Sunday, November 4, 2007

സ്നെയില്‍ മെയില്‍- ഫോര്‍മലല്ലാതെ പിന്നെങ്ങനെ?

+
എത്രയും സ്നേഹം നിറഞ്ഞ യോഹന്നാന്‍ അറിവതിലേക്ക് ഉച്ചക്കടയില്‍ നിന്ന്
ഈപ്പന്‍ എഴുതുന്നത് എന്തെന്നാല്‍,
ദൈവകൃപയാല്‍ നിനക്കും കുടുംബത്തിനും ഉടുമ്പന്‍‌ചോലയില്‍ സുഖമാണെന്ന്
കരുതുന്നു. ആരോടും യാത്രപറയാതെ പോയതുകൊണ്ട് നിന്നോട് ഇവിടങ്ങളില്‍
എല്ലാവര്‍ക്കും ചെറിയ പരിഭവം ഉണ്ട്. കുറഞ്ഞത് എന്നോടെങ്കിലും പറഞ്ഞിട്ട്
പോകാമായിരുന്നു. അല്ലെങ്കില്‍ പോയിട്ട് ഒരു കത്തെങ്കിലും
അയക്കാമായിരുന്നു.

ഇവിടെ ഞാന്‍ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കുകയാണെന്ന്
നിന്നെ ഒന്ന് അറിയിക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടാണ്‌ നിന്റെ ഈ വിലാസം
കണ്ടുപിടിച്ചത്. ഇത്രയധികം പ്രയാസങ്ങള്‍ ഞാനനുഭവിക്കുന്നതു അറിഞ്ഞ് നീ പല
അവധി പറഞ്ഞിട്ടും മടക്കി തരാതിരുന്ന ആ മൂവായിരം രൂപ ഉടനടി
മടക്കത്തപാലില്‍ തന്നെ മണിയോര്‍ഡര്‍ ആയി അയക്കാന്‍ താല്പ്പര്യപ്പെടുന്നു.
ദൈവേച്ഛ മറിച്ചായി നീ ഇനിയും അവതാ പറയുകയോ അവിടെ നിന്നും വീണ്ടും സ്ഥലം
വിടുകയോ ചെയ്യാനാണുദ്ദേശിക്കുന്നതെങ്കില്‍ അങ്ങോട്ടു വന്ന് കണ്ട് നിന്റെ
കുടുംബത്തെ ഭീഷണിപ്പെടുത്തി കിട്ടാക്കടം പിരിച്ചെടുക്കാനും അതിനും
കഴിഞ്ഞില്ലെങ്കില്‍ നിന്റെ അംഗങ്ങള്‍ വെട്ടിയെടുത്ത് ഇക്കാര്യത്തില്‍
എനിക്കു വന്ന മാനസികവിഷമതകള്‍ക്കെങ്കിലും കുറവു വരുത്താനുമാണ്‌
ഈയുള്ളവന്റെ തീരുമാനമെന്നും തിര്യപ്പെടുത്തിക്കൊള്ളട്ടെ.

പോസ്റ്റുകാര്‍ഡില്‍ ഇനി സ്ഥലമില്ലാത്തതിനാല്‍ മറ്റു വിശേഷങ്ങള്‍ അടുത്ത
കത്തിലേക്ക് മാറ്റിവയ്ക്കുന്നു.
പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ നിറുത്തട്ടെ.
സസ്നേഹം
ഈപ്പന്‍ മത്തായി
ഉച്ചക്കട, തിരുവനന്തപുരം
19/8/1988

3 comments:

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more...
http://www.jayakeralam.com

ബാബുരാജ് said...

തകര്‍പ്പന്‍,
കുറച്ചു നാള്‍ ഇടുക്കിക്കാരനായിരുന്ന എനിക്കു അതു മനസ്സിലാകുന്നുണ്ട്‌

ഗുപ്തന്‍ said...

എഴുത്തുകിട്ടീട്ട് എത്ര നാളായി?
ഇനി എത്ര സ്ക്രാ‍പ്പ് കൂടെ വായിക്കാന്‍ പറ്റുമെന്ന് വെറുതെ ഒന്നു കണക്ക് കൂട്ടാനാ...:-ss