എന്താ മുരളീധരാ നീ ചാമിന്ദ വാസിനെപ്പോലെ ഓടുന്നത്?
നിക്കാന്‍ നേരമില്ല. ഗള്‍ഫാര്‍ട്ട് ലവേര്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന തിരക്കിലാ, പിന്നെ കാണാം.
ഗള്‍??? എന്തു ലവര്‍?
ഗള്‍ഫ് ആര്‍ട്ട്.
അങ്ങനെ നിര്‍ത്തി നിര്‍ത്തി പറയൂ, ഞാന്‍ എന്തരോ ഒക്കെ നിനച്ച് പോയി. എന്താ പരിപാടി? ഗാനമേളയും മിമിക്രീമൊക്കെ തന്നെ?
ഛേ. ഛീ. അതൊക്കെ കല ആണോടേ? കഥകളി, ചാക്യാര്‍ കൂത്ത്, ഭരതനാട്യം, സംഗീതക്കച്ചേരി, ഗോട്ടുവാദ്യം...
നാട്ടിലായിരുന്നപ്പോ നൂണ്‍ഷോ പോലും ബിറ്റ് വരെ അല്ലാതെ മൊത്തം കാണാന്‍ നില്‍ക്കാത്ത നീയാണോ കഥകളിയും സംഗീതക്കച്ചേരിയും കാണാന്‍ പോണത്?
ഹും. നാടു വിട്ടു കഴിഞ്ഞപ്പോഴാ നമ്മുടെ കലാസാംസ്കാരിക പൈതൃകത്തിനെക്കുറിച്ചും അതിന്റെ വിലയെപ്പറ്റിയുമൊക്കെ മനസ്സിലായത്. ടേ, കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല.
ഹും. കരുവാടും കപ്പേം കഴിക്കാനുള്ള വക തികയാതെ വരുമ്പോ എന്തര് കല. ഇവിടെ വന്ന് അങ്ങോട്ട് കൊഴുത്തപ്പോ കലതേടാന്‍ ആര്‍ക്കും തോന്നുമെടാ. ചോറു കഴിഞ്ഞല്ലേ കല.
ഛീ. കല എന്റെ ഉള്ളിന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നെടേ.
തന്നെ തന്നെ. പള്ളക്കുള്ളിലോട്ട് തീറ്റ തള്ളി കയറ്റി കഴിഞ്ഞപ്പോ ഉള്ളില്‍ കിടന്ന കല ഞെരുങ്ങി എല്ലിലോട്ട് കുത്താന്‍ തുടങ്ങി. ങാ, എല്ലാര്‍ക്കും അങ്ങനെ തന്നെ. അതല്ലേ എമ്പാടും കലാകാരന്മാരു പട്ടിണിക്കാര്‍ ഉണ്ടായിട്ടും തെണ്ടി നടക്കുന്ന ഒരു കലാസ്വാദകനും ഇല്ലാതെ പോയത്. അവതരിപ്പിക്കുന്നവര് പട്ടിണി ആണെങ്കിലെന്താ, ആസ്വദിക്കുന്നത് എന്നും ചക്രവര്‍ത്തിമാര്, പ്രഭുക്കന്മാര്, മുതലാളിമാര്, വെള്ളക്കോളര്‍... പിന്നെ താഴോട്ട് വരൂല്ല.
നിനക്കറിയില്ല, ഈ മരുഭൂമിയില്‍, ചൊരിമണലില്‍, തീക്കാറ്റില്‍, പട്ടിണികിടന്നു ചില്ലറ നാണയങ്ങള്‍ നാട്ടിലേക്കയക്കാന്‍ പാട്ടയില്‍ ഇട്ടുവച്ചതില്‍ നിന്നും കുറച്ച് എടുത്തു മുടക്കി കലാപരിപാടികള്‍ കാണാന്‍ വരുന്ന പാവപ്പെട്ട...
നിര്‍ത്തടേ, ആസ്കോണിലെ എത്ര ലേബറര്‍മാര്‍ക്ക് നീ ടിക്കറ്റ് വിറ്റു?
ബീ സിക്സില്‍?
ഡള്‍സ്കോയില്‍?
ട്രാഷ്കോയില്‍?
സോനാപ്പൂര്‍ ക്യാമ്പില്‍?
ഒന്നുംമിണ്ടാതെ പോണതെന്തരെടേ??
5 comments:
മാസ്ലോവിയന്‍ സൗന്ദര്യശാസ്ത്രം
തമാശയില്‍ക്കൂടി കാര്യം പറയുകയാണല്ലേ..
Maslow's Hierarchy of Needs
http://en.wikipedia.org/wiki/Maslow's_hierarchy_of_needs
ലിങ്ക് ഇടാന്‍ നോക്കിയിട്ട് ശരിയാവുന്നില്ല..സോറി...അരെങ്കിലും ഒന്നു ശരിക്കിടണേ...
നന്നായിട്ടുണ്ട് അനോണി
സത്യം..! ഇവിടത്തെ താര നിശകള്‍ കാണുമ്പോള്‍, പിടിച്ചു പറിക്കുകയാണ്, അതും ഉരുകിത്തീരുന്നവരുടെ..
അനോണി...
നല്ല ചിന്ത...
പണ്ടു ഇതൊന്നുമില്ലാത്ത ഒരു ഗല്‍ഫ് ഉണ്ടായിരുന്നു ഇവിടെ ....അന്ന് നാട്ടിലേക്ക് ഒന്നു ഫോണ്‍ ചെയ്യാന്‍ കിലോമീറ്ററുകള്‍ താണ്ടി പോകേണ്ടി വന്ന കഥകള്‍ വിസ്‌മരിച്ചു കൂടാ...
അന്ന് പാട്ടെവിടെ..?? സിനിമയവിടെ..??
മാസങ്ങളോളം കപ്പലിലിരുന്ന് നാടും സ്വ്‌പനം കണ്ട പ്രവാസികള്‍ ഇന്നും നാട്ടിലുണ്ടു.
പക്ഷേ അന്നത്തെ പ്രവാസികള്‍ക്ക് ഇന്നത്തെ അത്ര സൌകര്യങ്ങള്‍ ഇല്ലാഞിട്ടും പരാതികള്‍ കുറവായിരുന്നു..
ഇന്ന് പ്രവാസി പേരിന് മാത്രം പ്രവാസകഥകള്‍ പറയുന്നു..മണിക്കൂറിനുള്ളില്‍ നാട്ടിലെത്താം...നാട്ടിലെ ഓണം പോലും ഇന്ന് നാടിനെക്കാള്‍ കേമമായി ഇവിടെ നടത്തുന്നു...
ഒന്ന് മാത്രം സത്യം "അധികമായാല്‍ അമ്ര്‌തും വിഷം"
ഈയടുത്ത കാലത്ത് ബഹറൈനില്‍ ഒരു സിനിമാതാരം വന്ന് ബഹളങ്ങള്‍ ഉണ്ടായത് പത്രങ്ങളില്‍ കണ്ടു...ഇവിടുത്തെ ഭരണാധികാരികള്‍ വളരെ ഗൌരവമായാണ് ആ വിഷയത്തെ കണ്ടത്... നാട്ടിലെ സ്വഭാവം നമ്മല്‍ ഇവിടെയും കാണിച്ചു തുടങ്ങി.
നന്‍മകള്‍ നേരുന്നു
Post a Comment