Thursday, November 27, 2008

ആദരാഞ്ജലികള്‍

ഉദ്ദേശം എട്ടു കൊല്ലം മുന്നേ കുപ്രസിദ്ധ അധോലോക കൊലയാളി ബണ്ഡിയയെ വെടിവച്ചു കൊന്ന ശേഷം മുംബൈ പോലീസിന്റെ ഷാര്‍പ് ഷൂട്ടര്‍ വിജയ് സലാസ്കര്‍ ഇന്റര്വ്യൂവില്‍ ഇങ്ങനെയാണ്‌ അഭിപ്രായപ്പെട്ടത്. "ഒരു എന്‍‌കൗണ്ടറില്‍ ഒന്നുമില്ല, ഒന്നുകില്‍ നിങ്ങള്‍ ഭീകരെക്കൊല്ലുന്നു, അല്ലെങ്കില്‍ അവന്‍ നിങ്ങളെ കൊല്ലുന്നു. ഭാഗ്യം ഒരിക്കല്‍ക്കൂടി എന്റെ വശത്തായിരുന്നു. ഒരു ദിവസം വീതമാണ്‌ ഇത്തരം ജോലി ചെയ്യുന്നവരും കുടുംബവും ജീവിക്കുന്നത്, നാളെയോ എന്താണ്‌ നാളെയെന്നു വച്ചാല്‍?"

അടച്ചുറപ്പുള്ള മുറികള്‍ക്കുള്ളിലിരുന്ന് അനാലിസും ബൗദ്ധികവ്യായാമങ്ങളും നടത്തുന്നവര്‍ സലാസ്കറിനെതിരേ മഷിയൊലിപ്പിച്ചിരുന്നു. സത്യത്തില്‍ ഇത്തരം ക്രൂരവൃത്തികള്‍ എന്തിനാണ്‌? പോലീസിന്റെ പ്രതികാരമോ, പ്രതി പീഡനമോ അതോ ഒരുത്തന്റെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിലെത്തിക്കാനുള്ള മടികൊണ്ട് ശിക്ഷ നടപ്പാക്കുന്നതോ? കണ്ണില്‍ ചോരയില്ലേ, ഭീകരനും അധോലോക പ്രവര്‍ത്തകനും മനുഷ്യനല്ലേ, അവനെ റീഹാബിലിറ്റേറ്റ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനല്ലേ ശ്രമിക്കേണ്ടത്? കൈക്കൂലി വാങ്ങുന്നുണ്ടോ? പോലീസ് ആരുടെ പിണിയാളാണ്‌? ഭരണകൂട ഭീകരതയുടെയോ അധോലോകത്തിന്റെയോ?

എല്ലാ ചോദ്യങ്ങള്‍ക്കും ഇന്നലെ ഉത്തരം കണ്ടുകഴിഞ്ഞു. എണ്‍പതോളം തവണ തുണച്ച ഭാഗ്യം സലാസ്കറിനെ ഒരൊറ്റത്തവണ കൈവിട്ടതോടെ.

പട്ടാളത്തിലും സന്യാസത്തിലും വേരോടിയ ഭീകരവാദികളെ കയ്യോടെ പിടികൂടി അഴിയെണ്ണിച്ച ഹേമന്ത് കാര്‍കറേ? അദ്ദേഹവും ഇനിയില്ല. ഏതോ സഞ്ചാരികളുടെ, അന്തിഭക്ഷണണത്തിനും മദ്യത്തിനും വന്ന ഏതോ ധനിക കുടുംബങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തൊപ്പിയും ധരിക്കുന്ന ഹേമന്തിന്റെ ഒരു ചിത്രം പത്രത്തില്‍ അടിച്ചു കണ്ടു.

താത്വികവിശകലങ്ങള്‍ നടത്താം, നേരിടേണ്ടിയിരുന്ന രീതി ശരിയായില്ലെന്ന് പറയാം, ഭീകരവാദം ആരുടെ കുഴപ്പം കൊണ്ടാണെന്ന് ചര്‍ച്ച ചെയ്യാം, ശേഷം മറക്കാം അല്ലേ? . പിന്നെ എവിടെയെങ്കിലും എന്തെങ്കിലും പൊട്ടിത്തെറിക്കുമ്പോള്‍ അടുത്ത പോസ്റ്റ് എഴുതിയിടാം.

60 comments:

സന്തോഷ്‌ കോറോത്ത് said...

ആദരാഞ്ജലികള്‍ !

paarppidam said...

ക്കൊല്ല്ലപ്പെട്ട ആ ഭാരതപുത്രന്മാർക്ക് ആദരാഞ്ജലികൾ.അനോണിയേ ഇതിന്നോടകം തുടങ്ങിക്കഴിന്ന്ഞു ഇതിന്റെ രാഷ്ടീയം.താങ്കൾ പറാഞപോലെ തീവ്രവാദിയുടെ മനുഷ്യാവകാശത്തെ ക്കുറിച്ച് ആധിപൂണ്ടവർ ആണിന്ന് അധികവും.

കൊല്ലാനും കൊല്ലിക്കാന്നും വന്നവരെ “ഇരകൾ” എന്ന സ്ഥാനപ്പേരുനൽകിയും അവരുടേപങ്കിനെ “ഭരണാകൂടഭീകരത”യുടെ പേരീൽ ന്യായീകരിച്ചും ഉള്ള ഈ-മെയിൽ പ്രവാഹം ആയിരിക്കും.
എന്തായാലും തെഹൽക്ക്കയുടെ റിപ്പോർട് വരട്ടെ.അതുവരെ കാത്തിരിക്കാം.അവരാണല്ലോ ഇപ്പോൾ സത്യത്തിന്റെ കാവൽക്കാർ.

പക്ഷെ ഇന്നുവരെ തെഹൽക്ക ഇത്തരം സ്ഫോടനങ്ങൾക്ക് മുമ്പെ ഗൂഡാലോചനയെ കുറിച്ച് ടേപ്പ് വിടുന്നില്ല എന്നത് ഒരു പോരായ്മത്തന്നെ.

Radheyan said...

ലാസ്റ്റ് സല്യൂട്ട്- ആ ബെലിജറന്‍സിന്,ആ ആത്മ‌ത്യാഗത്തിന്

ഗുപ്തന്‍ said...

രാജ്യം നിന്നു കത്തുമ്പോഴും ഒരു മോഡിയുടേ പേരുപറഞ്ഞ് ഭരണകൂട ഭീകരതയെ പഴിക്കാനേ ആളുള്ളൂ ഇപ്പോഴും.

ഭീകരതയെ ചെറുക്കാന്‍ യുദ്ധസമാനമായ നടപടികള്‍ ആണ് വേണ്ടത്. ചില നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ഒക്കെ വന്നേക്കാം. നമ്മുടെ ജനങ്ങളും ജനപഥങ്ങളൂം സുരക്ഷിതരാവാന്‍ അതേയുള്ളൂ എന്ന വഴി എന്ന അവാസ്ഥയിലാണ് നാം.

കൊല്ലപ്പെടൂന്ന ആയിരങ്ങളെക്കാള്‍ അവരുടെ കുടുംബങ്ങളെക്കാള്‍ പിഞ്ചുകുഞ്ഞുങ്ങളെ സ്കൂളില്‍ വിട്ടിട്ട് നിമിഷം തോറുംവാര്‍ത്താചാനലുകളില്‍ കണ്ണുനട്ട് ഹൃദയത്തുടിപ്പെണ്ണി കാത്തിരിക്കേണ്ടിവരുന്ന അമ്മമാരുടെ ഹൃദയവ്യഥയെക്കാള്‍ വലിയ പരിഗണനയാവരുത് മറ്റൊന്നും.

എ സല്യൂട്ട് റ്റു ദോസ്സ് ഹൂ ഹണ്ട് ടെറര്‍ ഡൌണ്‍.


(യുദ്ധസമാനമായ സാഹചര്യങ്ങള്‍വന്നാല്‍ മനുഷ്യാവകാശലംഘനങ്ങള്‍ ഉണ്ടാവും. നെറിയുള്ള അയല്‍ക്കാരന്‍ പീഡിപ്പിക്കപ്പെടാതിരീക്കേണ്ടത് അവനവന്റെ ചുമതലാ‍യാണെന്ന തിരിച്ചറിവില്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നവര്‍ക്കായി നിലകൊള്ളാന്‍ വ്യക്തികള്‍ ശീലിക്കുകയും വേണം. പക്ഷേ അതൊന്നും രാജ്യരക്ഷക്കായി ജീവന്‍ കൊടുക്കുന്നവരെ തള്ളിപ്പറഞ്ഞും അവരുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയോ ആവരുത്)

Joker said...

ക്കൊല്ല്ലപ്പെട്ട ആ ഭാരതപുത്രന്മാർക്ക് ആദരാഞ്ജലികൾ.

ഭക്ഷണപ്രിയന്‍ said...

"പട്ടാളത്തിലും സന്യാസത്തിലും വേരോടിയ ഭീകരവാദികളെ കയ്യോടെ പിടികൂടി അഴിയെണ്ണിച്ച ഹേമന്ത് കാര്‍കറേ? അദ്ദേഹവും ഇനിയില്ല".

ഇത് ഗുപ്തന്‍ കണ്ടില്ല എന്ന് തോന്നുന്നു.

മൂലകാരണം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല ശ്രമിക്കുന്നില്ല എന്നതല്ലേ വാസ്തവം!

Siju | സിജു said...

:-(

ഗുപ്തന്‍ said...

അതുകൂടി ശ്രദ്ധിച്ചെഴുതിയ പോസ്റ്റ് ആയതുകൊണ്ടുതന്നെയാണ് ഭക്ഷണപ്രിയാ ഇവിടെ മറുപടി ഇട്ടത്. :)

ഞാന്‍ ആചാര്യന്‍ said...

ഭൂമിയില്‍ ആരുടെയും ചോരയും കണ്ണീരും വീഴാത്ത ഒരു ദിനത്തിനായി കാത്തുകാത്തിരിക്കുന്നു..

Vadakkoot said...

ആദരാഞ്ജലികള്‍

Haree said...

"ഏതോ സഞ്ചാരികളുടെ, അന്തിഭക്ഷണണത്തിനും മദ്യത്തിനും വന്ന ഏതോ ധനിക കുടുംബങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍" - ഇങ്ങിനെ പറയേണ്ടതില്ല. അദ്ദേഹം രക്ഷിച്ചത് അവരെയല്ല. ഹേമന്ത് രക്ഷിക്കുന്നത് രാജ്യത്തെ തന്നെയാണ്. രാജ്യത്തിനു നേര്‍ക്കാണ് ഓരോ ഭീകരനും നിറയൊഴിക്കുന്നത്. ഭക്ഷണം കഴിക്കുവാന്‍ വന്ന ധനിക കുടുംബങ്ങളെ അവര്‍ക്കും അറിയില്ല.

ആദരാഞ്ജലികള്‍...
--

അരവിന്ദ് :: aravind said...

തീവ്രവാദത്തിനു പിന്നില്‍ വിദേശ ശക്തിയെന്ന് മിസ്റ്റര്‍ സിംഗന്‍ മഹത്തായ കണ്ടു പിടിത്തം നടത്തിക്കഴിഞ്ഞു.
ഇനിയൊരിക്കലുമുണ്ടാവില്ലെന്ന് ഗ്യാരണ്ടി തന്നു കഴിഞ്ഞു.
മരിച്ചവരുടെ തലയെണ്ണി പിണ്ഡം വയ്കാന്‍ പൈസയും വാ നിറയെ പുകഴ്ത്തലും വന്നു കഴിഞ്ഞു.

തീര്‍ന്നില്ലേ? ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ? എല്ലാരും വീട്ടില്‍ പൊയ്കേ.

ഒന്നു മര്യാദക്ക് ദേഷ്യപ്പെടാന്‍ പോലും ധൈര്യമില്ലാത്ത കുറേ കൂതറ രാഷ്ട്രീയക്കാര്‍!

(ഏതായാലും ഒരു ഗുണമുണ്ടായി. ഹിന്ദു മുസ്ലീം എന്ന ലെവലില്‍ നിന്ന് ഇന്ത്യാ പാക് എന്ന ലെവലിലേക്കായിരിക്കുന്നു.
ഈ പന്നികളെ മുന്നില്‍ നിര്‍ത്തി പിന്നില്‍ കളിക്കുന്നത് പാക്കിസ്ഥാനും ചൈനയാണെന്ന് ആര്‍ക്കാണറിയാത്തത്!
പക്ഷേ ആരും പേടിക്കരുത്, ഇതിനു പകരമായി ഇന്ത്യന്‍ ഗവര്‍മെന്റ്‍ വളയണിഞ്ഞ കൈകള്‍ കൊണ്ട് ചൊവ്വയിലേക്ക് ഒരു ഉപഗ്രഹവും, ടാന്‍‌സാനിയന്‍ കടലിടുക്കില്‍ പോയി ഒരു വള്ളം മുക്കുകയും ചെയ്യും. അതും പോരെങ്കില്‍ പട്ടാളവും സന്നാഹവുമായി അതിര്‍ത്തി വരെ പോയിട്ട് തിരിച്ച് വരും, പണ്ട് ചെയ്തത് പോലെ. നീലക്കുറുക്കന്‍ "കൂവാന്‍" മടിക്കുന്നത് പോലെ, ഇനി ഈ പറയുന്ന മിസൈലും ബോംബും ഒക്കെ ശരിക്കുമുണ്ടോന്ന് ആരു കണ്ടു! ഹി ഹി)

ദീപക് രാജ്|Deepak Raj said...

അദ്ദേഹത്തെ പോലെ ചിലര്‍ ജീവനേക്കാള്‍ രാജ്യത്തിനും അതിന്‍റെ രക്ഷയ്ക്കും വിലകൊടുക്കുന്നത് കൊണ്ടു നാം സുരക്ഷിതര്‍ ആണ്..

മഹാനായ ആ പോലിസ് ഓഫീസര്‍ക്ക് ആദരാഞ്ജലികള്‍

chithrakaran ചിത്രകാരന്‍ said...

നല്ല പോസ്റ്റ്.
നമ്മുടെ കാപട്യവും ഷണ്ഡത്വവും തന്നെ ഇതിനെല്ലാം കാരണം.

പെണ്‍കൊടി said...

ആരെ പഴിക്കാന്‍....! അങ്ങനെയല്ല.. എത്ര പേരെ പഴിക്കണം...????????

-പെണ്‍കൊടീ..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അഭിപ്രായങ്ങള്‍ ഈ പോസ്റ്റ് പതിപ്പിച്ച വ്യക്തിയുടെ ഉദ്ദേശശുദ്ധിയെ കളങ്കപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു.
അത്യാചരങ്ങളുടെ പ്രതീകങ്ങള്‍ ന്യായീകരിക്കപ്പെടുകയും സത്യാന്വേഷണം വഴിമുട്ടുകയും ചെയ്യുന്നത് ‘ഭാരതീയനെ’ സന്തോഷിപ്പിക്കുമെന്ന് കരുതാന്‍ വയ്യ.
എടുത്തുചാടി വിധിക്കല്ലേ സാറമ്മാരേ.

നാടിന്റെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍.

പരാജിതന്‍ said...

സലാസ്കറിനും ഏറ്റുമുട്ടലില്‍ മരിച്ച ധീരന്മാരായ പൊലീസുകാര്‍‌ക്കും ആദരാഞ്ജലികള്‍.

“വര്‍‌ഗ്ഗീയലഹളയെന്നത് തീപ്പിടുത്തം പോലെയാണ്. തീയണയ്ക്കുമ്പോള്‍ കുറെ വെള്ളം കൂടുതല്‍ ചിലവാക്കിയാല്‍ ഫയര്‍‌ഫോഴ്സുകാരെ ആരും കുറ്റം പറയാറില്ല. ലഹള കൈകാര്യം ചെയ്യുന്ന പൊലീസുകാര്‍‌ക്കും ആ സ്വാതന്ത്ര്യം വേണം. തീയണയ്ക്കലാണ് പ്രധാനം.” എന്ന ലൈനില്‍ എം.പി. നാരായണപിള്ള എഴുതിയിട്ടുണ്ടെന്നോര്‍‌മ്മ. ഭീകരാക്രമണങ്ങള്‍‌ക്കും ഇത് ബാധകം തന്നെ.

ആന്റണീ, താത്വികവിശകലനം, മനുഷ്യാവകാശപ്രശ്നം ഇതൊന്നും ഈ ദുരന്തങ്ങള്‍ കണ്ട് തലമരച്ചിരിക്കുന്നവര്‍‌ക്ക് വരില്ലെന്നത് നേര്. പക്ഷേ, സന്ധ്യക്ക് ഓഫീസില്‍ ന്യൂസ് വായിച്ചിരിക്കുമ്പോള്‍ താത്വികനും തര്‍‌ക്കോവിസ്കിയുമൊന്നുമല്ലാത്ത ഓഫീസ് ബോയ് അടുത്തുവന്നു സ്ക്രീനില്‍ നോക്കി നില്‍‌ക്കുന്നുണ്ടായിരുന്നു. മുടങ്ങാതെ അമ്പലത്തില്‍ പോയി സ്വാമി കുമ്പിടുന്ന ഒരു പാവം തമിഴന്‍. “എന്താ നീ ആലോചിക്കുന്നെ?” എന്നു ചോദിച്ചപ്പോള്‍ നിരാശ ചുവയ്ക്കുന്ന മറുപടി ഇങ്ങനെ: “ബാബറിപ്പള്ളി പൊളിക്കരുതായിരുന്നു, ഒരിക്കലും.”

Mohanam said...

ആദരാഞ്ജലികള്‍

നിഴല്രൂപന്|nizhalroopan said...
This comment has been removed by the author.
നിഴല്രൂപന്|nizhalroopan said...

ഭാരതത്തിന്റെ ധീരരായ ആ പുത്രന്‍മാര്‍ക്ക് ആദരാഞ്ജലികള്‍.
കൂടെ ഒരു ലിങ്ക് : http://www.rediff.com/news/1999/mar/05nandy.htm

വീണ്ടും കൂറേ മെഴുകുതിരികള്‍, ലക്ഷങ്ങളുടെ ആശ്വാസ പ്രവാഹം, കുറേ സംവാദങ്ങള്‍... നമ്മള്‍ വീണ്ടും എല്ലാം മറക്കും... രാജ്യത്തിനു മേല്‍ അടുത്ത കരി നിഴല്‍ വീഴുന്നത് വരെ പിന്നെയും ഉറങ്ങും.

പോലിസ് ഉദ്യോഗസ്ഥറ് കുറ്റവാളികളെ നേരിടുമ്പോള്‍ പല പല മാനദണ്ഡങ്ങള്‍ വച്ച് അളന്ന് അതിലെ തെറ്റും ശരിയും കണ്ടെത്തുന്ന എല്ലാവരും ഒരു കാര്യം ഓറ്ത്താല്‍ നല്ലതാവും... അവരും മനുഷരാണ്‍, നമ്മളെപ്പോലെ മനസ്സും കുടുംബ ബന്ധങ്ങളും എല്ലാം ഉള്ള മനുഷ്യര്‍... പിന്നെ കുറ്റകൃത്യങ്ങള്‍ ഇല്ലാതാകേണ്ടത് നമ്മുടേയും കൂടി ആവശ്യമാണ്‍.

അന്റണി,

സമയോചിതമായ പൊസ്റ്റ്

myexperimentsandme said...

ഇന്ത്യ ഇപ്പോള്‍ ആക്രമിക്കപ്പെട്ടതും ബാബറിപ്പള്ളി പൊളിച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധം കാണുമായിരിക്കും.

ബാ‍ബറി പള്ളി പൊളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇപ്പോള്‍ ആക്രമിക്കപ്പെടില്ലായിരുന്നിരിക്കാം. അറിവുള്ളവര്‍ക്കറിയാവുന്നയത്രയും അറിവില്ലാത്തവര്‍ക്കറിയില്ലല്ലോ.

കഴിഞ്ഞതെല്ലാം മറന്ന് എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് നില്‍‌ക്കേണ്ട സമയമാണിത് (ഹും, എത്ര നിസ്സാരമായി കഴിഞ്ഞതെല്ലാം മറന്നുകൊള്ളാന്‍ പറയാന്‍ പറ്റുന്നു എന്നുപറഞ്ഞ് നമുക്ക് തര്‍ക്കിക്കാം). യാതൊരു ന്യായീകരണവുമില്ലാത്ത ഭീകരമായ പല സംഭവങ്ങളും ഇന്ത്യയ്ക്കകത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ഇന്ത്യ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോളും ഇന്ത്യയ്ക്കകത്തെ ജനങ്ങളെ തമ്മില്‍ അകറ്റാന്‍ പറ്റുന്ന രീതിയില്‍ നമുക്ക് ബാബറിപ്പള്ളി പൊളിച്ചതിനെപ്പറ്റി പറയാം. അപ്പോള്‍ ആരെങ്കിലും അതേറ്റ് പിടിക്കും. അപ്പോള്‍ നമുക്ക് അതിന്റെ ശരിയും തെറ്റും തര്‍ക്കിക്കാം. കുറെയേറെ ചീത്തകള്‍ വിളിക്കാം. കുറേപ്പേരേ ആവേശം കൊള്ളിക്കാം. ഏതെങ്കിലും മുറിവുകള്‍ എവിടെയെങ്കിലും ഉണങ്ങാന്‍ തുടങ്ങുന്നുണ്ടെങ്കില്‍ അതെല്ലാം കുത്തിയിളക്കി റെഡിയാക്കിവെക്കാം. അതിനുശേഷം പതിവുരീതിയില്‍ ഗുജറാത്ത്, നന്ദിഗ്രാം, ഡല്‍ഹി, കോയമ്പത്തൂര്‍, ബോംബെ, കണ്ണൂര്‍...ഇതിനിടയ്ക്ക് അവിടെ കുറെ പോലീസും പട്ടാളവും എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടായിരിക്കും. നമുക്ക് മനുഷ്യാവകാശങ്ങളെപ്പറ്റി സംസാരിക്കാനുള്ള വകുപ്പൊക്കെ അവര്‍ ഉണ്ടാക്കിത്തരട്ടെ. അതിനുശേഷം നമുക്ക് അതും സംസാരിക്കാം.

ഇന്ത്യയെ ആക്രമിക്കുന്നവര്‍ക്ക് ബാബറിയെന്നോ പള്ളിയെന്നോ ഒന്നുമില്ലെന്നും ഇന്ത്യയെന്ന് മാത്രമേ ഉള്ളുവെന്നുമൊക്കെ അറിവില്ലാത്തവര്‍ പറയും. ഇത്തരത്തില്‍ ഇന്ത്യയെ ആക്രമിക്കുന്നവര്‍ക്കുള്ള ഏക മറുപടി എല്ലാ ഇന്ത്യക്കാരും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മുറിവുകളും മറന്ന് ഒന്നിച്ച് നില്‍ക്കുക മാത്രമാണെന്നും അറിവില്ലാത്തവര്‍ പുലമ്പും. ഈ ഒരു അവസരത്തില്‍ ഇന്ത്യക്കാരുടെ ഒരുമയെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന ഒരു അഭിപ്രായപ്രകടനവും (തികച്ചും പോസിറ്റീവായ, നല്ല ഉദ്ദേശത്തില്‍) ആരും നടത്തരുതേ എന്നും അറിവില്ലാത്തവര്‍ ആശിക്കും. പക്ഷേ അറിവുള്ളവര്‍ക്കറിയാവുന്നയത്രയും അറിവില്ലാത്തവര്‍ക്കറിയില്ലല്ലോ. നമുക്ക് കൈരളി ടീവിയുടെ റിപ്പോര്‍ട്ടറാവാം.

ഇപ്പോള്‍ ബോംബെയില്‍ നടക്കുന്നത് വര്‍ഗ്ഗീയലഹളയാണോ? അതോ ആകണമായിരുന്നോ?

ഗുപ്തന്‍ said...

ബാബറി പള്ളി പൊളിച്ചതുമായി ബന്ധമൂണ്ടോ എന്നറിയില്ല വക്കാരീ. ഒരു ഭീകരന്റെ കയ്യില്‍ കാവിനിറമുള്ള രാഖി കെട്ടിയിരിക്കുന്ന ഫോട്ടോ ഇന്ത്യന്‍ പത്രത്തിലെങ്ങും വരാതിരുന്നിട്ടും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ കോണ്ടാടി കാര്യമായിട്ട്.
http://i49.photobucket.com/albums/f282/danzinggirl/TERMI_b1.jpg

കേണല്‍ പുരോഹിതിനെ പിടികൂടിയ ആള്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ വരുമ്പോള്‍ ഈ സൂചനകള്‍ ഒക്കെ കൂട്ടിവായിക്കാന്‍ ആളുണ്ടാവും.

വ്യക്തമാക്കിക്കോട്ടെ. തീവ്രവാദിഹിന്ദുക്കള്‍ ഇത്തരം ഒരുആക്രമണം പ്ലാന്‍ ചെയ്തു എന്ന് തെളിയിക്കാന്‍ ആ ചിത്രത്തില്‍ ഒന്നുമില്ല. അത് രാഖി ആണെന്നത് ഒരു ഊഹം മാത്രമാണ്. ഒരു കമ്യുണിക്കേഷന്‍ ഡിവൈസോ മറ്റൊ ആയിരിക്കാം; അല്ലെല്‍ങ്കില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള അടവായിരിക്കാം. സെക്യൂ‍ൂരിറ്റിയെ കബളിപ്പിക്കാനുള്ള മറയാവാം. പലതുമാവാം.

പക്ഷെ പ്രസക്തമായ ചോദ്യം വിദേശമാധ്യമങ്ങള്‍ ചികഞ്ഞെടുത്ത ആ ചിത്രം എന്തുകൊണ്ട് ഇന്ത്യന്‍ പത്രങ്ങളുടെ (വെബ് എഡിഷനുകള്‍ എങ്കിലും) മുന്‍പേജുകള്‍ ബഹിഷ്കരിച്ചു? മുസ്ലിമുകള്‍ക്കെതിരെ ഇത്രയും മുന്‍‌വിധി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ അയവുവരുത്തില്ലായിരുന്നോ അത് ?

ബാബറിമസ്ജിദിന്റെ നിഴല്‍-- അതു തകര്‍ത്തെറിഞ്ഞവരുടെ നിഗൂഢപദ്ധതി --ഏതുസന്ദര്‍ഭത്തിലും പ്രസക്തമാവുന്നത് ഇവിടെയാണ്.

ഈ ചോരയുടെയുംവേദനയുടെയും ഇടയില്‍ നിന്ന് പൊളിറ്റിക്കല്‍ മൈലേജ് നേടാനും ജനമനസ്സുകളിലെ മുറിവിന്റ്നെ ആഴം കൂട്ടാനും ആരൊക്കെയോ കരുക്കള്‍ നീക്കുന്നില്ലേ?

മുറിവുകള്‍ മൂടിവച്ചല്ല സുഖപ്പെടുത്തേണ്ടത്. അതിനു മരുന്നു വയ്ക്കുകയാണ് വേണ്ടത്. മിണ്ടാതിരുന്നതുകൊണ്ടോ ഓര്‍മകളെ തിരസ്കരിച്ചതുകൊണ്ടോ എന്തെങ്ക്കിലും നേടാനാവും എന്ന് ചിന്തിക്കാനാവുന്നത് ചില പ്രോഗ്രാമുകള്‍ക്ക് നാമൊക്കെ വിധേയരാവുന്നതുകൊണ്ടാണ്.

അനോണീ കമന്റ് ഓഫ് ആണെന്ന് അറിയാം. അനുചിതം ആണെന്നു കൂടി തോന്നുന്നെങ്കില്‍ കളഞ്ഞേക്കുക. മാപ്പ്.

പരാജിതന്‍ said...

"ഇന്ത്യ ഇപ്പോള്‍ ആക്രമിക്കപ്പെട്ടതും ബാബറിപ്പള്ളി പൊളിച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധം കാണുമായിരിക്കും."

വക്കാരീ, ഈയെഴുതിയത് എന്റെ കമന്റിനെ പരാമര്‍‌ശിച്ചാണെങ്കില്‍ മുന്‍‌വിധിക്കും അന്ധതയ്ക്കുമൊക്കെ ഒരു പരിധി വേണമെന്നേ പറയാനുള്ളൂ. പള്ളി പൊളിക്കലും മറ്റും സംബന്ധിച്ച് എനിക്ക് വളരെ വ്യക്തമായ അഭിപ്രായവുമുണ്ട്. അത് വക്കാരി വ്യാഖ്യാനിച്ചു ചമച്ചുണ്ടാക്കുന്ന സില്ലി ലേബലില്‍ എഴുതിവച്ചിരിക്കുന്നതല്ല. അത് ഇവിടെ ചര്‍‌ച്ച ചെയ്യാന്‍ താല്പര്യവുമില്ല. രാഷ്ട്രീയ, ബൌദ്ധികസംവാദങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത, വോട്ട് ചെയ്യാന്‍ മാത്രമറിയുന്ന ഒരു പാവം മനുഷ്യന്‍ പ്രതികരിച്ചതെങ്ങനെ എന്ന് ഇവിടെ എഴുതാന്‍ പാടില്ലായിരുന്നു എന്നാണോ? അവന്റെ പ്രതികരണം, തെറ്റായാലും ശരിയായാലും, ആരും ശ്രദ്ധിക്കാന്‍ പാടില്ല, അല്ലേ? അതല്ല, അപ്പറഞ്ഞത് എന്റെ ഭാവനാസൃഷ്ടിയാണെന്ന് വക്കാരിക്കു തോന്നുന്നെങ്കില്‍ വളരെ നന്ന്.

ഭീകരതയ്ക്കും ഭീകരാക്രമണത്തിനും എതിരാണ് സ്വസ്ഥജീവിതം ആഗ്രഹിക്കുന്ന എല്ലാവരും. വക്കാരി ഇപ്പോള്‍ ഇന്ത്യയിലാണോ? ശരിക്കറിയാത്തതു കൊണ്ട് മാത്രം ചോദിച്ചതാണ്. ഇന്ത്യയില്‍ എവിടെയെങ്കിലും നേരിയ ഒരു ടെററിസ്റ്റ് ഭീഷണിയുണ്ടായാല്‍ പോലും അങ്ങേയറ്റം അലര്‍ട്ട് ആകുന്ന നഗരമാണ് കോയമ്പത്തൂര്‍. കര്‍‌ശനമായ പരിശോധനകള്‍ നിരന്തരമുണ്ടാകും. അന്യസംസ്ഥാനത്തിലെ രെജിസ്ട്രേഷന്‍ ഉള്ള വണ്ടി തടഞ്ഞുനിര്‍‌ത്തി പരിശോധിക്കുന്ന പൊലീസുകാരോട്, എത്ര തിരക്കില്‍ പോകുമ്പോഴും, അഞ്ചു പൈസയുടെ ഈര്‍‌ഷ്യ തോന്നിയിട്ടില്ല. അവരുടെ ചോദ്യങ്ങള്‍‌ക്ക് മറുപടി പറയാന്‍ സന്തോഷം മാത്രമേ തോന്നിയിട്ടുള്ളു ഇതുവരെ. വെയിലു കൊണ്ടും രാത്രി ഉറക്കമിളച്ചുമൊക്കെ അവര്‍ പണിയെടുക്കുന്നത് എന്നെയും കൂടി സംരക്ഷിക്കാനാണെന്ന തികഞ്ഞ ബോധ്യമുണ്ട്. (സലാസ്കറിന്റെ ചിത്രം ടീവിയില്‍ കാണുമ്പോള്‍ വേദന തോന്നുന്നതും അതുകൊണ്ട് തന്നെ.) പണിസ്ഥലത്ത് നിന്നു ചായകുടിക്കാന്‍ തെരുവിലേക്കിറങ്ങുമ്പോള്‍ മഫ്ടിയില്‍ ചുറ്റുന്ന പൊലീസുകാര്‍ പരിസരത്തുണ്ടെന്നത് അസ്വസ്ഥതയോടെയല്ല, ആശ്വാസത്തോടെയാണ് ഓര്‍‌ക്കാറ്. അതു കൊണ്ട് വക്കാരി വന്ന് ക്ലാസ് എടുക്കല്ലേ എനിക്ക്.

പിന്നെ, വര്‍‌ഗ്ഗീയലഹളയും ഭീകരാക്രമണവുമൊക്കെ ഒരു പോലെ മുന്‍‌പിന്‍ നോക്കാതെ അടിച്ചമര്‍‌ത്തേണ്ടതാണെന്ന ലൈനില്‍ മാത്രമാണ് നാരായണപിള്ളയെ ക്വോട്ടിയത്. അവിടെ സംഘപരിവാര്‍ നടത്തുന്ന വര്‍‌ഗ്ഗീയലഹള എന്നുദ്ദേശിച്ചതുമില്ല. ഏതു ജന്തു നടത്തുന്നതായാലും എന്നു മാത്രമാണ് വിവക്ഷ. അവിടേം ഒന്നു ചുരണ്ടാന്‍ തോന്നി, അല്ലേ? നന്നായി.

Unknown said...

ആദരാഞ്ജലികള്‍ .

ഈ ആക്രമണത്തില്‍ സന്തോഷിക്കുന്നവരും, ചില ചൊറിച്ചിലുകള്‍ മാറ്റാന്‍ ഉപയോഗിക്കുന്നവരും ഉണ്ട് എന്നത് ലജ്ജാകരം.

ജോണ്‍ജാഫര്‍ജനാ::J3 said...

രാജ്യത്തിനു വേണ്ടി, ജീവന്‍ വെടിഞ്ഞ മഹാന്മാരായ പോലീസുകാര്‍ക്ക് ഹൃദയം നിറഞ്ഞ ആദരാഞജലികള്‍.

ഏതോ സഞ്ചാരികളുടെ എന്നെഴുതിയ ഭാഗം ഒഴിവാക്കാമായിരുന്നില്ലേ ആന്റണി,
എല്ലാവരും മനുഷ്യരല്ലേ? പോരാത്തതിനു മിക്കവരും നമ്മുടെ അതിഥികള്‍ ജീവന്‍ വെടിഞ്ഞും അങ്ങനെയുള്ളവരെ സരക്ഷിക്കേണ്ടത് ഓരോ ഇന്‍ഡ്യക്കാരന്റേയും കടമയല്ലേ?

ഇതുവരെയുള്ള നിഗമനങ്ങളില്‍ നിന്നു ഈ ജന്തുക്കള്‍ പാക്കിസ്ഥാനികളാണെന്ന് തോന്നുന്നു. അതിലൊരുത്തന്റെ പടം കണ്ടിട്ട് ഒരു മലയാളിയുടെ സകല ലക്ഷണവും ഉണ്ട്, അങ്ങനെയെങ്ങാനും കണ്ടെത്തിയാല്‍ പിന്നെ സകല മലയാളികളും രായ്ക്ക് രാമാനം മുംബൈ വിടുന്നതാവും ഭംഗി:(

അല്ല ഇവറ്റകള്‍ക്കെന്താ ജാതി? ഇവറ്റകള്‍ക്കെന്താ മതം ?
എന്ത് ദേശസ്നേഹം തന്തയില്ലാത്തവന്‍‌മാര്‍. എന്‍ എസ് ജിയുടെ കൈയില്‍ കിട്ടുന്ന ഇത്തരം മൃഗങ്ങളെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിര്‍ത്തി പുറം നല്ല സെവെനോ ക്ലോക്ക് ബ്ലേഡ് കൊണ്ട് വരഞ്ഞ് പാണ്ടിമുളകും കുരുമുളകുപൊടിയും 50:50 റേഷ്യൂവിലങ്ങോട്ട് തേച്ചു പിടിപ്പിക്കണം. ഒരു മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ട് പരസ്യമായി കെട്ടിത്തൂക്കണം, ഇതൊക്കെ ചെയ്യുന്നതതിനു മുമ്പ് ആംനെസ്റ്റി മൊതലായ സകല ആട്ടിന്‍‌കൂട്ടത്തേയും ഇന്‍‌ഡ്യയില്‍ നിന്ന് ബാന്‍ ചെയ്യണം. കാണണം സകലയെണ്ണവും നാളെ എന്റെ രാജ്യത്ത് പൊട്ടിക്കാന്‍ ഒരു നുള്ളു വെടിമരുന്നെങ്കിലും കൈ കൊണ്ട് തൊടാന്‍ ഇമ്മാതിരി പട്ടീടെ ജന്‍‌മങ്ങള്‍ വിറയ്ക്കണം:(

കൊളാബയില്‍ കിലോമീറ്റെറുകളോളം കടല്‍ തീരത്ത് ക്യാമ്പ് ചെയ്യുന്ന നേവീടെ സകല വായിനോക്കികളേം രായ്ക്ക് രാമാനം കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത് ദേശദ്രോഹത്തിനു ജയിലിലിടണം , മൂക്കിന്‍ തുമ്പത്ത് നടക്കുന്ന അക്രമണം മുന്‍‌കൂട്ടി അറിയാന്‍ കഴിയാത്തതോ പോകട്ടെ കപ്പലില്‍ നിന്ന് സ്പീഡ് ബോട്ടേല്‍ കയറി ഈ മൃഗങ്ങള്‍ ടാജിന്റെ മുമ്പില്‍ വന്നിറങ്ങിയത് അറിഞ്ഞില്ലാന്ന് വച്ചാല്‍, അദെങ്ങെനെ സൊമാലൈയന്‍ തീരത്ത് കപ്പലു വിടാനല്ലായിരുന്നോ അവന്‍‌മാര്‍ക്ക് തിടുക്കം ലോകരാജ്യങ്ങളുടെ മുമ്പില്‍ ആളാവാന്‍:(

ടൈംസില്‍ ഇതിനിടയില്‍ വായിച്ച മറ്റൊരു കുഞ്ഞുകോളം: മെഡികല്‍, പാരാ മെഡികല്‍ ടീമിനെ വിടുന്നുണ്ട് പോലും ഇസ്രയേല്‍!
ലോകത്തിലെ സകല രാജ്യങ്ങളിലേക്കും ഡോക്ടേഴ്സിനേം നഴ്സസിനേം കേറ്റി വിടുന്ന മുംബയില്‍ ഇനി അതിന്റെ കുറവേയുള്ളൂ
കൊല്ലക്കുടിയിലാ സൂചി വില്‍പ്പന, ഈവരുന്ന പതിനെഞ്ചെണ്ണം മറ്റവനാ യേത് മൊസാദേ!

Suraj said...

ജനരക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിച്ച ധീരന്മാര്‍ക്ക്,അവര്‍ വ്യക്തിജീവിതത്തില്‍ എങ്ങനെയോ ആയിക്കൊള്ളട്ടെ, ആദരാഞ്ജലികള്‍ . നിങ്ങളെ സത്യത്തില്‍ ഈ നാട് അര്‍ഹിക്കുന്നില്ല കാവല്‍ക്കാരേ.

ലോകവന്‍ശക്തികളുടെ ക്ലബ്ബിലേക്കുയരാന്‍ വെമ്പുന്ന, ചന്ദ്രനിലോട്ട് ആളെക്കയറ്റിയയ്ക്കാന്‍ ഉത്സാഹിക്കുന്ന, ബാലിസ്റ്റിക് മിസൈലുകൊണ്ട് പാകിസ്ഥാന്റെയും,ചൈനയുടെയും അമേരിക്കടെ പോലും ചങ്കിടിപ്പുയര്‍ത്തുന്ന, നവ ആണവ സൂപ്പര്‍ പവറിന് എന്തേ അതിന്റെ വാണീജ്യതലസ്ഥാനത്തിന്റെ മര്‍മ്മസ്ഥാനത്ത് പത്തിരുപത് ചള്ള് ചെറുക്കന്മാര്‍ ഗ്രനേഡും കിലോക്കണക്കിനു ആര്‍.ഡി.എക്സും ഏകെ47മൊക്കെ തൂക്കി വന്നിറങ്ങിയതും ഇത്ര വിപുലവും സംഘടിതവുമായ ഒരു അഴിഞ്ഞാട്ടം നടത്തിയതും മുന്‍ കൂട്ടി അറിയാന്‍ പറ്റീല്ല ? സെക്യൂരിട്ടി ബ്രീഫിങ്ങിനെക്കുറിച്ച് ചോദിക്കുമ്പോ കേന്ദ്രമന്ത്രി മുണ്ടു പൊക്കിക്കാണിക്കുന്നു. സംസ്ഥാനമന്ത്രി പറയുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന്. എന്‍.എസ്.ജിക്ക് നീങ്ങാന്‍ ഉത്തരവു കിട്ടുന്നത് സംഭവം മൂത്ത് കൈയ്യില്‍ നില്‍ക്കൂല എന്നപരുവമായപ്പോള്‍. അവരെ വിസ്ഥാപനം ചെയ്തതിന്റെ ചൂറുചുറുക്കും പ്രൊഫഷണലിസവും കണ്ടാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍പോലും നാണിച്ചുപോകും. പഴിയെല്ലാം ചാരിവയ്ക്കാന്‍ അപ്പുറത്തൊരു പാക്കിസ്താന്‍ ഇല്ലായിരുന്നെങ്കില്‍ ഈ മന്ത്രിമൈരന്മാരും കോസ്റ്റ്ഗാഡിലെ ഊമ്പന്മാരും ഇന്റലിജന്‍സു വിഭാഗത്തിലിരുന്ന് ഉലത്തുന്ന മൈഗുണന്മാരും എന്തു ചെയ്തേനേയോ.

t.k. formerly known as thomman said...

നമ്മുടെയൊക്കെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ വേണ്ടി പോരാടി ജീവത്യാഗം ചെയ്ത വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍!

തീവ്രവാദികള്‍ എ.കെ.47-നിലേക്കും ഹാന്റ് ഗ്രനേഡിലേക്കുമൊക്കെ പുരോഗമിച്ചപ്പോള്‍ നമ്മുടെ പോലീസുകാര്‍ക്ക് വെറും റൈഫിളുകള്‍ കൊടുത്ത് അവരെ എതിരിടാന്‍ വിടുന്നത് കൊലക്കുകൊടുക്കുന്നതിനു തുല്യമല്ലേ? സി.എന്‍.എന്നില്‍ കാണുന്ന കാഴ്ച തികച്ചും അലസോരപ്പെടുത്തുന്നതാണ്. സമ്പത്തിന്റെ ഇരിപ്പിടമായ ബോംബെയിലെങ്കിലും അവരെ ആധുനികരീതിയില്‍ സജ്ജരാക്കേണ്ടതാണ്.

nalan::നളന്‍ said...

പരാജിതാ,
നിങ്ങളുടെ ഒരു പൊളിറ്റിക്കലി ഇന്‍‌കറക്റ്റന്‍സ്..
ചിലതൊന്നും പറയാന്‍ പാടില്ല, പറഞ്ഞാല്‍ ലേബലു വീഴും.. !

അരവിന്ദ് :: aravind said...

അജ്‌മീര്‍ ദര്‍ഗ്ഗയിലും മറ്റും കിട്ടുന്ന ചരട് കണ്ടിട്ടുണ്ടോ ഗുപ്താ?
അജ്‌മീറിലെ ഒരണ്ണം ഞാനും ഓതി കെട്ടിയിരുനു, കുറേ നാള്‍.

അല്ല, പറഞ്ഞൂന്ന് മാത്രം.

അരവിന്ദ് :: aravind said...

ആഫ്രിക്കന്‍ രാജ്യങ്ങള്‍പോലും നാണിച്ചുപോകും

മച്ചാ സൂരജേ വിട്ട് പിടി. :-)
മന്തബുദ്ധികള്‍ കുറേയുണ്ടെങ്കിലും പണമുള്ളിടത്ത് നല്ല ഒന്നാന്തരം പോലീസുമുണ്ട്.
ത്രീ സീരിസിലും എക്സ് ഫൈവിലും ഉസ്സിയും തൂക്കിയിട്ടാ ഇവിടൂത്തെ പോലീസ് കമാന്റോസ്.
ഹെലികോപ്റ്ററുമുണ്ട്.
ഇന്ത്യയില്‍ ഒരൊറ്റ പോലീസിനുണ്ടോ ഹെലികോപ്റ്റര്‍?
ഒരു ചെറിയ ഹെലികോപ്റ്റര്‍ കൊണ്ടു വന്നിരുന്നെങ്കില്‍ മുകല്‍ നിലയിലുള്ള പലരേയും രക്ഷപെടുത്താമായിരുന്നു?
റൂഫ് വഴിയും താഴെക്കൂടെയും കമാന്റോസിന് പ്രവേശിക്കാമായിരുന്നു? അറിഞ്ഞു കൂടാ.

ഇന്നലെ കണ്ടാരുന്നോ, പഴയ ബയണറ്റ് ഉള്ള തോട്ടി തോക്കും വെച്ച് ഹോട്ടലിലേക്ക് ഉന്നം പിടിക്കുന്ന ഒരു പോലീസിനെ? ദൈവമേ കരച്ചില്‍ വന്നു.

താജിന്റെ മുകള്‍ നിലയിലെ തീ കെടുത്താന്‍ വേണ്ട വാട്ടര്‍ പ്രഷര്‍ ഫയര്‍ ഫോഴ്സിന്റെ കുഴലിനില്ല എന്നു കൂടി കേട്ടപ്പോള്‍...റ്റി വി തല്ലിപ്പൊട്ടിക്കാന്‍ തോന്നി.

ഗുപ്തന്‍ said...

My point was, Aravind, that such an image was filtered off by prominent Indian media. I have already said that a saffron bracelet does not prove anything. But filtering of info done by the media speaks volumes about communal concerns prevalent even in the superior strata of the society.

Admitting openly that Babri Masjid issue was behind the rise of terror in India should not become a taboo.

While, as I said in the first comment, nothing and nothing should be cited as a justification for terror, admitting errors done by a prevalent force in the mainstream should only help mend the failures of the past to whatever possible level.

Suraj said...

അരവിന്ദേട്ടാ, സത്യം !

മെട്രോ സിറ്റി എന്നാണ് പേര് !
ഫിനാന്‍ഷ്യല്‍ ക്യാപ്പിറ്റലെന്ന് ചാനലായ ചാനലൊക്കെ വിളിച്ചുകൂവുന്നുമുണ്ട്..! തള്ളേ..!

nalan::നളന്‍ said...

“അടച്ചുറപ്പുള്ള മുറികള്‍ക്കുള്ളിലിരുന്ന് അനാലിസും ബൗദ്ധികവ്യായാമങ്ങളും നടത്തുന്നവര്‍ സലാസ്കറിനെതിരേ മഷിയൊലിപ്പിച്ചിരുന്നു.“

ഇന്‍ഡ്യന്‍ സേനയുടെ ഓരോ നീക്കവും ലൈവായിക്കാണിച്ചു CNN IBNഉം മറ്റു ചാനലുകളും മത്സരിച്ചു ഒറ്റിക്കൊടുത്തുകൊണ്ടേടിരിക്കുന്നു...

അരവിന്ദ് :: aravind said...

ഗുപ്തന്‍ എഗ്രീഡ്.
പക്ഷേ,
നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന വെറും പന്നികളെ ഹിന്ദുപന്നി എന്നും മുസ്ലീം പന്നിയെന്നും മറ്റും വേര്‍തിരിക്കുന്നവര്‍ ഇന്ത്യയില്‍ ഉള്ളിടത്തോളം ചിലതൊക്കെ പൂഴ്ത്തി വയ്കുന്നതാണ് നല്ലത്.
ആ പടം വന്നിരുന്നെങ്കില്‍ ഒരു തുറന്ന യുദ്ധം കാണാമായിരുന്നു..ആരോപണ പ്രത്യാരോപണങ്ങള്‍!
വരാഞ്ഞത് നന്നായി.
ബാബറി മസ്ജിദ് കെട്ടിക്കൊടുത്താല്‍ ഇതവസാനിക്കുമെങ്കില്‍ കെട്ടികൊടുക്കണം. Its really not worth it. ഇത്രയും ചോരയില്‍ കുതിര്‍ന്ന മസ്ജിദോ അമ്പലമോ ഏത് വിശ്വാസികള്‍ക്കാണ് വേണ്ടത് എന്ന ചോദ്യവും തികട്ടി വരുന്നു.

വേറൊരു പന്നി പറഞ്ഞതായി ദുബായ് രേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു : ഈ ആക്രമണം ഹിന്ദുക്കള്‍ക്കെതിരാണത്രേ.
ആദ്യം പറഞ്ഞതൊക്കെ ചീറ്റിപ്പോയതിനാല്‍ പുതിയ അടവായി വന്നിരിക്കുന്നു. ഹിന്ദുക്കളെ ജൂതന്മാരെ പോലെ സര്‍‌വ്വൈവലിനായി പൊരുതുന്ന ജനവിഭാഗമാക്കിയാല്‍ (ഓണ്‍ എ ഗ്ലോബല്‍ ലെവല്‍. അവിടെ ഹിന്ദുക്കള്‍ എണ്ണത്തില്‍ ഒന്നുമല്ലെന്ന് ഓര്‍ക്കുക) നല്ല സ്കോപ്പാണല്ലോ.

അതുല്യ said...

:(

ഇത്രയും ഡിപ്രസ്സായാ ഒരു ദിനമെനിയ്ക്കുണ്ടായിട്ടില്ല ആന്റ്ണീ. അര മണിക്കൂര്‍ കൊണ്ട് ഒരു രാജ്യം ഇല്ലാതാവുകയോ? സേനയുടെ മുഴുവന്‍ ശക്തി കൂട്ടിയിട്ടാല്‍ പോലും, അവരെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള ത്രീവ്രവാദികളുടെ ഉഗ്രത കാണുമ്പോഴ് നമ്മള്‍ എത്ര അശക്തന്മാരാണെന്ന് തോന്നിപോകുന്നു, ചന്ദ്രായന്‍ വിട്ട കാശുണ്ടെങ്കില്‍, ഇടം വലം നോക്കാണ്ടെ അല്പം ഗ്രനേഡ്ഓ ഹെലിക്കോപ്റ്റരോ, നല്ലവണ്ണം വെള്ളം വരുന്ന രണ്ട് ഫെയറ് ഇഞ്ചിനോ വാങ്ങായിരുന്നു. പ്രധാനമന്ത്രിയും അഡ്വാനിയും ഒക്കെ ആലോചിച്ച് പിടിച്ച് എപ്പ്ഴാ മുംബയ് എത്തണത്? അതിനു പോലും ഒന്നിച്ച് ഒരേ വിമാനത്തില്‍ പോകാന്‍ മിനക്കടാത്ത ആളുകള്‍ ആണു, നമ്മ്ല് ഒരുമിച്ച് നിന്ന് നേരിടും എന്ന് പറയണത് .... താജില്‍ തന്നെ ഇവര്‍ ഒരു കൊല്ലമായി ഷെഫ് ആയിട്ട് ഒരു കൊല്ലമായിട്ട് നിയമിതരായ രണ്ട് പേരും ത്രീവ്രാദികളിലുണ്ടെന്ന് ഇവിടുത്തേ താജില്‍ ജോലി ചെയ്യുന്ന അയല്വാസി പറയുന്നു. നുഴഞ് കേറ്റക്കാരെ കൊണ്ടും, ജോലി തേടി കേരളം/മറ്റു രാജ്യങ്ങള്‍ എന്നിവ ഗള്‍ഫ് ആക്കി മാറ്റിയ മറ്റു പല ദേശക്കാരെ കൊണ്ട് ഇന്ത്യ വീര്പ്പ് മുട്ടുനു. കടല്‍ വഴിബോട്ടും കൊണ്ട് ഇവിടെ വരാന്‍ എന്തെളുപ്പം, വരണ വഴി വേണങ്കില്‍ നേവി/കോസ്റ്റ് ഗാര്‍ഡ് ആളുകളേ കണ്ടപ്പോഴ്, പെട്റോളോ ഡീസലോ ആഹാരമോ ഒക്കെ കടം ചോദിച്ച് രണ്ട് പെഗും അടിച്ച് ആര്‍മാദിച്ച് എത്തിയട്ടുണ്ടാവും. നമുക്ക് എല്ലാം ടെയ്ക്ക് ഇറ്റ് ഈസി പോളിസിയല്ലേ, എന്ത് സെക്യൂരിട്ടി, എവിടെ സെക്യൂരിട്ടി, ഒരു ആണി എടുത്ത് ഒരു കാര്‍പഎന്റര്‍ ഗേയ്റ്റ് കടന്നാല്‍ ഡി.ഏസ്. സി ക്കാരന്‍ ചോദ്യം ചെയ്യും പിടിയ്ക്കും, പിന്നെ പിരിച്ച് വിടും, അതേ സമയം, വരവച്ച് നക്ഷത്രം വക്ച്ച് വരക്കാരന്‍ പോയാല്‍, കപ്പലിന്റെ അപ്പടീം ഡോക്യുമെന്റ്സും കൊണ്ട് പോയാല്‍, ഡബിള്‍ സല്യൂട്ട് അടിച്ച് യെസ് സാര്‍ ന്ന് പറഞ് ഗേയ്യ്റ്റ് തുറന്ന് കൊടുക്കും, മകനെ കെട്ടിയ മകളെ കെട്ടിയ ഏത് അന്യ രാജ്യക്കാരനെങ്കില്‍ എവിടെം വന്ന് ഈ നക്ഷത്രക്കാരന്റെ വീട്ടില്‍ താമസിയ്ക്കും, കപ്പലും പ്ലേയിനും ഒക്കേ കൊണ്ട് കാണിക്കേം, പടം പിടിയ്ക്കേം ചെയ്യും, എന്ത് സെക്യൂരിട്ടീ? എവിടെ ത്രെറ്റ്? ഫു.....ഹ്

ദേശത്തിനു വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ചവരെ, നഷ്ടം സഹിയ്ക്കാന്‍/നികത്താന്‍ കുടുംബക്കാര്‍ക്ക് ശക്തി ഉണ്ടാവട്ടെ. ജയ് ജവാന്‍. (ഈ പന്ന രാഷ്ട്രീയക്കാരുടെ ഒരോ മക്കളേയും നിര്‍ബ്ബന്ധ പൂര്വ്വം സേനയില്‍ ചേര്‍ത്തിരുന്നെങ്കില്‍......)

ന്യൂസിനിടയില്‍ ഏതോ പന്ന കഴുവേറി മന്ത്രി അപ്ഡേറ്റില്‍ പറയുന്നു, ഷെയര്‍ മാര്‍ക്കറ്റ് വില്ല് റിമേയ്ന്‍ ക്ലോസ്ഡ് ഫോറ് ഏ ഡേ, വിച്ച് ഈസ് റിയലീ അ വറിയിങ് പോയിന്റ് എന്ന്.. തെണ്ടികള്‍ ഒക്കെ ഇനിയും ഒരു ചളിപ്പുമില്ലാതെ വോട്ടിരക്കും നമ്മള്‍ കഴുതകള്‍ പോയി ജയിപ്പിയ്ക്കേം ചെയ്യും.

വേണു venu said...

നമുക്കെല്ലാവര്‍ക്കും വേണ്ടി ജീവത്യാഗം ചെയ്ത വീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍!
"പട്ടാളത്തിലും സന്യാസത്തിലും വേരോടിയ ഭീകരവാദികളെ കയ്യോടെ പിടികൂടി അഴിയെണ്ണിച്ച ഹേമന്ത് കാര്‍കറേ?”
അതൊരു മുന്‍ വിധിയല്ലേ ആന്‍റണീ...

myexperimentsandme said...

ഔചിത്യം എന്നൊരു കാര്യത്തെപ്പറ്റി ഓര്‍ത്തുപോയി പരാജിതാ, അത്രമാത്രം. പരാജിതന്റെ മറുപടി കാര്യങ്ങള്‍ വ്യക്തമാക്കി.

നാഴികയ്ക്ക് നാല്‍‌പതുവട്ടം ചീത്തകേള്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ വരെ നല്ല ഔചിത്യബോധം കാണിക്കുന്നുണ്ട് ഇക്കാര്യത്തില്‍. ഇന്നലത്തെ കേരള കൌമുദിയും വായിക്കാവുന്നതാണ്.

ചരടിനോട് അരവിന്ദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ബ്ലെയിം ഗെയിം‌ന് സമയമുണ്ട് ധാരാളം. എന്തായാലും ഇതല്ല അതിന് പറ്റിയ സമയം. അതുകൊണ്ട് തന്നെ അതിനെ ആളിക്കത്തിക്കുന്ന സ്പാര്‍ക്കുകള്‍ ഉണ്ടാവാതിരിക്കാന്‍ അവനവന്‍ തന്നെ വിചാരിച്ചാലേ സാധിക്കൂ. ആ ഒരു ചരടിന്റെ കാര്യം അതിന്റെ പേരില്‍ നാടിന്റെ മറ്റുഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമോ എന്ന നല്ല ഉദ്ദേശത്തിലാണ് മാധ്യമങ്ങള്‍ കാണിക്കാതിരുന്നതെങ്കില്‍ അതിനോട് യോജിക്കുന്നു. അതേ സമയം എക്കാലവും അത് മറച്ച് വെക്കാനാണെങ്കില്‍ യാതൊരു യോജിപ്പുമില്ല്ല.

ഈ ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയിലെ ഏതെങ്കിലും ഒരു മതവിഭാഗം നടത്തിയതാണെന്ന രീതിയില്‍ ആരുംതന്നെ കരുതുന്നില്ല എന്ന് തോന്നുന്നു. ഇത് ഇന്ത്യ എന്ന രാജ്യത്തെ ആക്രമിച്ചതാണ്. എല്ലാ ഇന്ത്യക്കാരോടുമായിട്ടുള്ള ആക്രമണമാണിത്. ഇതിന്റെ ഉത്തരവാദിത്തം പ്രധാനമായും ഇന്റലിജന്‍സ് പരാജയത്തിനാണ്.

ബാബറിക്ക് മുന്‍പും പിന്‍പുമൊക്കെ ചര്‍ച്ച ചെയ്യാം. പക്ഷേ ഇന്ത്യ എന്ന രാജ്യത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാന്‍ പാക്കിസ്ഥാനും ചൈനയ്ക്കുമൊക്കെ ബാബറി ഒരു കാരണമേ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ബാബറി അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി എന്ന് മാത്രം. അതിനുള്ള വളങ്ങള്‍ നമ്മള്‍ വെച്ച് കൊടുക്കുന്നുണ്ട്. അതുപോലെ തന്നെ ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടും സൈന്യത്തോടുതന്നെയും ആള്‍ക്കാരില്‍ അവിശ്വാസം ജനിപ്പിക്കാന്‍ നമ്മള്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്ന അവസരങ്ങളും.

അരവിന്ദ് :: aravind said...

"നാഴികയ്ക്ക് നാല്‍‌പതുവട്ടം ചീത്തകേള്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ വരെ നല്ല ഔചിത്യബോധം കാണിക്കുന്നുണ്ട് ഇക്കാര്യത്തില്‍"

ഒബ്‌ജെക്ഷന്‍ വക്കാരി.

എല്‍ കെ അദ്വാനി എന്നൊരു മനുഷ്യന്‍ ഉണ്ട്. പൊളിറ്റിക്കല്‍ മൈലേജിന് ഈ സംഭവം ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന ഈ രാഷ്ട്റീയക്കാരന്‍.
വെറുതേ പറയുന്നതല്ല.
ബോംബേയില്‍ പ്രധാനമന്ത്രിയോടൊത്ത് സന്ദര്‍ശനം നടത്താമെന്ന് പറഞ്ഞ് ഇയാള്‍ രാജസ്ഥാനിലെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാനായി ലാസ്റ്റ് മിനിട്ട് മുങ്ങുന്നു. നോ പ്രോബ്ലം, അയാളുടെ കാര്യം. ഇവരു രണ്ടു പേരും കൂടെ ബോംബേയിലോട്ട് ചെന്നാല്‍ ഒരു തുള്ളി ചോര അടിച്ചു തെളിച്ചു വൃത്തിയാക്കാന്‍ പോലും പ്രയോജനമില്ല.
പക്ഷേ രാജസ്ഥാനില്‍ ഈ അദ്വാനി എന്ന കപട നേതാവ് പ്രസംഗിച്ച പ്രസംഗം ഇന്നലെ റ്റി വിയില്‍ കാണിച്ചിരുന്നു.
അതിങ്ങനെ:
ഞങ്ങള്‍ ഭരിച്ചിരുന്നപ്പോള്‍, ഞാന്‍ ഹോം മിനിസ്റ്റര്‍ ആയിരുന്നപ്പളും ഇതു പോലെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു...അക്ഷര്‍ധാമില്‍ ഉണ്ടായിട്ടുണ്ട്...പാര്‍ലിമെന്റ് ആക്രമണം ഉണ്ടായിട്ടുണ്ട്..എന്നാല്‍ അന്നൊക്കെ ഒറ്റ തീവ്രവാദിയെപോലും ജീവനോടെ ഞാന്‍/ഞങ്ങള്‍ തിരിച്ചയച്ചിട്ടില്ല..ഇപ്പോള്‍ സംഭവിക്കുന്നത് പോലെ.

കരഘോഷം.

എങ്ങനുണ്ട്?

കാണ്ഡാഹാര്‍ സമ്പൂര്‍ണ്ണ പരാജയം മറന്നു പോയോ?
കാര്‍ഗിലില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് അതിര്‍ത്തി ഭേദിക്കരുതെന്നും (വാട്ട് എ ക്രേസി ഓര്‍ഡര്‍), ഇന്ത്യക്കാരെ വെടി വെച്ചു കൊന്നവര്‍ക്ക് തിരിച്ചു പോകാന്‍ വഴി വെട്ടിക്കൊടുത്തതും മറന്നു പോയോ?
ബോംബേയില്‍ ആരാണ് രക്ഷപെട്ടത്? ഏത്ര തീവ്രവാദികളാണ് രക്ഷപെട്ടത്?

ഡ്യൂഡ്‌സ്, മന്മോഹന്‍ സിംഗ് എന്ന സാമ്പത്തികരംഗത്തല്ലാതെ വേറൊന്നിനും കൊള്ളാത്ത വൃദ്ധന്‍ വീണ്ടും പ്രധാനമന്ത്രിയായാല്‍ ഞാന്‍ സഹിക്കും. പക്ഷേ അദ്വാനിയെപ്പോലെയൊരാള്‍ അധികാരത്തിലെത്തുന്നത് തടഞ്ഞേ തീരൂ. ബി ജെ പി അധികാരത്തില്‍ വന്നാല്‍ പ്രത്യേകിച്ച് ഇയാളുടെ കീഴില്‍, അത് ഇന്ത്യയുടെ നാശമായിരിക്കും.

അരവിന്ദ് :: aravind said...

"ശിവരാജ് പട്ടേല്‍ innefective for the job ആണെന്ന് വളരെ മുന്നേ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിനും അറിയാവുന്നതാണ്. എന്നാല്‍ അദ്ദേഹത്തെ ആഭ്യന്തര ചുമതലയില്‍ നിന്നും മാറ്റിയാല്‍ അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും എന്നു കണ്ട് അവിടെത്തന്നെ ഇരുത്തുകയായിരുന്നല്ലോ"

ശിവരാജ് പാട്ടീല്‍ എന്ന കോമാളിക്ക് ഒരു ഇലക്ഷന്‍ പോലും ജയിക്കാന്‍ ആവതില്ല. അയാളെ മാറ്റിയാല്‍ ആരുടെ ചാന്‍സാണെടേയ് പ്രതികൂലമായി ബാധിക്കാന്‍ പോണത്? ബി ജെ പിയുടേതാ? ഈ അനാലിസിസിന്റെ സോഴ്സ് ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം, തെറ്റിദ്ധാരണ മാറ്റാനാ.

ബൈ ദ ബൈ ഹോം മിനിസ്റ്ററെ റ്റി വിയില്‍ കാണാന്‍ പോലുമില്ലല്ലോ..ഹോമ്മിനിസ്റ്ററി പ്രണാബ് ബാബു ഏറ്റടുത്തോ?

Aakash :: ആകാശ് said...

conspiracy theories ഓരോരുത്തരും അവരുടെ ന്യായം സ്ഥാപിക്കാന്‍ ഉണ്ടാക്കുന്നതാണ്. ചിലര്‍ ചരടിനെക്കാളും മുമ്പോട്ട്‌ പോയിക്കഴിഞ്ഞു. ഈ ചരടില്‍ പിടിച്ചു തൂങ്ങാന്‍ കുറെ കോമാളികളും ഇപ്പോള്‍ ഇറങ്ങും.


ഇവിടെ ഒരു തീവ്രവാദിയെ ജീവനോടെ കിട്ടിയതിനാല്‍ സത്യം തെളിവോടുകൂടെ അവതരിപ്പിക്കാനാകും എന്ന് കരുതാം. പക്ഷെ എന്ത് ഒലക്ക കിട്ടിയിട്ടും ഈ vicious circle തുടരാനാണ് സാധ്യത എന്നത് വേദനിപ്പിക്കുന്ന സത്യമാണ്.

അരവിന്ദ് അദ്വാനിയെക്കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചുറ്റുപാടില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിക്കും അത്ര എളുപ്പമല്ല താനും.

nalan::നളന്‍ said...

അതിനുശേഷം പതിവുരീതിയില്‍ ഗുജറാത്ത്, നന്ദിഗ്രാം, ഡല്‍ഹി, കോയമ്പത്തൂര്‍, ബോംബെ, കണ്ണൂര്‍.

അതിനിടയിലും ഔചിത്യത്തിന്റെ സാധ്യതകള്‍...ചുളുവില്‍ ഗുജറാത്തിനെയും കൂട്ടിക്കെട്ടി. ഔചിത്യത്തിന്റെ അപാര സാധ്യതകള്‍.

ഡിസംബര്‍ 6 കൂടി ഇതില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ തീരുന്ന ഔചിത്യം!

ഗുപ്തന്‍ said...

ചരട് പിടിച്ച കോമാളികള്‍ ഇറങ്ങിക്കഴിഞ്ഞു മലയാളം ബ്ലോഗിലും. http://concealed-truths.blogspot.com/2008/11/blog-post_2977.html ഇതു നോക്കൂ.

In my opinion, by omitting that image the Indian media has only played into their hands. It is pathetic.

Aakash :: ആകാശ് said...

ഗുപ്താ,

ഇന്ത്യന്‍ മീഡിയ ഈ ചിത്രങ്ങള്‍ പ്രസിധീകരിച്ചിരുന്നു. mumbai mirror ന്റെ Sebastian D'souza എടുത്ത ഈ ചിത്രത്തിലുള്ള തീവ്രവാദി യാണ് ഇപ്പോള്‍ പിടിയിലായതെന്നു പുതിയ റിപ്പോര്‍ട്ടുകള്‍. അതിലെ ചരടിനു എന്തെങ്കിലും പ്രാധാന്യം നല്‍കേണ്ടതുണ്ട്ന്നു തോന്നുന്നില്ല.

ഗുപ്തന്‍ said...

Akash, I agree with you on that point: there is no real importance to that pic. See my earlier comment on that (where I linked the pic) But I, at least for now, will differ on the media attitude issue. :)

We can disagree, right ?

Anyway thanks for that link.

There is more food for thought in that timeline. Attacks begin at 9.20 pm on Wednessday. Army Helicopters begin patrolling the skies at 12.30 next day :(

Siju | സിജു said...

ചരട് പ്രശ്നം ഇതു വായിച്ചാല്‍ തീരുമായിരിക്കും.

പരാജിതന്‍ said...

ചരടിന്റെ കാര്യത്തില്‍ യാതൊരു കാര്യവുമില്ല. ഗുപ്തന്‍ അത് സൂചിപ്പിച്ചത് എന്തെങ്കിലുമൊരു ദുര്‍‌വ്യാഖ്യാനം ചമയ്ക്കാനുമല്ലെന്നറിയാവുന്നതിനാല്‍ അത് വിടാം.

ഇത്തിരി മുമ്പ് എന്‍ ഡി ടി വിയില്‍ ടാജ് ഹോട്ടലില്‍ നിന്നു രക്ഷപ്പെട്ട ഒരു ചെറുപ്പക്കാരനെ കാണിച്ചിരുന്നു. കഴിഞ്ഞു പോയ മണിക്കൂറുകള്‍ നല്‍‌കിയ നടുക്കത്തില്‍ പതറിപ്പതറി സംസാരിക്കുന്ന അയാള്‍, ഹ്യൂമന്‍ ഷീല്‍‌ഡുകളായി നിന്ന് തങ്ങളെ സംരക്ഷിച്ച ഹോട്ടല്‍ ജീവനെക്കാരെയും രക്ഷകരായി വന്ന എന്‍ എസ് ജിക്കാരെയും അകമഴിഞ്ഞ നന്ദിയോടെ പരാമര്‍‌ശിക്കുന്ന കൂട്ടത്തില്‍ ഒരു കാര്യം പറഞ്ഞു. മോഡിയുടെ മുംബൈ സന്ദര്‍‌ശനത്തെപ്പറ്റിയറിഞ്ഞു താന്‍ കുപിതനായി എന്ന്."He is an absolute disgrace! Absolute disgrace!" എന്നായിരുന്നു അയാളുടെ വാക്കുകള്‍. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചവനെങ്കിലും ബുദ്ധിജീവിയോ സാംസ്കാരികനായകനോ പൊളിറ്റീഷ്യനോ അല്ലാത്ത ഒരാളുടെ വാക്കുകള്‍. ഇങ്ങ് കോയമ്പത്തൂരില്‍ തുച്ഛമായ നാലക്കശമ്പളം വാങ്ങി അരിഷ്ടിച്ചു ജീവിക്കുന്ന, വിനായകര്‍ കോവിലിലും മുരുകന്‍ കോവിലിലും പതിവായി തൊഴുന്ന ഒരു പാവം മനുഷ്യന്‍ പറഞ്ഞത് പള്ളി പൊളിക്കരുതായിരുന്നുവെന്ന്. സാധാരണക്കാരെങ്കിലും തങ്ങളുടെ സ്വസ്ഥത തകര്‍‌ക്കുന്ന കാര്യങ്ങളെപ്പറ്റി അവരുടേതായ അഭിപ്രായം രൂപീകരിക്കാന്‍ കെല്പുള്ളവര്‍. ധര്‍‌മ്മരോഷമെങ്കിലും സ്വീകരിക്കപ്പെടാനുള്ള സ്പേസ് അവര്‍‌ക്കു വേണം. താത്വികവിശകലനങ്ങള്‍ എന്നൊക്കെയുള്ള ലൈനില്‍ കാടടച്ചു വെടി വയ്ക്കുന്ന കൂട്ടത്തില്‍ അവരുടെ ശബ്ദത്തിനും കല്ലറ പണിയും നമ്മള്‍. അതില്‍ കടുത്ത അനീതിയുണ്ടെന്ന തോന്നലില്‍ നിന്നാണ് എന്റെ ആദ്യത്തെ കമന്റ് വന്നത്. ആരൊക്കെ എന്തൊക്കെ തമസ്കരിച്ചാലും ചില നിലപാടുകളുടെ പ്രസക്തി അവയെയെല്ലാം നിസ്സാരമാക്കുക തന്നെ ചെയ്യും. ഹേമന്ത് കാര്‍‌ക്കറേയുടെ വിധവ മോഡി വാഗ്ദാനം ചെയ്ത പണം നിരസിച്ച വാര്‍‌ത്ത കണ്ടില്ലേ? മനുഷ്യകുലത്തിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ നമുക്ക് സമയമായിട്ടില്ല.

വക്കാരീ, ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും ഈ രാജ്യത്തിനു നേരെ നടക്കുന്ന എന്തു തരം ഭീകരാക്രമണത്തെയും വെറുക്കുകയും ചെറുക്കുകയും ചെയ്യുമെന്നത് ആരും അടിവരയിട്ടു പറയേണ്ട കാര്യമില്ല. അതിനു ഒരു പൊളിറ്റീഷ്യന്റെയും താര്‍‌ക്കികന്റെയും ദേശസ്നേഹിക്കുറുക്കന്മാരുടെയും സപ്പോര്‍‌ട്ടും അവര്‍‌ക്ക് ആവശ്യമില്ല. അവര്‍‌ക്ക്, നമുക്ക്, അപമാനഭാരം പേറുന്ന ശിരസ്സുകളുമായി ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വരാന്‍ ഇടയാക്കിയവരാണ് മതച്ഛിദ്രം വളര്‍‌ത്തിയും പള്ളിപൊളിച്ചും ജിനോസൈഡ് നടത്തിയും ചോരകുടിച്ചു വീര്‍‌ത്ത നികൃഷ്ടജീവികള്‍. ഈ ദ്രോഹികള്‍ ദേശസ്നേഹത്തിന്റെ കാര്‍‌ഡ് കളിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കേണ്ടതില്ല, അവസരം ഏതായാലും.

അരവിന്ദ് :: aravind said...

ഐ എസ് ഐ മേധാവിയെ അയക്കണമെന്ന (എന്തിനാണാവോ ഇനി അയാളുടെ പേരില്‍ കുറേ പൈസ് പൊടിക്കുന്നത്. ആ നരാധമന്റെ സന്ദര്‍ശന ചിലവും ഇന്ത്യന്‍ ജനതയുടെ റ്റാക്സ് പണം ഉപയോഗിച്ച് വേണോ?) പ്രധാനമന്ത്രിയുടെ ആവശ്യം പാക്കിസ്താന്‍ നിസ്സാരമായി തള്ളി.

അപ്പോ ഇനി എല്ലാരും ഗോ റ്റു യുവര്‍ ക്ലാസ്സസ്. ഇത്രയൊക്കെയേ ഇന്ത്യക്ക് ചെയ്യാന്‍ പറ്റൂ.
ധൈര്യണ്ടങ്കില്‍ ഒന്നൂടെ ചെയ്യ്.. വി വില്‍ നോട്ട് റ്റൊളറേറ്റ്..ങ് ഹാ!

അപ്പോ ക്രിക്കറ്റ് തൊടങ്ങ്വല്ലേ?
;-)

ജോണ്‍ജാഫര്‍ജനാ::J3 said...

ദിനോസറുകളുടെ ഇടയിലും ഉണ്ടായിരുന്നോ തീവ്രവാദികളും കൂട്ടക്കൊലകളും?

കേവലം ഒരു ചരട് കെട്ടി വന്ന തീവ്രവാദികള്‍ ഇത്രത്തോളം വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കില്‍ ഈ വന്ന മൃഗങ്ങള്‍ കാവി മുണ്ട് തലയില്‍ കെട്ടി, കുങ്കുമം നെറ്റിയില്‍ പൂശി ജയ് ബജ്‌രംഗ് ദള്‍, ജയ് ഹനുമാന്‍ എന്നു കൂടെ അലറി വിളിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി, എന്നാലോചിച്ചിട്ട് കുളിര്‍ കോരുന്നു!

ഈ മനുഷ്യമൃഗങ്ങളെ മനുഷ്യമൃഗങ്ങളായി തന്നെ കാണാന്‍ കഴിയാത്തതാണ് ഈ നാടിന്റെ ശാപം അവരില്‍ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യനും ജ്യൂവും ഇല്ല, മൃഗങ്ങളെ ഉള്ളൂ , കേവലം മനുഷ്യന്റെ മുഖമുള്ള കാട്ട് ചെന്നായ്ക്കള്‍:(


പരാജിതാ, പള്ളി പൊളിച്ചത് ഒരു കാരണമാക്കാം അതില്ലെങ്കില്‍ മറ്റൊന്ന്, തീവ്രവാദികള്‍ എന്ന് സ്വയം കരുതുന്ന കടുത്ത മാനസികരോഗികള്‍ സ്വയം കണ്ടെത്തിക്കോളും അവരുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ തരാതരം പോലെ ഓരോന്ന്, അതിലൊന്നു മാത്രം ബാബറി.

ഇന്നലെ സി എന്‍ എനില്‍ (ലാരി കിങ്ങ് ഷോയില്‍) ഭയങ്കര വിശകലനം ഇന്‍ഡ്യയില്‍ ജനിച്ച് ഇവിടെ വളര്‍ന്ന അനേകം മുസ്ലീം തീവ്രവാദികള്‍ ഉണ്ട് പോലും ഈ മണ്ണില്‍,(ഡെകാന്‍ മുജാഹിദ്ദീന്‍ ഒരു തെളിവായി എടുത്തിരിക്കുന്നു ഒരു വിദഗ്ദ) ഭൂരിപക്ഷമായ ഹിന്ദുവിനു കിട്ടുന്ന തൊഴിലവസരങ്ങളും സാമൂഹിക നീതിയും ന്യൂനപക്ഷം വരുന്ന മുസ്ലീങ്ങള്‍ക്ക് കിട്ടാത്തതും കശ്മീര്‍ പ്രശ്നവും ആണ് മൂലകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്, മുസ്ല്ലീങ്ങള്‍ പൊതുവേ ഇക്കാരണത്താല്‍ അസ്വസ്ഥരാണു പോലും???( എന്റെ ഒരു മുസ്ലീം സുഹൃത്തുക്കളും അല്ല എന്നതാണ് എന്റെ അനുഭവം)
ബാബറി മസ്ജിദൊന്നും ഇവിടെ വിഷയമാവുന്നതെയില്ല.

പക്ഷേ ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു,
തീവ്രവാദികള്‍ എല്ലാ മണ്ണിലുമുണ്ട്,ഐറിഷ്, തമിള്‍, സിക്ക്, പാലസ്തീനിയന്‍, അങ്ങനെ അങ്ങനെ പക്ഷേ, എന്തേ മുസ്ലീം തീവ്രവാദികള്‍ എന്ന പേരില്‍ അഴിഞ്ഞാടുന്ന കാട്ടാളന്‍‌മാര്‍ മാത്രം എല്ലാരാജ്യങ്ങളോടും എല്ലാ സമൂഹത്തോടും പക വെച്ചുകൊണ്ട് നടക്കുന്നു.

അങ്ങ് കിഴക്ക് ഇന്‍ഡോനേഷ്യയിലെ ബാലി മുതല്‍ പടിഞ്ഞാറ് വേള്‍ഡ് ട്രേഡ് സെന്റര്‍ വരെ ലോകത്തില്‍ കാണുന്ന സകല മനുഷ്യരും എങ്ങനെ ഇവരുടെ ശത്രുക്കളായി?
പ്രാദേശിക കാരണങ്ങള്‍ അല്ലല്ലോ ലോകമെങ്ങും ഒരു കുടക്കീഴില്‍, ഒരു കേന്ദ്രീകൃത സംവിധാനത്തിന്റെ കീഴില്‍ ഒരുമിച്ച് കോര്‍ത്തിണക്കി അക്രമണങ്ങള്‍ അഴിച്ചു വിടുന്നത്. എന്താവാം ബേസിക് റീസന്‍?
ആലോചിക്കേണ്ട വിഷയം തന്നെ!

ജോണ്‍ജാഫര്‍ജനാ::J3 said...

അരവിന്ദ്, ക്രികെറ്റ് തൊടങ്ങാനോ?
ഉള്ള സമയം കൊണ്ട് ഇംഗ്ലണ്ട് തലയില്‍ മുണ്ടിട്ട് വണ്ടി കയറിയില്ലേ ഇനി തല്‍ക്കാലം നോക്കണ്ട, ടെസ്റ്റിനും പാവങ്ങള്‍ വരുമെന്ന് തോന്നുന്നില്ല.
ഒരു പക്ഷേ ഈ ഭീകരാക്രമണം അവരുടെ ബുദ്ധിയാണോ 7-0 തോക്കുന്ന നാണക്കേട് ഒഴിവാക്കാതിരിക്കാന്‍, അല്ല ഒരു സാധ്യതയും നമ്മള്‍ ഒഴിവാക്കിക്കൂടാ:):)

Jayasree Lakshmy Kumar said...

ഭീകരാക്രമണത്തിൽ പൊലിഞ്ഞ ഒരോ ജീവനും എന്റെ ആദരാഞ്ജലികൾ

പരിമിതമായ സൌകര്യങ്ങളിലും ആ യുദ്ധമുഖത്തേക്ക് കടന്നു ചെന്ന് സ്വജീവൻ രാജ്യത്തിനായ് നഷ്ടപ്പെടുത്തിയ ആ ധീരജവാന്മാർക്ക് എന്റെ മനസ്സിന്റെ ‘പരം വീര ചക്ര’ ഞാനെപ്പോഴേ സമർപ്പിച്ചു. ഓർക്കുമ്പോൾ കണ്ണുകൾ ഇപ്പോഴും നനയുന്നെങ്കിലും അവർ പകർന്നു തന്നിട്ടു പോയത് അവർ കാണിച്ച ധീരതയുടെ ഒരംശമാണ്. ഈ അനുഭവം, ജാതി വർഗ്ഗീയ രാഷ്ട്രിയ ചിന്താകൾക്കുമപ്പുറം ‘ഭാരതത്തിന്റെ സുരക്ഷ’ എന്ന ചിന്തയിലേക്കു നയിക്കുന്ന ഒരു ഐ ഓപ്പണറായെങ്കിൽ എന്നു ആശിച്ചു പോകുന്നു

Sunith Somasekharan said...

asthithwabodhamillaatha janatha oru raashtrathe kuttichoraakkum ...
rogamariyaathe chikitsikkunnathu maranakaaranam...
namukku swathanthryam kittiyennu naam vridha meniparayunnu...
innum nammal maanasikamaayi british adimakal...
raashtrathinte swathwabodham veendedukkaan iniyum ethra adikal namukku kittanam...
namukkuvendi jeevan baliyarppicha veerasainikarkku aadaranjalikal...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജീവന് വെടിഞ്ഞ ധീരജവാന്മാറ്ക്കായ് ഒരു കവിത
രക്തസാക്ഷി

തറവാടി said...

ആദരാഞ്ജലികള്‍

Appu Adyakshari said...

വെടിയുണ്ടകള്‍ക്കിടയില്‍നിന്നുകൊണ്ട്, മുമ്പോട്ട് വയ്ക്കുന്ന ഓരോ ചുവടും മരണത്തിലേക്കുള്ള ചുവടുവയ്പ്പാകാ‍ം എന്നറിഞ്ഞുകൊണ്ടുതന്നെ പൊതുശത്രുവിനെതിരേ പൊരുതിമരിച്ച ആ ധീര യോദ്ധാക്കള്‍ക്ക് ആദരാഞ്ജലികള്‍.

ഇതിനിടയിലും രാഷ്ട്രീയം കാണുവാന്‍ ശ്രമിക്കുന്നവരെപ്പറ്റി കഷ്ടം എന്നല്ലാതെ എന്തുപറയാനാണ്.

smitha adharsh said...

it's a good post..
my prayers are always for their soul.

പരാജിതന്‍ said...

ജോണ്‍ ജാഫര്‍ ജനാ,
പള്ളി പൊളിച്ചതിന്റെ പ്രതിഷേധമായിട്ടാണ് തീവ്രവാദികള്‍ മുംബൈ ആക്രമിച്ചതെന്നാണ് (അത്രയ്ക്ക് സില്ലിയായ ഒരു ലോജിക്ക്) ഞാന്‍ പറഞ്ഞതെന്നാണോ മൂന്നു കമന്റും വായിച്ചിട്ടും തോന്നിയത്? അങ്ങനെയാണെങ്കില്‍ ഒന്നും പറയാനില്ല.

ജോണ്‍ജാഫര്‍ജനാ::J3 said...

ഒരിക്കലും അല്ല, പള്ളി പൊളിഞ്ഞില്ലായിരുന്നെങ്കിലും ഈ കാട്ടാളന്‍‌മാര്‍ മറ്റെന്തെങ്കിലും പേരില്‍ രാജ്യത്തെ ആക്രമിച്ചേനേ എന്നേ പറഞ്ഞുള്ളൂ, ആ വിഷയം പരാജിതന്‍ എഴുതിയതിനാല്‍ പരാമര്‍ശിച്ചുവെന്ന് മാത്രം:)

ടി.പി.വിനോദ് said...

തീവ്രവാദി ആക്രമണത്തെ നേരിടാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാര്‍ക്ക് ആദരാഞ്ജലികള്‍.

പൊതുജീവിതത്തിന്റെ സ്വച്ഛതയെ ആഴത്തില്‍ അപായപ്പെടുത്തുന്ന ഏത് കാര്യത്തിലേക്കും തങ്ങളുടെ വര്‍ഗ്ഗീയരാഷ്ട്രീയ ചൂണ്ടകള്‍ നിസ്സങ്കോചം താഴ്ത്തി കാത്തിരിക്കുന്നവരെ സാധാരണ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

Unknown said...

Certainly like any other Indian , I feel sad and dejected. My heart goes out to our brave sons who stood in defense of this country and her citizens who suffered in this very heinous and coward acts of terrorism.
This is the time where every Indians should think unite and act to restore peace and confidence in people.

This tragic incidents makes us to face and realize some realities
1. Failure in Crisis Management
2. Failure in Intelligence / Prevention of Incidence
3. Terrorism is much more than some bomb blasts
4. Political parties will still try to take mileage of sensitive issues even in times of like this.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...


ആദരാഞലികള്‍.‌