Friday, October 12, 2007

ലേറ്റന്റ് മസോക്കിസം

"എന്നും കുടിക്കുന്ന ചാണ്ടീടെ ചെത്തിനു ഇന്നിത്ര കിക്കെങ്ങനായി
കള്ളെന്ന പേരിലു ക്ലോറല്‍ ഹൈഡ്രേറ്റ് കൂട്ടി കലര്‍ത്യതിനാലോ" ഡാ ചാണ്ട്യേ, കണക്ക് പറഞ്ഞേ, ഞാന്‍ പോണ്‌.
ഇച്ചിരീം വെയിറ്റു ചെയ്യണേ തോമാസേ, നിനക്കൊഴിച്ചത് ശിവനാ. അവങ്ങ് ഒന്നു വെളിക്കെറങ്ങാന്‍ പോയി, ഇപ്പ വരും.

ടേ, ഇപ്പത്തന്നെ താമസിച്ചു. പെണ്ണുമ്പിള്ള പെണങ്ങും.
എന്റണ്ണാ, അണ്ണനും ഭാര്യയും ബെന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതല്ലേ. പിന്നെ ഇപ്പം എന്തരു പെട്ടെന്ന് പ്രേമം?

നേരത്തേ അങ്ങനെ തീരുമാനിച്ചതാര്‌ന്ന്.ഒര്‌ ആറുമാസം ഞാങ്ങ് ഇവിടേം അവള്‍ അവക്കട വീട്ടിലും താമസിക്കുകേം ചെയ്ത്.
എന്നിട്ട് എന്തരായി?

അപ്പഴല്ലേ മനസ്സിലായത് വൈകിട്ട് അവളെന്നെ ചീത്തപറയുന്നതാ എന്റെ ജീവിതത്തിന്റെ ആകെ ഉള്ള സുഖമെന്നും . ഞാങ്ങ് വിളിക്കണ പള്ളുകള്‌ തന്നെ അവക്കട ജീവിതത്തിന്റെ അര്‍ത്ഥമെന്ന് അവളും പറഞ്ഞ്. അങ്ങനെ പിരിയണ്ടാന്ന് വെച്ച്.

കര്‍ത്താവേ, ഓരോ പുകിലുകളേ. എന്റെ കെട്ട്യോളെ കുനിച്ച് നിര്‍ത്തി ഇടിക്കുന്നതാ എന്റെ സുഖം. എന്റെ പതിരു നോക്കി ചപ്പാത്തിയുരുട്ടി കേറ്റുന്നതാ അവക്കടെ.

8 comments:

അനോണി ആന്റണി said...

ലേറ്റന്റ് മസോക്കിസം

ദിലീപ് വിശ്വനാഥ് said...

കലക്കി അണ്ണാ, കൊട് കൈ...

Umesh::ഉമേഷ് said...

ഹഹഹ...

“എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍...”ന്റെ പാരഡി കൊള്ളാം.

ഏ.ആര്‍. നജീം said...

ഹഹാ.. അതു കലക്കി

വേണു venu said...

ഹാ..ജീവിതം നല്‍കുന്ന കിക്കുകള്‍.:)

സഹയാത്രികന്‍ said...

ഹ..ഹ.. ഹ.. കലക്കി... പാരഡിയും നന്നായി
:)

Duryodhanan said...

:)))

കലക്കി

മന്‍സുര്‍ said...

അനോണി.....

ഇതെങ്ങാനും അവളറിഞാലത്തെ നിന്‍റെ അവസ്ഥയോര്‍ത്ത്‌..
ഹഹാഹഹാ..ഹഹാഹഹാ....എന്‍റെമ്മോ...ചിരി നിര്‍ത്താന്‍ പറ്റുന്നില്ല


നന്‍മകള്‍ നേരുന്നു