കഴകയറ്റമത്സരമാണ്. നാല്പ്പതടി ഉയരമുള്ള, എണ്ണയിട്ട കഴയില്‍ കയറി എറ്റവും
കുറഞ്ഞ സമയം കൊണ്ട് മുകളില്‍ കെട്ടിയിരിക്കുന്ന കൊടി അഴിച്ചു വരുന്ന
വീരന് എട്ടു പടലയുള്ള ഒരു കുല പൂവന് പഴം സമ്മാനമായി വാഗ്ദാനം
ചെയ്തിരിക്കുന്നത് ഹെഡ് ലോഡ് വര്‍ക്കേര്‍സ് ഓണാഘോഷ കമ്മിറ്റി.
ബെറ്റുള്ളവരെല്ലാം നേരത്തേകൂട്ടി ചാക്കുണ്ണിച്ചേട്ടന്റെ കയ്യില്‍
കാശേല്പ്പിക്കേണ്ടതാകുന്നു.
കഴകയറ്റത്തിലെ ചുടിമൂടാ മന്നന് ഇരണിയല്‍ പോള്‍ കുമരേശന്‍
എത്തിച്ചേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിനു ശക്തമായ വെല്ലുവിളിയുമായി ഡി വൈ
എഫ് ഐ അണ്ടൂര്‍ക്കോണം വാര്‍ഡിന്റെ അഭിമാനസ്തംഭനമായ ജാരന്, ക്ഷമിക്കണം
രാജന് ഇതാ ആദ്യമായി കഴയിലേക്ക് നീങ്ങുകയാണ്. കയ്യടി.
പ്രോല്‍സാഹിപ്പീര്.
ഗും ഗുരവേ നമ: ചെം ചെഗുവേരായ നമ:
സുഹൃത്തുക്കളേ, രാജന് ഇതാ കയറി തുടങ്ങി.
അപ്പ് അപ്പ് അപ്പ് അപ്പ് അപ്പ്. അതാ രാജന് കൊടിയഴിച്ചു.
ഏഴു മിനുട്ട്, മുപ്പത്താറ് സെക്കന്‍ഡ്.
അടുത്തതായി പോള്‍ കുമരേശന്‍ കഴകയറുന്നു. മുഴങ്ങട്ടേ കയ്യടികളും ആര്‍പ്പുവിളിയും.
കടവുളേ കാപ്പാത്ത്.
അപ്പ് അപ്പ് അപ്പ് അപ്പ്..
അപ്പപ്പാ...
ഛേ. എന്തരു പറ്റി പാള്‍ അണ്ണേ?
എന്നമോ തെരിയലേ, എനക്ക് ആഹാത്.
സെക്കന്‍ഡ് ട്രൈ.
അപ്പ് അപ്പ് അപ്പ് അപ്പ് അപ്പ്.. എന്തരിന്ത് ഒച്ച് ഇതിലും വെക്കം കേറുവല്ല്.
പോള്‍ കൊടിയഴിച്ചു. പതിനാറു മിനുട്ട് മുപ്പത്തിരണ്ട് സെക്കന്‍ഡ്.
ടേയ് പാളേ, എനിക്കെല്ലാം മനസ്സിലായി.
ഒനക്ക് എന്ന മനസ്സില്‍ ആയിട്ച്ച്?
രാജന് ജയിക്കുമെന്ന് ബെറ്റ് വച്ചത് മൊത്തം നിന്റെ ആളുകളല്ലേടാ പാണ്ടീ?
ശത്തം പോടാതെ. ഒനക്ക് നൂറു രൂബാ നാന് തരേന്‍.
നൂറിനു നിന്റെ അപ്പാപ്പന് മിണ്ടാതിരിക്കും.
അട പാപി. ഇന്താ ഐന്തൂറ്.
ശരി. പോ.
6 comments:
തരികിടാാാാാ!!!
ചെം ചെഗുവേരായ നമ:
ഗുരവേ...!!
ഇതും; ആഗോളവല്‍ക്കരണം, ഫാസിസം, നിയോ കൊളോണിസം, ഫാരിസ്, എ.എസ്.ഐ അടികിട്ടിമരിച്ചത് എന്ന ഉത്തരാധുനികസംഗതികളുമായുള്ള ബന്ധം ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ...?
മാച്ച് ഫിക്സിംഗാ? :-)
http://keralaactors.blogspot.com/
jagathy thamasakal just visit this
http://keralaactors.blogspot.com/
അപ്പൊ അതാണ്.
Post a Comment