ഇന്നലത്തെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചില പാചകക്കുറിപ്പുകളില്‍ ചില തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട് . ശരിക്കുള്ള വിവരങ്ങള്‍ ഇങ്ങനെ:
ബഫലോ വിങ്ങ്സ് എന്നാല്‍ കോഴി വറുത്തുള്ള ഒരു ആഹാരമാണ്-പോത്തിന്‍ ചിറകല്ല.
ബട്ടര്‍ഫ്ലൈ പ്രോണ്‍സ് എന്നാല്‍ ചെമ്മീന്‍ വറുത്തതാണ്- കുറിപ്പിലെ പോലെ പൂമ്പാറ്റയും കൊഞ്ചും തോരനല്ല.
ചിക്ക് പീ എന്നാല്‍ വേര്‍കടലയാണ്, കോഴിമൂത്രം എന്ന് തെറ്റായി എഴുതിയിരുന്നു.
ഫിഷ് ഫിംഗര്‍ എന്നാല്‍ മീന്‍ വിരലല്ല, മീനിന്റെ മാംസം തന്നെ വറുത്തതാണ്.
ഇതുമൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമം നേരിട്ടിട്ടുണ്ടെങ്കില്‍ പത്രം നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.
അറിവില്ലായ്മയെ പരിഹസിക്കാന്‍ പാടില്ലെന്നറിയാം, പക്ഷേ ഒരാള്‍ അറുപത്തെട്ടു പട്ടിയെ തിന്നെന്ന് വാര്‍ത്ത എഴുതിയയാള്‍ക്ക് മിനിമം ഒരു പട്ടിക്ക് പത്തുകിലോ ഇറച്ചിയുണ്ടെങ്കില്‍ അറുപത്തെട്ടു പട്ടിയെന്നാല്‍ എത്ര കിലോ മാംസം വരുമെന്ന് ചിന്തിക്കാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സര്‍ ബോര്‍ഡും സെന്‍സെക്സും സെന്‍ കാറും വേണ്ടേ?
14 comments:
നേരറിയാന്‍..
നേരത്തേ അറിയാന്‍...:):):)
:)........:) :)
അതും നല്ല ചൂട് പട്ടി 68 എണ്ണം !!!!
:)
അച്ചായന്‍സ്
മങ്കി ഗ്ലാന്‍ഡ് സോസ് കഴിച്ചിട്ടുണ്ടോ? :-)
നേരാം വണ്ണം ഇന്റര്‍നെറ്റില്ലാഞ്ഞോണ്ട് ചൂടോടെ പറയാന്‍ പറ്റാഞ്ഞ ഒരെണ്ണം
ബ്രിട്ടണിലെ സ്പീക്കറിനെപ്പറ്റിയാണ്.
“കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ 46 കാരനായ ബെര്‍കോ ടോറിയില്‍ നിന്നുള്ള പാര്‍ലമെന്റംഗവമാണത്രേ:)“
മാതൃഭൂമി
ജോണ്‍ ബെര്‍ക്കോ ബക്കിംഹാമില്‍ നിന്നുള്ള എം പീ ആണ്. ടോരി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരെ പൊതുവേ വിളിയ്ക്കുന്ന ഒരു പേരാണ്. വിക്കി ഇവിടെ
Tory MP Bercow is elected Speaker എന്ന ബീ ബീ സീ വാര്‍ത്ത പരിഭാഷിച്ചതാ:)
ഇതിന്റെ പ്രേരണ ലിങ്ക് ഒന്ന് തരാമോ??
പിന്നെ, മാധവികുട്ടി യുടെ ഒരു കൃതി(പേരു മറന്നു പോയി..) പരിഭാഷപ്പെടുത്തിയ ആള്‍, ട്യൂബ് റോസ്സ് നെ കുഴലിലിട്ട റോസാ പുഷ്പങ്ങള്‍ എന്ന് വിളിച്ചത് ഇത്തരുണത്തില്‍ ഓര്‍മിച്ചു കൊള്ളട്ടെ!
:)
:)
നമ്മടെ പത്രക്കാര്‍ടെ ഒരു 'അറിവേ'യ്. ഹോ!
തന്നെ തന്നെ അനോണ്യേട്ടാ...
നേരല്ലെങ്കിലും ഇത്തിരി നേരത്തെ അറിയിക്കണ്ടേ.ഈ ബദ്ധപ്പാടിനിടയില്‍ ആട് ചിലപ്പോ പട്ടിയാവും.പട്ടി ചിലപ്പൊ പേപട്ടിയാവും.വിട്ടേക്ക്ന്നേയ്.
Should add them to Deshabhimani editors dictionary.
ബുള്‍സ് ഐ , കോക്ക് ടെയില്‍ മുതലായവ കഴിക്കാതിരിക്കുക....:)
നേരറിയാന്‍ ... നേരത്തെ അറിയാന്‍ ... ദേശാഭിമാനി വായിക്കുക !!
നേരത്തെ അറിഞ്ഞ വാര്‍ത്ത ശരിയാണൊ എന്നറിയാന്‍ നല്ല ഏതെങ്കിലും പത്രം വായിക്കുക!
Post a Comment