എന്താ അന്തോണീ ചട്ടിയും കലോം ക്വാറിഡോറില്? പെമ്പ്രന്നോരു വയലന്റ് ആയതാണോ?
അല്ലണ്ണാ, ഫ്ലാറ്റ് ഒന്നു മാറുകയാ, സ്വല്പ്പം കൂടി വലുത് വേണം. മക്കളും വളരുകയല്ലേ.
കമ്പനി അക്കോമഡേഷന്‍ ആണോ?
അല്ല, സ്വന്തം കയ്യീന്നാ.
റെന്റ് കൂടുമോ?
പിന്നില്ലേ, ഫ്ലാറ്റ് വലുതാകുമ്പോ റെന്റും കൂടും.
അതു വേണ്ടാരുന്നു, വെറുതേ എന്തിനാ കാശു പൊടിക്കുന്നത്?
വെറുതേ അല്ലല്ലോ സൗകര്യം കൂടുതല്‍ തന്നിട്ടല്ലേ?
എന്നാലും ഉള്ള കാശ് സേവ് ചെയ്യുന്നതല്ലേ ബുദ്ധി.
വ തന്നെ. ചെലപ്പ ബുദ്ധിമോശവും കാണിക്കണ്ടേ നമ്മള്.
മലയാളി പോയി, പഞ്ചാബി, സിന്ധി, ഗുജറാത്തി, മറാഠി, ദ്രാവിഡന്, ബംഗാളി, പഷ്തൂണി, ശ്രീലങ്കന്‍ തുടങ്ങി നാനാവിധ സൗത്ത് ഏഷ്യന്മാര് പടയായി വന്നു.
അയ്യോ ആന്റോ പോകല്ലേ!
എന്‍ മനമുരുകി. അയല്ക്കാര്ക്ക് ഇത്ര സ്നേഹം ഉണ്ടായിരുന്നോ- ഞാന്‍ അറിഞ്ഞില്ലല്ലോ!
ഞാന്‍ പോയാലും നിങ്ങളൊക്കെ എന്റെ മനസ്സില്‍ എന്നും കാണും, നന്ദി
അതല്ല, എന്തു ഭ്രാന്താ ഹേ കാണിക്കുന്നത്?
എന്തു ഭ്രാന്ത്? വീടുമാറുന്നതോ?
അതേ. ഈ കൂടുല്‍ ചിലവാക്കുന്ന വാടക കുട്ടികളുടെ പേരില്‍ ഒരു റെക്കറിങ്ങ് ഡെപ്പോസിറ്റ് ഇട്ടുകൂടേ? അവര്‍ വലുതാകുമ്പോഴേക്ക് ഒരു വലിയ തുക ആകുമല്ലോ?
അവര്‍ വലുതായിക്കഴിഞ്ഞ് അവര്‍ക്ക് കുട്ടിക്കാലം വീണ്ടും ചിലവിടാന്‍ ഒരു വീട് വാടകയ്ക്കെടുക്കാന്‍ ആ പൈസകൊണ്ട് പറ്റുമോ?
എന്റെ മൂന്നു കുട്ടികള്‍ ഈ ചെറിയ ഫ്ലാറ്റിലല്ലേ വളര്‍ന്നത്, അവര്‍ക്കെന്താ കുറവ്?
അവര്‍ക്കു കുറവൊന്നുമില്ല ചേട്ടാ, എനിക്ക് ഇതു പറ്റുന്നില്ല അത്രയേയുള്ളു.
അല്ലെങ്കിലും നിനക്ക് ധൂര്‍ത്ത് കൂടുതലാ. ഇപ്പോ തന്നെ ആ പുതിയ ടെനന്‍സി കരാര്‍ റദ്ദാക്കി പരിപാടി ക്യാന്‍സല്‍ ചെയ്യുന്നതാണ് ബുദ്ധിയെന്നേ ഞങ്ങള്‍ പറയൂ.
റീലൊക്കേഷന് കമ്പനിയുടെ ഉടമസ്ഥന് ന്യൂസിലാന്‍ഡുകാരന്‍ തല പുറത്തേക്കിട്ടു.
എന്താ കാര്യം? സാധനം നീക്കുന്ന വഴി എന്തരേലും പൊട്ടിയതാണോ?
ജനം ഭീമഹര്‍ജി അവതരിപ്പിച്ചു. വെളുമ്പന്‍ തന്നെ പറഞ്ഞേ, ഇവന് ഇപ്പോ എന്തിനാ ഫ്ലാറ്റ് മാറുന്നത്?
ഓ അതോ, വെള്ളായി താടി തടവി.
ആന്റപ്പന് ഫ്ലാറ്റു മാറുന്നു, ബിക്കോസ് ഹീ ക്യാന്‍ അഫോര്‍ഡ് ഇറ്റ്. നിങ്ങള്‍ക്ക് അത് അനാവശ്യ ചെലവായി തോന്നുന്നു, കാരണമോ, യൂ ഗൈസ് ക്യനോട്ട് അഫോര്‍ഡ്. എല്ലാവരും വാതിലീന്നു മാറി നിന്നേ, ഞങ്ങള്‍ ഈ കട്ടിലൊന്ന് പുറത്തെടുത്തോട്ടെ.
ജനം പോലീസ് ഉത്തരവു കിട്ടിയ പോലെ പിരിഞ്ഞു പലവഴി പോയി.
5 comments:
എന്തൊക്കെ ആയാലും അനാവശ്യ ചെലവു തന്നെ,ചെലവാളി അന്തോണീ:)
ആറാള്‍ക്ക് നൂറഭിപ്രായമുണ്ടാകും അതുകൊണ്ടുതന്നെ ആളേറിയാല്‍ പാമ്പ് ചാവില്ല...
ആവശ്യങ്ങളാപേക്ഷികമാണെന്ന് നമ്മള് പലപ്പോഴും മറന്നു പോകുന്നു അല്ലേ :)
അപ്പോ അനോണിച്ചായന് പ്രമോഷം കിട്ടിയ കാര്യം അയൽക്കാരെ അറിയിച്ചിരുന്നില്ലേ? :)
പാവങ്ങളുടെ കയ്യീന്ന് കടം വാങ്ങിയ പഞ്ചസാരേം ഉപ്പും മുളകും ഒക്കെ
പെമ്പ്രന്നോരു തിരിച്ചു കൊടുക്കാതെയാ പോകുന്നെ ....
അതാണ് പ്രശ്നം.. :)
Post a Comment