Sunday, November 11, 2007

കലിംഗയുദ്ധം അഞ്ചാം ദിവസം

ആന്തണി, നിനക്ക് ആ ഇന്ത്യന്‍ ഡാന്‍സ് ഒന്നു കളിച്ചു കാണിക്കാവോ?
യാത് ഇന്ത്യന്‍ ഡാന്‍സ്?

നിന്റെ വാള്‍ പേപ്പറിലെ എക്സോട്ടിക് കോസ്റ്റ്യൂം ഇട്ട ആ ഡാന്‍സ്?
കഥകളിയോ? സായിപ്പേ, അതങ്ങനെ ചുമ്മാ വെള്ളമടിച്ച് ചാടിയല് വരൂല്ല.  വര്‍ഷങ്ങളു പഠിക്കണം. മാത്രമല്ല കഥകളി പഠിക്കാന്‍ ചെല്ലുമ്പ ഒള്ള ചവിട്ടി തടവലൊണ്ടല്ല്, അത്  കിട്ടിയാല്‍ എന്റെ ബോഡി നിന്റെ ബോഡി പോലെ എരണം കെട്ടുപോകും.

ഛീ, ഇന്ത്യന്‍ ഡാന്‍സ് അറിഞ്ഞൂടാത്ത ഇന്ത്യക്കാരനോ? അയ്യം.
എന്നാ നീ ഫ്രെഞ്ച് ബാരോക്ക് ഒന്നു കളിച്ച് കാണിക്ക്.

അതു കളിക്കാന്‍ ഞാന്‍  വേണ്ട, എന്റെ പെണ്ണ് മതി. ടീ  ഒരെണ്ണം കാണിക്ക്.
കണകുണ കണകുണ കിണിണീം ക്ലാങ്ങ്!
ക്ലീം ക്ക്ലീം  കണണണ കിണിക്ണാ ക്ലീങ്ങ്!

മാതാവേ ഇതും ഡാന്‍സെന്നോ? വല്ലോരും കണ്ടാല്‍ താക്കോല്‍ കൂട്ടം എടുത്തു കയ്യില്‍ പിടിപ്പിക്കുവല്ല്‌.
നീ ഞെളിയണ്ടാ, നിനക്ക് ഇന്ത്യന്‍ ഡാന്‍സ് അറിയില്ലല്ലോ? സ്വന്തം കള്‍ച്ചററിയാത്ത കൂതറപ്പയല്‌.

ഇല്ലെന്ന് എപ്പ പറഞ്ഞ്?  കഥകളി വേണേല്‍ അതിന്റെ കോസ്റ്റ്യൂം വേണം,  സ്ക്രിപ്റ്റ് വേണം, ഡ്രമ്മര്‍ വേണം,  ലൈറ്റ് അപ്പ് വേണം. ഞങ്ങള്‍ക്ക് ഒരുപാട് ക്ലാസ്സിക്കല്‍ ഡാന്‍സ് ഉണ്ട് വേറൊരെണ്ണം കാണിച്ചു തരാം. അതു തൊടങ്ങണമെങ്കില്‍ ഇങ്ങനെ പെഗ്‌മെഷറില്‍ അളന്ന് ഒഴിച്ചാല്‍ പറ്റൂല്ലാ. അരഗ്ലാസ്സ് വിസ്കി, അരഗ്ലാസ്സ് ഐസ് ക്രഷ് ചെയ്തത്. ഒഴിച്ച് നീട്ട്.

ഇന്നാ, പിടി. നെട്ടനെ വലിച്ചുകേറ്റ്. എന്നിട്ട് തൊടങ്ങ്.

അടിച്ച് പോട്, അടി ഢപ്പാങ്കൂത്തേ. മുട്ടാലക്കിടി, അടി ഢപ്പാങ്കൂത്തേ!
സതിരു പോട്, അടി ഡപ്പാങ്കൂത്തേ. കറങ്കിയാട്, അടി ഢപ്പാങ്കൂത്തേ!
കരകം ആട്, അടി ഢപ്പാങ്കൂത്തേ. മയിലാ ആട്, അടി ഢപ്പാങ്കൂത്തേ!


മനോഹരം. നല്ല ഗ്രേസ്, നല്ല ടെമ്പോ,  ഇതിനു റോട്ടോ ടോം കൊണ്ട് ബീറ്റ് കൊടുത്താല്‍ ജനം ഇളകിയാടും. എന്താ ഇതിന്റെ പേര്‌?
ഇതാണു ഡെ പാന്‍ ക്യൂട്ട് .  പെര്‍ക്കഷന്‍ നെയ്യാണ്ടി മേളം ആണ്‌,  റോട്ടോ ടോം ഒക്കെ പ്യാശ വലിച്ചു കെട്ടി പായും ആ അടി കേട്ടാല്‍.

എന്താ നീ ഇപ്പ കളിച്ച  ഈ ഡ പാന്‍ ക്യൂട്ടിന്റെ  സ്റ്റോറി?
അതായത്, രാജേന്ദ്രചോളന്‍ എന്ന ഉഗ്രപതാപിയായ രാജാവ്  വെങ്കിയേയും തോല്പ്പിച്ച് കലിംഗരാജ്യം വലിച്ചു കീറി പാളത്താറുടുത്തുകളഞ്ഞു.  പുള്ളിയുടെ കാലാള്‍പ്പട വിജയശ്രീ എന്ന സിനിമാനടിയുടെ  ലാളനം ഏറ്റുകൊണ്ട് തുള്ളിച്ചാടി തിരികെ നാട്ടിലേക്ക് വന്നു കയറുന്ന സീന്‍ ആണ്‌.

മറ്റേ കോസ്റ്റ്യൂം ഇട്ട ഡാന്‍സിനു ടെമ്പോ  എങ്ങനെവരും?
ഇത്തിപ്പോരം കൊറവായിട്ട്;
നര്‍മ്മദ തീരത്തു നിന്നു പിന്‍‌വാങ്ങവേ .....
പോയിതല്ലോ... ഹര്‍ഷവര്‍ദ്ധനനുടെ ഹര്‍ഷവും പുലികേശിയുടെ കേശവുമാകവേ... എന്ന രീതിയില്‍,

ഇതിലും നല്ലത് ഡെപാന്‍ ക്യൂട്ട് തന്നെ.
തന്നേ?

 

8 comments:

മൂര്‍ത്തി said...

കൊള്ളാം..കൊള്ളാം..

Umesh::ഉമേഷ് said...

അന്തോണി ഓരോ പോസ്റ്റു കഴിയുമ്പോഴേയ്ക്കും തെളിഞ്ഞു തെളിഞ്ഞു വരുകയാണല്ലോ. ദപ്പാം കുത്തിന്റെ സൂചിതകഥ കലക്കി!

ഗുപ്തന്‍ said...

ഡെ പാന്‍ ക്യൂട്ട് !!!!!

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. നന്നായിട്ടുണ്ട്.

lost world said...

വായിക്കുന്നു എന്നതിന് ഒരടയാളം വെപ്പ് മാത്രമാണ് ഈ കമന്റ്.ബൂലോകത്ത് വായിക്കാതിരിക്കാന്‍ പറ്റാത്ത രണ്ടു ബ്ലോഗേ ഉള്ളൂ.ഒന്ന് രാം മോഹന്റെ ബ്ലോഗ്,ഒന്നിത്.

Murali K Menon said...

കലക്കീട്ട്‌‌ണ്ട്.

Sethunath UN said...

ക്യൂട്ട് തന്നെ ഡെപ്പാങ്കുത്ത്. ശരി ശരി :))

Visala Manaskan said...

gambeeram athi gambeeram.
onnonnara postukal.