Sunday, October 19, 2008

ക്രൈറ്റീരിയ

ശരി, ആരൂഢം കൂട്ടി, വളയടിച്ചു കേറ്റി.
ഇനി?

ഇനി നിങ്ങടെ ഓരോ സ്ഥലത്തെയും കീ യൂസര്‍മാരെ ഇങ്ങോട്ട് പറഞ്ഞ് വിട് ഞങ്ങള്‍ ഒരു രണ്ടാഴ്ച ട്രെയിനിങ്ങ് കൊടുക്കാം.

ബാക്കിയുള്ളവരെ?
അവരെ കീയന്മാര്‍ ട്രെയിന്‍ ചെയ്തോളും. വാമ്പയര്‍ ഒരുത്തനെ കടിച്ചാല്‍ അവനും വാമ്പയര്‍ ആയി മാറുന്നതുപോലെ കീയൂസറെ ഞങ്ങള്‍ ട്രെയിന്‍ ചെയ്താല്‍ അവന്‍ ട്രെയിനര്‍ ആയി മാറും, യേത്?

എല്ലാരേം നിങ്ങക്ക് പരിശീലിപ്പിക്കാന്‍ പറ്റൂല്ലേ?
ഞങ്ങക്ക് ഒരു പാടുമില്ല, പക്ഷേ നിങ്ങടെ മടിശ്ശീല കീറുമെന്ന് മാത്രം. ചെല്ലാ, നോക്കിയും കണ്ടും ചെലവാക്കെടേ, സാമ്പതിക്ക ബുദ്ധിമാന്ദ്യത്തിന്റെ കാലമാ.

അല്ലാ ഇപ്പ ഈ കീ യൂസറെന്നു വച്ചാല്‍? അവന്മാരെ കണ്ടുപിടിക്കാന്‍ വല്ല ഇവാല്യുവേഷന്‍ ക്രൈറ്റീരിയയോ ചെക്ക് ലിസ്റ്റോ കോമ്പീറ്റന്‍സി ചാര്‍ട്ടോ മറ്റോ ഉണ്ടോ?
എന്തരിന്‌ കൂവാ ചാര്‍ട്ടും പുസ്തകോം? ചുമ്മാ ഓരോ സെക്ഷനിലോട്ട് കേറി ഒന്നോടിച്ചു നോക്കുക.

അപ്പ?
അപ്പ ഒരുത്തന്‍ കാണും, അവനെ കണ്ടാ ഒടനേ മനസ്സി നെരുവിക്കും, "യെവനെ പറഞ്ഞ് ട്രെയിനിങ്ങിനു വിടാന്‍ പറ്റൂല്ല, രണ്ടാഴ്ച യെവന്‍ മാറി നിന്നാ ഇവിടത്രയും ചളം ആകും" എന്ന്. അവന്‍ തന്നെ അവിടത്തെ കീയൂസര്‍.

ങേ?
ങാ.

6 comments:

സാജന്‍| SAJAN said...

ഇതിനൊരു കമന്റിട്ടില്ലേല്‍ ദൈവം ക്ഷമിക്കൂലാ
എന്നാ കീറാ എന്റമ്മച്ചി:)
ഉഗ്രന്‍ നെരൂവിക്കല്‍ തന്നെ!

Ambi said...

“യീ മാനേയരന്മാരുടെ വ്വോരോരോ തര്‍മ്മസങ്കടങ്ങളേയ്...“

Malayalee said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

പ്രിയംവദ-priyamvada said...

പ്രമോക്ഷത്തിനു അഭിനന്ദങ്ങള്‍!
ഭക്ഷ്യം സുഭിക്ഷം,
ഇതിനൊരു സല്യൂട്ടും:)

Sapna Anu B.George said...

അനോണി ആന്തോണിച്ചാ.....

lakshmy said...

പറഞ്ഞതെത്ര സത്യം!!