Wednesday, October 3, 2007

കോളേജ് പഠിപ്പ്

ആന്റോയേ, കമ്പവല വലിക്കാന്‍ വെരുന്നോടാ?
നൂറ്റമ്പത് തരുവോ?
ഇല്ല. തൊണ്ണൂറ്‌.

എവിടത്തെ റേറ്റാണെന്ന്? വടം തൊട്ടാ മതി, ഏതു പട്ടിത്തരക്കാരന്‍ വള്ളക്കാരനും നൂറ്റിമുപ്പതെങ്കിലും തരും.
അത് സാധാരണക്കാരനുള്ള റേറ്റ്. നീ കോളേജില്‍ പോയി പഠിച്ചവനാ. ഇന്നി നിന്റെ മിടുക്ക് ഓഫീസുപണിക്കേ പറ്റൂ.

അത് നേര്‌. ന്നാലും നൂറ്റിരുപത്തഞ്ചെങ്കിലും?
നീയായോണ്ട് നൂറ്റിപത്ത്.
ന്നാ ബാ പാം.

4 comments:

അനോണി ആന്റണി said...

കോളേജ് പഠിപ്പ്

മന്‍സുര്‍ said...

അനോണി.....

എല്ലാം വിധി എന്നല്ലാതെ എന്തു പറയാനാ...അല്ലേ
ഇപ്പോ ചെയ്തിരുന്നത്‌ ചെയ്യാനും വയ്യ....
പേര്‍ഷ്യക്കാരനായി പോയില്ലേ...
ഉള്ളക്കാലത്ത്‌ പാട്ട്‌ പഠിച്ചിരുന്നെങ്കില്‍
ഇന്ന്‌ ഒരു സ്റ്റാര്‍ എങ്കിലുമാവാമായിരുന്നു...


നന്‍മകള്‍ നേരുന്നു.

ബാജി ഓടംവേലി said...

അനോണി,
നൂറ്റിപത്തെങ്കില്‍ നൂറ്റിപ്പത്ത് വലിയെടാ വലി.
ഞാനും വരാം,
കോളേജില്‍ പഠിച്ചതാ.
വിധിയെന്നല്ലാതെ എന്തു പറയാന്‍.
നന്നായിരിക്കുന്നു.

sandoz said...

അനോണിയായ ആന്റണിയേയ്‌....
പഴേ പോസ്റ്റുകളില്‍ ചിലതും കണ്ടിരുന്നു....
വായിക്കാന്‍ ഒരു രസമൊക്കെയുണ്ട്‌ മാഷിന്റെ രീതി.....