Wednesday, September 9, 2009

എസ്സാകാരം പണ്ടഭഞ്ജകം ഗുണ്ടാരശയിതം

ആദ്യം പോലീസ്, പിന്നെ മാധ്യമം, പിന്നെ രാഷ്ട്രീയക്കാര്‌, ഇപ്പ നാട്ടുകാരെല്ലാം പറയുന്നു എസ് ആകൃതിയിലുള്ള കത്തി.

ഇതെന്തരു കത്തി? എസ് ആകൃതിയിലുള്ള സാധനം കൊണ്ട് എങ്ങനെ കുത്തും? ഇവരാരും കുത്തിയിട്ടും കൊണ്ടിട്ടും കണ്ടിട്ടും ഇല്ലേ? എസ് ആകൃതിയുള്ള കത്തി എങ്ങനിരിക്കുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.

അപ്പ ദാ ഇംഗ്ലീഷു പത്രങ്ങളും തൊടങ്ങി- S shaped Knife എന്നു ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കിയിട്ട് ആകെ കിട്ടിയ ഫലങ്ങള്‍ എല്ലാം ഈ പോള്‍ മുത്തൂറ്റ് വധത്തെക്കുറിച്ച് മാത്രം.

ഇനി ആദ്യമായി ഒരു ആയുധം അങ്ങോട്ട് ഉണ്ടാക്കി പ്രയോഗിച്ചതാവുമോ? അത്ര ക്രിയേറ്റീവ് ഗുണ്ടകളോ നമ്മുടെ നാട്ടില്‍?

കളരിപ്പയറ്റുകാര്‍ ഉപയോഗിക്കുന്ന കത്തി എന്ന് ഇന്നലെ ടെല്ലിവിഷക്കാരന്‍. ഓഹോ - കളരിക്കാര്‌ പലതരം കഠാരകള്‍ ഉപയോഗിക്കും- അതിനു കത്തിയെന്നല്ല കഠാര എന്നാണു പേര്‍. ഈ അലകു വളഞ്ഞ ( എസ്സും ഹെയര്‍ പിന്നും ഒന്നും ഇല്ല സൈഡ് വൈന്‍ഡര്‍ കര്‌വ്) കഠാരിക്ക് എന്തരാണു പ്യാരെന്ന് ഏതെങ്കിലും കളരി ആശാന്മാരോട് ചോദിക്കാന്‍ ഒരാള്‍ക്കും തോന്നിയില്ലേ?

കത്തിയായാലും കഠാരിയായാലും ഈ ആയുധത്തിന്റെ അലകു വളവിനു എന്താ പറയുക ശരിക്കും? ആ ഇരുവശത്തോട്ടുള്ള വളവിനു Flame Blade എന്നാണു പറയുക എന്ന് എന്റെ പരിമിതമായ അറിവ്.

അല്ല ഈ വളഞ്ഞ സുനാഫികള്‍ എന്തിനാ കുത്താന്‍ നല്ല മാംസോഡൈനാമിക്ക് ഡിസൈന്‍ അല്ലേ വേണ്ടത്?
പണ്ടൊക്കെ ആളുകള്‍ തുകലിന്റെ പടച്ചട്ട ഇടുമായിരുന്നു. അങ്ങനെ ഉള്ള കവചങ്ങള്‍ ഭേദിക്കാന്‍ ആണ്‌ ഫ്ലെയിം വളവും കുക്രിക്കൂനും ഒക്കെ വച്ച് കഠാരകള്‍ പണിതിരുന്നത്. പഴയ കളരിയഭ്യാസികള്‍ക്കും അത്തരം ആവശ്യങ്ങള്‍ വന്നിരിക്കാം. ഇന്നിപ്പോ എന്തിനാണാവോ. ഇനി നമ്മുടെ ഒക്കെ തൊലിക്ക് കട്ടി കൂടുതല്‍ ഉണ്ടാകുമോ എന്തോ.

13 comments:

അരവിന്ദ് :: aravind said...

മിസ്റ്റര്‍ ആന്റണി
യു മിസ്സ്‌ഡ് ദി പോയന്റ്.
എസ്സ് ആകാരത്തിലുള്ള കത്തി എന്താണ് സൂചിപ്പിക്കുന്നത്?
എസ്സ് കത്തി- കാരി സതീശ്...സതീശിന്റെ പേരിലും എസ്സ്, കത്തിയിലും എസ്സ്.
കത്തി ആരുടേതാണെന്ന് പ്രൂവ് ചെയ്യാന്‍ ഇനി എന്തെങ്കിലും വേറെ വേണോ?

(ഓം പ്രകാശിന്റെ കത്തി എങ്ങനെ ഇരിക്കുമോ ആവോ. )

Dinkan-ഡിങ്കന്‍ said...

A for apple
B for boy

എസ് ഫോര്‍ സതീശന്‍.... (കാരി സതീശന്‍)
എന്നാണിപ്പോള്‍ നഴ്സറി പാട്ടു തന്നെ :)

Dinkan-ഡിങ്കന്‍ said...

ഓം പ്രകാശിനുള്ള കത്തി എങ്ങനെ എന്ന് അറിയില്ല
പക്ഷേ ചുള്ളനുള്ള കൈയ്യാമം ദേ ഇങ്ങനെ ഇരിക്കും

(പോലീസിലിപ്പോളും ചൊണയുള്ള (ചൊള വാങ്ങാത്ത) പിള്ളേഴ്സ് ഉണ്ടെങ്കില്‍)

കുഞ്ഞന്ന said...

ഓന്നിരിക്കും, അല്ലാണ്ടെന്തോന്നരവിന്ദാ?

നിഷ്ക്കളങ്കന്‍ said...

ഒന്നും കാണാതെ ക‌ര്‍ത്താവു കുരിശേക്കേറുവോ ആന്റണീ. “എസ്” ആകാര‌‌ം നിര്‍വ്വചിച്ചതിനു പിമ്പില്‍ എന്നായേലും കാണാതിരിക്കുവോ?

കുത്തി കൊടല്‍ വലിക്കാന്‍ ബെസ്റ്റാരിക്കും.

അല്ലാ! ഇപ്പം നിങ്ങക്കൊക്കെ എന്തിന്റെ കേടാണവേ?
മാന്യമ്മാരെ അവമാനിക്കരുത്. ;)

സുഗ്രീവന്‍ :: SUGREEVAN said...

അതേതായാലും ഒരു 'ഓഞ്ഞ' കത്തിയായിരിക്കും അരവിന്ദാ....

ഏതാണ്ട് ഇത് പോലെ ഇരിക്കും ഡിങ്കാ....

Anonymous said...

ഓം പ്രകാശിന്റെ കത്തി എങ്ങനെ എന്നല്ലല്ലോ ചോദ്യം. പോള്‍ ജോര്‍ജിനു തൊലിക്കട്ടി കൂടുതലായതുകൊണ്ടാവും എസ് ആകൃതിയില്‍ കത്തി വേണ്ടിവന്നതെന്നല്ലേ അന്തോണി പറയുന്നത്. ഇരയ്ക്കനുസരിച്ചു കത്തി. അപ്പോള്‍ ഓം പ്രകാശിനോ കോടിയേരിക്കോ വേണ്ടി കത്തിയുണ്ടാക്കിയാല്‍ എങ്ങനെ ഇരിക്കും എന്നാണ് ചോദ്യം. നന്നേ നേര്‍ത്തിരിക്കും. ലോലഹൃദയന്മാരല്ലേ

യാത്രാമൊഴി said...

അന്തോണിച്ചാ,

കാരിയല്ല കാശിയാണ് എസ്-കത്തിയുടെ ആള്.
മൂപ്പരെ കത്തിയോടെ
ഇവിടെ കാണാം.

അഴഗരും, പരമനും, കാശിയും...
കുത്തിയത് ലവന്മാര് തന്നെ! :)

മുണ്ഡിത ശിരസ്കൻ said...

ഈ എസ് പോലെ വളഞ്ഞിരിക്കുന്ന സാധനത്തിനല്ലേ ചുരിക എന്ന് പറയുന്നത്? ഇതിലൊരു സാധനം വിത്ത് ആനക്കൊമ്പ് പിടി, കുറച്ച് നാൾ എന്റെ കൈവശമുണ്ടായിരുന്നു. അപ്പൂപ്പന്റെ കാൽ‌പ്പെട്ടിയിൽ നിന്ന് തപ്പിയെടുത്തതായിരുന്നു. ആദ്യകാലങ്ങളിൽ യക്ഷിയെ ഓടിക്കാൻ കരുതിയെങ്കിലും. കിരീടം ഇഫക്ട് തലക്ക് പിടിച്ചപ്പോൾ ഇടക്കിടെ കൈയ്യിൽ മുറുക്കിപ്പിടിച്ച് കണ്ണാടിക്ക് മുൻപിൽ നിന്ന് തലങ്ങും വിലങ്ങും ചാടി വെട്ടിയിരുന്നു. എവിടെയോ നഷ്ടപ്പെട്ടു.

എന്റെ സ്വദേശം: ചങ്ങനാശ്ശേരി.
അടുക്കരുത്...

‘കാരി‘ എന്നത് മീനിന്റെ പേരാണ് എന്ന് പറയാതെ തന്നെ അറിയാമല്ലോ. ആവശ്യത്തിൽ അധികം കറുപ്പ് ദൈവം സമ്മാനിച്ചിട്ടുണ്ടെങ്കിൽ പൊതുവെ കാരിപ്പുളുന്ത്, വട്ടാച്ചി എന്നിങ്ങനെയുള്ള പേരുകൾ മനുഷ്യർ സമ്മാനിക്കും. ഒരു കുട്ടനാടൻ ഹാങ്ങ്.

Murali said...

‌‌@അരവിന്ദ്‌:
എസ്സ് കത്തി- കാരി സതീശ്...സതീശിന്റെ പേരിലും എസ്സ്, കത്തിയിലും എസ്സ്.

തെറ്റിപ്പോയി. ‘S' എന്നാല്‍‌ RSS - ന്റെ എസ് ആണ്. ഒന്നല്ല, രണ്ട്‌ എസ്സുണ്ടല്ലോ, ഫാസിസ്റ്റുകള്‍ക്ക്‌. പിണറായി സഖാവ്‌ പറഞ്ഞാല്‍‌ സത്യമല്ലാതാവാന്‍‌ വഴിയുമില്ലല്ലോ.

CPM കാരുടെ കത്തി എങ്ങനെയിരിക്കുമോ ആവോ. സിയോ പിയോ എമ്മോ? അതോ ഐയോ?

Rare Rose said...

വെറുമൊരു കത്തിക്കു ഇങ്ങനെ അനന്തരൂപസാധ്യതകളിലൂടെ മിന്നി നടക്കാന്‍ പറ്റുമെന്നിപ്പോള്‍ മനസ്സിലായി..:)

റോബി said...

എന്റെ സം‌ശയം എന്തുകൊണ്ട് 'എസ്' എന്ന ആകൃതി? നമുക്ക് സ്വന്തമായി ഒരു 'ട' ഉണ്ടല്ലോ. ഇനി 'ട' ആകൃതി എന്നു പറഞ്ഞാല്‍ ഗ്ലാമറു കുറവാണോ?

സുഗ്രീവന്‍ :: SUGREEVAN said...

റോബി പറഞ്ഞപ്പഴാണു കെട്ടാ റ്റ്യൂബ് കത്തിയത്!
അത് “S"(എസ്) ഉം “ട”യും ഒന്നുമല്ല.ഒന്ന് ചെരിഞ്ഞ് നോക്ക്യേ റോബ്ബ്യേ...“ഗ” യാ ഗ..“ഗുണ്ടേന്റെ” ഗ....ശരിയല്ലേ?