Saturday, October 25, 2008

അഹന്തക്കിന്ത ഞൊട്ട്

രാവിലേ ചായ കടയീന്നു കുടിച്ചാലേ അവധി ദിവസം തൊടങ്ങിയ ഫീല്‍ വരൂ. അയലോക്കത്തുള്ളവരെ എല്ലാം ഒരുമിച്ചൊന്നു കാണാന്‍ പറ്റുന്ന ഒരു ചിന്ന ക്ലബ്ബാണ്‌ ചായക്കട. അങ്ങനെ ഒരു റൗണ്ട് ചായയും ലോഹ്യവും കഴിഞ്ഞിറങ്ങുമ്പോള്‍ ദാ പൊളന്ന് വരണ്‌ ചെവല മാരുതി. ഡ്രൈവിങ്ങ് സീറ്റില്‍ പറവൂര്‍ ഭരതനെ കരിയോയില്‍ പെരട്ടിയമാതിരി ഒരു രൂപം. പച്ച പ്യാശ, വെള്ള ടീഷര്‍ട്ട്. എമ്മെസ് തൃപ്പൂണിത്തറേടെ ശബ്ദത്തില്‍ ഒരു ഹലോയും. സംശയമില്ല രവിസാറ്‌ തന്നെ.

"ആന്റോ സൂങ്ങള്‌ തന്നെ?"
"തന്നെ. സാറങ്ങോട്ട് ഞാറാഴ്ച രാവിലേ?"
"കൗടിയാറ്‌ വരെ . പെരേടത്തില്‍ സ്വല്പ്പ തേങ്ങായിടാനൊണ്ട്."
"എന്നാ ഞാനും വരട്ടേ? കൊറവങ്കോണം സണ്ഡേ ബാങ്കി‍ അമ്മച്ചിക്കൊരക്കൗണ്ടൊണ്ട്. ഒന്നരവര്‍ഷമായി പാസ് ബുക്ക് പതിച്ചിട്ടില്ല."
"ചുമ്മ വരീ."

ഏടീയെം ഒന്നും അന്ന് സ്വപ്നങ്ങളില്‍ പോലുമില്ല. ഞായറാഴ്ച കാശിനൊരത്യാവശ്യം വന്നാല്‍ കടം വാങ്ങാതെ കഴിക്കാന്‍ തിരുവനന്തപുരത്ത് അന്ന് ഒരേയൊരു പോം‌വഴി കുറവന്‍ കോണത്തെ ഞായറാഴ്ച തുറപ്പന്‍ ബാങ്കാണ്‌. പതിക്കാതെ വളരെയായി ഇപ്പോ അമ്മച്ചിക്ക് അതേല്‍ വല്ലോം മിച്ചമുണ്ടോന്ന് അറീയാതെയായി.

രവിസാറിന്റെ തേങ്ങാക്കൊലകള്‍ വണ്ടീടെ പിന്‍ സീറ്റിലടുക്കി. നേരേ അവധിബാങ്കില്‍ ചെന്നു.
"പാസ്സുബുക്കൊന്ന് പതിക്കണം."
"തന്നിട്ട് പോ, ഒരാഴ്ച കഴിഞ്ഞ് വാ."
"പാസ്സുബുക്ക് പതിക്കാന്‍ ഒരാഴ്ചയോ?"
ലെഡ്ജറില്‍ നോക്കി ഇണ്ണാ ശൂ എന്ന് എഴുതിയാ മതി. ഒരാഴ്ച എടുക്കും പോലും.

"ദാ കണ്ടോ, ഇതെല്ലാം പതിക്കാന്‍ കിടക്കുന്ന പാസ്സ് ബുക്കാണ്‌. എത്ര ദിവസം എടുക്കുമെന്നാ വിചാരം?" ക്ലാര്‍ക്കദ്യം എട്ടുപത്ത് കൊച്ചു പുസ്തകം കാട്ടി.
"ഏറിയാ പതിനഞ്ചു മിനുട്ട്." രവിസാറു പറഞ്ഞു.

"എന്നാ ഇയ്യാള്‌ തന്നെ വരവ് വയ്ക്ക്, കാണട്ട്. ഞാനൊപ്പിട്ടു തരാം." ബാങ്കണ്ണന്‍ നീക്കിയൊരു തള്ള്.

രവിസാറ്‌ പലക മതിലിനു അകത്തോട്ട് കേറി തണ്ടപ്പേരു പുസ്തഹന്‍ പൊക്കി അക്കൗണ്ട് നോക്കി പാസുബുക്ക് എഴുതി. ഉദ്ദേശം അര മിനുട്ട്.
"ഒപ്പിട്ടോ."

ഈ ലോകത്ത് അധികമാര്‍ക്കും അറിയാത്ത, മഹാ ഉത്തരവാദിത്തം നിറഞ്ഞ സങ്കീര്‍ണ്ണമായ പ്രത്യേക പരീശലം ലഭിച്ച മലമറിക്കല്‍ വിദഗ്ദ്ധന്മാര്‍ക്കു മാത്രം, അതും വലിയ പരിശ്രമത്തോടെ മാത്രം ചെയ്യാന്‍ പറ്റുന്ന ആനക്കാര്യം നിസ്സാരമായി ചെയ്തുകളഞ്ഞ ഭയങ്കരന്റെ വേഷത്തിലോട്ട് ക്ലെര്‍ക്ക് അന്തം വിട്ടു നോക്കി.
"എന്തു ചെയ്യുന്നു?"
"പെയ്യൂടാന്‍ ഒരുങ്ങി നിക്കണ്‌."
"അതല്ല എന്താ നിങ്ങള്‍ക്ക് ജോലി?"
"ഈ മുടുക്കി ആട്ടോ ഓടിക്കല്‌ തന്നെ. ലിവന്‍ ലോറി ക്ലീനറാ."

ശൂ എന്ന് ഒരു അഹന്ത പഞ്ചറാവുന്ന ചീറ്റലും കേട്ട് ഞങ്ങള്‍ ഇങ്ങ് ഇറങ്ങി പോന്നു.

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും ചെയ്യപ്പോഴും ആ പാവം എന്നെ മറന്നിട്ടില്ല . എന്നെ കണ്ടതും ഒരു വെപ്രാളത്തില്‍ പുള്ളി പാസുബുക്ക് എടുത്ത് എഴുതി തന്നു. പോരാന്‍ നേരം സ്വല്പ്പം മടിയോടെ ചോദിച്ചു.
"അന്നു വന്ന ആ പുള്ളി ആരായിരുന്നു?"
"രവിസാറോ? അന്ന് ക്യാനറാ ബാങ്കിന്റെ എസ് ഐ ബി മാനേജറായിരുന്നു. ഇപ്പോ റീജ്യണല്‍ മാനേജരാ."
(പത്തിരുപതു കൊല്ലം പഴയ കഥയാണ്‌. പ്രായം വച്ചു നോക്കുമ്പോള്‍ അഹന്തയാള്‍ റിട്ടയറായി കാണണം. ഇനി ആ ബാങ്കില്‍ പോണ ആരും ഇന്നിരിക്കുന്നവരെ സംശയിക്കല്ലേ.)

16 comments:

krish | കൃഷ് said...

ഞൊട്ട് കൊള്ളാം.

അതുല്യ said...

ആണ്ടണീ, ഞാന്‍ കുറെ തവണ ചായയും ലേഹ്യവും എന്ന് വായിച്ചു പിന്നേം കരുതി, ഇത് ഏത് കടയിലാണോ, ചായയും ലേഹ്യവും വല്ല ചാനലുകാര്‍ക്കും അയച്ച് കൊടുത്താല്‍ അവരു ടേസ്റ്റ് ഓഫ് കേരളയിലിടുവല്ലോ ന്ന്, പിന്നേം വായിച്ച്, പിന്നേ അല്ലേ അത് പുരിഞ്ചത് ലോഹ്യം ലോഹ്യ്ം ന്ന്.

ഇവിടെം അങ്ങനാ ആണ്ടണീ, ലീവിലു വരുമ്പോഴ്, എന്നും രാവിലെ ചെക്കന്റെ ഒപ്പ്ം പുറകിലുള്ള സ്കൂളിലു പോയിട്ട്, വരണ വഴി വഴിവക്കിലേ ചായ കടേന്ന് അങ്ങേരു ചായ കുടിയ്ക്കും ഫ്ലാറ്റിലേ പെണ്ണുങ്ങള്‍ എല്ലാം കുഞുങ്ങളെ കയറ്റി വിടാന്‍ റോഡിലുണ്ടാവും, (ഇനി അതാണോ ചായ രഹസ്യം?) അവരു കരുതും, ഞാന്‍ ഒന്നും അനത്തുന്നില്ലാന്ന് വീട്ടിലു.!

പോസ്റ്റ് നന്നായി. ഇനീ മീംമാസ പോസ്റ്റ് എഴുതിയാ ഞാനിനി വായിയ്ക്കൂല ആണ്ടണീടെ ബ്ലോഗ്.

ദീപാവളി വാഴ്ത്തുക്കള്‍

പാമരന്‍ said...

:)

vadavosky said...

:):)

കാളിയമ്പി said...

പോസ്റ്റ് വായിച്ച് ബ്ലോഗിന്റെ തലേലോട്ട് മലന്നൊന്ന് നോക്കി..കൂമന്‍പള്ളിയെന്നല്ലല്ലോ പേരെന്ന്...

ഇതുപോലെയൊള്ളതൊക്കെ അവിടേവന്നേ വായിച്ചിറ്റൊള്ള് ..ഇതേവരെ

സാജന്‍| SAJAN said...

അപ്പഴേ അംബിയേ അതെനിക്ക് മാത്രമല്ല തോന്നിയത് അല്ലേ:)

പാഞ്ചാലി said...

എനിക്ക് പണ്ടേ ഈ സംശയം ഉണ്ടായിരുന്നു! ഒരു ശാമുവേല്‍ സാറിനെ രണ്ടിടത്തും കണ്ടപ്പോള്‍ സംശയം ഇരട്ടിച്ചിരുന്നു! അപ്പോള്‍ എനിക്ക് മാത്രമല്ല അങ്ങനെ തോന്നിയത് !
:)

സാജന്‍| SAJAN said...

പക്ഷേ ഈ തിര്വോന്തരം ഫാഷയായോണ്ട് ഒന്നും അങ്ങട് ഉറപ്പിക്കാന്‍ വയ്യ, ദേവേട്ടനാണെങ്കി കൊല്ലവും(കൊല്ലുമല്ല)

ആരേലുമാവട്ടെ ചെല്ലക്കിളി, കൊള്ളമെങ്കി വായീരിടെ അല്ലേ ആന്റണി?

അപ്പു ആദ്യാക്ഷരി said...

എന്റെ സാജാ, അംബീ, പാഞ്ചാലീ, നമ്മള്‍ക്കിതക്കൊ വായിച്ച് ചിരിക്കേം ചിന്തിക്കേം ഒക്കെ ചെയ്താപ്പോരേ.. ആന്റപ്പന്‍ ആരാന്നറിയുന്നതെന്തിനാ? :-) ഞങ്ങള്‍ ദുഫായ്ക്കാരു കുറെ അന്വേഷിച്ചതാ പുള്ളീയെ. കിട്ടീല്ലാ.

Sathees Makkoth | Asha Revamma said...

ഹഹ അഹന്ത അവസാനിപ്പിക്കാനുള്ള ശ്രമം ഇഷ്ടപ്പെട്ടു.

കുറുമാന്‍ said...

അഹന്തക്കിന്ത ഞൊട്ട് റൊമ്പ പുടിച്ച് പോയാച്ച്.

ഇത്തരം ഫ്രാഡ് കേസ് കുറേ ഉണ്ട് നമ്മുടെ സര്‍ക്കാ‍ര്‍ സ്ഥാപനങ്ങളില്‍. ബാങ്കിങ്ങ് സെക്റ്ററില്‍ സ്വകാര്യവല്‍ക്കരണം വന്നതില്‍ പിന്നെ ലവന്മാരുടെ ശുഷ്കാന്തി മെച്ചപെട്ടു എന്ന് പറയാതിരിക്കാന്‍ വയ്യ.

കാളിയമ്പി said...

ഞാനനോണിയുടേ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് തോണ്ടിപോയതൊന്നുമല്ലെന്റെ മാളോരേ.അങ്ങേരാരായിരുന്നാ നമുക്കെന്ത്.? അപ്പം തിന്നാപ്പോരേ ന്നൊക്കെ ചോയിക്കാം.

അത് പോട്ട്..കൂമന്‍പള്ളീടേ കാര്യം ..ദേവേട്ടനുടേ എഴുത്ത് വിടാ‍തെ പിന്തുടരാറുണ്ട്..ഭയങ്കര ഇഷ്ടവുമാണ്. അതോണ്ട് കൂമന്‍പള്ളി സ്റ്റയിലില്‍ കണ്ടപ്പോ(വായിച്ച് വന്നപ്പോ ഇത് കൂമന്‍പള്ളിയോ എന്ന മട്ടില്‍ തലേക്കെട്ടിലോട്ട് സ്ക്രോള്‍ ചെയ്ത് നോക്കി യെന്നത് നൂറു തവണ സത്തിയം.)എഴുതിയെന്ന് മാത്രം.ഒട്ടും മോശമായിട്ടല്ല. അത്രേം ഉള്ളുറപ്പുള്ള എഴുത്ത് എന്നു തോന്നുകയും ചെയ്തു. അതോണ്ട് കമന്റിട്ടു.അതായത് ദേവേട്ടന്‍ എഴുതുന്നു എന്നല്ല ദേവേട്ടനെപ്പോലെ എഴുതുന്നു എന്നാണ് ഞാനെഴുതിയതെന്ന് താല്‍പ്പര്യം.പിന്നെ ദേവേട്ടനെപ്പോലെ എഴുതുന്നു എന്നത് ദേവേട്ടനെ അനുകരിച്ചെഴുതുന്നു എന്നും വായിച്ച് കളയല്ലേ.ഈ പോസ്റ്റ് പോലീസ് കഥകള്‍ അഞ്ച്, ജീ കേ കഥകള്‍ തുടാങ്ങിയവയുടേ നല്ല ച്ഛായ ഉണ്ടെന്ന് തോന്നിയെന്ന് മാത്രം.

അല്ലാതെ പൊത്തേലിരിയ്ക്കുന്ന പാമ്പിനെ പിടിച്ചേ എന്ന മട്ടിലെഴുതിയതല്ല.പിന്നെ അനോണി അനോണിയായിരിയ്ക്കട്ടേ..നമുക്ക് കൊള്ളാമെങ്കില്‍ വായിച്ചാല്‍ മതി.അതിപ്പം അനോണിയായാലും സനോണിയായാലും അത്രേള്ളൂ.

പിന്നെ സാജേട്ടാ.. ദേവേട്ടന്‍ നല്ല ഒന്നാന്തരമായി തിരോന്തരം ഭാഷയെഴുതും . ചില കമന്റുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ഹരിത് said...

ഹ ഹ.. കലക്കി.:)

Babu Kalyanam said...

ഹ ഹ!!!കിടിലം.
ഈയടുത്ത കാലത്ത് കാനറ ബാങ്കിന്റെ ATM ഇല്‍ നിന്നു കിട്ടിയ രണ്ടു കീറിയ ആയിരം രൂപ നോട്ടുകള്‍, മാറിയെടുക്കാന്‍ ചെന്ന എന്നെ അവിടുത്തെ ക്ലാര്‍ക്ക് ഞാന്‍ എന്തോ മഹാ അപരാധം ചെയ്ത മാതിരി ഓടിച്ചു. പരാതി പറയാന്‍ മാനേജരുടെ അടുത്തു ചെന്നപ്പോഴോ, അതിന്റെ അപ്പുറം. അവരുടെ ATM ഇല്‍ ഓരോ നോട്ടും manually check ചെയ്തിട്ടേ വയ്ക്കൂ അത്രേ ;-)

Jayasree Lakshmy Kumar said...

ഞൊട്ട് നന്നേ ഇഷ്ടപ്പെട്ടു. നല്ല പോസ്റ്റ്

N.J Joju said...

ഞൊട്ടാന്‍ പറ്റിയ ആളില്ലാത്തതാണ് പൊതുവെയുള്ള പ്രശ്നം.