Saturday, November 15, 2008

ഒബാമയും ഞാനും

മൂന്നാലു കൊല്ലം മുന്നേയാണ്‌, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഉല്‍ഘാടന ചടങ്ങിനു എതിരേട്ടന്‍ സ്ക്രിപ്റ്റെഴുതി സം‌വിധാനം ചെയ്ത The Nightingales എന്ന മെഗാ സ്റ്റേജ് ഷോ കാണാന്‍ പോയപ്പോഴാണ്‌ ഞാന്‍ ആദ്യമായി ഒബാമയെ കാണുന്നത്. ഒരു ബെഞ്ചില്‍ വലത്തേയറ്റത്ത് ഒബാമ, അടുത്തൊരു മദാമ്മ, പിന്നെ നമ്മുടെ അച്ചാമ്മ, അന്നമ്മ, ഇടത്തേയറ്റത്ത് ദലൈലാമ. ഒബാമയ്ക്ക് എന്തൊരു പ്രൗഢി. (പിന്നില്‍ നില്‍ക്കുന്നു എതിരേട്ടന്‍. എന്തൊരു റൗഡി. )അന്നേ ഞാന്‍ മനസ്സില്‍ കരുതിയതാണ്‌ പുള്ളിക്കൊരു പ്രസിഡന്റ് യോഗമുണ്ടെന്ന്.

(സംഗതി ടെലിവിഷനില്‍ കണ്ടത് രാവിലേ ഭാര്യ അവതരിപ്പിച്ച് എന്നെ കാണിച്ച ഒരു രംഗമാണ്‌. കേട്ടപ്പോ എതിരേട്ടന്റെ പോസ്റ്റ് ഓര്‍ത്തു പോയി. ക്ഷമാപണം സോദരാ, ക്ഷമാപണം)

8 comments:

ഭക്ഷണപ്രിയന്‍ said...

എതിരന്റേയും ആന്റണിയുടേയും മറ്റു പലരുടേയും ഐടെന്റിറ്റി തിരഞ്ഞു നടന്നിരുന്ന ശ്രീ മരമാക്രി സ്വമേധയാ തന്റെ ജീവിതം അവസാനിപ്പിച്ച വിവരം ഖേദപൂര്‍വ്വം അറിയിക്കട്ടെ.

സൂരജ് said...

വോ! അപ്പ ചുരുക്കിപ്പറഞ്ഞാ എല്ലാവരും ഒബാമേട സൊന്തക്കാരായി..!

സി. കെ. ബാബു said...

അപ്പോ യാങ്കീകളു് ഒസാമയെ പിടിച്ചു് പ്രസുദേന്തിയും ആക്കിയോ? ശിവ ശിവ! ഇതാരറിഞ്ഞു? അതു് എന്തായാലും നന്നായി. ഇനി ആ ചെക്കന്‍ കെട്ടിടങ്ങളുടെ മോളില്‍ വലിഞ്ഞുകേറി മാലപ്പടക്കം പൊട്ടിക്കൂലല്ലോ!

പാമരന്‍ said...

ഒബാമ നായരാണോ മേനോനാണോന്ന്‌ തര്ക്കിച്ച്‌ തര്‍ക്കിച്ച്‌ ഇന്നലെ രണ്ടു ഫുള്ളു പൊട്ടിക്കഴിഞ്ഞപ്പോഴാ ഒരു തീരുമാനമായത്‌. മൂപ്പരു്‌ ശെരിക്കും ചക്കാല നായരാത്രെ. അതായീ എണ്ണക്കറുപ്പ്‌.

അരവിന്ദ് :: aravind said...

ശ്..ശ്..ആന്റണ്‍റ്റിച്ചായാ ഇങ്ങട് നോക്ക്യേ..
മലയാളി ആഫ്രിക്കന്‍സ് എല്ലാം ചത്തൊടുങ്ങീട്ട് മതീട്ടാ ബാക്കിള്ളേര് ഒബാമേനെ വീതം വയ്കണത്..
ചെക്കനെ പഠിപ്പിച്ച് ഒരു നെലേലാക്ക്യപ്പോ നൂറ് പേരാ..ഹും!
(ദേഹം ഒന്ന് പെട്ടെന്ന് കറുത്ത് കിട്ടാന്‍ എന്താ വഴി അനോണിയേ?)
;-)

അപ്പു said...

മരമാക്രി ആ ബ്ലോഗ് ഡിലീറ്റിക്കളഞ്ഞല്ലോ ആന്റണീ

കുറുക്കൻ said...

അനോണി നൊണപറയുന്നേയ്......
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

എതിരന്‍ കതിരവന്‍ said...

നോക്കിക്കോ നോക്കിക്കോ ജനുവരി ഒന്നായിക്കോട്ടെ.

അരവിന്ദ്; ഇനിയും കറുത്താല്‍........?