Tuesday, October 16, 2007

അനക്കൊണ്ടാ

ലോ ഒരു പാമ്പ്‌
അടി
നീയടി, നീയടി.
മാറിനെടേ, ഞാനടിക്കാം.
ഠേ.
പാമ്പ്‌ ചത്ത്‌!
ഠേ ഠേ ഠേ.
പേടിത്തൂറികളേ, പാമ്പ്‌ ചത്തിട്ട്‌ പിന്നെ എന്തരിനു വന്ന് ഷൈന്‍ ചെയ്യാന്‍ കേറി അടിക്കണത്‌?
വോ, ചത്താ? ഞങ്ങളു വടിയെടുക്കാന്‍ പോയിരുന്നതാ, ശ്രദ്ധിച്ചില്ല.
ഒന്നു മാറിനെടേ, ആ പാമ്പിനെ ഞാനും ഒന്നു കാണട്ട്‌... അനക്കൊണ്ടാ.
ഇങ്ങക്ക്‌ കണ്ണില്ലേ കാണാന്‍ കാര്‍ളോസ്‌ ചേട്ടാ? ഇത്‌ അനക്കൊണ്ടയൊന്നുമല്ല, വെറും ചേരയാ.
കണ്ണുണ്ടെടേ, പക്ഷേ കണ്ടില്ല. അനക്കൊണ്ടാന്ന് ഞാന്‍ ചോദിച്ചത്‌ അതിനിപ്പ അനക്കമില്ലെങ്കില്‍ പ്യാടിക്കാതെ വന്നൊന്നൊന്നു കാണാനല്ലേ. യേത്‌.

5 comments:

അനോണി ആന്റണി said...

അനക്കൊണ്ടാ

ഗുപ്തന്‍ said...

അനക്കൊണ്ട് ഒണ്ട്..

ഇങ്ങള് ചേരയല്ല മാഷേ അനക്കോണ്ട തന്നേണ്.. :)

ശ്രീലാല്‍ said...

അന്നക്കൊണ്ടാ മ്മള്‌ തോറ്റത്‌..

മൂര്‍ത്തി said...

അനക് കൊണ്ടാ?

Jay said...

ഇതു കിടിലന്‍...അണ്ണാ, സ്‌റ്റോക്ക് മുഴുവന്‍ പോരട്ടേ....യേത്...