Wednesday, September 30, 2009

കൊഴുപ്പും അളവും

വലിയ വലിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നത് ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാകും. ഒരിക്കല്‍ ഞാന്‍ ലിഫ്റ്റില്‍ കയറി പതിനെട്ട് എന്നതിനു പകരം വിരല്‍ മാറി പതിമ്മൂന്ന് എന്നടിച്ചു. പതിമ്മൂന്നില്‍ ലിഫ്റ്റ് വെറുതേ നിന്നു തുറന്നടയുന്ന അത്രയും സമയം ജീവിതത്തില്‍ നിന്നു പാഴായല്ലോ എന്ന് ഉറക്കെ ഒരാത്മഗതം നടത്തിയപ്പോള്‍ അടുത്തു നിന്ന അഞ്ചെട്ടുവയസ്സുള്ള സ്കൂള്‍ കുട്ടി പറഞ്ഞു; തെറ്റിയടിച്ച ഫ്ലോര്‍ നമ്പര്‍ ഒരിക്കല്‍ കൂടി അമര്‍ത്തിയാല്‍ നിരവധി ബ്രാന്‍ഡ് ലിഫ്റ്റുകളില്‍ അത് തനിയെ ക്യാന്‍സലായിപ്പോയിക്കോളുമെന്ന്. പുതിയ കാര്യങ്ങള്‍ കുട്ടികള്‍ പോലും പറഞ്ഞു തരും നമുക്ക്.

ഈയിടെ കേട്ട് ഇഷ്ടപ്പെട്ട "ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ" എന്ന പാട്ടില്‍ "അളവാന ഉടമ്പുക്കാരീ അളവില്ലാ കൊഴുപ്പുകാരി, ഇരുക്കിത്.. വാടീ രാത്രി കച്ചേരി" എന്നു കേട്ട് സംശയമായി. ഇത്ര അഴകില്‍ ഉടമ്പുള്ള, അതും കച്ചേരി (നല്ല അര്‍ത്ഥത്തിലായാലും അല്ലെങ്കിലും) യില്‍ ഒക്കെ ആക്റ്റീവ് ആയ ഈ ചെറുപ്പക്കാരിക്ക് കൊഴുപ്പിന്റെ അസുഖം വരുമോ? കവികള്‍ പൊതുവില്‍ അതിശയോക്തിക്കാരായതുകൊണ്ട് ആ അളവില്ലാ എന്നതു ഇന്‍ഫിനിറ്റി എന്നെടുക്കേണ്ടതില്ല, എന്നാലും ഷിപ്പ് ഷേപ്പ് പെങ്കൊച്ചിനു ബ്ലഡ്‌വര്‍ക്കില്‍ റെഫറല്‍ റേഞ്ചിന്റെ < > അടയാളങ്ങള്‍ക്കു പുറത്ത് സീറം കൊളസ്റ്റ്സ്ട്റോളോ.

എടുത്തു മയോ ക്ലിനിക്കിന്റെ പുസ്തകം. പാട്ടില്‍ പറഞ്ഞിരിക്കുന്നത് ശരിയാണ്‌. തടിച്ചവര്‍ക്ക് കൊഴുപ്പിന്റെ അസുഖം വരാന്‍ സാദ്ധ്യത കൂടുതല്‍ ആണെന്നു മാത്രം. മെലിഞ്ഞവര്‍ക്കു അത് വരാതിരിക്കുകയൊന്നുമില്ല. സര്‍ക്കുലേറ്റിങ്ങ് ഫാറ്റ്- രക്തത്തിലെ കൊഴുപ്പ് കൂടുതല്‍ ഉള്ളവര്‍ക്കെല്ലാം ശരീരത്തിലടിഞ്ഞ- ഡെപ്പോസിറ്റഡ് ഫാറ്റ് കാണുമെന്ന പൊതു ധാരണ തെറ്റാണത്രേ.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് തങ്ങള്‍ക്കൊക്കെ എന്തും തിന്നാമെന്ന് അഹങ്കരിക്കുന്ന അളവാന ഒടമ്പുക്കാര്‍ക്ക് ഈ പാട്ടൊരു മുന്നറിയിപ്പായിരിക്കട്ടെ.

7 comments:

shanu said...

Sangathi kollam..
Pakshe.. thamizhil kozhuppin 'Ahankaram' ennan artham ennan eeyullavante ariv.. :)

ഇസാദ്‌ said...

അതെയതെ. ഷാനു പറഞ്ഞത് ശരിയാ .. തമിഴില്‍ കൊഴുപ്പ്‌ എന്ന് പറഞ്ഞാ അഹങ്കാരം എന്ന് തന്നെയാ അര്‍ത്ഥം . :)

Rakesh R (വേദവ്യാസൻ) said...

:)

Arun said...

Theerchayaayum paattezhuthiya aal udheshichirikkuka kozhuppu = fat ennaavum. Naattile melinja cheruppakkaarikal beefum bargarum okke thinnu thadikkunnathu kandu kavi hridhayam thengi poyi kaanum:D

Umesh::ഉമേഷ് said...

കൊഴുപ്പു് = ധിക്കാരം (തമിഴിൽ)

ജയരാജന്‍ said...

“വലിയ വലിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നത് ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാകും” എന്ന് പറഞ്ഞത് ഇവിടെയും ശരിയായി. തമിഴിലെ ശരിക്കും അർത്ഥം അറിയുമായിരുന്നെങ്കിൽ ഈ അറിവ് കിട്ടുമായിരുന്നോ? :)

ബൈ ദ വേ, വല്ലപ്പോഴും സമയം കിട്ടുമ്പോൾ പഴയ ബ്ലോഗ് പോസ്റ്റുകൾ വായിച്ചാൽ തമിഴ് പാട്ടിൽ നിന്നും പഠിക്കേണ്ടി വരില്ല :)

അനോണി ആന്റണി said...

ഓ ലതിനു അങ്ങനെയാണോ തമിഴില്‍ അര്‍ത്ഥം? എന്നാല്‍ കൂടുതല്‍ നന്നായി അര്‍ത്ഥമറിയാമായിരുന്നെകില്‍ ചിലപ്പോ ഞാന്‍ പുസ്തകം നോക്കില്ലായിരുന്നു. കൊഴുപ്പിനെ അര്‍ത്ഥം അങ്ങനെ പോസ്റ്റിട്ടപ്പള് മനസ്സിലായി- അറിവു വരുന്ന ഓരോ വഴിയേ.

ജയരാജാ, അതേ- പഴയ പോസ്റ്റുകളും വായിച്ച് ഓര്‍ത്തിരിക്കണം, തീര്‍ച്ചയായും.