Friday, January 30, 2009

മംഗലാപുരം സംഭവം- അഭിപ്രായമില്ല.

ഇതെഴുതുമ്പോള്‍ ആപ്ലിക്കബിള്‍ ആയ നിയമ-സദാചാര പെരുമാറ്റച്ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മംഗലാപുരത്ത് പബ്ബില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെപ്പറ്റി യാതൊന്നും പറയാന്‍ കഴിയില്ല. ശ്രീരാമസേന എന്നത് ഒരു പ്രസ്ഥാനമായതുകൊണ്ട് അവരെ അധിക്ഷേപിക്കാന്‍ നിര്വ്വാഹമില്ല. സംഘപരിവാര്‍ ശ്രീരാമസേന തങ്ങളുടെ ആള്‍ക്കാരല്ലെന്ന് പറഞ്ഞതുകൊണ്ട് ഇനി അങ്ങനെയൊരു സാദ്ധ്യത പരിശോധിക്കുന്നത് ലൈബല്‍ കേസിലേക്ക് കാര്യങ്ങള്‍ നീക്കും. യെഡ്ഡിയൂരപ്പ പബ്ബുകള്‍ നമ്മുടെ സംസ്കാരമല്ല എന്നു പറഞ്ഞത് സംഭവത്തെ ന്യായീകരിക്കുകല്ലെന്നും വ്യക്തമാക്കിയതാണ്‌. മാംഗളൂരും മാലേഗാവുമായി എന്തുബന്ധമെന്ന് ചിന്തിക്കുന്നത് തന്നെ അബദ്ധം- പ്രതികള്‍ മാനനഷ്ടത്തിന്‌ എന്റെ പേരില്‍ കേസ് കൊടുത്തേക്കാം.

മൊത്തത്തില്‍ ഇക്കാര്യത്തില്‍ എനിക്ക് അഭിപ്രായമേ ഇല്ല. നമുക്ക് കവിത ചൊല്ലിക്കളിക്കാം
അടിച്ചല്ലേ പിടിച്ചല്ലേ അടിക്കുത്തില്‍ തൊഴിച്ചല്ലേ
കടുക്ക ഞാന്‍ കുടിച്ചോളാം അമ്മച്ചീ

18 comments:

R. said...

ബുഹഹഹ!

അന്തോണിച്ചാ, ഈ ചിരി എന്റെ അഭിപ്രായമല്ല.

അരവിന്ദ് :: aravind said...

:-)
സ്വന്തം പേരിലും, അനോണിയായും വര്‍മ്മയായും മറ്റും ഇതുവരെ ഇട്ട എല്ലാ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും ഒരു പൊതുമാപ്പ് അപേക്ഷിച്ച് പുതിയ പോസ്റ്റ് ഇട്ടാലോ എന്ന സീരിയസ്സ് അലോചനയിലാ ഞാന്‍.

vimathan said...

അടിച്ചല്ലേ പിടിച്ചല്ലേ അടിക്കുത്തില്‍ തൊഴിച്ചല്ലേ
കടുക്ക ഞാന്‍ കുടിച്ചോളാം അമ്മച്ചി...

എനിക്കും ഈ വിഷയത്തില്‍ അഭിപ്രായമില്ല.

Ambi said...

അഭിപ്രായമില്ല എന്നു പറഞ്ഞാലും അകത്താക്കാന്‍ വകുപ്പുണ്ടേന്നാ കേള്‍വി.

“വരുന്നുണ്ട് ... മതിലു മറിഞ്ഞ് വീണതിന് തൂക്കിക്കൊല്ലാന്‍ പറ്റിയ കഴുത്തളവുകാരെ തപ്പി സേനാനായകന്മാര്‍ നാലുപാടും ആളെ അയച്ച് കഴിഞ്ഞൂ..ട്ടാ..“

ചാണക്യന്‍ said...

:)

suraj::സൂരജ് said...

മിണ്ടിപ്പോവരുത്! നിര്‍ബന്ധാച്ചാല്‍ വായ്മൂടിക്കെട്ടി ഒരു പ്രതിഷേധമാവാം !
ഒന്നിരുട്ടാക്കിയാച്ചാലും വിരോധല്യ!

Inji Pennu said...

ഞാന്‍ ഇവിടെ ശ്രീരാമ സേനയെ തെറി വിളിച്ചാല്‍ അനോണിക്കെതിരെ കേസ് കൊടുക്കാനാണ് കൂടുതല്‍ വകുപ്പ്, കമന്റ് :)

ഇനി പബില്‍ പോവുന്ന സ്ത്രീകള്‍ കുറച്ച് മുളകുപൊടികൂടി കരുതുവാന്‍ അപേക്ഷ! വരുന്നോമ്മാരെയൊക്കെ ഇങ്ങിനെ മുളകാഹം തെളിച്ച് വിടണം!

ചിത്രകാരന്‍chithrakaran said...

ഇനി പബില്‍ പോവുന്ന സ്ത്രീകള്‍ കുറച്ച് മുളകുപൊടികൂടി കരുതുവാന്‍ അപേക്ഷ! വരുന്നോമ്മാരെയൊക്കെ ഇങ്ങിനെ മുളകാഹം തെളിച്ച് വിടണം!

അക്രമികള്‍ മുളകുപൊടി അഭിഷേകത്തിനു നിന്നുതരാന്‍ പെണ്‍കോന്തന്‍ ഭര്‍ത്താക്കാന്മാരൊന്നുമല്ലല്ലോ ???

മുളകിനും,ഇഞ്ചിക്കുമൊന്നും
വെലകൂട്ടുന്ന
കടുത്ത തീരുമാനമെടുക്കല്ലേ
ഇഞ്ചി :)
(കത്തിയും,
പിസ്റ്റളും അടുത്ത
ആഹ്വാനത്തിനായിരിക്കുമല്ലേ!!)

മുക്കുവന്‍ said...

അടിച്ചല്ലേ പിടിച്ചല്ലേ അടിക്കുത്തില്‍ തൊഴിച്ചല്ലേ
കടുക്ക ഞാന്‍ കുടിച്ചോളാം അമ്മച്ചി...


kodu kai anothonichaya

ത്രിശ്ശൂക്കാരന്‍ said...

കടുക്ക കുടിപ്പിച്ച അമ്മച്ചിയ്ക്ക് ഒരു ചിയേഴ്സ്

shihab mogral said...

ഞാന്‍ ഈ പോസ്റ്റ് വായിച്ചിട്ടേ ഇല്ല...

വടക്കൂടന്‍ | Vadakkoodan said...

പബിലെ ജിഹാദികളെ പിടിക്കാനാണ് ഞങ്ങള്‍ അവിടെ ചെന്നതെന്ന് നിങ്ങള്‍ക്കാര്‍ക്കും മനസിലാവാത്തതെന്താ?

ഞാന്‍ ഒരു പോസ്റ്റ് എഴുതിപ്പോയി. അത് ഡെലിറ്റ് ചെയ്ത് കളഞ്ഞ് സമസ്താപരാധം പറഞ്ഞാല്‍ എന്റെ ജീവപര്യന്തത്തില്‍ വല്ല ഇളവും കിട്ടുമോ?

പരാജിതന്‍ said...

(കറുത്ത) നര്‍‌മ്മത്തിന്റെ മറ നീക്കി അവസാനത്തെ വരികളില്‍ തെളിയുന്ന രോഷം കലര്‍‌ന്ന നിരാശ പങ്കു വയ്ക്കുന്നു.

Radheyan said...

അതിനു നമ്മളീ നാട്ടുകാരനേ അല്ലല്ലോ....

ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ കിട്ടുമോ എന്ന് ഹോമിയോ ഡോക്ടര്‍ സിംസണ്‍ ജോസഫിനോട് ചോദിക്കണം.അവിടിരുന്ന് വേണം ഒന്ന് വിമര്‍ശിക്കാന്‍.

അവിടെ ബ്രോഡ് ബാന്‍ഡ് കാണുമോ എന്തോ

സന്‍ജ്ജു said...

ശ്രീരാമസേനക്കാര്‍ പറയും പോലെ പബില്‍ പൊകുന്നവരണു[സ്ത്രീ] നമ്മുടെ കള്‍ച്ചറ് തകര്‍ക്കുന്നതു..
ആണുങ്ങള്‍ ക്കുടിച്ചാല്‍ പ്രശ്നമില്ല....അതു ആര്‍ഷ ഭാരത സംസകാരമാണു.
--
എന്നെ ആരും മുളകു പൊടിവാരി എറിയരുതു...എനീക്കതു അല്ലെര്‍ജി ആണു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ഹല്ല പിന്നെ. ഈ പെണ്ണുങ്ങള്‍ക്കു പറഞ്ഞ പണിയാണോ പബ്ബില്‍ക്കയറി പരസ്യമായി കുടിക്കുക എന്നൊക്കെ പറഞ്ഞാല്‍. പണ്ടു മനുവണ്ണന്‍ എഴുതി വച്ചിട്ടില്ലേ - നാ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നൊക്കെ. പണ്ടു പറഞ്ഞതും എഴുതി വച്ചിട്ടുള്ളതുമൊക്കെ പരമ സത്യങ്ങളാ. ഞങ്ങള്‍ രാമസേനയുണ്ടാക്കും, ലക്ഷ്മണസേനയുണ്ടാക്കും, ശിവസേനയുണ്ടാക്കും... ഞങ്ങളാ ഭാരത സംസ്കാരത്തിന്റെ കാവല്‍ക്കാര്‍ ... ആരുണ്ടിവിടെ ചോദിക്കാന്‍?

Inji Pennu said...

ചിത്രകാരാ
ഈ മുളകുപൊടിയെന്നു പറയുന്നത് ഞാന്‍ കണ്ട് പിടിച്ചതൊന്നുമല്ല. ഏറ്റവും ഫലവത്തായി ഈ ‍‍കോന്തന്മാരെ നേരിടാന്‍ വിദേശത്തും ഒക്കെ വനിതകള്‍ ഉപയോഗിക്കുന്ന ഒന്നാണീ പെപ്പര്‍ സ്പ്രേ. ഇത് ഇവിടെ മിക്ക വനിതകളുടെ ബാഗിലോ കാറിലോ കാണുന്ന സാധനമാണ്. ഇന്ത്യയില്‍ പെപ്പറ് സ്പ്രേ ലീഗലാണ്.

പ്രയാസി said...

ഹെല്‍മെറ്റിനു വില കൂടും!

ഓടോ: വേശ്യെയെ രാത്രി മൊത്തം ഭോഗിച്ച് അവടെ അടിക്കുത്തീന്ന് കാശും പിടിച്ച് വാങ്ങി തല്ലിപ്പോയവന്‍ പകലവടെ വീടിനു കല്ലെറിയുന്ന കൂട്ടത്തിലെ ഒന്നാമനായ പോലെ..!