Thursday, November 20, 2008

അന്ധവിശ്വാസം

അണ്ണാ പുതിയ സൂപ്പര്‍ ജംബോ ഇറങ്ങാന്‍ സമയം ആയല്ലോ?
താമസിക്കുമെന്നാണ്‌ കേട്ടത്, രണ്ടുമാസം ഫാക്റ്ററയില്‍ സമരമല്ലായിരുന്നോ.

പണിമുടക്കോ, ബോയിംഗിലോ?
അതെന്താ ബോയിംഗില്‍ സമരം പാടില്ലെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?

അല്ലാ, ഞാന്‍ കരുതിയത് അമേരിക്കയിലും ഗള്‍ഫിലും ജപ്പാനിലും ഒന്നും സമരങ്ങള്‍ ഇല്ലെന്നാണ്‌.
ഹ ഹ ഹ.

ശരിക്കും ഉണ്ടോ?
എഴുത്തുകാരു പണിമുടക്ക് എന്നു കേട്ടിട്ടുണ്ടോ, അത് അമേരിക്കയില്‍ .ദുബായില്‍ ദേ ഇന്നാള്‌ തൊഴിലാളികള്‍ പണിമുടക്കി വയലന്റ് ആയി ബസ്സിനൊക്കെ തീ വച്ചു. ജപ്പാന്‍ എയറിന്റെ പണിമുടക്ക് ഒത്തു തീര്‍പ്പെത്തിക്കാണില്ലെങ്കില്‍ ഇന്നു തുടങ്ങിക്കാണണം. ലുഫ്താന്‍സയില്‍ ഒത്തു തീര്‍ന്നെന്ന് ഓര്‍മ്മ.

അങ്ങനെയാണോ? ഞാനൊക്കെ കരുതിയത് വ്യവസായവല്‍ക്കരിച്ച രാജ്യങ്ങളിലൊന്നും തൊഴില്‍ത്തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നാണ്‌.
തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതും ഒഴിവാകുന്നതും പരിഹരിക്കുന്നതും ഒക്കെ വ്യ്വസായത്തിന്റെ ഭാഗമാണ്‌. മനുഷ്യാദ്ധ്വാനത്തെ മാനേജ് ചെയ്യുന്നതിനു സ്പെഷലിസ്റ്റ് സം‌‌വിധാനങ്ങള്‍ തന്നെ ആളുകള്‍ പഠിക്കുന്നത് അതുകൊണ്ടാണ്‌. തര്‍ക്കങ്ങളേ ഇല്ലാതെയിരിക്കണമെങ്കില്‍ ശബ്ദമുയര്‍ത്തുന്നവനെയൊക്കെ വെടിവച്ച് കൊല്ലാനോ നാടുകടത്താനോ നിയമം ഉണ്ടാകണം. ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല അതെന്ന് മാത്രമല്ല, അങ്ങനെ ഏറെക്കാലം ഒന്നും നിലനില്‍ക്കുകയില്ല.


ചൈനയും വിയറ്റ്‌നാമുമൊക്കെ തൊഴിലാളിവര്‍ഗ്ഗം ഭരിക്കുന്ന സ്ഥലമല്ലേ, അവിടെയും ഉണ്ടോ?
ചൈനയില്‍ എവിടെയൊക്കെയോ ദാ ഇന്ന് ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കുകയാണ്‌. നൈക്കി ഷൂ കമ്പനിയില്‍ ഒരെണ്ണം കഴിഞ്ഞതേയുള്ളു. വിയറ്റ്‌നാമില്‍ തുണിമില്ലില്‍ ഭയങ്കര സമരം.

അപ്പോള്‍ കേരളത്തിലെ സമരത്തിനു പ്രത്യേകതയൊന്നുമില്ലേ?
പിന്നില്ലേ, കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി താരതമ്യേന ഭേദപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ്‌ കൂടുതല്‍ പണിമുടക്കുന്നത്. പൊതുവില്‍ മറിച്ചല്ലേ വരേണ്ടത്. പോരെങ്കില്‍ മുതലാളി സമരം- ബസ്സ് ഉടമ സമരം, തീയറ്റര്‍ ഉടമ സമരം, പെട്രോള്‍ പമ്പ് ഉടമ സമരം, ടാങ്കര്‍ ലോറി സമരം, കോണ്ട്രാക്റ്റര്‍ സമരം തുടങ്ങിയവ വേറെവിടെ കാണും?

അപ്പോ തൊഴില്‍ തര്‍ക്കം കൊണ്ടല്ലേ കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങാത്തതെന്ന് പറയുന്നതോ?
അത്യാവശ്യം ഒരു ബിസിനസ്സ് നടത്തണമെങ്കില്‍ കഴിവു വേണം, കാശു വേണം. പിന്നെ കേരളത്തിലെ ജീവിതനിലവാരം അനുസരിച്ചുള്ള കൂലി അയലത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്‌. ശിവകാശി പടക്കക്കമ്പനി പോലെ കൊച്ചുങ്ങളെ ജോലിക്കു വയ്ക്കാനും കഴിയില്ല. നല്ലതുപോലെ ഒരു സ്ഥാപനം നടത്തുന്നതെങ്ങനെ എന്ന് കൊചൗസേഫ് ചിറ്റിലപ്പള്ളി, തങ്കം ഫിലിപ്പ്, രവീന്ദ്രനാഥന്‍ നായര്‍, എം കെ ഏ ഹമീദ് തുടങ്ങിയവരോട് ചോദിച്ചാല്‍ പറഞ്ഞു തരും. അതിനു കഴിവില്ലാത്തവര്‍ എവിടെ പോയാലും തൊഴില്‍ സമരം, സര്‍ക്കാര്‍ അനാസ്ഥ, നിയമം, കൈക്കൂലി, നൂലാമാല എന്നൊക്കെ പറഞ്ഞ് നിലവിളിച്ചു നടക്കും. വര്‍ഷം നാട്ടിലെ തൊഴിലാളി സമരങ്ങളുടെ കണക്കെടുത്തിട്ട് ഒരു താരതമ്യ പഠനം നടത്താന്‍ ആരെങ്കിലും ഉണ്ടോ? തൊഴില്‍ മന്ത്രിയുടെ കണക്ക് അനുസരിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയിലെ ഒരൊറ്റ സമരവും ഈ വര്‍ഷം കേരളത്തില്‍ തുടങ്ങിയിട്ടില്ല (ചെങ്ങറ, പ്ലാച്ചിമട തുടങ്ങിയവ ഈ വര്‍ഷം ആരംഭിച്ച സമരത്തില്‍ മന്ത്രി കൂട്ടിയിട്ടില്ലേ ആവോ). ഒന്നുമില്ല എന്നത് അങ്ങനെ മുഖവിലയ്ക്ക് എടുക്കാനാവുന്നില്ല, എത്ര ഉണ്ട് എന്നെങ്കിലും ഒന്നറിയേണ്ടേ.

17 comments:

Siju | സിജു said...

കേരളത്തിലെ പോലെ മുതലാളിയും തൊഴിലാളിയും ഒരു പോലെ സമരം ചെയ്യുന്ന നാട് ലോകത്തൊരിടത്തും കാണില്ല. സംസ്ഥാന മുഖ്യന്‍ വരെ സമരം ചെയ്യുന്നു, പിന്നാ..

അരവിന്ദ് :: aravind said...

Anthonicha
You trivialize things so much that the essense is seldom lost.
Agreed; strikes are not the only reason and its significance shouldnt be over stated, but its the adversarial stand taken by the management/labour force thats creating huge inefficiencies in Kerala/elsewhere. Thats comparatively much less in industrialized states where the union and the management go for collaboration rather than conflict.
But agreed, its not a single contributing factor to the "perceived" unfriendly condition in Kerala.

Sorry for English comment.

ബീരാന്‍ said...

:)


please visit

കോയത്തരങ്ങള്‍

http://koyatharangal.blogspot.com/

അയല്‍ക്കാരന്‍ said...

പണിമുടക്കുന്നതിനേക്കാള്‍ മോശമായ പല സംഭവങ്ങളുമില്ലേ?

മറ്റുള്ളവരുടെ പണിമുടപ്പിക്കുന്നു, പണിമുടക്കാതിരിക്കുന്നത് ഭീരുത്തമായി കണക്കാക്കുന്നു, പണിമുടക്കിനെ ആഘോഷമാക്കുന്നു, ആവശ്യമില്ലാത്തപ്പോള്‍ പോലും പണിമുടക്കില്‍ അക്രമം കലര്‍ത്തുന്നു, പണിയെടുക്കാത്ത നേതാക്കന്മാര്‍ പണിമുടക്കിനു നേതൃത്വം നല്‍കുന്നു

വികടശിരോമണി said...

സമരം എന്നാൽ ഏറ്റവും വലിയ ദുരന്തമാണെന്നു വന്നിരിക്കുന്നു.തമിഴ്നാടാണ് ഇത്തരം സമരവിരോധികളുടെ പറുദീസ.അവിടെകാര്യങ്ങളൊക്കെ അച്ചട്ടാണെന്ന് ഇന്നലെയും ഒരു അരാഷ്ട്രീയസുഹൃത്ത് പറഞ്ഞു.മിണ്ടാൻ പറ്റാത്തിടത്തെ അച്ചടക്കം പുകഴ്ത്തുന്ന മലയാളികൾ.
(അനാവശ്യസമരങ്ങളെയും സമരനടത്തിപ്പിലെ പ്രാകൃതത്വത്തെയും അനുകൂലിച്ചതല്ല)

കുഞ്ചു said...

ഈ ഹര്‍ത്താലും ബന്ദും പൊതു പണിമുടക്കുമൊക്കെ എല്ലാ മലയാളികളും ഒരു പരിധി വരെയെങ്കിലും ആഘോഷിക്കാറില്ലേ?

Inji Pennu said...

അന്തോണിച്ചാ
ചിറ്റല്ലപ്പള്ളിക്കും തങ്കം ഫിലിപ്പിനുമെല്ലാം നല്ല സാമ്പത്തിക അടിത്തറയുണ്ടായിരുന്നു. എഴുപതുകളിൽ ചിറ്റിലപ്പള്ളി ഒരു ലക്ഷം ക്യാപിറ്റലുമായാണ് വി-ഗാർഡ് തുടങ്ങുന്നത്. അങ്ങിനെയല്ലാത്ത ഒരു സാധാരണക്കാരനു, യാതൊരു പിടിപാടും പേരോ നാടോ പാർട്ടി അഫിലേഷനോ ഇല്ലാത്ത ഒരാൾക്ക് കേരളത്തിൽ ഒരു ബിസിനസ്സ് തുടങ്ങുവാനും അത് നടത്തുക്കൊണ്ടു പോകുവാനും നല്ല ബുദ്ധിമുട്ട് തന്നെയാണ്. അമേരിക്കയുമായി കമ്പേർ ചെയ്യുന്നത് അതിലാവണം. 250$ കൊടുത്താൽ ഒരാളോടും ചോദിക്കാണ്ട് ഒരു പാർട്ടിക്കാരന്റേയും കാലു പിടിക്കാണ്ട് ഒരു ബ്യൂറോക്രസിയിലും കിടന്ന് ശ്വാസം മുട്ടാതെ എനിക്ക് ബിസിനസ്സ് തുടങ്ങും. നിയമം നിയമമാണ്. ഒരു തുക്കടാ പോലീസുകാരൻ വിചാരിച്ചാലോ കൊടിയും പിടിച്ച് ധാർഷ്ട്ര്യത്തോടെ വരുന്ന ഒരു ഹർത്താലുകാരനോ വിചാരിച്ചാൽ മതി നാട്ടിലെ ഒരു പെട്ടിക്കട പൂട്ടിക്കാൻ. എന്നിട്ട് അത് അന്ധവിശ്വാസമാണെന്ന് മാത്രം പറയല്ലേ അന്തോണീ. അന്തോണി പറഞ്ഞ ഇതേ വാചകങ്ങൾ ഈയടുത്ത് അമേരിക്കൻ സർക്കീട്ട് പോയ ആഭ്യന്തര മന്ത്രി കൊടിയേരി യാതൊരു കൂസലുമില്ലാതെ തട്ടി വിടുന്നുണ്ടായിരുന്നു.

P.C.MADHURAJ said...

Aravind,
You didn't mean that "seldom" there. Did you?

P.C.MADHURAJ said...

Aravind,
You didn't mean that "seldom" there. Did you?

P.C.MADHURAJ said...

Aravind,
You didn't mean that "seldom" there. Did you?

ബ്രിനോജ്‌ said...

ആന്റണി,പോസ്റ്റ്‌ നന്നായി.പലപ്പോഴായി കേട്ടതും കേള്‍ക്കുന്നതുമാണിത്‌.നാട്ടില്‍ എന്താ വ്യ്‌വസായമില്ലാത്തത്‌.ഒറ്റ വാക്കില്‍ ഉത്തരം.കൊടി പിടിക്കുന്നത്‌ കൊണ്ട്‌,(അത്‌ ഇല്ലെന്നല്ല).
മറ്റ്‌ സംസ്താനങ്ങളില്‍ യൂണിയനുകളും മാനേജ്മെന്റുകളും കൈ കോര്‍ത്തു പിടിച്ച്‌ പോകുകയൊന്നുമല്ല.ഇവിടെ (delhi,NCR)
നാട്ടിലേക്കാളും പ്രൊഡക്റ്റീവ്‌ അല്ലാത്ത പല നെഗോഷിയേഷനുകളും നടക്കുന്നുണ്ട്‌.പിന്നെ യൂണിയനുകള്‍ പലതും അത്ര സ്റ്റ്രക്ചേര്‍ഡ്‌ ഒന്നുമല്ല.രാഷ്ട്രീയക്കാരും മാനേജ്മെന്റും ചേര്‍ന്ന് അധികം അവബോധമില്ലാത്ത തൊഴിലാളികളെ പറ്റിച്ച്‌ കാശു തട്ടുകയാണ്‌ മിക്കപ്പോഴും.ബാക്കി അഴിമതി,കൈക്കൂലി തുടങ്ങിയവ കേരളത്തിലെക്കാളും കൂടുതലാണ്‌ ഇവിടെ.അതായത്‌ ഈ വക ചെലവുകള്‍ നാട്ടിലെക്കാളും കൂടുതലാണെങ്കിലും ബിസിനസുകള്‍ ലാഭമാവുന്നത്‌ ഇവിടെയായിരിക്കും.ലേബര്‍ വളരെ കുറഞ്ഞ ചെലവില്‍ ഇവിടെ കിട്ടും.ബാക്കി നിര്‍മാണം,ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയവയും ചെലവു കുറവ്‌.സ്തലങ്ങളും ചീപ്‌ ആയ വിലക്ക്‌ കിട്ടും,നാട്ടില്‍ ഉയര്‍ന്ന കൂലിയും (ഇതു കുറക്കണമെങ്കില്‍ ആളുകളുടെ ജീവിത നിലവാരം കുറക്കെണ്ടി വരും)കണക്കു കൂട്ടി വരുമ്പോള്‍ സമരം ആവാന്‍ പൊട്ടെന്‍ഷ്യല്‍ ഉള്ള പ്രശ്നങ്ങള്‍ കാശു കൊടുത്ത്‌ ഒതുക്കിക്കഴിഞ്ഞാല്‍ എങ്ങനെ നോക്കിയാലും ലാഭം വരും.സമരം കുറെ നടക്കുന്നുമുണ്ട്‌.2005 ല്‍ ഹോണ്ടയില്‍ നടന്നിരുന്ന സമരം വലിയ പ്രശ്നമായിരുന്നു
.ഇഞ്ചിപ്പെണ്ണിന്റെ കമന്റിനെ പറ്റി ഒന്നു പറഞ്ഞോട്ടെ.
നാട്ടില്‍ ഒരു പെട്ടിക്കട പൂട്ടിക്കാന്‍ ഇത്ര എളുപ്പമാണോ?എനിക്കരിയുന്നത്‌ അവര്‍ക്കും യൂണിയന്‍ ഉണ്ടെന്നാ.പൂട്ടിക്കാന്‍ മാത്രമല്ല തുറപ്പിക്കാനും കൊടി ഉപയോഗിക്കാം.
ഇവിടെ ഉന്തു വണ്ടിയില്‍ പച്ചക്കറി വില്‍കുന്നവനും റിക്ഷ വലിക്കുന്നവനും ദിവസവും ദക്ഷിണ വെക്കുന്നുണ്ട്‌ പോലീസുകാരനും പിന്നെ സ്തലമനുസരിച്ച്‌ ചിലപ്പോള്‍ ഗൂണ്ടകള്‍ക്കും.കാശു കൊടുത്തിട്ടും ഒരാളുടെ പച്ചക്കറി വണ്ടിയിലെ പെട്രോള്‍ മാക്സ്‌ തല്ലിപ്പൊട്ടിക്കുന്നതു കണ്ടു.ഇത്രക്കൊന്നും നാട്ടില്‍ സംഭാവിക്കുന്നത്‌ കണ്ടിട്ടില്ല.
ആരെങ്കിലും ഒരു നല്ല പഠനം നടത്തുമായിരിക്കും.അതു വരെ കേരളത്തിലെ വ്യവസായത്തിന്റെ കൊലയാളി സമരങ്ങളാകട്ടെ.കാശു മാത്രമുള്ള കഴിവില്ലാത്തവന്റെയും,മലിനീകരണം നിയന്ത്രിക്കാന്‍ കാശു മുടക്കാന്‍ മടിച്ച്‌ ഓടിത്തള്ളിയ വലിയ ബിസിനസുകാരെയും ഇതിനിടയില്‍ കാശു വാങ്ങുന്ന ചില നേതാക്കളെയും ഒക്കെ മറക്കാം.കുട്ടികളെ ക്രൂരമായി പണിയെടുപ്പിച്ച്‌ തീപ്പെട്ടിയും പടക്കവും ഉണ്ടാക്കി ബിസിനസ്‌ നടത്തുന്ന അയല്‍ക്കാരനെ വാഴ്ത്തിപാടാം..

സൂരജ് said...

അമേരിക്കന്‍ ഓട്ടോ ഇന്‍ഡസ്ട്രിയുടെ തകര്‍ച്ചയ്ക്ക് കാരണം യൂണിയനിസമാണെന്ന് ഫോക്സ് ന്യൂസും കൂട്ടരും അലമുറയിട്ടു തുടങ്ങിയിട്ടുണ്ട്. മിഥുനം സിനിമയും വരവേല്പ്പും ഓര്‍മ്മവരണു.

എല്ലായിടത്തും ഈ പാട്ട് ഒരേ രാഗത്തിലാണല്ലോ...അതെന്താ ചേട്ടാ അങ്ങനെ ? ;)

ഓഫ്:

തൊഴിലാളിവേതനങ്ങളുടെയും തൊഴിലവകാശ സംരക്ഷണ/ധ്വംസന സാധ്യതകളുടെയും, ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ /സാങ്കേതിക സഹായ ലഭ്യതടെയും കൂടി പശ്ചാത്തലങ്ങള്‍ കണക്കിലെടുത്ത് അയല്‍ സംസ്ഥാനങ്ങളുമായി കേരളത്തെ അല്പം കൂടി ഒബ്ജക്റ്റീവായി താരതമ്യം ചെയ്യുന്ന ഒരു പോസ്റ്റിനു സ്കോപ്പില്ലേ അന്തോണിച്ചാ. ഒന്നു ശ്രമിച്ചൂടേ ?

ഹാരിസ് said...
This comment has been removed by the author.
ഹാരിസ് said...

ഗോപുരവാസികളായ ഗൂഗിള്‍ സേര്‍ച്ചി ബുദ്ധിജീവികളെക്കൊണ്ട് തോറ്റു.

അനോണി ആന്റണി said...

സിജൂ,
സമരം നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതല്ലേ, മുതലാളിയും തൊഴിലാളിയും ഭരണാളിയും സമരം ചെയ്യട്ടെ.

അരവിന്ദേ,
അസംസ്കൃതവസ്തുവും ടെക്നോളജിയും ധനവും തൊഴിലും മാനേജ് ചെയ്യുന്നത് മാനേജ്മെന്റാണ്‌. എല്ലാ ചികിത്സയും ചെയ്താലും രോഗി മരിച്ചേക്കാം, പക്ഷേ ചികിത്സയേ ഇല്ലാത്ത രീതി ആരോഗ്യത്തിനു ചേരില്ല. തൊഴിലാളി സ്ഥാപനബന്ധം ഒരുപാട് നാട്ടില്‍ പുരോഗമിക്കാനുണ്ട്. ഒരു ബസ്സു വാങ്ങിയാല്‍ ഡ്രൈവനും കണ്ടക്റ്റനും ക്ലീനറും "സാറേ" എന്നോ അതിന്റെ തനിമലയാളമായ മുതലാളീ/കൊച്ചമ്മേ എന്നോ വിളിക്കുന്ന രീതിയില്‍ ആണ്‌ നമ്മളിന്നും ( മലയാളത്തിലെ അതിപ്രശസ്തമായ പത്രമുത്തശ്ശിയിലെ ജീവനക്കാര്‍ എല്ലാം ഉടമയുടെ വീട്ടിലെ സ്ത്രീകളെ കാണുമ്പോള്‍, അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയായാലും "കൊച്ചമ്മേ" എന്നു വിളിച്ച് എഴുന്നേറ്റു വണങ്ങണം.) . ആദ്യം അതില്‍ നിന്ന് പുരോഗമിക്കട്ടെന്നേ, എന്നിട്ടു സെലക്ഷന്‍, ട്രെയിനിങ്ങ്, കോമ്പന്‍സേഷന്‍, മോട്ടിവേഷന്‍, പോസ്റ്റ് റിട്ടയര്‍മെന്റ് കെയര്‍ എന്നൊക്കെ ആലോചിച്ച് നന്നാവാം.

ഞാന്‍ ചോദിക്കുന്നത് സ്ഥിതിവിവരക്കണക്കാണ്‌. തൊഴില്‍ പ്രശ്നമില്ലെന്ന് മന്ത്രി, അതേയുള്ളെന്ന് നാട്ടുകാര്‍, അതിവിടെ മാത്രമേ ഉള്ളെന്ന് മാധ്യമങ്ങള്‍. ആക്ച്വലി ഇതെത്രയുണ്ട്, ലോകത്ത് പൊതുവിലുള്ളതിന്റെ എത്ര ശതമാനം, അതില്‍ മുതലാളി നിയമപരമായി കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കാത്തതു മൂലമുള്ളതും തൊഴില്‍ സ്ഥലത്ത് പാലിക്കേണ്ടത് പാലിക്കാത്തതു മൂലമുള്ളതും എത്ര, തൊഴില്‍ ബന്ധത്തിലെ മാനേജ്മെന്റ് പരാജയം മൂലമുള്ളത് എത്ര, തൊഴിലാളികള്‍ സംഘടിതമായി മാനേജ്മെന്റിന്റെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് (ഓര്‍ക്കുക, അപ്പോഴും അത് മാനേജ്മെന്റ് പരാജയം ആണ്‌, ഈ പയലുകളെ മാനേജ് ചെയ്യുന്നത് ഭരണച്ചുമതല തന്നെ) എത്ര എന്നിങ്ങനെ.

അയല്‍ക്കാരന്‍, കുഞ്ചു,
ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയവ പൊതുജനപ്രക്ഷോഭങ്ങളാണ്‌, തൊഴില്‍ തര്‍ക്കമല്ലല്ലോ.

വികടാ,
സമരം ഒരു ദുരന്തമല്ല, മാനേജ്മെന്റിനെ സംബന്ധിക്കുന്ന പ്രശ്നലക്ഷണമാണ്‌. സമരമേ ഇല്ലാതെ ഇരുന്നാല്‍ വ്യ്വസായം തുടങ്ങുമെന്ന് പറയുന്നത് രോഗമേ വരാത്ത ചെറുക്കനെയേ കല്യാണം കഴിക്കൂ എന്നു പറയുന്നതുപോലെ ആണ്‌, കല്യാണത്തിനിടയ്ക്ക് ഈ കുടുംബത്തില്‍ എല്ലാവരും ക്ഷയരോഗികളാണെന്ന് പറഞ്ഞു നടക്കുന്ന മാദ്ധ്യമങ്ങള്‍ ഇഷ്ടമ്പോലെയും.

ഇഞ്ചീ,
ബ്രിജേഷിന്റെ കമന്റു കൂടി വായിക്കണേ. ഞാനും കേരളത്തില്‍ ഒരു വളരെ ചെറിയ സ്ഥാപനത്തിന്റെ കൂട്ടുപങ്കാളി ആയിരുന്ന മൂന്നു വര്‍ഷം ചില്ലിക്കാശ് ഗൂണ്ടാ, രാഷ്ട്രീയ പിരിവോ സര്‍ക്കാര്‍ കൈക്കൂലിയോ കൊടുക്കാതെ ഭംഗിയായി നടത്തി കൊള്ളാവുന്ന വിലയ്ക്ക് ഇഷ്ടമുള്ളവനു വിറ്റിട്ട് പോന്ന ആളാണേ.

നൂറു ശതമാനം ബാങ്ക് ലോണിലേ ബിസിനസ്സ് തുടങ്ങൂ, ഏതെങ്കിലും ഒരു തുണിക്കട തുടങ്ങിയാല്‍ പിന്നെ ബെന്‍സിലേ പോകൂ, എന്നതൊക്കെ വ്യക്തിപരമായ കാര്യം. പക്ഷേ ആളുകളില്‍ നിന്നു സെയില്‍സ് ടാക്സ് പിരിക്കും പക്ഷേ കണക്ക് സൂക്ഷിക്കില്ല, അധികാരികള്‍ പരിശോധിക്കാന്‍ എത്തിയാല്‍ കടയടച്ചു ഹര്‍ത്താല്‍, പൂട്ടിയിടല്‍ തുടങ്ങിയ കലാപരിപാടികള്‍ അവിടെ നടക്കുമോ ഇഞ്ചീ? ഇവിടെ അതൊക്കെ ചെയ്യുന്നുണ്ട്. ഇവനോടൊക്കെ കൈക്കൂലി വാങ്ങി വാങ്ങി സാറന്മാര്‍ ഇപ്പോ സാധാരണക്കാരനോടും വില പേശുമെന്നേ.


മധുരാജ്,
അരവിന്ദ് അടിച്ച വഴി മാറിപ്പോയതാണെന്ന് തോന്നുന്നു.

സൂരജേ,
കുന്താലി ഒലക്കപ്പൂണ്‌ ആയിപ്പോകുന്നത് എല്ലായ്പ്പോഴും ഉല ഊതിയ ചെറുക്കന്റെ കുറ്റം കൊണ്ടാണെന്നേ മൂത്ത കൊല്ലന്‍ പറയൂ. നമുക്ക് ഒരു പോസ്റ്റ് ശരിയാക്കിക്കളയാം.

ഹാരിസേ,
അപ്പോ ഗൂഗിള്‍ സേര്‍ച്ച് ചെയ്യാനുള്ളതല്ലേ?

ഹാരിസ് said...

താങ്കളുടെ പോസ്റ്റിനോട് അനുകൂലമായ അഭിപ്രായമാണുള്ളത്.അതിലുള്ള ഏതോ ഒരു കമന്റ് വായിച്ചപ്പോള്‍ തോന്നിയതാണ് മുന്‍‌പത്തെ കമന്റ്.

ജിവി/JiVi said...

കുറച്ച് മുമ്പ് സമാനമായ ചോദ്യം മറ്റൊരു കോണ്‍-ടെക്സ്റ്റില്‍ ഈയുള്ളവനും ചോദിച്ചിരുന്നു. അന്റണിച്ചായന്റേതുപോലുള്ള ഭാഷ വശമില്ലാത്തതിനാല്‍ അധികമാരും തിരിഞ്ഞുനോക്കാറില്ല. എങ്കിലും ഒന്ന് വായിക്കാന്‍ ശ്രമിച്ചുനോക്കൂ,ഇവിടെ