എന്റെ ഇടത്തേ ഹെഡ്ലൈറ്റും ലവന്റെ വലത്തേ ടെയില്‍ ലാമ്പും കൂട്ടിത്തട്ടി
പൊട്ടിപ്പോയി. പക്ഷേ എന്റെ ബമ്പര്‍ ഞണുങ്ങിയതുപോലെ ലവന്റെ ബമ്പര്‍
ഞണുങ്ങാഞ്ഞത് അനീതിയായിപ്പോയി.
അരികിലോട്ട് ഒതുക്കി. ഞാന്‍ എമര്‍ജന്‍സി നമ്പര്‍ വിളിച്ചു.
ലവന് വിസിറ്റിങ്ങ് കാര്‍ഡ് തന്നു. ഞാന്‍ വിസിറ്റിങ്ങ് കാര്‍ഡ് കൊടുത്തു.
പച്ചേം വെള്ളേമിട്ട് ഒരിടിവണ്ടി വന്നു.
"ഇതാരുടെ വണ്ടി?"
"എന്റെ."
"അപ്പോ നീ
പുറകീന്നു മുട്ടി. "
"ഉവ്വ്."
"അപ്പോള്‍ ആരുടെ കുറ്റം?"
....കുറ്റം സമ്മതിക്കരുത്, മാപ്പു പറയരുത്, സീന്‍ ഓഫ് ക്രൈമില്‍ നിന്നും
മുങ്ങരുത്, ആരെയും അടിക്കരുത്, തെറിയും പറയരുത്, വേണേല്‍ നീ അടി കൊണ്ടോ,
തെറി കേട്ടോ എന്നാണ് ഇന്‍ഷ്വറന്‍സ് ഉപദേശം....
"ആരുടെ കുറ്റമെന്ന് അറിയില്ല. അതായത് ഞാന്‍ ഇങ്ങനെ വരുമ്പോ ഈ മൂപ്പര്
പെട്ടെന്ന് ചവിട്ടി, ഞാനും ചവിട്ടി, എന്റെ ഡീസലറേഷന്‍ റേറ്റ് ലവന്റെ
ഡീസലറേഷന്‍ റേറ്റിനെക്കാള്‍ കുറവായത കാരണം ..."
"മതി. റെയര്‍ എന്‍ഡിങ്ങ് നടത്തിയാല്‍ ആരുടെ കുറ്റമെന്ന് അറിയില്ലേ?"
"ആരുടെയാ?"
"നിന്റെ. ഈ ഭൂമിയിലെ സകല റോഡിന്റെയും നിയമം അതാണ്."
"പറഞ്ഞു തന്നതിനു നന്ദി."
"ലൈസന്‍സ്, രെജിസ്റ്റ്റേഷന്‍ കൊട്."
"ചുവപ്പ് പേപ്പര്‍ നിനക്ക്. പച്ചപ്പേപ്പര് ലവന്. വെള്ളപ്പേപ്പര്‍
എനിക്ക്. നീലപ്പേപ്പര്‍ ബുക്കില്‍ തന്നെ."
"എന്തരേലും പേപ്പര്‍ താ. പോട്ട്. താമസിച്ച്."
"ഈ ഏരിയയില്‍ കാലത്ത് അഞ്ചു മണി മുതല്‍ ഇത് ആറാമത്തെ ആക്സിഡന്റാ.
ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. എന്തെങ്കിലും വന്നാല്‍ നിന്റെ വീട്ടുകാര്‍
എന്തു ചെയ്യും?
ആറാമത്തെ ആണോ? എന്നാല്‍ ഇത് എന്റെയും ലവന്റെയും കുറ്റമല്ല, റോഡിന്റെ ആയിരിക്കും."
"യള്ളാ, ഗോ കെയര്‍ഫുള്ളി. അസ്സലാമു അലൈക്കും."
"വ അലൈക്കും സലാം."
2 comments:
റോഡിന്റെ തന്നെയായിരിക്കും... അല്ലെങ്കിനെങ്ങനെയിങ്ങനെ?
-സുല്‍
hahaha... oru sthiram kazhcha... ithingane simplen aayum parayamo?
Post a Comment