ആക്ഷേപികമല്ലെടേ , ആപേക്ഷികം
അതെന്തരാണ്ണാ?
അതെന്തരോ ആട്ട് നിനക്കിപ്പ എന്തരു വേണം?
അല്ലാ, നമ്മടെ മ്വാനാട് നീ ഇങ്ങനെ കെട്ട ചേലുക്ക് നടക്കണത് അയ്യവെന്ന്
പറഞ്ഞപ്പ അവങ്ങ് പറയണ് ശരി ശരിയും തെറ്റുമെല്ലാം ആക്ഷേ.. ആപേഷികം
ആണെന്ന്. അങ്ങനെ ഏതാണ്ടും ഒരുത്തന് സിത്താന്തം വച്ചിട്ടുണ്ടെന്ന്.
അതാന്നാ? പറഞ്ഞ് തെരാം. ടേ. ഇത് കണ്ടാ. ഇത് എന്റെ കയ്യില്‍ ഇരിക്കുമ്പ
തുഴ. നിന്റെ കയ്യില്‍ ഇരിക്കുമ്പ പങ്കായം. ചാക്കുണ്ണീടെ കയ്യില്‍
ഇരിക്കുമ്പ നയമ്പ്.
അണ്ണന് എന്തരാ പറയുന്നത്? തൊഴേം പങ്കായോം നയമ്പും എല്ലാം ഒന്നല്ലീ?
ഈ കഴ്തയ്ക്ക് ആപേക്ഷിക സിദ്ധാന്തം മാത്രമല്ല, മലയാളവും അറിയത്തില്ലല്ല്
മാതാവേ. ടേ പൊട്ടാ. ഞാന്‍ കൊച്ചുവള്ളത്തേലല്ലീ പോണത്? ഒറ്റയ്ക്ക് തൊഴഞ്ഞ്
പോകും. അതിനു ഇത് എടുക്കുമ്പ ഇത് തുഴ. നീ വല്യവള്ളത്തേല് ആറുപേര്‍
തൊഴഞ്ഞല്ലേ പോണത്? അതിനു വെള്ളപ്പൊറത്ത് നീങ്ങാനുള്ള ആയത്തിന്റെ ഒരു
പങ്ക് മാത്രമേ നിന്റെയുള്ളു. ബാക്കി അഞ്ചു പേരുടെ ആയമല്ലേ. അപ്പോ നിന്റെ
കയ്യില്‍ ഇതിരിക്കുമ്പ പങ്കായം. വള്ളം നയിക്കുന്നത് അതായത് മരയ്ക്കാര്‍
ചാക്കുണ്ണിയാ. നയിക്കുന്നവന്റെ കയ്യില്‍ ഇതിരിക്കുമ്പ നയമ്പ്.
അപ്പ ഒന്ന് പല കാര്യത്തിനും ഉപയോഗിക്കാം എന്നാണോ സിത്താന്തം?
കഴ്തയ്ക്ക് പിന്നേം മനസ്സിലായില്ലീ. എടാ നിന്റപ്പനു നീ മോന്. നിനക്ക്
നിന്റെ ചെറുക്കന് മോന് ലവനു മോന് ഇല്ല. അപ്പം മോനാരാന്നുള്ളത്
ആപേക്ഷികം. മനസ്സിലായോ?
എന്തരോ പോലെ.
ഇപ്പഴും മനസ്സിലായില്ലെ പറഞ്ഞിരുന്നേല്‍ നിന്നെ ഞാന്‍ തൊഴയ്ക്ക്
വീക്കിയേനെ. അങ്ങനെ വീക്കിയെങ്കില് ആ സമയത്ത് ഇത് തൊഴയല്ല, ഗദ ആകും.
പോടേ. ഓടിത്തള്ള്.
5 comments:
തൊഴ തൊഴ
സിത്താന്ധം മനസ്സിലായി
വ്വോ.മന്‍സ്സിലായി
തൊഴക്കും അക്ഷേപിക സ്നിഗ്ദ്ധന്ദം ചെ.. തെറ്റിപോയി. ആപേക്ഷിക സിദ്ധാന്തം എന്നാണോ പറയുന്നതു? ഇപ്പൊ മനസിലായി.
:))
ആക്ഷേപികസിദ്ധന്തം!കൊള്ളാം.
Post a Comment