എന്തര് ആന്തണി ഒട്ടും ഉത്സാഹമില്ലാതെ?
വോ, ഫൈനാന്‍ഷ്യല്‍ മോട്ടിവേഷന്റെ ഡെഫിഷ്യന്‍സി കൊണ്ടുണ്ടായ ലെതാര്ജ്ജി തന്നെ സായ്പ്പേ.
കളി കള എന്തരാ പറ്റിയത്?
ഞാന്‍ സീരിയസ്സാ. മത്തി ഒരു കിലോയ്ക്ക് എട്ടു ദിര്‍ഹം, കപ്പ പത്ത്. വെറും ദാ ഈ ഇത് വെട്ടിക്കളയാനുള്ള ഓപ്പറേഷന് ബാര്‍ബറോസയ്ക്ക് പ്രതിശീര്‍ഷം പതിനഞ്ചാണു ശാര്ജ്ജ് വാങ്ങിക്കണത്, വീട്ടുവാടക തോനെ കൂടി, മണിവില പിന്നേം കൊറഞ്ഞ്. അരിയുടെ കാര്യം പറയണ്ട, തോന്നിയതാ വില. കൊറച്ച് സാമ്പത്തികം കിട്ടിയിരുന്നന്കില് ... എനിക്കൊന്നു ഞെളിയാമായിരുന്നൂ.
മതി നീ അവതാ പറഞ്ഞത്. ആഗ്രഹം ആണു ദു:ഖങ്ങളുടെ ഉറവിടം എന്ന് ബുദ്ധന് പറഞ്ഞത് ഓര്‍ക്കുക.
സായിപ്പ് കൊള്ളാവല്ലോ, എന്റെ നാട്ടുകാരനെ പിടിച്ചായോ ഉദാഹരണം?
ലങ്ങേരു പറഞ്ഞത് വളരെ ശരിയല്ലേ, ആഗ്രഹം ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന്?
തന്നേ? എന്നാല്‍ എന്റെ പൊന്നണ്ണന്‍ ഒരു കാര്യം ചെയ്യ്. അങ്ങ് പറങ്കിപ്പാളയത്തിലോട്ട് ഒരു സന്ദേശം വിട്, ഇത്രയും വല്യ അംബീഷ്യസ് ടാര്‍ഗറ്റും ഇട്ട് വെറുതേ അവരും നിരാശരായി നമ്മളെയും നിരാശപ്പെടുത്താതെ കിട്ടുന്ന കച്ചോടം മതി എന്നു തീരുമാനിക്കാന്‍. ആര്‍ക്കും ഒട്ടും വെഷമം വരൂല്ല.
നിന്നെക്കൊണ്ട് തോറ്റല്ലോടേ, നിനക്ക് കാശ് കാശ് എന്നല്ലാതെ ഒരു ചിന്തയും ഇല്ലേ?
മറ്റൊരുപാട് ചിന്തകളുണ്ട് അണ്ണാ, പക്ഷേ ഈ ജോബ് സാറ്റിസ്ഫാക്ഷന് എന്നു പറയുന്ന സാധനം എന്താണെന്ന് അറിയുവോ? എടുക്കണ പണിയുടെ കൂലി.
ലോയല്‍റ്റി എന്നൊന്നില്ലേടേ? പണി തരുന്നവനോട് ഒരു സ്നേഹം?
അതൊണ്ട്. അത് പത്തു രൂപ കൂലി കിട്ടിയാല്‍ പതിനൊന്നു രൂപയുടെ പണി ചെയ്ത് ഞാന്‍ പ്രകടിപ്പിക്കും. കൂലിയില്ലേല് ലോയല്റ്റിയുമില്ല. ഓശാരത്തിനു ലോയല്റ്റികൃഷി നടക്കൂല്ല മച്ചാ.
എടേ കാശല്ലല്ല് എല്ലാം. നീ ജോണ്‍ ബല്ദോണിയുടെ പുസ്തകം വായിച്ചിട്ടുണ്ടോ?
ഇല്ല. അണ്ണന് സ്കൂള്‍ യൂണിഫോം അല്ലാത്ത ഒരു നിക്കറും വേണമെന്ന് മോഹിച്ചിട്ട് കിട്ടാതിരുന്നിട്ടുണ്ടോ?
അപ്പോ എന്താ നിന്റെ പോളിസി?
കാര്യേഷു മന്ത്രി, ധനകാര്യേഷു വേശ്യാ.
എന്നു വച്ചാല്‍? എനിക്കു നിന്റെ മലയാല്‍ സ്റ്റേഷന് പിടിക്കത്തില്ലെന്ന് പറഞ്ഞിട്ടില്ലീ.
എന്നുവച്ചാല്‍, സാറിന്റെ മന്ത്രിയെപ്പോലെ ഞാന്‍ ഇവിടത്തെ കാര്യങ്ങള്‍ നോക്കി നടത്തും, പക്ഷേ കാശിന്റെ കാര്യം വരുമ്പോ വേശ്യയെപ്പോലെ പേശി വാങ്ങിക്കും എന്ന്.
8 comments:
ആഹഹ! :-)
ക്ഷമയാ ധരിത്രി തന്നെ!
കാശിന്റെ കാര്യത്തിലും മന്ത്രി ആയിക്കോ അന്തോണീ.. പഴയ മന്ത്രി അല്ല. ഇപ്പോഴത്തെ മന്ത്രി. നല്ല പാമോലിന്‍ ലാവ്ലിന് ലൈന്‍. സായിപ്പ് തെണ്ടിക്കുത്തുപാളയെടുക്കും. :)
കലക്കീ.
സൂപ്പറ്!
അടിപൊളി.
ഇതും കൊള്ളാം.
"കാര്യേഷു മന്ത്രി, ധനകാര്യേഷു വേശ്യാ." ആദിയില്ലാത്ത അന്തോണിച്ചേട്ടന് കസറുകാണളല്ലോ?
സൂപ്പര്‍...
Post a Comment