എല്ലാരൂടി ഞാങ്ങ് ആരാന്ന് അന്വേഷിച്ച സിതിക്ക്, എന്റെ കരിക്കലം വിറ്റേ ദാണ്ട്:
പേരുവിവരം:
പ്യാര് ഇംഗ്ലീഷില്‍ അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ്
പ്യാര് മലയാളത്തില്‍ - അജ്ഞാതന്‍ ആന്റണി
പ്യാര് തിരുവന്തോരം ഭാഷയില്‍- അണ്ണന് കൊണ്ണി അന്തോണി
വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്: (യേയ് മൂന്ന് നമ്പരല്ല!)
പ്രായം- തോനെ ആയി
ഭാര്യ- ഒണ്ട്
മക്കള്‍- ഒണ്ട്
നീളം- ഒന്നൊന്നേ മുക്കാ മീറ്ററ്
വണ്ണം- സ്വല്പ്പം
കൊടവയറ്- ഇത്തിപ്പോരം
നിറം- എബണി
കണ്ണ്- ഹണി
മുടി- പാറ്റയുടെ നിറം
പല്ല് - ഇരുപത്തി ഒമ്പതെണ്ണം ഒണ്ട് ബാക്കി നഷ്ടപ്പെട്ടു, കയ്യിലിരുപ്പിന്റെയാ (തെറ്റിദ്ധരിച്ചോ, മുട്ടായി തിന്ന് നാശമാക്കി, അതോണ്ട് എടുത്തു കളഞ്ഞെന്ന്)
പഠിപ്പ്?
എലിമെന്ററി ഡോക്റ്റര്‍ വാട്ട്സണ്, എലിമെന്ററി.
ശീലങ്ങള്‍:
ഭക്ഷണം- മൂന്നു നേരം
മദ്യം- എടയ്ക്ക് ഓരോ ബീയര്‍ മിക്കവാറും ആഴ്ച അറുതിക്ക്.
പല്ലു തേപ്പ്, ഷേവിങ്ങ്, കുളി- ആരേലും നിര്‍ബ്ബന്ധിച്ചാല്‍ ചെയ്യും.
ഊരും കുടിയും:
ഇപ്പ ദുബായില്‍. പെര തിരുവന്തോരത്ത്. ഒരു ത്യാരിയില്‍.
പണി: ജെയിലില്‍ പോകാത്ത എന്തരും ചെയ്യും. പാരപണി താല്‍പ്പര്യമില്ല, എന്നാലും സാഹചര്യ സമ്മര്‍ദ്ദത്തില്‍ ചെയ്തു പോയിട്ടുണ്ട്, ക്ഷെമി.
രാഷ്ട്രീയം:
രാഷ്ട്രീയം- ഒണ്ട്
രാഷ്ട്രീയ പാര്‍ട്ടി- ഇല്ല
വോട്ട്- ചെയ്യും
കള്ളവോട്ട്- തടുക്കും
രാജ്യസ്നേഹം:- ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരൊന്നുമല്ല, ഒരു ഇന്ത്യക്കാരി എന്റെ ഭാര്യയാണ്, ചില ഇന്ത്യക്കാര്‍ സഹോദരങ്ങളാണ്. ബാക്കി ചിലര്‍ സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളുമാണ്. ശേഷമുള്ളവരെ ഞാന്‍ അറിയൂല്ല. അതുകൊണ്ട് പ്രശ്നവുമില്ല, എന്റെ സഹോദരീ സഹോദരന്മാരെയേ ഞാന്‍ സ്നേഹിക്കൂ, ബാക്കിയുള്ളവരെ വെറുക്കും എന്ന് ഒരു വാശിയും എനിക്കില്ല.
സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന പാട്ടു കേട്ടാല്‍ എനിക്കു ചിരി വരും, എന്തരു ചെയ്യാങ്ങ്, കൊറേ നാടു കണ്ടുപോയി. അതും ഒരു പ്രശ്നം അല്ല, സാരേ ജഹാം സേ അച്ഛനെ മാത്രമേ അച്ഛാ എന്നു വിളിക്കൂ എന്നില്ലല്ലോ.
എനിക്ക് ഇന്ത്യക്കാരെ ഇഷ്ടമാണ്, പാകിസ്ഥാനികള്‍ എന്റെ ശത്രുക്കളല്ല, അറബികളെയും സായിപ്പന്മാരെയും മഞ്ഞനാട്ടുകാരെയും ജപ്പാന് കാരെയും ഒക്കെ എനിക്കിഷ്ടമാണ്. ഒരുത്തനെ സ്നേഹിക്കുന്നെന്ന് ഞാന്‍ പറഞ്ഞാല്‍ ബാക്കി എല്ലാവരെയും വെറുക്കുന്നെന്ന് അര്‍ത്ഥമില്ല.
ആര്‍മ്മാദം
സിനിമ- ഈയിടെ ഒന്നും കണ്ടില്ല.
പാട്ട്- ഇഷ്ടമാണ്, പാരഡി വളരെ ഇഷ്ടമാണ്. പാടൂല്ല, പാടുപെട്ടാലും പറ്റൂല്ല.
കല- യേയ്, ഏഴയലത്തു പോലും.
നൃത്തം- പിന്നേ ഞാന്‍ നടക്കുന്നത് തന്നെ നൃത്തച്ചുവടിലാ.
എഴുത്ത്- കുറവാണ് എന്റെ കൈയ്യക്ഷരം എനിക്കു തന്നെ വായിക്കാന്‍ മേലാ. ഒക്കെ ടൈപ്പിങ്ങ് ആക്കി.
ബ്ലോഗെഴുത്ത്
എന്തരിന് അനോണിയായി നടക്കണത്? ചുമ്മ പള്ള് വിളിക്കാന്‍ തന്നേ? അതോ മനസ്സി തോന്നണത് നട്ടെല്ല് നൂത്ത് പറയാന്‍ ധൈര്യമില്ലേടേ?
ബ്ലോഗേല് പള്ള് വിളിക്കണ ശീലമില്ല. നെറ്റില്‍ കേറി നാലു തെറി എഴുതാന്‍ വല്യ ധൈര്യമൊന്നും വേണ്ടടേ, യാത് കാ പെറുക്കി പയലിനും അത് പറ്റും. അതവാ ഇഞ്ഞി വിളിക്കണം എന്ന് തോന്നിയാ അത് സ്വന്തം പ്യാരേല്‍ വന്ന് ചെയ്യും. ആരുമല്ലാതെ ഇരിക്കുക ഒരു സുഖമാണ്. എന്റെ സ്വന്തം ഊരും പേരുമിട്ടാല്‍ എനിക്ക് എന്റെ ഓഫീസിനെക്കുറിച്ചും ജോലിയെക്കുറിച്ചും എഴുതാന്‍ കഴിയില്ല. അദ്ധ്വാനിച്ച് ബ്ലോഗ് വായിക്കുന്നും എഴുതുന്നുമില്ല. ഒരു ഈ-മെയില്‍, അഞ്ചു മിനുട്ട് കൊണ്ട് അടിക്കാവുന്ന മാറ്റര്‍. ബ്ലോഗിലേക്ക് ഒറ്റ അയപ്പ്, എന്തരോ വരട്ട്. സുഖം, സുഖകരം.
ഇങ്ങനെ കൊച്ചു വര്‍ത്താനം പറഞ്ഞോണ്ട് ഇരുന്നാ മതിയാടേ, വല്യ വല്യ കാര്യങ്ങള്‍ എഴുതാനല്ലീ ഈ ബ്ലോഗുകളൊക്കെ?
വേണം ചെല്ലാ. പക്ഷേ അങ്ങനെ വല്യ വല്യ ഒരുപാടൊന്നും അറിയത്തില്ലെടേ, അറിയാവുന്നത് എഴുതണോങ്കി തോനേ സമയവും വ്യാണ്ടീ? ജ്വാലിയൊണ്ട്, പൊറുതീം പുള്ളേം ഒണ്ട്, കൂട്ടുകാരും നാട്ടുകാരുമൊണ്ട്. സമയം കിട്ടുമ്പ വല്ലോം എഴുതണം. അത് നടക്കണത് വരെ ചെലയ്ക്കാതെ ഇരിക്കാനാണേല്‍ ചെലപ്പം ആണ്ടില്‍ ഒരു പോസ്റ്റേ നടക്കത്തൊള്ള്. ഡെയിലി വായി വരുന്നത് എഴുതി വിടാങ്ങ് ഒരു രസവല്ലീ?
എന്തരിന് ഇയാള്‍ ബ്ലോഗ് എഴുതണത്?
എന്തരിന് ബ്ലോഗ് എഴുതാതെ ഇരിക്കണത്?
17 comments:
അന്തോനിച്ചാ കൊടുകൈ.
ഈ കരിക്കുലം വിറ്റ വായിച്ച് എനിക്ക് ഒരു കാര്യം ഒറപ്പായി. അനോനിആന്റണി അനോനിആന്റണി മാത്രം. അതു കുറുമാനുമല്ല, കൂമന്പള്ളിയുമല്ല എന്ന്. :-)
ഓ.ടോ ഇനി അതുല്യാമ്മയാണോ?
എന്തരിന് ബ്ലോഗ് എഴുതാതെ ഇരിക്കണത്?
ബെസ്റ്റ് കരിക്കലം :)
ഇങ്ങള് എയുതികൊണ്ടേയിരിക്കപ്പ, നാളും, പേരും, ഊരുമൊക്കെ എന്നാത്തിനാ....ചുമ്മാ എയ്ത്...ഞങ്ങള്‍ വായിക്കാം.
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ബ്ലോഗു ചെയ്യണമെന്നു തന്നെ അന്തോണി എന്റെയും അഭിപ്രായം! അംബിയുടെയും സാജന്റെയും സംശയം കണ്ടപ്പോള്‍ "ഇതെനിക്ക് പണ്ടേ തോന്നിയതാണല്ലോ" എന്ന് പറഞ്ഞു കൂടെ കൂടി. അത്ര മാത്രം! (സംശയത്തിനു ഒരു മാറ്റവുമില്ല!)
ക്ഷമീര്! അപ്പം പോസ്റ്റുകള്‍ തോനെ പോരട്ടെ!
നല്ല അന്തസ്സുള്ള അണോണിയായിരിക്കാന് നല്ല പാടാ...!
നാടകം തുടങ്ങുന്നതിന്നു തൊട്ടുമുന്‍പു പോലും ഗ്രീന്‍ റൂമിന്റെ ഓലപൊളിച്ചു പാളിനോക്കുന്നവരാണു വായനക്കാരിലധികവും..
ഞാനിന്നു വരെ ആളെ നോക്കിയിട്ടില്ല. എഴുത്തേ നോക്കിയിട്ടുള്ളൂ..
സ്ലാങ് തല്ലിപ്പഴുപ്പിക്കുന്നതും താനെ പഴുക്കുന്നതു രുചിച്ചാല്‍ അറിയാം (മുന്‍പു നന്നായി തിന്നു ശീലിച്ചവര്‍ക്കു മാത്രം)
qwerty (ചുമ്മാ..!)
നിങ്ങള്‍ അങ്ങ് തകര്‍ക്ക് അണ്ണാ.. ;)വായിച്ച് പള്ള് പറയണേങ്കീ അതിനും ഇവിടെ ആളില്ലേ? ;)
:)
എന്തരോ വരട്ട്. സുഖം, സുഖകരം.
ഇനി എന്തരൊ വരാനാ?.........
:)
അണ്ണാ അന്നേരെ ഞാന്‍ പറഞ്ഞതാ. ‘ഞാന്‍ ആരാ” എന്ന അത്യന്താധുനിക ചോദ്യവുമായി ഹിമാലയ സാനുക്കളിലും റിഷി കെശിലേക്കും കേദാരനാഥിലേക്കും ഒക്കെ അണ്ണന് പോവാണെന്നും അവിടെ ദേവതാരുവിന് തണലില്‍ വെളിപാടുണ്ടായേക്കും എന്നൊക്കെ കുറ്റച്ചക്കോണം കവലേല് വച്ച് പറഞ്ഞപ്പം ഇതൊക്കെ ക്രിസ്ത്യാനികള്‍ക്കു പറഞ്ഞ്ട്ടൊള്ളതാണോ, അണ്ണന് വീട്ട്ടിപ്പോയി അപ്പച്ചനോടൂം അമ്മച്ചിയോടും ചോദിച്ചേ, എസ്സെസ്സെത്സി ബുക്കെടുത്തു നോക്യാല് പിടികിട്ടുവേലേ എന്നും ഞാന്‍ പറഞ്ഞതു കേട്ടോ? എന്നിട്ട് മക്കളാരിക്കും ‘അപ്പാ അപ്പനാരാന്നു ഞങ്ങക്കറിയാം’ എന്നു പറഞ്ഞപ്പൊ എല്ലാം പിടി കിട്ടി അല്യോ?
അണ്ണാ, ഞാന്‍ ആരാണെന്നു ഇപ്പൊ ഒരു സംശം. റിഷികേശിപ്പോണോ അണ്ണാ?
:):)
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരൊന്നുമല്ല, ഒരു ഇന്ത്യക്കാരി എന്റെ ഭാര്യയാണ്, ചില ഇന്ത്യക്കാര്‍ സഹോദരങ്ങളാണ്. ബാക്കി ചിലര്‍ സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളുമാണ്. ശേഷമുള്ളവരെ ഞാന്‍ അറിയൂല്ല. അതുകൊണ്ട് പ്രശ്നവുമില്ല
ഇതിനാണ് മാര്‍ക്ക് (50/50)
പ്യാരുകളും ഊരുകളും വച്ചട്ട് ബ്ലോഗീട്ട് തന്ന 'ലവനല്ലേ യെവങ്' യെവനല്ലേ ലവങ്' എന്ന് കേക്കണ കാലത്ത് പാറ്റേട നെറോള്ള മുടീം രാഴ്ട്രീയ പാര്‍ട്ടിയില്ലാത്ത രാഴ്ട്രീയവും... എന്തരണ്ണാ... ?
സാരേ ജഹാംസേ ക്യാട്ടിട്ട് കോള്മയിരൊന്നും വരണില്ലാന്നതും പോട്ട്, ഇരുന്ന് ചിരിക്കണാ ?
പ്യാരു അന്തോണീന്നല്ലേ, അപ്പ റോമിലോട്ടാരിക്കും കൂറ് എന്നാണ് ഈമൈല്‍ ഗ്രൂപ്പില സംസാരം. അദ്ദുള്ളാന്നാര്ന്നെങ്കീ കാഷുമീരിലോട്ടായിറ്റാ വണ്ടി ക്യാറ്റി വിടായിരുന്നെന്നും ക്യാട്ട്. വെടികൊണ്ടായിറ്റാ തീര്ന്നാ പെരേട മുമ്പീ "ഞങ്ങ തീവ്രമ്മാരല്ലെഡേയ്" ന്ന് ബോഡ് വയ്ക്കണോന്നല്ലേ ഒള്ളൂ .
ഇദൊന്നുവല്ല ലവയ്ങ് ചൈനയ്ക്കും നോക്കിയിരിക്കണ മറ്റവനാടാന്നും കുശുകുശുക്കണൊണ്ട്. ;) എന്തരോ ?
എതിരയ്ങ് പറഞ്ഞ ക്യാട്ടല്ല് ? റിഷീകേശന്തന്ന ശരണോന്ന്.
നമ്മട ബ്ളോശംസകളുങ്കൂട ഇരിക്കട്ട്. ഒരു വഴിക്ക് പ്വാണതല്ലീ.
എന്തരിന് ഇയാള്‍ ബ്ലോഗ് എഴുതണത്?
എന്തരിന് ബ്ലോഗ് എഴുതാതെ ഇരിക്കണത്?
"പല്ലു തേപ്പ്, ഷേവിങ്ങ്, കുളി- ആരേലും നിര്‍ബ്ബന്ധിച്ചാല്‍ ചെയ്യും"
അപ്പോ സത്യസന്ധമായ C. V. ആണല്ലേ :) അതൊക്കെപ്പോട്ട്, ഇത് യാത് ജ്വാലിക്ക് അപേക്ഷിക്കാൻ തയ്യാറാക്കിയതാണ് ബഹു:അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ്? :)
തന്നേ.. “പുത്ത“നും,“സങ്കര”നും,അവിയൽ ബാന്റൂം ച്വാദിച്ച ലതേ ച്വാദ്യം
ആരടേയ് പുള്ളെ അവിടെ എന്റെ പേരെടുത്ത് തട്ടണത്?
അമ്പിയ്ക്ക് ഒരു നൂറ്റൊന്ന് ഏത്തം കൊടുക്കണ്ണാ അന്തോണീ.
Post a Comment