Monday, November 17, 2008

പ്രതിസന്ധി തമാശകള്‍

അമ്മായിയമ്മ തമാശകള്‍ പോലെ സാമ്പത്തിക പ്രതിസന്ധി തമാശകളും ഒരു പ്രത്യേക പിരിവ് ആക്കാന്‍ മാത്രം എണ്ണമായെന്ന് തോന്നുന്നു. വന്ന എസ്സെമ്മെസ് കുറച്ചെണ്ണം.

ഹലോ ബാങ്കല്ലേ?
തന്നെ.
എന്റെ ചെക്കു മടക്കിയല്ലോ, കാരണമെന്താ?
ഇന്‍സഫിഷ്യന്റ് ഫണ്ട്സ്.
ആര്‍ക്ക്, എനിക്കോ ബാങ്കിനോ?
**********************

ഹലോ ബാങ്കല്ലേ?
എന്താ?
ഒരു ലോണിന്റെ കാര്യം സംസാരിക്കാനാ.
ദൈവമേ രക്ഷപ്പെട്ടു. എത്ര ലോണ്‍ തരും സാറു ബാങ്കിന്‌?

*************************

ആശാനേ ബോണ്ടും ബോണ്ട് കച്ചവടക്കാരനുമായി എന്താ വത്യാസം?
ബോണ്ട് എന്നെങ്കിലും മെച്വര്‍ ആകും

***************************

സാര്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ക്യാപിറ്റല്‍ എന്താ?
വല്ല പത്തു മുന്നൂറു ഡോളര്‍ ബാക്കി കാണും കുട്ടീ.

*****************************
അളിയാ ഞാന്‍ ഫേയ്മസ്സായി!
എങ്ങനെ?
ഇന്നലെ എന്റെ ചേട്ടന്‍ എന്നോടു നൂറു രൂപ കടം വാങ്ങി.
അതിന്‌?
ഇന്നത്തെ ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എന്റെ ഫോട്ടോയുണ്ട്, കഴിഞ്ഞ ഒരു മാസത്തില്‍ ഇന്ത്യന്‍ ഏറ്റവും വലിയ ലോണ്‍ കൊടുത്തത് ഞാനാണത്രേ.
******************************
സാമ്പത്തികമാന്ദ്യരക്ഷായന്ത്രം വാങ്ങി ധരിക്കൂ, മാന്ദ്യത്തില്‍ നിന്നു രക്ഷ നേടൂ- ജ്യോത്സ്യന്‍ പോത്തുകാല്‍ രാമകൃഷ്ണന്‍, തിരുവന്തോരം.
മാന്ദ്യഹാരി ലേഹ്യം- പ്രതിസന്ധിയില്‍ നിന്നുളവാകുന്ന സന്ധിവീക്കം, വിളര്‍ച്ച ,തളര്‍ച്ച, തൊണ്ടവരള്‍ച്ച, തലകറക്കം, വിഷാദരോഗം എന്നിവയില്‍ നിന്ന് ഉടന്‍ ആശ്വാസം.
മഹാമാന്ദ്യനിവാരണ അഹോരാത്രയജ്ഞം - തന്ത്രിപ്രമുഖന്‍ കേശവദാസ ഭട്ടതിരിയുടെ നേതൃത്വത്തില്‍.
*****************************

തര്‍ജ്ജിമയ്ക്കു വഴങ്ങാത്ത ഒരെണ്ണം- ജപ്പാനിലെ ബാങ്കിങ്ങ് അവലോകനം.

In the last 7 days the Origami Bank has folded, the Sumo Bank has gone belly up and the Bonsai Bank announced plans to cut some of its branches.

Now, Mitsubishi Bank has stalled due to excessively high gearing.

Sony Bank have seen a big reduction in volume.

Yesterday, it was announced that the Karaoke Bank is up for sale and will likely go for a song.

Today, shares in the Kamikaze Bank were suspended after they suddenly nose-dived into the deck, ruining the carrier trade.

Samurai Bank is trying to soldier on following sharp cuts.

Ninja Bank is reported to have taken a hit and almost turned turtle, but they remain in the black and should survive.

Furthermore, 500 staff at Karate Bank have got the chop

Analysts report that there is something fishy going on at the Sushi Bank where it is feared that staff may get a raw deal.

19 comments:

kichu / കിച്ചു said...

ആന്റണീ..

ലോണ്‍ കൊടുക്കുന്നെങ്കില്‍ മ്മക്കും ഒന്ന് തരപ്പെടുത്തി താട്ടാ..

ചാണക്യന്‍ said...

:)

Siju | സിജു said...

:-)
വിഷം വാങ്ങാന്‍ കാശില്ലെങ്കിലും തമാശിക്കാനുള്ള സെന്‍സ് ബാക്കിയുണ്ടല്ലോ..

വിദുരര്‍ said...

ചാണക്യചിരി സ്‌മൈലിയില്‍ ഒതുക്കിയതിനാല്‍ ഞാനിതാ ചിരിക്കുന്നു
ഹാ... ഹാ...ഹാ...... (പക്ഷേ, അത്രക്കോളം പോവില്ല)

വികടശിരോമണി said...

ദയനീയമായ തമാശകൾ!

പാഞ്ചാലി said...

:)

കരീം മാഷ്‌ said...

:0)

..:: അച്ചായന്‍ ::.. said...

ആന്റണി അച്ചായോ ആദ്യം ആണ് ഇവിടെ
കൊള്ളാം അച്ചായന്‍ ഒരു പുലി ആണ് അല്ലേ :D

:: VM :: said...

കൊള്ളമണ്ണാ ;) ചിരിപ്പിച്ചു

പരേതന്‍ said...

കൊള്ളാം നര്‍മത്തില്‍ അല്പം അതിശയോക്തി കലര്‍ത്തിയ സത്യങ്ങള്‍ ....ഇവിടെ നരകത്തില്‍ പോത്തിന്‍റെ മുകളിലെ അപ്ഹോള്‍സ്റ്രി മാറ്റാന്‍ കാശില്ലാതെ കരയുന്നു കാലന്‍,, കാരണം പുള്ളിക്ക് പൈല്‍സ് ഉള്ളതുകൊണ്ട് ഇരിക്കാന്‍ ലേശം ബുദ്ധിമുട്ടാ

ഞാന്‍ ആചാര്യന്‍ said...

തമാശക്കു മീതെ ഒരു ഐസ് ഏജ് കാറ്റടിച്ചുതുടങ്ങുന്നു

അനോണി ആന്റണി said...

ചേട്ടാ ആ ബാങ്കര്‍ ദേ വന്നിരിക്കുന്നു എങ്ങനാ പുള്ളിയെ ഒന്നു പറഞ്ഞു വിടേണ്ടത്?
അലക്കിയ പഴേ മുണ്ട് വല്ലതും ഇരിപ്പുണ്ടെങ്കില്‍ കൊടുത്തു വിടെടീ, ധര്‍മ്മം കൊടുക്കാന്‍ ഇവിടെ പൈസയൊന്നുമില്ല.

സാര്‍!
ദേ വരുന്നു ഷെയര്‍ ബ്രോക്കര്‍. എടോ ഇവിടെ ധര്‍മ്മം കൊടുക്കാനില്ല.
പിച്ചക്ക് വന്നതല്ല സാര്‍, കാലിച്ചാക്ക്, ആക്രി, പത്രം ഒക്കെ ഒണ്ടേല്‍ എടുക്കും.

അമ്മാ തായേ.
ശെഡാ പിന്നേം ഒരെണ്ണം . ആക്രിയൊക്കെ നേരത്തെ വന്ന ബ്രോക്കറ്റ് കൊണ്ടു പോയെടോ.
ആക്രി വേണ്ടമ്മാ, അമ്മി കൊത്താനുണ്ടോ?
രാവിലേ തൊടങ്ങി ഇരിക്കാന്‍ സമ്മതിക്കില്ല, ഒന്നെറങ്ങി പോടോ.

അനോണി ആന്റണി said...

ഈ സ്റ്റോക്കും ഷെയറും കൊണ്ട് ധനികനാവുന്നതെങ്ങനെയാ ആശാനേ?
കഴിയുന്നത്ര പൈസ സ്റ്റോക്ക് ചെയ്യണം, ഒട്ടും ഷെയര്‍ ചെയ്യരുത്, അപ്പോള്‍ നമ്മള്‍ ധനികനാകും.

Suraj said...

എറ്റവും വലിയ ഹൊററുകളാണ് എറ്റവും വലിയ ഹ്യൂമറുകള്‍ക്കും നിദാനമെന്ന് ഫ്രോയിഡ്. അണ്ണന് വിവരമുണ്ട്!

:)

അപ്പു ആദ്യാക്ഷരി said...

സൂരജിന്റെ കമന്റാണ് എനിക്കേറ്റവും രസമായി തോന്നിയത് :)

Harold said...

ഈ മെയിലിൽ ലഭിച്ച കുറച്ച് തമാശകൾ ഇംഗ്ലീഷിൽ തന്നെ പൂശുന്നു. നേരത്തെ കണ്ടിട്ടും കേട്ടിട്ടും ഉള്ളവർ ക്ഷമിക്കുക

President Bush said clients shouldn't be concerned by all these bank closings. If the bank is closed, you just use the ATM, he said.


George Bush said that he is saddened to hear about the demise of Lehman brothers… His thoughts at this time 'go out to their mother as losing one son is hard but losing two is a tragedy.'


For Geography students: What's the capital of Iceland? Answer: About Three Pounds Fifty

****

From a trader: 'This is worse than a divorce. I've lost half my net worth and I still have a wife.'

****

What's the difference between an investment banker and a large pizza?
A large pizza can feed a family of four.


What have Icelandic banks and an Icelandic streaker got in common?
They both have frozen assets


'I had a cheque returned earlier, says 'Insufficient Funds' - Mine or the bank's?'


When asked about Credit Crunch, Bush replied : its my favourite morning cereal

പപ്പൂസ് said...

സിറ്റിഗ്രൂപ്പ് പത്തമ്പതിനായിരം പേരെ പാര്‍സല്‍ ചെയ്യാമ്പൂവ്വാന്നു കേട്ടു.

യെവന്മാര്‍ക്കൊക്കെ ബാക്കി ഒള്ള കാശെങ്കിലും കൊണ്ടു വന്ന് കേരളത്തിലെ മദ്യമാര്‍ക്കറ്റില് നിക്ഷേപിച്ചൂടെ? നഷ്ടം വരൂല്ലാന്ന്.

ശിശു said...

:)

Jayasree Lakshmy Kumar said...

ആഗോളസാമ്പത്തീകമാന്ദ്യ കരച്ചിലിനിടക്ക് ഇങ്ങിനെ ചിരിക്കാനും വകയുണ്ടല്ലേ?