Tuesday, October 9, 2007

രോഷം

ചിപ്പിച്ചാറൊഴിച്ച ചോറ് ഒരുരുള വിഴുങ്ങി ഞണ്ടു കറിയില്‍ നിന്ന് ഒരു
ഇറുക്കുകാലെടുത്ത് വിസില്‍ പോലെ വായില്‍ വച്ച് അകത്തോട്ട് വലിച്ച
ചന്ദ്രന്‍ ഒന്നു ചുമച്ചു, പിന്നെ പിടച്ചു. ശേഷം freeze ആയി.

ആന്റോ, ലവനെ warm boot ചെയ്യെടാ- കമ്പ്യൂട്ടുകാരന്‍ ഷാനവാസ് നിലവിളിച്ചു.
പിടിച്ച് കമിഴ്ത്തിയിട്ട് മുതുകിന്‌ കൈ തളത്തി അടിച്ചു. തിരിച്ച്
മലര്‍ത്തിയിട്ട് വയറ്റിനു ആഞ്ഞു ഞെക്കി. ഒരു പ്രയോജനവുമില്ല, ചന്ദ്രന്‍
അസ്തമിച്ചുകൊണ്ടേയിരിക്കുന്നു.

ഇഞ്ഞോട്ട് മാറെടാ- ഈപ്പന്‍ പാഞ്ഞുവന്ന് ചന്ദ്രനെ പിടിച്ചു വാങ്ങി.
ചങ്കുമ്പൊറത്ത് ഓങ്ങിയടിച്ചു. മറിച്ചിട്ട് മുട്ടുകാല്‌ പള്ളക്കു കേറ്റി.
പൊക്കിയെടുത്ത് നിലത്തിട്ട് മുതുകിനു തൊഴിച്ചു. നടുവിനു ചവിട്ടി
ഞെരിച്ചു.

അയ്യോ ഈച്ചപ്പാ, അല്ല ഈപ്പച്ചാ, നിര്‍ത്തേ. മതിയേ, എനിക്ക് ശ്വാസം വീണേ-
ചന്ദ്രന്‍ നാലഞ്ച്ചു കൂവക്കം കൂവിയിട്ടേ ഈപ്പന്‍ നിര്‍ത്തിയുള്ളു.

ഹോ! ഇത്രേം ഇടിച്ചാലേ തൊണ്ടേക്കുടുങ്ങിയത് കക്കത്തോള്ളോ ഈപ്പച്ചായാ?
അതെനിക്ക് അറിയത്തില്ലാരുന്നു. ചന്ദ്രണ്ണന്‍ ഇനി എത്ര കാലം പാലും
മൊട്ടേം കുടിച്ചാല്‌ ഈ കേടു തീരും.

ഇച്ചാല്‌ ഇടിക്കണമെന്ന് ഞാനും വിചാരിച്ചതല്ലെടേ. ഞാങ്ങ് അങ്ങാട്ട് ഇടി
തൊടങ്ങി കഴിഞ്ഞപ്പളാ യെവന്‍ കഴിഞ്ഞ ന്യൂ ഈയറിന്‌
ചീട്ടുകളിക്കുന്നേടത്ത് വച്ച് എന്റെ ചെള്ളക്ക് ഒരടി പൊട്ടിച്ച കാര്യം
ഓര്‍ത്തത്. പിന്നങ്ങോട്ട് മനസ്സ് പിടിച്ചിട്ടു നിന്നില്ല.യെവന്‍
ഞണ്ടിന്റോട്ടിയും മൊലപ്പാലും എല്ലാം കക്കി കഴിഞ്ഞപ്പഴാ എനിക്ക്
വെളിവുവന്നത്.

ചുമ്മാതല്ല ഞാന്‍ അടിച്ചിട്ട് ചന്ദ്രണ്ണനു ശ്വാസം വീഴാഞ്ഞത്. എന്റെ
ചെള്ളക്ക് ലങ്ങേര്‍ അടിച്ചിട്ടില്ലല്ല്.

7 comments:

അനോണി ആന്റണി said...

രോഷം

അനോണി ആന്റണി said...

രോഷം

മയൂര said...

ദൈവമേ സി.പി.ആര്‍ കൊടുക്കുന്ന രംഗം കണ്ടു ശ്വാസം പോയി.... പാവം..ചങ്കു കലങ്ങി ചത്ത് പോയെന്നെ..;)

R. said...

ആഹഹ... ആന്റോ... മ്വാനേ... ഇത് ഞമ്മള് ഫേവറിറ്റ് ലിസ്റ്റില്‍ കേറ്റി, കെട്ടാ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:നമ്മള്‍ തമ്മിലു പ്രശ്നൊന്നുമില്ലാലൊ? ചുമ്മാ ഒരു മുന്‍‌കരുതലിനാ, ചങ്ക് ഒന്നേയുള്ളൂ.:)

പ്രയാസി said...

ഈപ്പന്‍ പാഞ്ഞുവന്ന് ചന്ദ്രനെ പിടിച്ചു വാങ്ങി.
ചങ്കുമ്പൊറത്ത് ഓങ്ങിയടിച്ചു. മറിച്ചിട്ട് മുട്ടുകാല്‌ പള്ളക്കു കേറ്റി.
പൊക്കിയെടുത്ത് നിലത്തിട്ട് മുതുകിനു തൊഴിച്ചു. നടുവിനു ചവിട്ടി
ഞെരിച്ചു.
ഇമ്മാതിരി അലക്കിയാ ഏതു ശ്വാസവും താനെ വരും
ഹൊ! ഓര്‍ത്തിട്ടു കൊതിയാവുന്നു..

Mr. K# said...

ഇതു കലക്കി :-)