ഇത് റോഡ് സ്റ്റാര്‍ ബ്രാന്‍ഡ്. നൈഫ് റോഡീന്ന് അഞ്ചു രൂപയ്ക്ക് വാങ്ങിയതാ.
ഇതേല് തൂക്കിയിടാന്‍ ഒരു രസികന്‍ കരിങ്കായ വാങ്ങിച്ച് തരട്ടേ ഞാന്‍?
ആപ്പീസില് നിന്നു പെയ്യിട്ടും ഈ-മെയിലു നോക്കണത് എന്തരിന് അണ്ണാ? പണി
മുച്ചൂടും തീരണതുവരെ ഞാന്‍ ഇവിടെത്തന്നെ കുത്തിയിരിക്കണുണ്ടല്ല്?
ടാ പ്രാകൃതാ, കാലത്തിനൊത്ത് നീ മാറ്. ഇപ്പോ ഈ-മെയില്‍ അഞ്ചു
മിനുട്ടിനുള്ളില്‍ വായിച്ച് മറുപടി അയക്കാത്തത് ബാഡ് മാനേര്സ് അല്ലീ.
അണ്ണാ, എത്ര നേരം വേണേലും ഇവിടിരുന്ന് പണിയെടുക്കാം , പക്ഷേ കരിങ്കായ
കൊണ്ടു നടക്കുന്നത് ഓഫീസിന്റെ ഒരു കഷണം വെട്ടിയെടുത്ത് പോക്കറ്റിലിട്ട്
നടക്കുന്നത് പോലെയാ. ഇവിടില്ലാത്ത സമയമെങ്കിലും ഞാന്‍ ഞാനായി ജീവിച്ച്
പോട്ടണ്ണാ.
അപ്പ ഞാന്‍ പറഞ്ഞാല്‍ നീ കേക്കൂല്ല അല്ലേ?
പറഞ്ഞാല്‍ കേക്കും. അണ്ണന്റെ പറച്ചില് ആജ്ഞയല്ലീ, എന്റെ കഷ്ടകാലം എന്ന്
മനസ്സില്‍ വിചാരിച്ച് കേള്‍ക്കും. അണ്ണന് ഉത്തരവിട്ടാല്‍ അത്
കരിങ്കല്ല് പൊളക്കും. ഞാന്‍ ഉത്തരവിട്ടാല്‍ ഏമ്പക്കം വിട്ട എഫക്റ്റേ
ഉള്ളല്ല്. കേക്കാം. അനുസരിക്കാം. അണ്ണാ അണ്ണാ അവിടത്തെ മുന്നില്‍ ഞാനാര്
ലവന് ആര്. ഞങ്ങളൊക്കെ അണ്ണന് കൊണ്ണികള് ആയിപ്പോയല്ല്.
ടാ. നീ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നോ എന്നെ?
അണ്ണന് ഇമോഷണല്‍ ആയാല്‍ ചൂടാവാം. ഞാന്‍ ഇമോഷണല്‍ ആയാല്‍ വേറേ എന്തരു
ചെയ്യാന്‍ ബ്ലാക്ക് മെയില്‍ അല്ലാതെ.
എന്തു പറഞ്ഞാലും നീ ബ്ലാക്ക് ബെറി കെട്ടും വാവേ. നെനക്കെന്തിനാടേ
ലിതിനോട് ഇത്ര ദേഷ്യം.
അണ്ണാ, ഈ ബ്ലാക്ക് ബെറി ഒക്കെ ഇപ്പവന്ന സുനാപ്പിയല്ലേ, അണ്ണനു ഇത്
പുത്തരിയാ. അങ്ങ് ആര്‍ഷഭാരതത്തില്‍ ഇതിനു സമാനമായ വേറൊരു പരിപാടി പണ്ടേ
ഉണ്ട്. അതുകൊണ്ട് ഇതിന്റെ എഫക്റ്റ് എനിക്കൊക്കെ കൊച്ചിലേ അറിയാം.
കരിങ്കായ പോലത്തെ വേറേ എന്തരു പരുവാടി?
കരിങ്കുരുതി. അണ്ണന് എന്നെ മനസ്സില്‍ വിചാരിച്ച് ആപ്പീസില് ഒരു
കരിങ്കുരുതി പുഴുങ്ങിയാല്‍ മതി. എനിക്ക് പിന്നെ ഓഫീസ്, ജോലി , ജോലി,
ഓഫീസ് എന്നല്ലാതെ വേറൊരു വിചാവും വരില്ല.
ആഭിചാരമോ? ഇത് ശരിക്കും ഫലിക്കുമോ? ചുമ്മാ പറയണതല്ലേ?
ഫലിക്കുവോന്നോ, അണ്ണന് എന്തര് പറയണത്? ഞങ്ങടെ തെക്കേലെ ജയലക്ഷ്മി
ച്യാച്ചിക്ക് സെവന്ത് യീയര്‍ ഇച്ച് തുടങ്ങിയ കാലത്ത് ഒരു ചീളു
പയലുമായി ലൈന്‍ തൊടങ്ങി. കൊച്ചിനേം കളഞ്ഞ് ലവരു ഒളിച്ചോടാന്‍
സാദ്ധ്യതയുണ്ടെന്ന് കണ്ട് ചേച്ചീടെ ഭര്‍ത്താവ് ബാവുവണ്ണന്‍ മണ്ണന്തല
കേശൂനെക്കൊണ്ട് വീട്ടില്‍ ഒരു കരിങ്കുരുതി അങ്ങ് നടത്തി. കുരുതി പുഴുങ്ങി
അടുത്ത ദെവസം രാവിലേ ജയലക്ഷ്മി ച്യാച്ചി എണീറ്റത് എന്റെ പുന്നാര
ബാവുവണ്ണാ എന്നും വിളിച്ചോണ്ടാ, യേത് പൊടവൊടേടെ അടുത്ത ദെവസം രാവിലേ
വിളിച്ച അതേ വിളി. ഇപ്പം വീട്, ബാവുവണ്ണന്‍, അപ്പി എന്നല്ലാതെ ഒരു
വിചാരവും ച്യാച്ചിക്കില്ല.
ബ്ലാക്ക് മാജിക്ക് കമ്പനി എത്തിക്സിനു ചേരുമെന്ന് തോന്നുന്നില്ല,
അതുകൊണ്ട് നീ ബ്ലാക്ക് ബെറി തന്നെ കെട്ടേണ്ടിവരും.
എന്നെ കൊല്ലെടേ, കൊല്ല്.
4 comments:
:)
അണ്ണേ കെട്ട് കെട്ട്.
എന്നിട്ടൊരു ബ്ലാക്ക് വെറിയന്‍ ചമയ്.
ഇടക്കിടക്ക് ഇ-മയില്‍ വിട്ട് കളിക്കാല്ല്.
-സുല്‍
അപ്പം അണ്ണന് ബ്ലാക്ബേറിയന് ആയി :)
ഹ ഹ.. തകര്‍പ്പന്‍ അനോണി അണ്ണാ തകര്‍പ്പന്‍!
Post a Comment