Sunday, May 3, 2009

ഡെഫനിഷം

തന്നെ. കഷണ്ടി, കുമ്പ, വെടിക്കല, പുറത്തുരോമം, മടിയില്‍ കനം, നടക്കുമ്പോള്‍ അണപ്പ്‌, ആന്ത്രവായു, നര, പുഴുപ്പല്ല് ഇതൊക്കെ തന്നെ പുരുഷ ലക്ഷണം.

ആനന്ദീ, ആനച്ചന്തീ, നീ ഈ പണ്ഡിതനെ ഒന്നു വിശ്വസിക്ക്‌ പൊന്നേ.

15 comments:

വികടശിരോമണി said...

ആകെ വിശ്വസിക്കാൻ കൊള്ളാത്തതായി ഒന്നേയുള്ളൂ,ലോകത്ത്.പാണ്ഡിത്യം.

Umesh::ഉമേഷ് said...

ഒന്നും മനസ്സിലായില്ലല്ലോ ആന്റണീ...

ramaniga said...

ഉമേഷിനോട് ചേരുന്നു !

suraj::സൂരജ് said...

മൂലക്കുരൂം കൂടെ ചേര്‍ക്കാമോ ;) ?

Kumar Neelakantan © said...

ഇങ്ങനെ ഒക്കെ എഴുതിവച്ച് നമ്മളെ കുളിയാണ്ടര്‍ ആക്കാനുള്ള ശ്രമമാണോ? നടക്കില്ല അനോണീ.. നടക്കില്ല ആന്റണി. :)

കൊട്ടോട്ടിക്കാരന്‍... said...

എത്താന്റ പരുപാടി ? ഞമ്മക്കു പുടിയാടില്ലാത്തോണ്ട്‌ ചോയിച്ചണതാ....

ബിനോയ് said...

ആ "നര" ഒന്നൊഴിവാക്കിത്തരാമോ? നിക്കും ഒരു പുരുഷനാവാനാ :)

J K said...

ഇതിനു ആരെങ്കിലും ഒരു ആസ്വാദനം എഴുതിയിരുന്നെങ്കില്‍ ഒന്ന് വായിച്ചു മനസ്സിലാക്കാമായിരുന്നു..

വേണു venu said...

ആസ്വാദനം എന്തവാ....എളുപ്പം വയസ്സാവാകുക. പുരുഷ ലക്ഷണം കൈവരുത്തുക. :)

നിഷ്ക്കളങ്കന്‍ said...

ആര്‍ക്കും മ‌ന‌സ്സിലായില്ലേ?
ആന്റണിക്ക് ഇപ്പറഞ്ഞതൊക്കെയായി ആകെ തൊല്ലയിലാ. പുരുഷ‌ല‌ക്ഷണ‌ം സാഹചര്യങ്ങ‌ള്‍ക്കനുസരിച്ച് പൊളിച്ചെഴുതിക്കൊടുക്കൊടുത്തില്ലേല്‍ കൂടെയുള്ള ആന‌ന്ദിമാര്‍ ഇട്ടേച്ച് പോകും.

hAnLLaLaTh said...

???!!!!

അനോണി ആന്റണി said...

അതേ വികടശിരോമണീ, അതാ പണ്ഡിതന്മാരെ എനിക്കു പണ്ടേ കണ്ടുകൂടാത്തത്.

ഉമേഷ്, രമണിക,
സുഹൃത്തായ സ്വരാജ് പോളിനു ശകലം ഷെയര്‍ വാങ്ങിക്കാനായി കമ്പനി നിയമത്തിലെ ഒരു ഡെഫനിഷം മാറ്റിയെഴുതിയ പ്രധാനമന്ത്രിയുണ്ടായിരുന്ന രാജ്യത്തു ജനിച്ച ഒരു പണ്ഡിതനു ഇതു മനസ്സിലാക്കാന്‍ എന്തരാ പാട്? (അതോ ഇനി ഇത് ഉത്തരാധുനിക സാഹിത്യം ആണെന്നു വിചാരിച്ചു കാടു കയറി ലോസ്റ്റ് ആയോ?)

മൂലക്കുരുവും ചേര്‍ക്കണേല്‍ ചേര്‍ക്കാം സൂരജേ. വേണേല്‍ വരട്ടുചൊറിയും ഇരിക്കട്ട്.

അയ്യോ കുമാറേ, വഞ്ചിച്ചാലും ഞാന്‍ ആരെയും പറ്റിക്കില്ല.

നര ഒഴിവാക്കാന്‍ ഒട്ടും പറ്റൂല്ല ബിനോയ് (സേതുമാധവന്‍ സ്റ്റൈലില്‍ "എനിക്കും ഈ നാട്ടില്‍ ജീവിക്കണം")

ജെ കെ , അയ്യോ! ആസ്വാദനമോ?

വേണു. അതേ വേഗം വയസ്സായിക്കോ, ഇവിടെ ഞങ്ങള്‍ വയസ്സന്മാര്‍ എഴുതുന്നതാണു ഡെഫനിഷം!

നിഷ്കൂ, അതു തന്നെ :)

ഹാന്‍ലല്ലത്ത് :൦

ഭക്ഷണപ്രിയന്‍ said...

ആന്റണീ എനിക്ക് തീവ്രവാദത്തിന്റെ "ഡെഫനിഷം" ഒന്നെഴുതി തരാമോ? സീരിയസ്സായിട്ട്

Zebu Bull::മാണിക്കന്‍ said...

പുരുഷലക്ഷണമെന്നതിലുപരി എന്റെ അകാലനര ഭേദമാക്കിയ മരുന്നാണ്‌ എനിക്കെന്റെ കഷണ്ടി.

PS: "സാമജസഞ്ചാരിണീ..." എന്നതിന്റെ മലയാളമാണോ "ആനച്ചന്തി"? ;)

ഗുപ്തന്‍ said...

ദക്ഷിണേന്ത്യയില്‍ സിനിമ സൂപ്പര്‍സ്റ്റാര്‍ ആവണമെങ്കില്‍ കുടവയര്‍ തടി കപ്പടാ മീശ മൊരുമൊരാ രോമം ഇതൊക്കെ വേണം എന്നു കാണിക്കുന്ന ഒരു കോമഡി സ്ക്രാപ് സ്കിറ്റ് എം റ്റി വി ഇന്ത്യയില്‍ അഞ്ചുവര്‍ഷം മുന്‍പുവരെ ഉണ്ടായിരുന്നു അന്തോണിച്ചാ.. നമ്മടെ മോഹന്‍ലാലിന്റെയും പ്രഭുവിന്റെയും ഒക്കെ 'പീസസ്' ഉദാഹരണം ആയി കാണിച്ചിട്ട്.

വലിയ മാറ്റം വന്നോ എസ്തറ്റിക്സില്‍? സാഗര്‍ ഏലിയാസ് ജാക്കി നോക്ക്. കഥാപാത്രം ആനവയര്‍വട്ടം ആനന്ദനായി നടന്നു നടന്നു നടന്നു പോകുന്നതുകാണാം.