വര്‍ഗ്ഗീസേ, രണ്ട് കിലോ മട്ടണ്‍ വെട്ട്, തുട നോക്കി. ആ ഇതാര് ആന്റോയോ? നീയിപ്പം എന്നാത്തിനാടാ പഠിക്കുന്നേ?
എല്ലാരും പഠിക്കണതിനു തന്നെ സാറേ, ഒരു ജ്വാലി കിട്ടാന്‍.
ഹ ഹ . ആന്റോ ശ്രദ്ധിച്ചോടാ, വര്‍ഗ്ഗീസിന്റെ വെട്ടിനു പഴേ ഉശിരില്ല.
തന്നെ, തന്നെ സാറേ, ഈയെടെ എനിക്ക് എറച്ചിവെട്ട് ചെയ്യുമ്പ ഒരു വെഷമം പോലെ.
അതെന്നതാടോ ഊവ്വേ?
അല്ലാ ദെവസേന വെട്ടും കൊലേം ചോരയൊഴുക്കലും അയിറ്റിങ്ങടെ നെലവിളീം ചോരേം. നിര്‍ത്തി ബോട്ടുപണിക്കോ വള്ളത്തിലോ പോയാലോന്ന് നെരുവിക്കുവാരുന്ന്.
വര്‍ഗ്ഗീസേ, തന്നെപ്പോലെ ആളുകള്‍ വാങ്ങി വെട്ടാനുള്ളതുകൊണ്ടല്ലേ ആളുകള്‍ ആടുവളര്‍ത്തുന്നത്? ഇല്ലെങ്കില്‍ ആരെങ്കിലും ഈ കോലാടിനെ വളര്‍ത്തുമോടോ? വളര്‍ത്താനാളില്ലെങ്കില്‍ ഈ സാധു ജീവികള്‍ കാട്ടില്‍ ജനിക്കുമോ, ഇല്ല. അപ്പോ തന്റെ വെട്ടാണു ഈ ആടുകള്‍ക്കെല്ലാം ചത്തുപോകും വരെയെങ്കില്‍ അത്രയും, ജീവിതം കൊടുക്കുന്നത്. താന്‍ നിര്‍ത്തിയാല്‍ അവ എങ്ങനെ ജനിക്കുമെടോ?
തന്നെ തന്നെ, സാറു പറഞ്ഞത് ഒള്ളത് തന്നെ. ഞാങ്ങ് വെറുതേ ഓരോന്ന് ഓര്‍ത്ത് വെഷമിച്ച്.
ദേണ്ട് ഈ സഞ്ചീലിട്ടോ. ഇരുന്നൂറല്ലേ? ദാ പിടി. ആന്റോ വരുന്നോടാ, ബൈക്കിലങ്ങ് ജംഗ്ഷനിലാക്കിയേക്കാം.
പോവ്വാം?
പാം.
സാറ് വര്‍ഗ്ഗീസിനോട് പറഞ്ഞത് നല്ലൊരു വീക്ഷണം ആണല്ലോ, ആടുകള്‍ ജനിക്കുന്നത് എറച്ചിവെട്ടുകാര്‍ ഉള്ളതുകൊണ്ടാണെന്ന്.
ആടുകള്‍ ജനിക്കുന്നത് മുട്ടനാടും പെണ്ണാടും ഇണ ചേരുന്നതുകൊണ്ടണെന്ന് അറിയാന്‍ മേലേടാ പോത്തേ നിനക്ക്?
അപ്പോ വര്‍ഗ്ഗീസിനെ പറഞ്ഞു പറ്റിച്ചതാണാ?
അല്ലെടാ, അയാളുടെ തൊഴിലില്‍ ആ പാവത്തിനൊരു സംതൃപ്തി ഒക്കെ തോന്നണ്ടേ, നാലു വാക്ക് പറയാന്‍ ചിലവൊന്നുമില്ലല്ലോ.
തന്നെ തന്നെ.
പിന്നെ വര്‍ഗ്ഗീസ് ആടുവെട്ട് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന ഭക്ഷ്യവിപത്തിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ താന്‍?
അയ്യോ സാര്‍ ഭക്ഷ്യവിപത്തിയെക്കുറിച്ചല്ല, ഭവിഷ്യത്തിനെക്കുറിച്ചെന്ന് പറയൂ.
അതെല്ലെടാ. വര്‍ഗ്ഗീസ് ആടുവെട്ട് നിര്‍ത്തിയാല്‍ ഈ അടുത്തെങ്ങും പിന്നെ നല്ല മട്ടണ്‍ കിട്ടത്തില്ല. സിറ്റിയില്‍ പോകേണ്ടിവരും എന്ന്.
ഈശ്വരന്മാരേ, ഈ കാഞ്ഞിരപ്പള്ളി കശ്മലന്റെ ഒരു കാര്യം. കള്ളന്‍ പ്രൊഫസറേ, ഞാന്‍ പിച്ചും ട്ടോ അസത്തേ.
2 comments:
വൊക്കേഷണല്‍ കൗണ്‍സിലിങ്ങ്
കശ്മലന്റെ ഒരു പുത്തി.
;)
Post a Comment