Thursday, November 8, 2007

കുലമഹിമ

ഡേ ആന്റോ,  നെനക്കറിയാവോ ഞങ്ങടെ കുലമഹിമ?
എന്തര്‌ കുമലഹിമ?


അതില്ലാത്തവനോട് പറഞ്ഞിട്ടെന്തരു കാര്യം.  ഡേ, ഞങ്ങളുടെ കുടുംബത്തിനു മൂവായിരം വര്‍ഷത്തെ ചരിത്രമുണ്ട്. രണ്ടായിരം കൊല്ലം മുന്നേ തോമാശ്ലീഹയാ ഞങ്ങളെ വിശ്വാസികളാക്കിയത്. മിഴാവും കുഴിത്താളവും കൊട്ടി സങ്കീര്‍ത്തനം പാടിയിരുന്ന കാരണവന്മാരു കുടുംബത്തിലുണ്ടായിരുന്നു  അന്നു മുതലേ.

അത്തറേയുള്ള്?
പിന്നെത്തറ വേണമെടേ?

എന്നാ കേട്ടോ.  എന്റെ കുടുംബത്തിന്‌ രണ്ടുലക്ഷം വര്‍ഷത്തെ ചരിത്രമുണ്ട്. അങ്ങ് ആഫ്രിക്കയിലായിരുന്നു തറവാട് ആദ്യം. അന്നേ ഞങ്ങള്‍ വിശ്വാസികളായിരുന്നു. തറവാട് ഭാഗം വച്ച് ഞങ്ങള്‌ പലേടത്തായിട്ട് പിരിഞ്ഞ്.  പോയേടത്തെല്ലാം  ബാക്കിയുള്ളവരെ അടിച്ചു ഫിനിഷ് ആക്കി ലോകം മൊത്തം ഭരണം കയ്യടക്കിയ കിണ്ണന്‍ ടീം  ആയിരുന്നു എന്റെ പൂര്വ്വികര്‍. ലക്ഷക്കണക്കിനു വര്‍ഷം മുന്നേ തന്നെ ഞങ്ങള്‍ ഫേയിമസ് എല്ലാംകുഴല്‍ സംഗീത്ഞ്ജരായിരുന്നു, ചിത്രകാരന്മാരായിരുന്നു, വലിയ യോദ്ധാക്കളും മാന്ത്രികരും പുരോഹിതരും ഒക്കെ ആയിരുന്നു.

9 comments:

R. said...

മതിയണ്ണാ!

തകര്‍ത്തു.
There are only 10 kinds of people. Those who understand binary and those who don't.

ജാതി,കുല(വാഴ,തേങ്ങ അല്ല),മത,വര്‍ഗ,വര്‍ണ,സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ വിവേചനം ഉള്ളോനും അതില്ലാത്തോനും തമ്മിലുള്ള വ്യത്യാസം, ല്ലേ?

asdfasdf asfdasdf said...

നിങ്ങ ചിത്രകാരന്റെ തറവാട്ടുകാരാ അല്യോ..

വേണു venu said...

ദീപാവലി പടക്കം തന്നെ.:)

ദിലീപ് വിശ്വനാഥ് said...

കൊള്ളാം.

vimathan said...

അനോണീ. ഒരു സല്യൂട്ട്.

സഹയാത്രികന്‍ said...

കൊള്ളാം... അനോണി..
:)

Murali K Menon said...

:)))

മുക്കുവന്‍ said...

appol anoni mukuvante aaaraayittu varum?

മൂര്‍ത്തി said...

:)പുല്ലോ നിന്‍ ആയുധം ആന്റണീ..?