Tuesday, October 23, 2007

ഒരു പ്യാരില്‍ എന്തര്‌ ?

നീ അവിടെന്ന് ഷാര്‍ജ്ജ റോഡ് പിടിച്ച് നേരേ വരുമ്പോള്‍ ലിവര്‍‌പൂള്‍
സ്കൂള്‍ കാണാം അവിടെന്ന് ലെഫ്റ്റ് എടുത്താല്‍ വെല്‍സ് സ്കൂള്‍.
അവിടെന്നും ലെഫ്റ്റ് എടുക്കുമ്പ യോര്‍ക്ക് സ്കൂള്‍ പന്നെ ബ്രിസ്റ്റള്‍
നേഴ്സറി കഴിഞ്ഞ് ലിവര്‍പൂള്‍ സ്കൂളിന്റെ അവിടെന്ന് യൂ ടേണ്‍ എടുത്താല്‍
ഫസ്റ്റ് ബില്‍ഡിങ്ങ് ..

നിന്റെ ഏരിയാ മുഴുവന്‍ ബ്രിട്ടീഷുകാരാണോ താമസം? സ്കൂളിന്റെയൊക്കെ പേരു
കേട്ടിട്ട് അങ്ങനെ തോന്നി.

നീ എവിടത്തുകാരനാടേ? സ്കൂളിന്റെ പേരു കേട്ടാല്‍ അപ്പ തന്നെ ഏതു
നാട്ടുകാരുടേതാണെന്ന് അറിയാം. അതായത് ബ്രിട്ടീഷുകാര്‍ മാഞ്ചെസ്റ്ററില്‍
സ്കൂളു തുടങ്ങുമ്പോ മാഞ്ചെസ്റ്റര്‍ സ്കൂള്‍ എന്ന് പേരിടും, ജുമൈരയില്‍
സ്കൂള്‍ തുടങ്ങിയാല്‍ ജുമൈരാ സ്കൂള്‍ എന്ന് പേരിടും, അബുദാബീല്‍
തുടങ്ങുമ്പ അബുദാബി സ്കൂള്‍ എന്നിടും.

ഡെല്‍ഹിക്കാരന്‍ ഡെല്‍ഹിയില്‍ തുടങ്ങിയാലും കരാമയില്‍ തുടങ്ങിയാലും
ജെബല്‍ അലിയില്‍ തുടങ്ങിയാലും ഡെല്‍ഹി സ്കൂള്‍ എന്ന് പേരിടും.

അപ്പോ ഈ യോര്‍ക്കും ലിവര്‍‌പൂളും ഒക്കെ ആരുടെയാ?
അത് ചോദിക്കാനുണ്ടോ? മലയാളിയുടെ.

17 comments:

R. said...

ഹൗ! ചിരിപ്പിച്ച് കൊല്ല്...

ഇതും ആക്ഷേപവും എങ്ങനെ ഇങ്ങനെ ബ്ലെന്‍ഡ് ചെയ്യ്‌ന്ന്?

ബാജി ഓടംവേലി said...

കലക്കി......
നല്ല നിരീക്ഷണം

Unknown said...

ഹ ഹ.. എന്താ അലക്ക്. ഹൌ..

അത് പോലെ തന്നെ ഇവിടെ കണ്ടിട്ടുള്ളതാണ് ‘ലോട്ടസ് ഇംഗ്ലിഷ് സ്കൂള്‍’ എന്നൊക്കെ. അവിടെ ഇംഗ്ലിഷൊഴിച്ച് വേറെ വിഷയങ്ങള്‍ ഒന്നും പഠിപ്പിക്കില്ലേ അതോ നാട്ടില്‍ ഇംഗ്ലിഷ് മീഡിയം എന്ന് പറയുന്നത് പോലെയോ അതോ ഇനി ബ്രിട്ടിഷ് സ്കൂള്‍ എന്നാണോ എന്നൊന്നും മനസ്സിലായിട്ടില്ല. ഇനി അതും മലയാളികളുടേതാവുമോ?

അരവിന്ദ് :: aravind said...

പേരിടുന്നവരെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ...
ഗള്‍ഫിലല്ല, നാട്ടിലാണെങ്കില്‍ പോലും "വിശാലാക്ഷി പബ്ലിക് സ്കൂള്‍', ഗോപാലകൃഷ്ണന്‍ കോളേജ്, എരുമക്കുളം ഇംഗ്ലീഷ് മീഡിയം എന്നൊക്കെയിട്ടാ ആള്‍ക്കാര്‍ക്ക് സുഖിക്കുമോ?
ച്ചായ് ലോക്കല്‍ സാതനം അല്ലെങ്കില്‍ വിവരമില്ലാത്തവന്‍ പൊങ്ങച്ചം കാട്ടണൂ എന്ന് പറയും.
എന്തിന് ഒരോട്ടലിനോ ബസ്സിനോ പേരിടാനും വേണം ഇംഗ്ലീഷ്.

ആദ്യം നമ്മുടെ മനസ്ഥിതി മാറ്റണം.

ബൈ ദ ബൈ, ആന്റണിച്ചായാ, പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുടെ പേരിടലിലും ഇങ്ങനെയൊരു സൈക്കോളജി ഉണ്ട്. സായിപ്പന്മാര്‍ക്കിടയില്‍ തന്നെ. വെറുതേ പോയി മാഞ്ചസ്റ്റര്‍, ഗോള്‍ഡ് സ്റ്റാര്‍ സൂപ്പര്‍ എന്നൊക്കെയിട്ടാ അതിനും വെയിറ്റില്ല. അതിന്റെ ഗുട്ടന്‍സ് അറിയാരിക്കുമല്ലോ. (മലയാളികള്‍ക്ക് മാത്രല്ല ഈ അസുഖം ന്ന്)

സുല്‍ |Sul said...

യെമ്മ
ഗമണ്ടന്‍
അനോണി ആന്റണി തന്നെ ഇതു പറയണം.
ഒരു പ്യാരില്‍ എന്തര് :)

Murali K Menon said...

ഹ ഹ ഹ കലക്കി. ഇതു കണ്ടപ്പോള്‍ ഒരു മോഹം, ലണ്ടനില്‍ പോയി ദാക്ഷായണി ബിസ്ക്കറ്റ് കമ്പനി തൊടങ്ങണംന്ന്..
നമ്മുടെ ഡോക്ടര്‍ ഇട്ടിവര്‍ഗ്ഗീസുമായ് ആലോചിച്ചിട്ട് വരട്ടെ.

പ്രയാസി said...

ഞാന്‍ അണ്ണന്റെ ഫാനായി..
സത്യമായിട്ടും ഫാനായി..:)

കുഞ്ഞന്‍ said...

ഹഹ നല്ല നിരീക്ഷണം..!

un said...

നമ്മുടെ മാതൃഭാഷ യിഗ്ലീഷാക്കിയാലൊ ആന്റണീ, ഗോഡ്സ് ഓണ്‍ കണ്ട്രീസിന് അതല്ലേ ചേര്‍ച്ച?

Sherlock said...

:) അതു കലക്കി..

ദിലീപ് വിശ്വനാഥ് said...

ദേ വന്നു അടുത്തത്. കലക്കി.

മയൂര said...

ഹൌ...കിടിലന്‍..:)

സഹയാത്രികന്‍ said...

:)

ഏ.ആര്‍. നജീം said...

തെന്നെ..തെന്നെ..സമ്മതിച്ചിരിക്കുന്നു...
:)

സാജന്‍| SAJAN said...

മിക്ക പോസ്റ്റുകളും വായിച്ചിട്ടുണ്ട്, നന്നായി ഇഷ്ടപ്പെട്ടു, ഈ ബ്ലോഗും ഇതിലെ പോസ്റ്റുകളും !മുടങ്ങാതെ വായിക്കുന്ന ബ്ലോഗുകളുടെ കൂട്ടത്തില്‍ ഒന്നുകൂടെ:)

പ്രിയംവദ-priyamvada said...

വേറൊരു കിടിലന്‍ ബ്ലൊഗറുടെ ഗ്രാമ്യ പദപ്രയോഗങ്ങളും ചിന്താശൈലിയും ഓര്‍മ വരുന്നു ..ആ സാമ്യം തികച്ചും യാദൃച്ഛികം അല്ലെ? ..ഹും ന്നാലും കൊള്ളാം AA,അല്ലെങ്കിലും
ഒരു പ്യാരില്‍ എന്തര് :)

qw_er_ty

Sethunath UN said...

അനോണീ. :)