Wednesday, October 31, 2007

പച്ചക്കള്ളം

തല്‍ക്കാല്‍ പാസ്പോര്‍ട്ടിനു വന്നതാണാ?
അല്ല. എന്താ അങ്ങനെ ചോദിച്ചത്?
തല്‍ക്കാല്‍ തല്‍ക്കാലം കൊടുക്കുന്നില്ല.
അയ്യോ, അത് അടിയന്തിരാവശ്യത്തിനു കൊടുക്കുന്നതല്ലേ?
ആരുടെ അടിയന്തിരം ആണെങ്കിലും ശരി, ഇവിടെ സോഫ്റ്റ്വെയറേല്‍ കൊഴപ്പമാ.

ടോക്കണ്‍ നമ്പര്‍ വിളിക്കുന്നവര്‍ മാത്രം വന്നാല്‍ മതി.
ടോക്കണ്‍ എവിടെ കിട്ടും?
എന്‍‌ക്വയറിയില്‍ ചോദിക്ക്, ഇവിടല്ല.

ഇങ്ങോട്ടിരുന്നോട്ടോ?
അവിടെ ഇരുന്നാല്‍ ആ ഇരിപ്പില്‍ വേരു മുളയ്ക്കത്തേയുള്ളു. നോക്കി
നില്‍ക്കാതെ ടോക്കണ്‍ കൗണ്ടറില്‍ കേറി ഇടിച്ച് തെള്ളെടേ.

ഇതെന്താ ഇങ്ങനെ കൊണ്ടുവന്നത്? ഫോം ട്രിപ്പളിക്കേറ്റില്‍ വേണം.
ഞാന്‍ നിങ്ങടെ വെബ് സൈറ്റ് മുഴുവന്‍ ഇന്നലെ ഒറങ്ങാതിരിന്നു വായിച്ചതാ,
അതേല്‍ കണ്ടില്ലല്ല്?
വെബ്സൈറ്റ് അപ്പ്ഡേറ്റ് ചെയ്തിട്ടില്ല. (ചെയ്യില്ല, ചെയ്യാന്‍
ഉദ്ദേശവുമില്ല, നീ ആരാടാ ചോദിക്കാന്‍?)

ചേട്ടാ ആ പേന ഒന്നു തരുമോ? ഒപ്പിട്ടിട്ട് ഇപ്പ തിരിച്ചു തരാം. ( ആ പേന
ഇപ്പോള്‍ ഏതു വഴിയേ സഞ്ചരിക്കുന്നോ എന്തോ)

യൂ ഹാവ് ഫൈവ് കൗണ്ടേര്‍സ് . ഹൗ കം നോബഡി ഗോട്ട് സേര്വ്ഡ് ഇന്‍ ലാസ്റ്റ്
ഒണ്‍ അവര്‍?
ഹൂ ആര്‍ യൂ റ്റു ആസ്ക് ദാറ്റ് ഓള്‍ഡ് മാന്‍?
കസ്റ്റമര്‍.
കസ്റ്റമര്‍? ഹ ഹ ഹ. ദിസ് ഈസ് ഗവര്‍ണ്മെന്റ് ഓക്കേ?. ഗോ സിറ്റ് ആന്‍ഡ്
കീപ്പ് യോര്‍ മൗത്ത് ഷട്ട് ഓര്‍ സെക്യൂരിറ്റി വില്‍ ഹാവ് യൂ ത്രോണ്‍
ഔട്ട് ഓഫ് ഹീയര്‍.
സന്തോഷമായി മക്കളേ, നാല്പ്പത്തഞ്ചു കൊല്ലം ഞാന്‍ ടാക്സ് അടച്ചതിനുള്ളത്
എനിക്ക് ഒന്നിച്ച് കിട്ടി.

എങ്ങോട്ടാടോ തെള്ളിക്കേറുന്നത്? പോയി ഇരിക്കവിടെ.
എന്റെ ടോക്കണ്‍ വിളിച്ച്.
വിളിച്ചേല്‍ എന്നോട് പറഞ്ഞിട്ടു പോകണം. ഞാനെന്തിനാ പിന്നെ ഇവിടെ നില്‍ക്കുന്നത്?

സഹോദരാ ദാ എന്റെ ഈ ഫോം ഒന്നു പൂരിപ്പിച്ചു തരുമോ?
സഹോദരാ, ദാ എന്നെ കൗണ്ടറില്‍ വിളിച്ച്, ഇപ്പ നേരമില്ല. അവര്‍ അടുത്ത
നമ്പര്‍ വിളിക്കും.
അല്ലെങ്കിലും മലയാളികള്‍ക്ക് ഒരു സഹായം ചെയ്യാന്‍ മനസ്സില്ല.
അതേ മനസ്സില്ല.

ദാണ്ട് പേപ്പറ്‌. ഒക്കെ ശരിയാണോ? മൂന്നാലിടത്ത് മൂന്നാലു രീതിയില്‍ പറഞ്ഞ്.
തെറ്റാണെങ്കില്‍ ഒരു മാസം കഴിയുമ്പോ റിജക്റ്റ് ആകും, അപ്പോള്‍ അറിയാം. താന്‍ പോ.
നന്ദി.
എന്തര്‌?
നന്ദി എന്ന് ഒരു ശീലം കൊണ്ട് പറഞ്ഞു പോയതാ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കൂ.

ഗുഡ് മോര്‍ണിങ്ങ്. ഞാന്‍ തിരിച്ചെത്തി പറങ്കിച്ചേട്ടാ.
ഗുഡ് ആഫ്റ്റര്‍‌നൂണ്‍. താനിതെവിടായിരുന്നു? നിങ്ങടെ സര്‍ക്കാരില്‍ എന്തോ
ഒരു പേപ്പറു ഫയല്‍ ചെയ്യണമെന്ന് പറഞ്ഞ്‍ പോയിട്ട് അര ദിവസമോ?
ഹേയ് സര്‍ക്കാരിലെ പരിപാടി അഞ്ചു മിനുട്ടില്‍ കഴിഞ്ഞു. വരുന്നവഴി
ബാങ്കില്‍ ഒന്നു കേറി. പിന്നെ റോഡ് ബ്ലോക്കില്‍ പെട്ടു സായിപ്പേ.

അപ്പോ തന്റെ ഇന്നത്തെ ദിവസം റോഡ് ബ്ലോക്കില്‍ പാഴായോടോ ?
(എന്റെ ഇന്നത്തെ ദിവസം നീയറിയണ്ടാ സായിപ്പേ. നാണക്കേട് എനിക്കാ. )

9 comments:

ക്രിസ്‌വിന്‍ said...

:)

സുസ്മേരം said...

athe athe

ഗുപ്തന്‍ said...

:)

R. said...

രണ്ട ദീസം കാലത്ത് 7 മണിക്ക് ക്യൂ നിന്നിട്ടാണ് സാറേ ഞമ്മക്കീ സാധനം കൈമ്മേക്കിട്ട്യത്. അതിന് 4 മണിക്കെഴുന്നേക്കണേ.
ആദ്യത്തെ പ്രാവശ്യം റിജക്റ്റഡ്. പിന്നത്തെ പ്രാശ്യം പടച്ചോന്റെ കൃപ.

Sethunath UN said...

:)വെറും അര‌ദിവസമേ ഒള്ളല്ലോ. സമാധാന‌ം

ദിലീപ് വിശ്വനാഥ് said...

ഇതല്ല ഇതിലപ്പുറവും സംഭവിചില്ലെങ്കിലെ എനിക്ക് അത്ഭുതമുള്ളൂ.

അരവിന്ദ് :: aravind said...

"നോക്കി നില്‍ക്കാതെ ടോക്കണ്‍ കൗണ്ടറില്‍ കേറി ഇടിച്ച് തെള്ളെടേ"
ഈ ആന്റണി ചിരിപ്പിച്ച് കൊല്ലും.

വേണു venu said...

സന്തോഷമായി മക്കളേ, നാല്പ്പത്തഞ്ചു കൊല്ലം ഞാന്‍ ടാക്സ് അടച്ചതിനുള്ളത്
എനിക്ക് ഒന്നിച്ച് കിട്ടി.
ഹൊ ആന്‍റണി മാഷേ.:)

simy nazareth said...

അനോണി നമ്മുടെ നാടിന്റെ മാനം കാത്തു :-)
രണ്ടാഴ്ച്ചയ്ക്കകം പുതിയ പാസ്പോര്‍ട്ട് എടുക്കാന്‍ പോണം :-) എന്താവുമോ എന്തൊ.