Sunday, October 12, 2008

പ്രമോക്ഷം

അന്തപ്പാ, തരക്കേടില്ല.
എന്തര്‌?
നിന്റെ ഈയാണ്ട് പെര്‍ഫോര്‍മന്‍സും, കമ്പനി മൊത്തത്തിലെ പെര്‍ഫോര്‍മന്‍സും.

തന്നേ?
തന്നെ.

എന്തരേലും കൂട്ടി തരീ എങ്കി.
ദാ തൊടങ്ങി! നിന്റെ ഈ കൊണ്ടുവാ കൊണ്ടുവാ വിളി കേട്ട് കേട്ട് എനിക്ക് വട്ടായി. ഇത്തവണ എത്ര കൂട്ടണം? പത്ത് ശതമാനം?

പത്ത് എന്തരിന്‌, എനിക്ക് നെറ്റിയേ പോറാനോ?
ഇരുപത്?

ദുബായിലെ പണപ്പെരുപ്പ നിരക്ക് ഇരുപത് ശതമാനമാ. ഇങ്ങനെ കൂട്ടിയിട്ട് ഒരു പോതരവുമില്ല.
നീ ഒടുക്കത്തെ ബാര്‍ഗെയിനിങ്ങ് ആണല്ലോടേ.

മീനു വെല പറഞ്ഞ് പറഞ്ഞ് ശീലമായതാ.
മുപ്പത് ശതമാനം?

ഹും..
അതും പിടിച്ചില്ലേ? എന്നാ എന്റെ കസേര നിനക്കു തരട്ടോ?
കാശിന്റെ കാര്യം പറയുമ്പ കളിയെടുക്കല്ലേ പറങ്കിയണ്ണാ. കാപെറുക്കികളുടെ മനസ്സു വേദനിച്ചാലും ശാപം ഏക്കും.

കളിയല്ലെടേ, എനിക്ക് മാറ്റമായി, ഞാന്‍ ദേണ്ട് പരന്ത്രീസിലെ ഹെഡ്ഡാപ്പീസിലോട്ട് തിരിച്ചു പെയ്യൂടണവെന്ന്.ഇഞ്ഞി ഈ കസേര നീയെടുത്തോ, ദാ പേപ്പറ്.
ങേ?

അന്തപ്പായീ?
അന്തപ്പായീ?? തള്ളേ ലിവന്റെ കാറ്റു പോയോ?
ഹില്ല, ഒന്നു ശാസം മുട്ടിയതാ. ചൊവ്വായിവര്‌ന്ന് ഇപ്പ.

ബെസ്റ്റ് ഓഫ് ലക്ക് അന്തപ്പാ, ഇവിടിരുന്ന് നീ എന്നെക്കാള്‍ ഷൈന്‍ ചെയ്യ്.
മുഴുത്ത നന്ദി പറങ്കിയണ്ണാ, കഴിവിന്റെ പരമാവധി ശ്രമിക്കാം.

ശരി, എന്നാ പിന്നെ എല്ലാരേം അറിയിക്കാം അല്ലേ?
അങ്ങനെ തന്നെ.

21 comments:

അനില്‍ശ്രീ... said...

അപ്പോള്‍ കങ്കാരുലേഷന്‍സ്...

ഒരു സി.വി തരട്ടാ..ണ്ണാ

പ്രിയ said...

എന്റ്റേം വക കങ്കാരുലേഷന്‍സ് :)

ആചാര്യന്‍... said...

കങ്കാചുലേഷനാംബുരങ്ങള്‍

Anonymous said...

അനോണ്യാഭിനന്ദനങ്ങള്‍!

കരീം മാഷ്‌ said...

ഈ അണോണി ബ്ലോഗില്‍ ഇതു പറഞ്ഞാലെങ്ങനാ നേരില്‍ കാണുമ്പോള്‍ ഒന്നു കൈ പിടിച്ചു കുലുക്കുന്നത്.
:)
എന്നാലും ഒരു വെര്‍ച്യുവല്‍ ഹാന്‍ഡ് ഷേക്ക്.

മൃദുല്‍ രാജ് /\ MRUDULAN said...

.. കരീം മാഷിന്റെ വക ഹാന്‍ഡ് ഷേക്ക് എങ്കില്‍ എന്റെ വക ഒരു ഷാര്‍ജാ ഷേക്ക് ..

Radheyan said...

കോളടിച്ചല്ല്, അസിസ്റ്റന്റ് വേണോ....

vadavosky said...

:):)

മാരാര്‍ said...

അഭിനന്ദനംസ്....

RR said...

congrats :)

ശ്രീവല്ലഭന്‍. said...

Congratulations :-)

ജയരാജന്‍ said...

കസേര മാത്രമേ എടുക്കാൻ പറഞ്ഞുള്ളൂ? അതിന്റെ കൂടെ ശമ്പളവർദ്ധനയില്ലേ? ഒന്ന് ചോദിച്ച് ഉറപ്പക്കിയേക്ക് (ഇന്നത്തെ കാലമല്ലേ?) :) അപ്പോ കങ്കാരുലേഷൻസ്!!!

R. said...

അണ്ണാ, അപ്പൊ എക്സ്പക്റ്റന്‍സി ലൈഫ് സൈക്കിള്‍ പരമാവധി ഓടി ടയറ് പഞ്ചറായീന്ന് പറന്കിപ്പാളത്തില് കമ്പി കിട്ടിയാ?

ചിയേഴ്സ് !

കോറോത്ത് said...

Congratulations :-)

വാല്‍മീകി said...

അപ്പൊ എന്റെ വകയും ഒരു കങ്കാരു റിലേഷന്‍സ്...

അനോണിമാഷിന്റെ അച്ഛന്മാരിലൊരാള്‍ said...

;

kumar © said...

അഭിനന്ദനങ്ങള്‍.
ഒന്നുവല്ലങ്കി നമ്മളെക്കെ പഴേ ബ്ലാഗ് പരിജയക്കാരല്ലീ..

സിമി said...

congratulations.. bar il kondu ponam.

എതിരന്‍ കതിരവന്‍ said...

കസേരയ്ക്കു വല്യ പൊക്കവൊണ്ടോ അണ്ണാ? കറങ്ങുന്നതാണോ?
ബീന അക്കയ്ക്കു (ബീന ആന്റണി തന്നെയല്ലെ ഇപ്പൊഴും ഭാര്യ?) സന്തോഷം ആയിക്കാണും.

ചെലവു ചെയ്യുമ്പം “നിനക്കു കോളസ്റ്ററോളും ഒക്കെ അല്ലേടാ“ എന്നു പറഞ്ഞു നേരത്തെ പ്രോമിസ് ചെയ്തതൊന്നും കൊറയ്ക്കരുത്.

എതിരന്‍ കതിരവന്‍ said...

പറയാന്‍ മറന്നു. കുമാറിന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടണ്ടാ. “സന്തോഷ് മാധവന്റെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു” എന്ന പരസ്യം കണ്ട് തലമുടി നീട്ടി പോയി എടുപ്പിച്ച ഫോട്ടോയാണ്.നന്നായിട്ടില്ലേ?

പാഞ്ചാലി :: Panchali said...

അപ്പൊ ദാര്‍വീശിനെ ഒതുക്കി പരന്ത്രീസുകാരനെ കയ്യിലെടുത്തല്ലേ! അറബിക്കിലെന്താ
"മബ്രൂക്" എന്ന് തന്നെയല്ലേ ഇപ്പോഴും അഭിനന്ദനത്തിനു പറയുന്നതു? അത് കുറെ പിടിച്ചോളൂ...
പിന്നെ ആ പരന്ത്രീസുകാരന്‍ ഗോള്‍ഡന്‍ പരഷൂട്ടെടുത്തു ചാടിയതല്ലെന്നു ഒന്നു ഉറപ്പാക്കിയേരു കേട്ടോ (സാമ്പത്തിക മാന്ദ്യത്തിന്റെ സമയമല്ലേ)!