Wednesday, November 12, 2008

പോയറ്റിക്ക് പ്രിന്‍സിപ്പിള്‍

അണ്ണാ കല കലയ്ക്ക് വേണ്ടി എന്നല്ലേ?
കലപിലയ്ക്ക് വേണ്ടി എന്ന് തന്നെ തോന്നണത് അപ്പീ.

എഡ്ഗാര്‍ അല്ലന്‍ പോ ..
എന്നാ ചെല്ലന്‍ പോ.

7 comments:

പാഞ്ചാലി said...

:)
പെട്ടെന്നോര്‍മ്മ വന്നതിതാണ്:-

"മഴയത്ത് കുടയരുത്"
"വെയിലത്ത്‌ ചൂടരുത്‌"
"ഇല്ലിയേല്‍ കയറിയാല്‍ മുള്ളരുത്"
"കിടക്കാന്‍ നേരത്ത് പായരുത് "

(കുറെ വരികള്‍ മറന്നു )

അനോണി ആന്റണി said...

ഇത ഇത വാതു വരുന്നു
വെറ്റില തിന്നാനെനിക്കു വാതു വരുന്നു
കൊടിയിത പയ്യായിനിമേല്‍
പക്വന്‍ തിന്നാഞ്ഞെനിക്കു പയ്യായിനിമേല്‍

പാഞ്ചാലീ
കാകാളീ? കാകാളി (കാ+ കാളി? = കാക, അളി)
എന്നിങ്ങനെ ചോദ്യവും ഉത്തരവും ഒന്നായി വരുന്ന ഒരു രസികന്‍ സാധനമുണ്ടായിരുന്നു. അറിയുമോ?

പാഞ്ചാലി said...

അറിയില്ലല്ലോ :(
നമുക്ക് ഉമേഷിനോട് ചോദിക്കാം!

ഓഫ്.
അല്ല, ഇന്നോഫീസില്ലേ? അതോ ഓഫീസില്‍ പണിയൊന്നുമില്ലേ? ഇപ്പോള്‍ ദുബായില്‍ രാവിലെ 11.15. നിങ്ങളുടെ ഓഫീസിലെ (പണ്ടു പറഞ്ഞിരുന്ന) ഫയര്‍ വാള്‍ എല്ലാം പൊളിച്ചടുക്കിയോ?

Umesh::ഉമേഷ് said...

കാകാളീ കാമധുരാ
കാശീതളവാഹിനീ ഗംഗാ
കംസംജഘാന കൃഷ്ണഃ
കംബലവന്തം ന ബാധതേ ശീതം

കാ കാളീ? (ഏതവളാണു കറുത്തവള്‍?) കാക-അളീ (കാക്കക്കൂട്ടം)
കാ മധുരാ? (ഏതവളാണു സുന്ദരി) കാമ-ധുരാ (കാമാര്‍ത്ത)
കാ ശീതളവാഹിനീ ഗംഗാ? (തണുപ്പു വഹിക്കുന്ന ഗംഗ ആരാണു്?) കാശീ-തല-വാഹിനീ ഗംഗാ (കാശീതലത്തെ വഹിക്കുന്ന ഗംഗ)
കം സംജഘാന കൃഷ്ണഃ? (ആരെയാണു കൃഷ്ണന്‍ കൊന്നതു്?) കംസം ജഘാന കൃഷ്ണഃ (കംസനെ കൃഷ്ണന്‍ കൊന്നു)
കം ബലവന്തം ന ബാധതേ ശീതം? (ഏതു ബലവാനെയാണു തണുപ്പു ബാധിക്കാത്തതു്?) കംബലവന്തം ന ബാധതേ ശീതം (കമ്പിളി ധരിച്ചവനെ തണുപ്പു ബാധിക്കില്ല.)

മലയാളത്തില്‍:

ആരോമല്‍ പ്രിയപത്നി?
പണ്ടാരീ കലവറയ്ക്കു കാവല്‍ക്കായ്?
ആരിഹ കാല്‍ക്കു തടഞ്ഞു?

പാഞ്ചാലി said...

നന്ദി! ഉമേഷ്.

Radheyan said...

Thanks anthonicha,Umeshji,Panchali.

രസകരം

അനോണി ആന്റണി said...

പാഞ്ചാലീ,
ആരോടും പറയണ്ടാ, വേറേ ഒരു സ്ഥലത്തെ പബ്ലിക്ക് വൈ ഫി ഉപയോഗിച്ചാ ഈയിടെ അഭ്യാസം.

ഉമേഷ്, നന്ദി. അണ്ണന്‍ ഇതൊക്കെ എങ്ങനെ ഓര്‍മ്മിച്ചു വയ്ക്കുന്നു? മെമ്മറിയില്‍ എന്തെങ്കിലും സൂത്രം ചെയ്തിട്ടുണ്ടോ?