Saturday, July 18, 2009

ഡോഗിന്റെ കാലം

അണ്ണാ, ദേശാഭിമാനിയിലെ ഹോട്ട് ഡോഗ് നിയമസഭ വരെ എത്തിയെന്ന്.
എത്തുമല്ലോ, എനിക്ക് എഴുപത്താറു ഫോര്വേര്‍ഡഡ് മെയിലാ കിട്ടിയത്. കേരളത്തെ നടുക്കിയ സംഭവം അല്ലായിരുന്നോ. വേലുപ്പിള്ള പ്രഭാകരന്‍ മലയാളി ആണെന്ന വാര്‍ത്ത എത്തുകയും ഇല്ല. അതൊക്കെശരിയാണെങ്കിലും തെറ്റാണെങ്കിലും നമുക്കിപ്പോ എന്താ


കേരളത്തിന്റെ കാര്യം പറഞ്ഞപ്പഴാ, ക്രമസമാധാനം പാടേ തകര്‍ന്നെന്നും പോലീസ് ഇതിനൊക്കെ കൂട്ടു നില്‍ക്കുന്നെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശം സുപ്രീം കോടതിയും ശരിവച്ചു.
ങേ? ആരു പറഞ്ഞു?

ദാ കൗമുദിയില്‍ കണ്ടില്ലേ


We do not think that the learned judge has given opinion to the effect that the entire system of investigation of police is in serious problem but has only given a general statement which does not in any way show the reflection regarding the maintenance of law and order in the State.” എന്നത് വിവര്‍ത്തനം ചെയ്തപ്പഴാ കൗമുദിക്ക് "ജസ്റ്റീസ് ബസന്തിന്റെ പരാമര്‍ശം പൊതുവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും അതിനാല്‍ പരാമര്‍ശം നീക്കണമെന്ന് കോടതിക്ക് ബോദ്ധ്യമായിട്ടില്ലെന്നും കിട്ടിയത്. ഹോട്ട് ഡോഗിനെ പട്ടിയാക്കിയാലേ കുഴപ്പമുള്ളു ചെല്ലാ, ആടിനെ പട്ടിയാക്കിയാല്‍ പ്രശ്നമില്ല.

കോടതി എന്ന വാക്കുപറയാന്‍ പേടിയാ അണ്ണാ ഇപ്പോ, അലക്ഷ്യമായാലോ. ദേ ലാവലിന്‍ കാരണം സി പി എം പോളിറ്റ് ബ്യൂറോ മൊത്തം കോടതിയലക്ത്തിനു നോട്ടീസ് കിട്ടിയിട്ടിരിക്കുകയാ.

അതെയോ? എന്താ കാര്യം?
അണ്ണനറിയില്ലേ, കോടതി നടപടികളെ പരിഹസിക്കുക, അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി മുന്‍‌കൂര്‍ പരാമര്‍ശം നടത്തുക, കോടതി നടപടികളെ തടസ്സപ്പെടുത്തുക ഒക്കെ കോടതി അലക്ഷ്യമാ.

അപ്പോ സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കസുഖമാണെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞെന്ന് മനോരമയില്‍ കണ്ടല്ലോ അണ്ണാ?

അതങ്ങ് തലസ്ഥാനത്തല്ലേ ചെല്ലാ. അവിടെ വരദാചാരിയുടെ തലയ്ക്ക് അസുഖമാണെന്നു പറഞ്ഞാലേ കൊഴപ്പമുള്ളൂ.

6 comments:

ജിവി/JiVi said...

എന്നാലോ, ആടിനെ പട്ടിയാക്കല്‍ ആരുടെ പണിയാണെന്നാ?

ഓ, അതും ആടിനെ പട്ടിയാക്കല്‍!!

പാമരന്‍ said...

"അതങ്ങ് തലസ്ഥാനത്തല്ലേ ചെല്ലാ. അവിടെ വരദാചാരിയുടെ തലയ്ക്ക് അസുഖമാണെന്നു പറഞ്ഞാലേ കൊഴപ്പമുള്ളൂ. "

athu kalakki :)

വേദ വ്യാസന്‍ said...

ഉവ്വ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ദേശാഭിമാനി ആകുമ്പോൾ അതു വച്ചും സി.പി.എമ്മിനെ അടിയ്ക്കാമല്ലോ....ഇങ്ങനെ എത്രയോ അടിസ്ഥാന രഹിതമായ വാർത്തകൾ നിരന്തരം മറ്റു പത്രങ്ങളിൽ കാണുന്നു..!

ജയരാജന്‍ said...

മാതൃഭൂമിയും സമാനമായാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ വാർത്തയായത് കൊണ്ട് ആർക്കൈവിൽ വന്നിട്ടില്ല - അതുകൊണ്ട് ലിങ്കില്ല.
ദേശാഭിമാനി വാർത്ത വളച്ചൊടിച്ചു എന്നല്ലേ ഞാൻ വിചാരിച്ചത് :)

ramachandran said...

അന്റോണിച്ചാ

ഈ വിഷയത്തില്‍ വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ‍ഇവിടെ ഉപ്പിലിട്ട് സൂക്ഷിച്ചിട്ടുണ്ട്. വരും തലമുറയ്ക്ക് കോടതി വിധികള്‍ എങ്ങനെ പരിഭാഷപ്പെടുത്തണമെന്ന് പഠിക്കാനായി