ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴല്ലേ സംഗതിക്ക് ഒരു ഉഷാര്‍ വന്നത്!
ഇഞ്ചിപ്പെണ്ണ്:
1. അതെന്താ ഇല്ലിനോയില്‍ തന്നെ ബെക്കര്‍ സിപിഎ കോര്സിനു ചേരണമെന്ന് പറയുന്നത്?
സ്റ്റുഡന്റ്റ് ഇല്ലിയില്‍ നോയിസ് ഉണ്ടാക്കുന്ന ആളാണെന്ന് പാഞ്ചാലി പറഞ്ഞിരുന്നു. യൂ എസ് ഇല് എവിടെയും വിദേശത്ത് പലയിടത്തും ബെക്കര്‍ റിവ്യൂ ലഭ്യമാണ്, അടുത്തുള്ള യൂണിവേര്സിറ്റിയില് ചേരട്ടേ എന്നു കരുതിയതാ.
2. ഇന്ത്യക്കാരെ ഉദ്ദേശിച്ചാണീ പോസ്റ്റെങ്കില്‍ വിവിധ വിസകള്‍ക്ക് വിവിധ ടാക്സ് നടപടികളുണ്ട്. അതും കൂടി ചേര്‍ക്കുന്നത് നന്നാവും.
തീര്‍ച്ചയായും ചേര്‍ക്കാം. വിവിധ വിസകളിലെ ടാക്സ് വത്യാസം പ്രധാനമായിട്ടും ടാക്സ് സ്ലാബുകളിലാണ്, അവിടെ എത്തുമ്പോള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവില്ലേ?
3. കഴിഞ്ഞ പോസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ടാക്സ് എന്ന് കണ്ടിരുന്നു. പൊതുവേ സോഷ്യല്‍ സെക്യൂരിറ്റി നമ്പറുള്ളവര്‍ക്ക് മാത്രമാണ് ടാക്സ് ഫയല്‍ ചെയ്യേണ്ടത്. സന്ദര്‍ശകര്‍ക്ക് ഇത് കിട്ടാറില്ല. പിന്നെ അവരവരുടെ രാജ്യത്തിന്റെ നിയമങ്ങളും ഉള്‍പ്പെടും.
ടെംപി ഏലിയനെ വിശദമായി തന്നെ നമുക്ക് പരിശോധിക്കാം (ഈ പോസ്റ്റ് എഴുതാന്‍ ആവശ്യപ്പെട്ട ആള് അങ്ങനെ അല്ലാത്തതുകൊണ്ട് പരാമര്‍ശം ലൈറ്റ് ആയി പോയതാണ്).
സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഇല്ലാത്തവരും ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഇമ്മിഗ്രേഷന്‍ നിയനപ്രകാരമുള്ള റെസിഡന്‍സി അല്ല ടാക്ക്സ് നിയമത്തില്‍.
ഇന്‍കം ടാക്സ് പ്രകാരം ഒരാള്‍ റിസിഡന്റ് ആണോ അല്ലയോ എന്നു നോക്കുന്നത് ഇങ്ങനെയാണ്
2008 -ല്‍ മുപ്പത്തൊന്നു ദിവസം യു എസ് ല്‍ ജീവിച്ചിട്ടുണ്ടെങ്കിലോ
2006 ല്‍ അമേരിക്കയിലുണ്ടായിരുന്ന ദിവസങ്ങളുടെ 1/6 + 2007ല്‍ ഉണ്ടായിരുന്ന ദിവസങ്ങളുടെ 1/3+, 2008 ലെ ആകെ അമേരിക്കയിലുണ്ടായിരുന്ന മൊത്തം ദിവസങ്ങളും കൂട്ടിയാല്‍ 183 ദിവസങ്ങള്‍ വരുന്നെങ്കിലോ നിങ്ങള്‍ ഐ ആര് എസ്സിന്റെ മുന്നില്‍ റെസിഡന്റ് ആണ്. റെസിഡന്റ് പോസ്റ്റ് ഒന്നില്‍ പറഞ്ഞ പ്രകാരം ഫയല്‍ ചെയ്യണം
ഇനി നോണ്‍ റെസിഡന്റ് ആണെകിലോ? എന്നാലും പോസ്റ്റ് ഒന്നില്‍ പറഞ്ഞ പ്രകാരം ടാക്സബില്‍ ഇങ്കം ഉണ്ടെങ്കില്‍ ഫയല്‍ ചെയ്യുക തന്നെ വേണം, പ്രധാന വത്യാസം അടയ്ക്കാത്ത ടാക്സ് ക്രെഡിറ്റ് റീഫണ്ട് കിട്ടില്ല, സിഡി ഇന്ററസ്റ്റ് എക്സമ്പ്ഷന്‍ കിട്ടില്ല, സ്പൗസ് ഡിഡക്ഷനും ചൈല്‍ഡ് ഡിഡക്ഷനും ട്യൂഷന് ഫീസ് ക്രെഡിറ്റും കിട്ടില്ല എന്നതാണ്.
നോണ്‍ റെസിഡന്റ് ഏലിയന്‍ ചുരുക്കി പറഞ്ഞാല്‍ ഡിസഡ്വാന്റേജിലാണ്. ( ഫോം നമ്പ്ര1040NR/ 1040NR-EZ ) ആണ് ഇവര്‍ ഫയല്‍ ചെയ്യേണ്ടത്. (ഇന്ത്യന്‍ ഇമിഗ്രന്റ് വിദ്യാര്‍ത്ഥീ ഇന്ത്യയില്‍ നിന്നും പഠിക്കാന്‍/ സ്കോളര്‍ഷിപ്പ്/ മറ്റു വകയില്‍ അയച്ചു കിട്ടുന്ന പണത്തിനു ടാക്സ് കൊടുക്കേണ്ടതില്ല )
ഉദാ. ഞാന്‍ 2008ല്‍ ഒരൊറ്റ ദിവസമേ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളു. അന്ന് ലാസ് വേഗസില്‍ പോയി ചൂതു നടത്തി അമ്പതിനായിരം ഡോളര്‍ കിട്ടി. നിയമപ്രകാരം ഞാന്‍ റിട്ടേണ്‍ ഫയലണം. ഐ ആര് എസ് സംഗതി കണ്ടുപിടിച്ചാല്‍ അമ്പതു വര്‍ഷത്തിനു ശേഷം അമേരിക്കയില്‍ ഞാന്‍ വന്നാലും എന്നെ പൊക്കും. (ലോ ഓഫ് ലിമിറ്റേഷന്‍ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു ബാധകമല്ല)
4. ടാക്സ് ഫയല്‍ ചെയ്യുന്നവര്‍ തന്നെ വരുമാനം ഇല്ലെങ്കിലും കുറവാണെങ്കിലും സീറോ ഇന്‍കം ഫയല്‍ ചെയ്യുന്നത് ഗവണ്മെന്റിന്റെ റിബേറ്റ് ചെക്ക് കിട്ടാന്‍ വേണ്ടിയാണ്. അതുകൊണ്ട് സീറോ ഇന്‍കം ആണെങ്കിലും ടാക്സ് ഫയല്‍ ചെയ്യപ്പെടാറുണ്ട്.
ഉവ്വ്, ഞാന്‍ അത് ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ.
5. ഇവിടെ ടാക്സ് നടപടികള്‍ സുഗമവും സുതാര്യവുമാണ്. അതുകൊണ്ട് ടാക്സ് ഫയല്‍ ചെയ്യണോ ഇല്ലയോ എന്ന് ആര്‍ക്കും സംശയമില്ല. സര്‍ക്കാരില്‍ നിന്ന് എങ്ങിനെയൊക്കെ എത്ര റിട്ടേണ്‍ മേടിച്ചെടുക്കാം എന്നതാണ് പൊതുവേയുള്ള കണ്ഫ്യൂഷന്.
തീര്‍ച്ചയായും സീരീസിന്റെ വലിയ ഭാഗം അവിടെ തന്നെ . അവിടെ വരെ എത്തിപ്പെടാനാണ് ഇപ്പോ ശ്രമം
പാഞ്ചാലീ,
തീര്‍ച്ചയായും. ഇല്ലീഗല്‍ ആണെങ്കിലും ടാക്സ് അടയ്ക്കണം! ഇമിഗ്രേഷന്‍/ വിസ നിയമങ്ങളും ടാക്സ് റെസിഡന്‍സിയും തമ്മിലുള്ള കണ്‍ഫ്യൂഷനും , നോണ്‍ റെസിഡന്റ് ഏലിയന്‍ ടാക്സ് കൊടുക്കണോ എന്ന കണ്‍ഫ്യൂഷനും മാറിക്കാണുമല്ലോ?
(ഞാന്‍ ദുബായിലാണ്)
കണ്ണൂസേ,
ഒരു കാലത്ത് കണ്ണൂസ് പറയുന്ന സീ പി ഏ വളരെ സ്ട്രോങ്ങ് ആയപ്പോള്‍ അതിനെ എങ്ങനെ നേരിട്ടു എന്ന കഥ അറിയുമല്ലോ? ( ചിക്കാഗോ തെരുവീഥി എങ്ങനെ ആവര്‍ത്തിച്ചില്ല എന്നതും?)
2 comments:
കണ്ഫ്യൂഷന് തീര്‍ത്തതിനു നന്ദി.
ഈ കഷ്ടപ്പാടൊക്കെ കണ്ടാണ് ഞങ്ങളൊക്കെ IBSN വഴി ടാക്സ് ഫയല്‍ ചെയ്യുന്നത് :) ഇപ്പോ ഇന്‍ഡ്യന്‍ ടാക്സ് ഫയല്‍ ചെയ്യാനും ഇവര്‍ സഹായിക്കുമത്രേ.
Post a Comment