Saturday, July 11, 2009

ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നുമ്പോള്‍

കുരുക്ഷേത്ര, കീത്തി ചക്ര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീ. മോഹന്‍ ലാലിനു പട്ടാളം ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍‌കി ആദരിച്ചു. ഇതനുസരിച്ച് കണ്ണൂര്‍ റ്റെറിയേര്‍സ് നൂറ്റിയിരുപത്തിരണ്ടാം കാലാള്‍പ്പടയിലാണ്‌ ലാലിനു നിയമനം.

മറ്റു സര്‍ക്കാര്‍ വകുപ്പുകളും പട്ടാളത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചതിനെ തുടര്‍ന്ന് ഭരതം, ഹിസ് ഹൈനസ്സ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മോഹന്‍ ലാലിനു സംഗീതത്തില്‍ ഡോക്റ്ററേറ്റ് നല്‍കി.

സ്ഫടികം, കിരീടം, ചെങ്കോല്‍,രാവണപ്രഭു, ഭൂമിയിലെ രാജാക്കന്മാര്‍, സരസിംഹം തുടങ്ങിയ അമ്പതോളം ചിത്രങ്ങളിലെ അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ കേരളാ പോലീസ് മോഹന്‍ ലാലിനെ കേ. ഡി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ മേലില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി തെളിവുകള്‍ ഇല്ലാതെ തന്നെ ലാലിനെ കസ്റ്റഡിയില്‍ വയ്ക്കാനും ചോദ്യം ചെയ്യാനും സിറ്റി പോലീസിനു കഴിയും


നിരവധി ചിത്രങ്ങളിലെ കൊലപാതകങ്ങള്‍ അന്വേഷിച്ച് ഉചിതമായ ശിക്ഷ ശ്രീമാന്‍ മോഹന്‍ ലാലിനു വിധിക്കുമെന്ന് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

12 comments:

nalan::നളന്‍ said...

താളവട്ടത്തിലെ റോളു വച്ചു ആസ്ഥാന മന്ദബുദ്ധി സ്ഥാനം തരപ്പെടുമോ ?

ജിവി/JiVi said...

ആന്റണിച്ചായനില്‍ നിന്നും ഇത്ര കാഷ്യുല്‍ ആയ പോസ്റ്റ് പ്രതീക്ഷിച്ചില്ല.

സ്വമേധയാ സൈനികസേവനം നടത്താന്‍ താല്പര്യമുണ്ടെന്ന് മോഹന്‍ലാല്‍ സൈന്യത്തെ അറിയിച്ചു. അങ്ങനെ അദ്ദേഹത്തെ പട്ടാളത്തിലെടുക്കുമ്പോള്‍ ലഫ് കേണല്‍ പദവിയില്‍ നിയമിക്കാന്‍ പട്ടാളം തീരുമാനിച്ചു. രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച ഒരു വ്യക്തി, പട്ടാളസിനിമകളില്‍ ഉയര്‍ന്ന സൈനിക വേഷങ്ങളില്‍ അഭിനയിച്ചപ്പോള്‍ സൈനികമേഖലകളില്‍ തന്നെ ഷൂട്ട് ചെയ്ത അനുഭവം ഒക്കെ പരിഗണിക്കപ്പെട്ടു.

ചാണക്യന്‍ said...

:)

ജ്യോനവന്‍ said...

കൊടു കൈ &Oണി :)

Jayasree Lakshmy Kumar said...

:))

ഗുപ്തന്‍ said...

ee vishayam berly valare vizaalamaaya oru post itt aaghoshichirunnu anonychaayaa :)

http://berlytharangal.com/?p=416 ith nokkuuu

sHihab mOgraL said...

ഔചിത്യക്കുറവ് എനിക്കും തോന്നി. പക്ഷേ, മോഹന്‍‌ലാല്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടാണെങ്കില്‍ നോ കമന്റ്സ്.. :)

ദിവാസ്വപ്നം said...

ലാലേട്ടനു പട്ടാളത്തില്‍ ചേരാനാവശ്യമായ പൊക്കമുണ്ടോ ആവോ ;)

അരവിന്ദ് :: aravind said...

I think this is no big deal. It was a publicity campaign by the army, may be to attract youngsters? His role is just to be a "brand ambassador" for them. Hope it helps.

കെ said...

ഈ വിഷയത്തില്‍ കിട്ടിയ രണ്ട് എസ്എംഎസ് തമാശകള്‍

ഒന്ന്.......
ലാലേട്ടനെ ലെഫ്റ്റ്. കേണലായി ഒതുക്കിയതില്‍ പരക്കെ അമര്‍ഷം. വെച്ച വെടിയുടെ കണക്കു നോക്കിയാല്‍ ചുരുങ്ങിയത് ജനറലെങ്കിലും ആക്കണം..

രണ്ട്....
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളുടെ ഒറിജിനല്‍ ഡിവിഡിയുമായി മമ്മൂട്ടി ഡല്‍ഹിയിലെത്തി. സിബിഐയിലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ആരോ പറഞ്ഞു പോലും....

Tom Sawyer said...

സിവിലിയന്മാര്‍ക്ക് പട്ടാളത്തില്‍ അത്തരം പദവി കൊടുക്കാന്‍ ചിട്ടവട്ടമുണ്ട് എങ്കില്‍ മോഹന്‍ ലാല്‍ അതിന് അപേക്ഷിച്ച് അവര്‍ക്ക് തൃപ്തികരമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് തോന്നി കൊടുത്തു.പട്ടാളത്തിന്റെ അന്തസ്സുയര്‍ത്തുമെന്ന് അവര്‍ക്ക് തോന്നിക്കാണണം
പിന്നെ എന്തെങ്കിലും ഉപജാപങ്ങള്‍ നടന്ന് എന്ന് വിശ്വസിക്കാന്‍ പ്രയാസം, പട്ടാളത്തിലെ ഉത്തരേന്ത്യന്‍ ലോബിയുടെ സ്വാധീനത്തെക്കുറിച്ച് കേട്ടിട്ടുണ്ട് .

Polarbear said...

Mohanlal doesn't have the fitness to join Army!!.. See his picture, his body fat is more than 20-25%. I don't think he can at least run 500m in a single stretch. Of course he is doing miracles in movies(hehe!).. I agree and respect him as a very talented actor. I feel really sympathy to Kerala police officers with huge bear belly. Now the brand ambassador of Army is Mohanlal!! shame!!. I would say Indian Army done a big mistake, we don't need the picture of Mohanlal as a military officer in our youngsters mind. A military officer should be very healthy, athletic and strong.