കമന്റും പോസ്റ്റാക്കുകയേ നിവൃത്തിയുള്ളു.
വല്യമ്മായീ,
പാവം ചാണ്ടിയോട് എങ്ങനെയാണ് ഞണ്ടിറച്ചി തിന്നാല്‍ അസുഖം മാറുന്നതെന്ന്
ചോദിച്ചാല്‍ അയാള്‍ക്കറിയില്ല. പക്ഷേ ഐ സി ഡി എസ്സിന് അറിയാം. മറ്റു
ചേരികളിലെ കുട്ടികളെ പോലെ കടപ്പുറത്തെ കുട്ടികള്‍ക്കും മിക്ക
അസുഖങ്ങളുടെയും കാരണം മാല് നുട്രീഷന്‍ ആണ്. പോഷകാഹാരങ്ങളുടെയും
ധാതുക്കളുടെയും കുറവ്. ഞണ്ടിന്റെ ഇറച്ചി ഒരു കട്ട പ്രോട്ടീനുകളുടെയും
വൈറ്റമിനുകളുടെയും ട്രേസ് എലിമന്റുകളുടെയും സോളിഡ് ബ്ലോക്ക് ആണെന്നു
തന്നെ പറയാം. ഇത്രയും പോഷണം കിട്ടാന്‍ ഇതിലും എളുപ്പ വഴി ഈ കടപ്പുറത്ത്
വേറേയില്ല.
എല്ലാ കൂട്ടുകാര്‍ക്കും ഇവിടെ വന്നു വായിക്കുന്നതിനും അഭിപ്രായം
പറയുന്നതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. പലപ്പോഴും
അരവിന്ദിന്റെയും മറ്റു പലരുടെയും കമന്റുകള്‍ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പ്
ഉള്ളവയാണ്, പക്ഷേ എനിക്കു കമന്റുകള്‍ എഴുതാന്‍ എല്ലായ്പ്പോഴും
കഴിയില്ലല്ലോ.
ഒരു സംശയം: ഫാരന്‍-ഹീറ്റ് എന്ന് വരമൊഴിയുന്നതെങ്ങനെ? ഫാരഞീറ്റ് ആയിപ്പോകുന്നല്ലോ.
9 comments:
ഫാരന്‍ഹീറ്റ്: fAran_hIt
കമന്റ്റ് മെയിലാക്കണംന്നില്ലാല്ലോ, ദിവിടത്തനെ ഇട്ടാ മതിയല്ലാ.
അനോണിക്ക് പോസ്റ്റ് എ കമെന്റ് എന്ന ലിങ്ക് ഇതുവരെ അനോണിയാണോ. കിളി കിളി പോലെ ക്ലിക്കു.. കമെന്റു... എന്നതാണ് ബ്ലോഗ്ഗര്‍ പോളിസി തന്നെ. :)
-സുല്‍
ആന്റണിച്ചായ്സ്..താങ്ക്സ്..
ഒറ്റപോസ്റ്റും മിസ്സാക്കാറില്ലെങ്കിലും കമന്റാത്തത് അവിടുന്ന് മറുപടി വരില്ലാ എന്നറിയാവുന്നത് കൊണ്ടു തന്നെ.
അച്ചായന്റെ അഫിപ്രായമറിഞ്ഞില്ലെങ്കില് എനിക്ക് കമന്റാന്‍ ഒരിതില്ല...
ചുമ്മാ പോസ്റ്റ്..അത് തന്നെ ധാരാളം :-)
aravindan paranja pole chumma post
അണ്ണേ, പോസ്റ്റുകള്‍ക്കെല്ലാം കമന്റിയില്ലേലും, ഒന്നും വിടാറില്ല. കേട്ടാ. എല്ലാവരും പറേം പോലെ തികച്ചും വ്യത്യസ്തമായ ശൈലിയാണ്. കൊറെ ഞാന്‍ പ്രിന്റെടുത്ത് വച്ചിട്ടുണ്ട്. 76 കഴിഞ്ഞ എന്റെ അച്ചാച്ചന് അയച്ചു കൊടുക്കാന്‍. അദ്ദേഹം പണ്ട് കുറെനാള്‍ അനന്തപുരിലുണ്ടായിരുന്നതിനാല് നിങ്ങടെ തിരുവന്തോരം ശൈലിയും അദ്ദേഹത്തിന് രസിക്കും!
മാഷെ..
മാഷിന്റെ മിക്ക്യ പോസ്റ്റുകളും വായിക്കുന്നുണ്ട്, പറ്റുന്നതിന് കമന്റാറുണ്ട്, അതു മറു കമന്റിനു വേണ്ടിയല്ല..!
ഒരു സംശയം ഫാരന്‍ഹീറ്റ് എങ്ങിനെയാ പോസ്റ്റിലിട്ടത്? അത് ശരിക്കുമാണല്ലൊ എഴുതിയിരിക്കണത്..?
ഇതുപോലത്തെ സൂപ്പര്ബ്ലോഗിനൊക്കെ എങ്ങനെയിടും നുമ്മ കഞ്ഞിക്കമന്റുകള് എന്നുവെച്ചല്ലേ കമന്റൊന്നുമിടാണ്ട് വായിച്ചുപോവുന്നത്?
അനോണിയന്തോണിയനിയാ, ധൈര്യമായി പോസ്റ്റിക്കൊണ്ടേ ഇരിക്കൂ...
:)
ഞാനും...
ഫാരന്‍ഹീറ്റ് എന്ന് മൊഴിയിലെഴുതാന്
ഫാരന്‍ കഴിഞ്ഞ് underscore (_)കഴിഞ്ഞ് ഹീറ്റ് എന്നെഴുതിയാല്‍ മതി. വരമൊഴിയിലും അതുതന്നെയാവും വഴി.
മൊഴിയേതായാലും വര മൊഴിയായാല്‍ മതിയെന്നോ മറ്റോ അല്ലാല്ലേ :)
ശ്ശോ, രജീഷ് രണ്ടുവര നമ്പ്യാര്‍ അത് ആദ്യമേവ ജയതേ പറഞ്ഞിരുന്നോ :(
Post a Comment