കരടിയോ? അസ്സലു പേര്.. കൊച്ച് കാര്യം പറ.
ഞാന്‍ ഇപ്പോള്‍ ഹയത്ത് റീജന്‍സിയില്‍ ഇരിക്കുകയാ.
ഇരുന്നോ. വേണ്ടെന്ന് ഞാന്‍ പറഞില്ലല്ലോ.
നീ എപ്പോ വരും? ഞാന്‍ കാത്തിരിക്കുകയാണ്.
ഹോട്ടലില്‍ വരാനോ? ക്ഷമാപണം. ഞാന്‍ ഭാര്യേം കുട്ടികളുമായി ജീവിക്കുന്ന
ഒരു മാന്യനാ.
പിന്നെന്തിനാടാ എക്സ്റ്റേര്‍ണല്‍ ഏനല്‍ സ്ഫിങ്ക്റ്ററേ നീ എന്നോട് ഇവിടെ
വരാന്‍ പറഞ്ഞത്?
തെറിപറഞ്ഞാല്‍ പെണ്ണാന്നൊന്നും നോക്കൂല്ല ഞാന്‍, നീ ജന്മത്ത്
കേട്ടിട്ടില്ലാത്തത് കേള്‍പ്പിക്കുമേ. രാവിലേ തന്നെ അടിച്ചു വീലാണല്ലേ?
നമ്പര്‍ നോക്കി വിളിക്കെടീ, നിനക്കാളു തെറ്റി. ഒരുത്തിയോടും ഒരു
ഹോട്ടലിലും വരാന്‍ ഞാന്‍ ഇന്നേവരെ പറഞ്ഞിട്ടില്ല, ഇനി പറയണമെന്ന്
തോന്നിയാല്‍ അപ്പോ അറിയിക്കാം.
761.... അല്ലേ അപ്പോള്‍ ഇത്?
നമ്പര്‍ അതു തന്നെ.
നീ അനോണിയോസ് ആന്റണിയോസ് റോബെര്‍ട്ട് മൗറല്യയോസ് അല്ലിയോസ്?
അതും ഞാന്‍ തന്നെയോസ്.
അപ്പോ നീ തന്നെ ഇന്നലെ വിസിറ്റിങ്ങ് കാര്‍ഡോസ് തന്നിട്ടു ഞാന്‍ ഇവിടെ
വരാന്‍ പറഞ്ഞതോസ്!
മാതാവേ, ഞാന്‍ നിനക്കു കാര്‍ഡ് തന്നെന്നോ? എപ്പ? എവിടെവച്ച്?
ഇന്നലെ വൈകിട്ട് മാര്‍ക്കോപ്പോളോയില്‍ വച്ച്.
പുലിവാലായല്ലോ. ഇതുവരെ നിനക്കാണു വട്ടെന്ന് നിനച്ചിരുന്നതാ. ഇപ്പോ സംശയം
എനിക്കായോ വട്ടെന്നാ.
നീ കളിക്കാതെ വേഗം വാ. ഇവിടെ ബില്ലു കൊടുക്കണം.
പെടയ്ക്കാതെ കൊച്ചേ, ഒരു കാര്യം ചോദിക്കട്ട്. എന്നെ കണ്ടാല്‍ എങ്ങനെ ഇരിക്കും?
ആറടി ഉയരം, കുടവയര്‍, സ്വര്‍ണ്ണ കണ്ണാടി. ഇന്നലെ നേവി ബ്ലൂ സൂട്ട്
ആയിരുന്നു ഇട്ടിരുന്നത്.
ഇപ്പറഞ്ഞതൊന്നും എനിക്കില്ല. പക്ഷേ സംഭവം എന്താണെന്ന് ഇപ്പ മനസ്സിലായി.
എന്തു സംഭവം? നീ വാ.
ടീ, ഇന്നലെ ഇപ്പറഞ്ഞ ലക്ഷണമെല്ലാം തികഞ്ഞ ഒരു ലെബനോണി എന്റെ ഓഫീസില്‍
വന്നിരുന്നു. ഞാന്‍ അവനു എന്റെ കാര്‍ഡും കൊടുത്തിരുന്നു. ഇവിടന്നിറങ്ങി
നേരേ മാര്‍ക്കോപ്പോളോയില്‍ വന്നു. മദ്യപിച്ചു മദോന്മത്തനായ ആ വിടന്‍
മദാലസയായി മധുനുകരുന്ന നീയെന്ന മദിരാക്ഷിയെ കണ്ടപ്പോള്‍ വെപ്രാളത്തില്‍
എടുത്തു തന്ന കാര്‍ഡ് അവന്റെ ആയിരുന്നില്ല. എന്റെ ആയിരുന്നു.
അപ്പോള്‍ അവന്റെ നമ്പര്‍ നിന്റെ അടുത്തുണ്ടോ? എന്നാല്‍ താ.
ക്ഷമിക്കൂ. ഞാന്‍ അവന്റെ നമ്പരു വാങ്ങിച്ചില്ല.
അങ്ങനെ അവന്‍ പോയിക്കിട്ടി. എന്നാല്‍ പിന്നെ നീ വരുന്നോ?
വയ്ക്കെടീ ഫോണ്‍. ഇനി വിളിക്കരുത്.
6 comments:
അത് ശരി, കൊച്ചു കള്ളാ :-)
ഹ ഹ ഹ
പുലിവാല് വരുന്ന വഴിയേ
-സുല്‍
ഔ ! ഫുള്‍ പേര‍് തകര്‍ത്തു.
അന്റോണിയോസ് അനോണിമസ് എന്നാരുന്നു ഞാന്‍ ഇതേ വരെ കരുതിയിരുന്നത്. ഇതു വരെ സാന്‍ഡോസിനേ ബൂലോകത്ത് ഇത്ര കിട്‌ക്കന്‍ പേരുണ്ടായിരുന്നുള്ളൂ.
അനോണിയോസ് ആന്റണിയോസ് റോബെര്‍ട്ട് മൗറല്യയോസ് ....
അവസാാനം പറഞ്ഞത് ഞങ്ങള്‍ വിശ്വസിച്ചൂട്ടോ... ഗൊച്ചുഗള്ളന്‍
ഈ അനോണീയുടെ ഒരോ ഭാഗ്യങ്ങളേ....
മനു പറഞ്ഞത് പോലെ ഗൊച്ചു ഗള്ളന്‍..
:)
എന്തായാലും അവള്‍ വിളിച്ചതല്ലേ, ഒന്നു പോയിക്കൂടായിരുന്നോ ആന്റോ?
Post a Comment