൂഗിളില്‍ വഴിയൊന്നുമീല.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
നിങ്ങളുടെ കമന്റുകള്‍ക്ക്
മറുപടിയെഴുതാനുമാവില്ല.

10 comments:

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

സു | Su said...

:) ജോലി ചെയ്യൂ. ബ്ലോഗിങ്ങ് സൌകര്യം പോലെ മതി.

സിമി said...

അനോണിക്കുള്ളിലും ഒരു കവി ഒളിച്ചിരിക്കുന്നുണ്ടെന്ന് ഇപ്പൊഴാ മനസിലായെ. ഇനിയും പോരട്ടെ.

സിമി said...

അനോണിക്കുള്ളിലും ഒരു കവി ഒളിച്ചിരിക്കുന്നുണ്ടെന്ന് ഇപ്പൊഴാ മനസിലായെ. ഇനിയും പോരട്ടെ.

Manu said...

ന്റെ അനോണീസ് പുണ്യാളാ ന്നെയങ്ങ് കില്ല് കില്ല്

ശെഫി said...

:)

വാല്‍മീകി said...

ദാ ഇതാപ്പോ നന്നായേ...

000 said...

http://keralaactors.blogspot.com/

Jagathy
Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.

http://keralaactors.blogspot.com/

ശാലിനി said...

സാരമില്ല, കമന്റിനു മറുപടിയിട്ടില്ലെങ്കിലും വേണ്ടില്ല, പോസ്റ്റ് മുടക്കരുത്.

സുസ്മേരം said...

:)